SignIn
Kerala Kaumudi Online
Sunday, 23 August 2026 3.28 AM IST

ഓണപ്പരപ്പ്

vallam

ചി​ങ്ങ​ം പിറക്കും ​മു​ൻ​പേ​ ​ആ​റ​ൻ​മു​ള​യി​ൽ​ ​ഓ​ണ​വെ​യി​ലെ​ത്തും.​ ​നീ​ള​ൻ​ ​തൂ​ശ​നി​ല​യി​ൽ​ ​സ്വാ​ദൂ​റും​ ​വി​ഭ​വ​ങ്ങ​ൾ​ ​നി​ര​നി​ര​യാ​യ് ​നി​റ​യും.​ ​വ​ള്ള​സ​ദ്യ​യി​ലും​ ​ച​ട​ങ്ങു​ക​ളി​ലും​ ​പാ​ർ​ത്ഥ​സാ​ര​ഥി​യാ​യ​ ​ഭ​ഗ​വാ​ന്റേ​യും​ ​പ​ങ്കാ​ളി​ത്തം.​ ​വെ​റു​മൊ​രു​ ​സ​ദ്യ​യ്ക്ക​പ്പു​റം​ ​ഒ​ന്നി​നും​ ​ഒ​രു​ ​കു​റ​വു​മി​ല്ലാ​തെ​ ​ഭ​ഗ​വാ​നെ​ത​ന്നെ​ ​സ്വീ​ക​രി​ക്കു​ന്നെ​ന്ന​ ​സ​ങ്ക​ല്പം.
ക​ർ​ക്ക​ട​ക​ ​പാ​തി​ ​മു​ത​ൽ​ ​ചി​ങ്ങ​മാ​സം​ ​പൂ​ർ​ണ​മാ​യും​ ​​ലോക​ ​മ​ല​യാ​ളി​ക​ളു​ടെ​​ ​സം​ഗ​മ​ ​ഭൂ​മി​യാ​കും​ ​ആ​റന്മു​ള.​ ​വ​ഴി​പാ​ടു​നേ​രാ​നും​ ​സ​ദ്യ​ക​ഴി​ക്കാ​നു​മാ​യി​ ​പ​തി​നാ​യി​ര​ങ്ങ​ൾ.​ ​ഓ​ള​പ്പ​ര​പ്പി​ൽ​ ​തി​രു​വോ​ണ​ത്തോ​ണി​ ​വ​ര​വും​ ​ഉ​ത്ര​ട്ടാ​തി​ ​വ​ള്ളം​ക​ളി​യും​ ​അ​ഷ്ട​മി​രോ​ഹി​ണി​ ​വ​ള്ള​സ​ദ്യ​യു​മെ​ല്ലാം​ ​ഗ​ത​കാ​ല​ ​സ്മ​ര​ണ​ക​ളെ​ ​തൊ​ട്ടു​ണ​ർ​ത്തു​ന്ന​ ​ഓ​ണ​ക്കാ​ല​ത്തെ​ ​ആ​ചാ​ര​ങ്ങ​ൾ​കൂ​ടി​യാ​ണ്.​ ​സ​ദ്യ​യ്ക്കി​ട​യി​ൽ​ ​പാ​ട്ടു​പാ​ടി​ ​വി​ഭ​വ​ങ്ങ​ൾ​ ​ഓ​രോ​ന്നും​ ​വാ​ങ്ങു​ന്ന​ ​അ​പൂ​ർ​വ​ ​ച​ട​ങ്ങി​ന് ​ത​ല​മു​റ​ ​ഭേ​ദ​മി​ല്ലാ​തെ​യാ​ണ് ​പ​ങ്കാ​ളി​ത്തം.
സ​ദ്യ​വ​ഴി​പാ​ടു​ക​ളാ​ൽ​ ​സ​മ്പ​ന്ന​മാ​ണ് ​ആ​റ​ന്മു​ള​ ​ക്ഷേ​ത്രം.​ ​തേ​ച്ചു​കു​ളി​ ​സ​ദ്യ​യും​ ​ഭ​ജ​ന​സ​ദ്യ​യു​മാ​ണ് ​പ്ര​ധാ​നം.​ ​ആ​രും​ ​പ​ട്ടി​ണി​ ​കി​ട​ക്ക​രു​തെ​ന്നാ​ണ് ​ആ​റ​ന്മു​ള​ക്കാ​രുടെ ആഗ്രഹം.​ ​ഉ​ത്സ​വ​സ​ദ്യ​യും​ ​ആ​റ​ന്മു​ള​യി​ൽ​ ​പ്ര​സി​ദ്ധ​മാ​യി​രു​ന്നു.​ ​ആ​റ​ന്മു​ള​ ​എ​രി​ശേ​രി,​ ​ഓ​ല​ൻ​ ​തു​ട​ങ്ങി​യ​ ​വി​ഭ​വ​ങ്ങ​ൾ​ ​അ​തീ​വ​ ​രു​ചി​ക​ര​മാ​യി​രു​ന്നു.​ ​ആ​റ​ന്മു​ള​ ​എ​രി​ശേ​രി​ ​മു​റ​ജ​പ​ത്തി​നു​ ​വി​ള​മ്പി​യ​തി​ന്റെ​ ​പാ​രി​തോ​ഷി​ക​മാ​യി​ ​ല​ഭി​ച്ച​ത് ​വ​ലി​യ​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​എ​ന്ന​ ​ആ​ന​യെ​ ​ആ​യി​രു​ന്നു​ ​എ​ന്ന് ​ഐ​തി​ഹ്യ​മാ​ല​യി​ലും​ ​വി​വ​രി​ച്ചി​ട്ടു​ണ്ട്.​ ​ആ​ഹാ​ര​ത്തെ​ ​ഈ​ശ്വ​ര​നാ​യി​ ​കാ​ണു​ന്ന​താ​ണ് ​ആ​റ​ൻ​മു​ള​ ​വ​ള്ള​സ​ദ്യ​യി​ലെ​ ​സം​സ്‌​ക്കാ​രം. ഭ​ഗ​വാ​ന്റെ​ ​ജ​ൻ​മ​നാ​ളാ​യ​ ​അ​ഷ്ടി​രോ​ഹി​ണി​യി​ലും​ ​ആ​റ​ന്മുള​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പ്ര​ധാ​ന​ ​വ​ഴി​പാ​ട് ​നി​ല​ത്തി​രു​ന്ന് ​ക​ഴി​ക്കു​ന്ന​ ​സ​ദ്യ​യാ​ണ്!
വി​ശ്വാ​സ​ത്തി​ര​യി​ൽ​ ​
പ​ള്ളി​യോ​ട​ങ്ങൾ
തി​രു​വോ​ണ​ത്തോ​ണി​യു​ടെ​യും​ ​പ​ള്ളി​യോ​ട​ങ്ങ​ളു​ടെ​യും​ ​ച​രി​ത്ര​ത്തി​ന് ​നൂ​റ്റാ​ണ്ടു​ക​ളു​ടെ​ ​പ​ഴ​ക്ക​മു​ണ്ട്.​ ​ആ​റ​ന്മു​ള​യ്ക്കു​ ​കി​ഴ​ക്കു​ള്ള​ ​കാ​ട്ടൂ​ർ​ ​ഗ്രാ​മ​ത്തി​ൽ​ ​മ​ങ്ങാ​ട്ടു​മ​ഠ​ത്തി​ലെ​ ​ഭ​ട്ട​തി​രി​ ​എ​ല്ലാ​ ​തി​രു​വോ​ണ​ ​നാ​ളി​ലും​ ​വി​ഷ്ണു​പൂ​ജ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഒ​രു​ ​ബ്രാ​ഹ്മ​ണ​ന് ​കാ​ൽ​ ​ക​ഴു​കി​ച്ച‌ൂ​ട്ട് ​ന​ട​ത്തി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​വ​ർ​ഷം​ ​ഊ​ണ് ​ക​ഴി​ക്കാ​ൻ​ ​ആ​രു​മെ​ത്തി​യി​ല്ല.​ ​ദു​:​ഖി​ത​നാ​യ​ ​ഭ​ട്ട​തി​രി​ ​ആ​റ​ന്മു​ള​ ​ഭ​ഗ​വാ​നെ​ ​പ്ര​ാർ​ത്ഥി​ച്ച് ​ഓ​ണ​നാ​ളി​ൽ​ ​ഉ​പ​വാ​സ​മി​രി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​ഉ​ട​നെ​ ​തേ​ജ​സ്വി​യാ​യ​ ​ബാ​ല​ൻ​ ​ഭ​ട്ട​തി​രി​യു​ടെ​ ​ആ​തി​ഥ്യം​ ​സ്വീ​ക​രി​ക്കാ​നെ​ത്തി.​ ​ഇ​നി​യു​ള്ള​ ​കാ​ലം​ ​ഓ​ണ​ത്തി​നു​ള്ള​ ​വി​ഭ​വ​ങ്ങ​ൾ​ ​ത​യ്യാ​റാ​ക്കി​ ​ആ​റ​ന്മു​ള​യി​ലെ​ത്തി​ച്ചാ​ൽ​ ​മ​തി​യെ​ന്നു​ ​പ​റ​ഞ്ഞാ​ണ് ​ബാ​ല​ൻ​ ​മ​ട​ങ്ങി​യ​ത്.​ ​ആ​ ​ബാ​ല​ൻ​ ​സാ​ക്ഷാ​ൽ​ ​ആ​റ​ന്മു​ള​ ​ഭ​ഗ​വാ​നായിരുന്നു എന്നാണ് ​വി​ശ്വാ​സം.​ ​അ​ടു​ത്ത​വ​ർ​ഷം​ ​മു​ത​ൽ​ ​ഓ​ണ​സ​ദ്യ​യ്ക്കു​ള്ള​ ​വി​ഭ​വ​ങ്ങ​ളും​ ​ക്ഷേ​ത്ര​ത്തി​ലെ​ ​കെ​ടാ​വി​ള​ക്കി​ൽ​ ​കൊ​ളു​ത്താ​നു​ള്ള​ ​ദീ​പ​വു​മാ​യി​ ​ഉ​ത്രാ​ട​നാ​ളി​ൽ​ ​തോ​ണി​യി​ൽ​ ​കാ​ട്ടൂ​രി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട് ​പ​മ്പാ​ ​ന​ദി​യി​ലൂ​ടെ​ ​തി​രു​വോ​ണ​പ്പു​ല​രി​യി​ൽ​ ​ആ​റ​ന്മു​ള​ ​ക്ഷേ​ത്ര​ത്തി​ൽ​ ​എ​ത്തി​ച്ചു​ ​തു​ട​ങ്ങി.​ ​പി​ൻ​ത​ല​മു​റ​യും​ ​ഈ​ ​ച​ട​ങ്ങ് ​പി​ൻ​തു​ട​ർ​ന്നു.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​വ​ർ​ഷം​ ​കാ​ട്ടൂ​ർ​ ​ഭ​ട്ട​തി​രി​യെ​ ​ത​ട​ഞ്ഞ് ​കൊ​ള്ള​ക്കാ​ർ​ ​തി​രു​വോ​ണ​ത്തോ​ണി​യെ​ ​ആ​ക്ര​മി​ച്ചു.​ ​ക​ര​നാ​ഥ​ന്മാ​ർ​ ​വ​ലി​യ​ ​സം​ഘ​മാ​യെ​ത്തി​ ​അ​വ​രെ​ ​തു​ര​ത്തി​യോ​ടി​ച്ചു.​ ​പി​ന്നീ​ടു​ള്ള​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​തോ​ണി​യു​ടെ​ ​സം​ര​ക്ഷ​ണാ​ർ​ത്ഥം​ ​കൂ​ടു​ത​ൽ​ ​പേ​ർ​ക്ക് ​ക​യ​റാ​വു​ന്ന​ ​വ​ള്ള​ങ്ങ​ളു​ണ്ടാ​ക്കി​ ​പി​ൻ​തു​ട​ർ​ന്നു.​ ​കൊള്ളക്കാരെ​ ​ദൂ​രെ​നി​ന്ന് ​കാ​ണു​ന്ന​തി​നും​ ​അ​വ​രെ​ ​ഉ​യ​ർ​ന്നു​നി​ന്ന് ​ആ​ക്ര​മി​ച്ച് ​തു​ര​ത്തു​ന്നതി​നും​ കെട്ടുവള്ളങ്ങൾ ​ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ൾ​ ​പോ​ലെ​ ​രൂ​പ​മാ​റ്റം​ ​വ​രു​ത്തി.​ ​ഭ​ഗ​വാ​ൻ​ ​തോ​ണി​യി​ൽ​ ​പ​ള്ളി​ ​കൊ​ള്ളു​ന്നു​ ​എ​ന്ന​ ​വി​ശ്വാ​സ​ത്തി​ൽ​ ​കെ​ട്ടു​വ​ള്ള​ങ്ങ​ൾ​ക്ക് ​പ​ള്ളി​യോ​ട​മെ​ന്ന​ ​വി​ളി​പ്പേ​രും​ ​വ​ന്നു.
കാ​ട്ടൂ​രി​ൽ​ ​നി​ന്ന് ​മ​ങ്ങാ​ട്ട് ​മ​ന​ക്കാ​ർ​ ​കോ​ട്ട​യം​ ​കു​മാ​ര​ന​ല്ലൂ​രി​ലേ​യ്ക്ക് ​താ​മ​സം​ ​മാ​റി.​ ​ഇ​പ്പോ​ൾ​ ​മീ​ന​ച്ചി​ലാ​റി​ന്റെ​ ​തീ​ര​ത്തു​ള്ള​ ​മ​ങ്ങാ​ട്ട് ​മ​ന​യി​ൽ​ ​നി​ന്നും​ ​മൂ​ലം​ ​നാ​ളി​ൽ​ ​തി​രു​വോ​ണ​ത്തോ​ണി​ ​ആ​ചാ​ര​പൂ​ർ​വം​ ​പു​റ​പ്പെ​ടും.​ ​ഭ​ട്ട​തി​രി​ ​കാ​ട്ടൂ​രി​ൽ​ ​എ​ത്തു​ന്ന​തോ​ടെ​ ​ക​ര​ക്കാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്വീ​ക​രി​ക്കും.​ ​പി​ന്നീ​ട് ​വി​ഭ​വ​ങ്ങ​ൾ​ ​തി​രു​വോ​ണ​ത്തോ​ണി​യി​ലേ​യ്ക്ക് ​മാ​റ്റി​ ​പ​ള്ളി​യോ​ട​ങ്ങ​ളു​ടെ​ ​അ​ക​മ്പ​ടി​യി​ൽ​ ​പ​മ്പ​യി​ലൂ​ടെ​ ​ആ​റ​ന്മു​ള​യ്ക്ക് ​പു​റ​പ്പെ​ടും.​ ​മ​ങ്ങാ​ട്ട് ​ഭ​ട്ട​തി​രി​ ​തി​രു​വോ​ണ​ത്തോ​ണി​യി​ൽ​ ​എ​ത്തി​ക്കു​ന്ന​ ​വി​ഭ​വ​ങ്ങ​ളാ​ണ് ​ആ​റ​ന്മു​ള​ ​തി​രു​വോ​ണ​ ​സ​ദ്യ​യ്ക്ക് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​തി​രു​വോ​ണ​ ​നാ​ളി​ൽ​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​ ​മു​ഴു​വ​ൻ​ ​പേ​ർ​ക്കും​ ​തി​രു​വോ​ണ​സ​ദ്യ​ ​ക​ഴി​ക്കാം.
പാ​ടി​ച്ചോ​ദി​ക്കും​ ​
വ​ള്ള​സ​ദ്യ
തെ​ളി​ഞ്ഞ​ ​നി​ല​വി​ള​ക്കി​ന് ​മ​ുന്നി​ൽ​ ​വ​ലി​യ​ ​തൂ​ശ​നി​ല​യി​ട്ട് ​വ​ള്ള​പ്പാ​ട്ടി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ​വി​ഭ​വ​ ​സ​മൃ​ദ്ധ​മാ​യ​ ​ആ​റ​ന്മുള​ ​വ​ള്ള​സ​ദ്യ.​ ​പ​ള്ളി​യോ​ട​ക്ക​ര​ക്കാ​ർ​ ​സ​ദ്യ​യി​ലെ​ ​വി​ഭ​വ​ങ്ങ​ൾ​ ​വ​ള്ള​പ്പാ​ട്ടി​ന്റെ​ ​രൂ​പ​ത്തി​ൽ​ ​പാ​ടി​ച്ചോ​ദി​ക്കു​മെ​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത.​ ​പാ​ടി​ച്ചോ​ദി​ക്കു​ന്ന​തെ​ന്തും​ ​ഉ​ട​നെ​ ​ഇ​ല​യി​ൽ​ ​വ​ഴി​പാ​ടു​കാ​ർ​ ​ത​ന്നെ​ ​വി​ള​മ്പും.​ ​വ​ള്ള​സ​ദ്യ​ ​ആ​രം​ഭി​ക്കു​ന്ന​തും​ ​അ​വ​സാ​നി​ക്കു​ന്ന​തും​ ​ഭ​ഗ​വ​ത് ​സ്തു​തി​ക​ളോ​ടെ​യാ​ണ്.​ ​താ​ള​മേ​ള​ങ്ങ​ളും​ ​പാ​ട്ടും​ ​ന​റു​മ​ണ​മൂ​റു​ന്ന​ ​വി​ഭ​വ​ങ്ങ​ളു​മെ​ല്ലാം​ ​ഭ​ക്തി​യു​ടെ​ ​ഉ​ത്സ​വാ​ന്ത​രീ​ക്ഷം​സൃ​ഷ്ടി​ക്കും.​ ​ഉ​ദ്ദി​ഷ്ട​കാ​ര്യ​ ​സി​ദ്ധി​ക്കും​ ​ഐ​ശ്വ​ര്യ​ത്തി​നും​ ​സ​ന്താ​ന​ ​സൗ​ഭാ​ഗ്യ​ത്തി​നും​ ​മാ​ത്ര​മ​ല്ല,​ ​പി​തൃ​ക്ക​ളു​ടെ​ ​മോ​ക്ഷ​ത്തി​നും ​ലോ​ക​ത്തി​ന്റെ​ ​നാ​നാ​ഭാ​ഗ​ത്തു​ള്ള​വ​ർ​ ​വി​ശ്വാ​സ​പൂ​ർ​വം​ ​വ​ള്ള​സ​ദ്യ​ ​വ​ഴി​പാ​ട് ​ന​ട​ത്തു​ന്നു.​ ​വി​വി​ധ​ ​കാ​ല​ങ്ങ​ളി​ലെ​ ​അ​നു​ഗ്ര​ഹ​ത്തി​നാ​യി​ ​വ​ർ​ത്ത​മാ​ന​ ​കാ​ല​ത്ത് ​ന​ട​ത്തു​ന്ന​ ​ശ്രേ​ഷ്ഠ​മാ​യ​ ​ച​ട​ങ്ങു​കൂ​ടി​യാ​യി​ ​വ​ള്ള​സ​ദ്യ​ ​മാ​റു​ന്നു.
ആ​ചാ​ര​വ​ഴി​യി​ൽ​ ​
ആ​ഘോ​ഷ​പൂ​ർ​വം
ഉ​ത്രട്ടാ​തി​ ​വ​ള്ളം​ക​ളി​യു​ടെ​ ​ഭാ​ഗ​മാ​കു​ന്ന​ 52​ ​പ​ള്ളി​യോ​ട​ങ്ങ​ളു​ടെ​ ​കൂ​ട്ടാ​യ്മ​യാ​യ​ ​പ​ള്ളി​യോ​ട​ ​സേ​വാ​സ​മി​തി​ക്കാ​ണ് ​വ​ള്ള​സ​ദ്യ​ക​ളു​ടെ​ ​മേ​ൽ​നോ​ട്ടം.​ ​വ​ള്ള​സ​ദ്യ​ ​ബു​ക്ക് ​ചെ​യ്യാ​ൻ​ ​സ​മി​തി​യെ​ ​സ​മീ​പി​ക്ക​ണം.​ ​ക്ഷേ​ത്ര​ത്തി​ലും​ ​പ​ള്ളി​യോ​ടക്ക​ര​ക​ളി​ലു​മാ​യി​ ​ന​ട​ക്കു​ന്ന​ ​വി​വി​ധ​ ​ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് ​വ​ള്ള​ ​സ​ദ്യ.​ ​ക്ഷേ​ത്ര​ക്ക​ട​വി​ൽ​ ​പ​ള്ളി​യോ​ട​ത്തി​ലെ​ത്തു​ന്ന​ ​തു​ഴ​ച്ചി​ൽ​ക്കാ​രെ​യും​ ​ക​ര​നാ​ഥ​ന്മാ​രെ​യും​ ​വ​ഴി​പാ​ടു​കാ​ർ​ ​വെ​റ്റ​യും​ ​പു​ക​യില​യും​ ​ന​ൽ​കി​ ​സ്വീ​ക​രി​ക്കും.​ ​ഇ​വി​ടെ​ ​നി​ന്നും​ ​തു​ഴ​ച്ചി​ൽ​ക്കാ​ർ​ ​വ​ള്ള​പ്പാ​ട്ടി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​വ​ട​ക്കേ​ ​ഗോ​പു​ര​ന​ട​ ​ക​യ​റി​ ​ആ​ചാ​ര​പൂ​ർ​വ്വം​ ​ക്ഷേ​ത്ര​ത്തി​ന് ​വ​ലം​വച്ച് ​കൊ​ടി​മ​ര​ച്ചു​വ​ട്ടി​ലെ​ത്തും.​ ​തു​ട​ർ​ന്ന് ​നി​റ​ച്ചു​വ​ച്ച​ ​പ​റ​ക​ളു​ടെ​ ​മു​ൻ​പി​ൽ​ ​രാ​വി​ലെ​ ​എ​ത്തി​ ​ദേ​വ​നെ​ ​സ്തു​തി​ച്ച് ​സ​ദ്യാ​ല​യ​ത്തി​ലെ​ത്തും.​ ​സ​ദ്യാ​ല​യ​ത്തി​ൽ​ ​ഭ​ഗ​വാ​നാ​യി​ ​പ്ര​ത്യേ​ക​ം ​ത​യ്യാ​റാ​ക്കി​യ​ ​ഭാ​ഗ​ത്ത് ​നി​ല​വി​ള​ക്കി​ൽ​ ​ഭ​ദ്ര​ദീ​പം​ ​തെ​ളി​ക്കും.​ ​അ​തി​നു​ശേ​ഷം​ ​വി​ള​ക്കി​നു​ ​മു​ൻ​പി​ൽ​ ​തൂ​ശ​നി​ല​യി​ട്ട് ​വി​ഭ​വ​ങ്ങ​ൾ​ ​വി​ള​മ്പി​ ​സ​ദ്യ​ ​ആ​രം​ഭി​ക്കും.
തു​ഴ​ച്ചി​ൽ​ക്കാ​ർ​ ​ആ​ദ്യം​ ​തീ​ർ​ത്ഥ​വും​ ​ക​ള​ഭ​വും​ ​നി​വേ​ദ്യ​ ​പ്ര​സാ​ദ​വും​ ​ചോ​ദി​ക്കു​ന്ന​താ​ണ് ​പ​തി​വ്.​ ​ക​ന​ലി​ൽ​ ​ചു​ട്ടെ​ടു​ത്ത​ ​ച​മ്മ​ന്തി​യും​ ​പ​ർപ്പ​ട​കവും,​ ​കു​ട​ത്തി​ൽ​ ​ന​ൽ​കു​ന്ന​ ​വെ​ണ്ണ​യും​ ​തി​രു​വോ​ണ​ത്തോ​ണി​യി​ൽ​ ​കാ​ട്ടൂ​ർ​ ​മ​ഠ​ത്തി​ൽ​ ​നി​ന്നു​കൊ​ണ്ടു​വ​രു​ന്ന​ ​അ​ഞ്ചു​ ​വി​ഭ​വ​ങ്ങ​ളും​ ​കൂ​ടാ​തെ​ ​വി​വി​ധ​ ​ത​രം​ ​അ​ച്ചാ​റു​ക​ളും​ ​ചീ​ര​ത്തോ​ര​നും​ ​മ​ട​ന്ത​യി​ല​ത്തോ​ര​നും​ ​ത​ക​ര​ത്തോ​ര​നും​ ​പാ​ള​ത്തൈ​രും ​തു​ട​ങ്ങി​യ​ ​നാ​ട​ൻ​ ​കൂ​ട്ടാ​നു​ക​ളും​ ​വി​ശേ​ഷ​മാ​യു​ണ്ട്.​ ​എ​ള്ളു​ണ്ട​യും​ ​വ​ട​യും​ ​ക​ൽ​ക്ക​ണ്ട​വും​ ​ശ​ർ​ക്ക​ര​യും​ ​മു​ന്തി​രി​യും​ ​അ​വ​ലും​ ​മ​ല​രും​ ​ക​രി​മ്പു​മെ​ല്ലാം​ ​വ​ള്ള​സ​ദ്യ​യു​ടെ​ ​കൊ​തി​യൂ​റും​ ​വി​ശേ​ഷ​വി​ഭ​വ​ങ്ങ​ൾ.​ ​പ്ര​ഥ​മ​നും​ ​പാ​ൽ​പ്പാ​യ​സ​വും​ ​ക​ട​ല​പ്പാ​യ​സ​വു​മു​ൾ​പ്പ​ടെ​യു​ള്ള​ ​പാ​യ​സ​ങ്ങ​ളും​ ​കു​ടി​ക്കാം.​ ​ഭ​ഗ​വാ​ന് ​പ്രി​യ​മെ​ന്ന​ ​വി​ശ്വാ​സ​ത്തി​ൽ​ ​ആ​ദ്യം​ ​വി​ള​മ്പു​ന്ന​ ​വ​ഴു​ത​ന​ങ്ങാ​ ​മെ​ഴു​ക്കു​പു​ര​ട്ടി​ക്കാ​ണ് ​സ​ദ്യ​യി​ൽ​ ​ത​ല​യെ​ടു​പ്പ്.
ഇ​ല​യി​ൽ​ ​വി​ള​മ്പു​ന്ന​ത് ​കൂ​ടാ​തെ​ ​പ്ര​ത്യേ​ക​ ​വി​ഭ​വ​ങ്ങ​ൾ​ ​ശ്ലോ​ക​ങ്ങ​ൾ​ ​ചൊ​ല്ലി​ ​വി​ളി​ച്ചു​ ​വ​രു​ത്തി​ ​ക​ഴി​ക്കും.​ ​ശ്ലോ​കോ​ച്ചാ​ര​ണ​വും​ ​വ​ള്ള​പ്പാ​ട്ടു​മാ​യി​ ​ശ​ബ്ദ​മു​ഖ​രി​ത​മാ​യ​ ​അ​ന്ത​രീ​ക്ഷ​മാ​ണ് ​വ​ള്ള​സ​ദ്യ​യു​ടെ​ ​കൗ​തു​കം.​ ​ഉ​ണ്ണാ​നി​രി​ക്കു​ന്ന​വ​രെ​ ​വി​ശ​റി​കൊ​ണ്ടു​ ​വീ​ശും.​ ​വ​ട​മാ​ല,​ ​പാ​ള​ത്തൊ​പ്പി​ ​തു​ട​ങ്ങി​യ​വ​ ​ചി​ല​രെ​ ​ധ​രി​പ്പി​ക്കു​ന്ന​ ​കൗ​തു​ക​ ​രം​ഗ​ങ്ങ​ളു​മു​ണ്ട്.​ ​പാ​ടി​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​വി​ഭ​വ​ങ്ങ​ൾ​ ​വി​ള​മ്പി​യി​രി​ക്ക​ണം.​ ​വ​ഴി​പാ​ട് ​ന​ട​ത്തു​ന്ന​ ​വീ​ട്ടി​ലെ​ ​പ്ര​ധാ​ന​ ​സ്ത്രീ​യാ​ണ് ​വി​ള​മ്പാ​ൻ​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത്.​ ​സ​ദ്യ​യ്ക്കു​ശേ​ഷം​ ​ ​തൃ​പ്ത​രാ​യി​ ​വ​ള്ള​പ്പാ​ട്ടു​ക​ൾ​ ​പാ​ടി​ ​വ​ഴി​പാ​ടു​കാ​ര​ന് ​ഭ​ഗ​വ​ത് ​പ്ര​സാ​ദ​വും​ ​ദീ​ർ​ഘാ​യു​സും​ ​ഉ​ണ്ടാ​ക​ണ​മെ​ന്നും​ ​ദോ​ഷ​ങ്ങ​ളെ​ല്ലാം​ ​മാ​റ​ണ​മെ​ന്നു​മു​ള​ള​ ​അ​ർ​ത്ഥ​ത്തി​ൽ​ ​പ്ര​ാർ​ത്ഥ​ന​യും​ ​സ്തു​തി​ക​ളും​ ​ഉ​രു​വി​ടും.​ ​ഇ​തി​നു​ശേ​ഷം​ ​ഭ​ഗ​വ​ത് ​സ​ന്നി​ധി​യി​ലെ​ത്തി​ ​വ​ള്ള​പ്പാ​ട്ടു​ക​ൾ​ ​പാ​ടി​ ​ഭ​ഗ​വാ​നെ​ ​സ്തു​തി​ക്കും.​ ​തു​ട​ർ​ന്ന് ​പ​റ​ ​ത​ളി​ച്ച് ​പ​ള്ളി​യോ​ട​ക്ക​ര​ക്കാ​ർ​ ​ദ​ക്ഷി​ണ​ ​വാ​ങ്ങി​ ​പ്ര​സാ​ദം​ ​ന​ൽ​കും.​ ​അ​ഷ്ട​മം​ഗ​ല്യ​വും​ ​വി​ള​ക്കു​മാ​യി​ ​ക​ര​ക്കാ​രെ​ ​ക്ഷേ​ത്ര​ക്ക​ട​വി​ൽ​ ​വ​രെ​ ​വ​ഴി​പാ​ടു​കാ​ർ​ ​അ​നു​ഗ​മി​ച്ച് ​യാ​ത്ര​യാ​ക്കും.
ഒ​രു​മ​യു​ടെ​ ​വ​ള്ളം​ ​ക​ളി
ആ​റ​ന്മു​ള​ ​ദേ​ശ​ത്തി​ന് ​തി​രു​വോ​ണം​ ​പോ​ലെ​ ​പ്ര​ധാ​ന​മാ​ണ് ​ഉ​ത്ര​ട്ടാ​തി​ ​വ​ള്ളം​ക​ളി.​ ​ജാ​തി​ ​മ​ത​ ​ഭേ​ദ​മ​ന്യേ​​ ​ആ​ളു​ക​ൾ​ ​ഭാ​ഗ​മാ​കും.​ ​റാ​ന്നി​ ​മു​ത​ൽ​ ​ചെ​ന്നി​ത്ത​ല​ ​വ​രെ​യു​ള്ള​ ​പ​ള്ളി​യോ​ട​ക്ക​ര​ക​ളി​ൽ​ ​നി​ന്നും​ ​പ​മ്പാ​ ​ന​ദി​യി​ലൂ​ടെ​ ​തു​ഴ​ഞ്ഞെ​ത്തു​ന്ന​ 52​ ​പ​ള്ളി​യോ​ട​ങ്ങ​ളു​ടെ​ ​വ​ര​വ് ​വി​സ്മ​യ​ക്കാ​ഴ്ച​യാ​ണ്.​ ​മ​ത്സ​ര​ ​വ​ള്ളം​ക​ളി​യേ​ക്കാ​ൾ​ ​പ്ര​ധാ​നം​ ​ആ​ട​യാ​ഭ​ര​ണ​ങ്ങ​ള​ണി​ഞ്ഞ് ​ആ​ചാ​ര​പൂ​ർ​വം​ ​പാ​ടി​ത്തു​ഴ​ഞ്ഞെ​ത്തു​ക​ ​എ​ന്ന​താ​ണ്.​ ​ഇ​തി​ന് ​ആ​ർ.​ശ​ങ്ക​ർ​ ​സു​വ​ർ​ണ​ ​ട്രോ​ഫി​യാ​ണ് ​സ​മ്മാ​നം.​ ​എ,​ ​ബി​ ​ബാ​ച്ചു​ക​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ ​വ​ള്ളം​ക​ളി​യി​ൽ​ ​വി​ജ​യി​ക​ൾ​ക്ക് ​മ​ന്നം​ ​ട്രോ​ഫി​യും​ ​ന​ൽ​കും.

പാടി ചോദിക്കാം വിഭവങ്ങൾ

ചോറിന്
പത്രം നിരത്തി വടിവോടിഹ പന്തിതോറും
ചിത്തം കുളുർക്കെ വിഭവം പലതും വിളമ്പി
വൻപാർന്ന പർപ്പടം അൻപൊടു കൂട്ടിയുണ്മാൻ
നല്ല തുമ്പമലർ തോറ്റീടിന ചോർ തരേണം...

സാമ്പാർ
കേമത്തമാർന്നമരുമാത്തുമരപ്പരിപ്പും
കായം മരീചികടകും നവശോഭയേകി
വെണ്ടയ്ക്കയും പുളിയുമാശു കൊഴുപ്പു നൽകി
സൗരഭ്യമേളമിയലുമാ സാമ്പാർ തരേണം...

അടപ്രഥമൻ
മല്ലാക്ഷിമാർ അരിപാരമിടഞ്ഞു നന്നായ്
ഉല്ലാസമോടരിയിടിച്ചു ഇലയിൽ പതിച്ച
ചൊല്ലാർന്നടപ്രഥമനിങ്ങു തരാതിരുന്നാൽ
മല്ലാരിയാണേ വെറുതേ കലഹം ഭവിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARANMULA, BOAT RACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY