
കേരളത്തിന്റെ നഗരങ്ങളും ഗ്രാമങ്ങളും കൂടുതൽ മനോഹരവും ഹരിതാഭവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സ്ഥാപനമാണ് State Agri Horticultural Development Co-operative Socitey Ltd. (SAHS). കാർഷികഹോർട്ടികൾച്ചർ മേഖലയിൽ പ്രവർത്തനമാരംഭിച്ച SAHSന്റെ പ്രവർത്തനങ്ങളിൽ ഇന്ന് ഏറെ ശ്രദ്ധേയമായ വിഭാഗമായി മാറിയിരിക്കുകയാണ് Landscape Division.
സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭങ്ങൾ തുടങ്ങി വിവിധ മേഖലകളുടെ ഹരിതവികസന പങ്കാളിയായി
SAHS Landscape Division ഇന്ന് മാറിയിരിക്കുന്നു.
ലാൻഡ്സ്കേപ്പ് മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് 2019ൽ കേരള സർക്കാരിന്റെ സൗന്ദര്യവത്കരണ പദ്ധതികൾക്കായുള്ള അക്രഡിറ്റഡ് ഏജൻസിയായി
SAHS-ന്
അംഗീകാരം ലഭിച്ചു.
കേരളത്തിലുടനീളം മുന്നൂറിലധികം പദ്ധതികളിലൂടെ ഹരിതവികസനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിച്ചുകൊണ്ട് SAHS മുന്നേറുകയാണ്.
ലാൻഡ്സ്കേപ്പ് എന്നത്
വെറുമൊരു പൂന്തോട്ടമല്ല
ഒരു കെട്ടിടത്തിന് ചുറ്റും കുറച്ച് ചെടികളും പൂക്കളും നട്ടുപിടിപ്പിക്കുന്നതിൽ ഒതുങ്ങുന്നതല്ല ആധുനിക ലാൻഡ്സ്കേപ്പിംഗ്.
ഒരു പ്രദേശത്തിന്റെ പ്രകൃതിസവിശേഷതകൾ മനസ്സിലാക്കി, അതിന്റെ സൗന്ദര്യവും ഉപയോഗക്ഷമതയും പരിസ്ഥിതി മൂല്യവും ഒരുപോലെ ഉയർത്തുന്ന ശാസ്ത്രീയമായ ആസൂത്രണമാണ് ആധുനിക ലാൻഡ്സ്കേപ്പ് ഡിസൈൻ.
ജലസംരക്ഷണം, മണ്ണുസംരക്ഷണം, ജൈവവൈവിധ്യം, തദ്ദേശീയ സസ്യങ്ങളുടെ സംരക്ഷണം, മഴവെള്ളത്തിന്റെ ഫലപ്രദമായ ഉപയോഗം, ചൂട് കുറയ്ക്കുന്ന ഹരിത ഇടങ്ങൾ, പൊതുജനങ്ങളുടെ ജീവിതനിലവാരം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് SAHS Landscape Division ഓരോ പദ്ധതിയും ആസൂത്രണം ചെയ്യുന്നത്.
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് വികസനത്തെ മനോഹരമാക്കുക -അതാണ് SAHS-ന്റെ ഹരിതദർശനം.
വിദഗ്ധരുടെ കൂട്ടായ്മ....
ആസൂത്രണ മികവ്
പ്രശസ്ത ലാൻഡ്സ്കേപ്പ് ഗാർഡൻ ഡിസൈനറും പരിസ്ഥിതി പ്രവർത്തകനും വിവിധ കാർഷിക സർവകലാശാലകളിൽ ഹോർട്ടികൾച്ചറൽ ലാൻഡ്സ്കേപ്പ് വിഷയങ്ങളിൽ റിസോഴ്സ് പേഴ്സണുമായ ബിനു പൈലറ്റ് (Binu Garden City)
യുടെ നേതൃത്വത്തിലാണ് SAHS Landscape Division പ്രവർത്തിക്കുന്നത്.
കഴിഞ്ഞ 25 വർഷമായി 1,500ലധികം ലാൻഡ്സ്കേപ്പ് ഡിസൈനുകൾ രൂപകൽപ്പന ചെയ്ത് നടപ്പിലാക്കിയിട്ടുള്ള ബിനു പൈലറ്റിന്റെ നേതൃത്വത്തിൽ ഹോർട്ടികൾച്ചർ വിദഗ്ധർ, ലാൻഡ്സ്കേപ്പ് ഡിസൈനർമാർ, എൻജിനീയർമാർ, സൈറ്റ് സൂപ്പർവൈസർമാർ, പരിശീലനം ലഭിച്ച തൊഴിലാളികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഓരോ പദ്ധതിയുടെയും കരുത്ത്.
സ്ഥലത്തിന്റെ സ്വഭാവം, കാലാവസ്ഥ, മണ്ണ്, ജലലഭ്യത, സസ്യജാലം, പരിപാലനസാധ്യത എന്നിവ വിലയിരുത്തിയശേഷം ശാസ്ത്രീയമായ മാസ്റ്റർ പ്ലാനിംഗിലൂടെയാണ് ഓരോ പദ്ധതിയും രൂപം കൊള്ളുന്നത്.
ഒരു പദ്ധതി: ഒരു ഹരിത പൈതൃകം
ഓരോ പദ്ധതിയും ഒരു ഹരിതപൈതൃകം ഓരോ ഇടവും ഒരു മനോഹര അനുഭവം' - ഈ ആശയം മുൻനിർത്തിയാണ് SAHS Landscape
Division പ്രവർത്തിക്കുന്നത്.
ലാൻഡ്സ്കേപ്പ് മാസ്റ്റർ പ്ലാനിംഗ് മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ, കോർപ്പറേറ്റ് ക്യാമ്പസ് ലാൻഡ്സ്കേപ്പിംഗ് വരെ; സർക്കാർ ഓഫീസുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവത്കരണം മുതൽ പാർക്കുകൾ, ഗാർഡനുകൾ, അർബൻ ഗ്രീൻ സ്പേസുകൾ വരെ വിവിധ മേഖലകളിൽ
SAHS സേവനം നൽകുന്നു.
അവന്യൂ പ്ലാന്റേഷൻ, റോഡ്സൈഡ് ഗ്രീനിംഗ്, വാട്ടർ ഫീച്ചറുകൾ, ഫൗണ്ടനുകൾ, ഹാർഡ്സ്കേപ്പ് വർക്കുകൾ, വെർട്ടിക്കൽ ഗാർഡനുകൾ, ഗ്രീൻ വാളുകൾ, ടെറസ് ഗാർഡനുകൾ, റൂഫ് ലാൻഡ്സ്കേപ്പിംഗ്, ആധുനിക ഇറിഗേഷൻ സംവിധാനങ്ങൾ, ലാൻഡ്സ്കേപ്പ് മെയിന്റനൻസ്, ഇക്കോ പാർക്കുകൾ, തീം ഗാർഡനുകൾ, ടൂറിസം ലാൻഡ്സ്കേപ്പിംഗ് തുടങ്ങിയ മേഖലകളിലും
SAHS സജീവമാണ്.
ഇതിലൂടെ കേരളത്തിലെ നഴ്സറി കർഷകർ, ഹോർട്ടികൾച്ചർ മേഖല, ലാൻഡ്സ്കേപ്പ് വ്യവസായം, പരിശീലനം നേടിയ തൊഴിലാളികൾ എന്നിവർക്കായി പുതിയ തൊഴിൽവരുമാന സാധ്യതകൾ സൃഷ്ടിക്കുകയെന്ന വിശാലമായ ലക്ഷ്യവും
SAHS മുന്നോട്ടുവയ്ക്കുന്നു.
ഹരിതകേരളത്തി
നായി പുതിയ
ചുവടുകൾ
കാലാവസ്ഥാ വ്യതിയാനം, അതിവേഗ നഗരവത്കരണം, ഉയരുന്ന താപനില, ജലക്ഷാമം, ജൈവവൈവിധ്യനഷ്ടം തുടങ്ങിയ വെല്ലുവിളികൾ ലോകം നേരിടുന്ന കാലഘട്ടമാണിത്.
ഈ സാഹചര്യത്തിൽ 'കൂടുതൽ മരങ്ങൾ, കൂടുതൽ ഹരിത ഇടങ്ങൾ, കൂടുതൽ സുസ്ഥിര വികസനം' എന്ന ലക്ഷ്യത്തോടെ Landscape Division-ന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുകയാണ് SAHS.
നഗരങ്ങളുടെ വികസനത്തിൽ പ്രകൃതിക്ക് ഇടം നൽകുകയും പൊതുസ്ഥലങ്ങളെ ജനസൗഹൃദമാക്കുകയും ഓരോ സ്ഥാപനത്തിന്റെയും പരിസരത്തെ ആരോഗ്യകരമായ ഹരിത ഇടമാക്കി മാറ്റുകയും ചെയ്യുകയാണ് ലക്ഷ്യം.
ലാൻഡ്സ്കേപ്പിനെ സൗന്ദര്യവത്കരണത്തിനപ്പുറം പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക ക്ഷേമത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും ഉപാധിയായി കാണുകയാണ് SAHS.
20 വർഷം; ഹരിതവികസന
ത്തിന്റെ യാത്ര
2006ൽ പ്രവർത്തനം ആരംഭിച്ച SAHS ഇന്ന് ഇരുപതാം വർഷത്തിലേക്ക് കടക്കുകയാണ്.
ഈ രണ്ട് പതിറ്റാണ്ടിനിടെ അഗ്രിഹോർട്ടികൾച്ചർ വികസനം, ലാൻഡ്സ്കേപ്പിംഗ്, പരിസ്ഥിതി സംരക്ഷണം, കർഷകക്ഷേമം, തൊഴിൽസൃഷ്ടി, പരിശീലനം, സഹകരണ വികസനം, വനിതാശാക്തീകരണം, സ്വയംതൊഴിൽ പിന്തുണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സഹകരണം, കാർഷിക വ്യാപാരം, കന്നുകാലി വികസനം, കാർഷിക യന്ത്രവത്കരണം തുടങ്ങിയ വിവിധ മേഖലകളിൽ SAHS ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.
5000ത്തിലധികം അംഗങ്ങൾക്ക് കൈത്താങ്ങാവുകയും നൂറുകണക്കിന് കർഷക കുടുംബങ്ങൾക്ക് ഉപജീവന മാർഗങ്ങൾ സൃഷ്ടിക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തുകൊണ്ട്, സഹകരണ മേഖലയിലെ ഹരിതവികസനത്തിന്റെ പുതിയ മാതൃകയായി മാറുകയാണ്
SAHS.
ഹരിതവികസനത്തിന്റെ
പുതിയ അധ്യായത്തിലേക്ക്
ചെയർമാൻ സഞ്ജു ഉണ്ണിത്താൻ, സെക്രട്ടറി ശശികല പിള്ള, ചീഫ് പ്രൊമോട്ടർ ബിനു പൈലറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെയും വിദഗ്ധരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ്
SAHS പുതിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്നത്.
കാർഷികവും ഹോർട്ടികൾച്ചറും സഹകരണവും ലാൻഡ്സ്കേപ്പും പരിസ്ഥിതി സംരക്ഷണവും ഒരേ വികസനചട്ടക്കൂടിൽ കൊണ്ടുവരിക എന്നതാണ് SAHSന്റെ പ്രത്യേകത.
പ്രകൃതിയെ പിന്നിലാക്കി വികസനം സാധ്യമല്ല. പ്രകൃതിയോടൊപ്പം മുന്നേറുന്ന വികസനമാണ് നാളെയുടെ വികസനം.
ആ തിരിച്ചറിവിൽ നിന്ന് രൂപംകൊള്ളുന്ന ഓരോ ഹരിത ഇടവും കേരളത്തിന്റെ ഭാവിക്കായുള്ള ഒരു നിക്ഷേപമാണ്.പുതുയുഗ ഹരിതസംസ്കാരത്തിലേക്ക് -SAHS Landscape Division.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |