
ഏകദേശം മൂന്നോ നാലോ പതിറ്റാണ്ടു മുമ്പു വരെ കേരളത്തിന്റെ അടുക്കളകൾ പരമ്പരാഗത ശൈലി പിൻതുടർന്നിരുന്നു. ആട്ടുകല്ലും അരകല്ലും ഉരലും ഉലക്കയുമില്ലാത്ത വീടുകൾ അന്ന് അപൂർവം. മല്ലിയും മുളകും മഞ്ഞളുമെല്ലാം വെയിലത്തുണക്കി മില്ലുകളിൽ പൊടിച്ചെടുത്തു സൂക്ഷിച്ച് വിഭവങ്ങളിൽ ആവശ്യാനുസരണം ചേരുവകളാക്കിയിരുന്ന കാലം. പെട്ടെന്നാണ് വിപണി പിടിച്ചത്. കറിക്കൂട്ടുകളും മസാലയും ധാന്യപ്പൊടികളുമെല്ലാം നിർമ്മിച്ച് പായ്ക്കറ്റുകളിലാക്കി വിൽക്കുന്ന സ്ഥാപനങ്ങൾ അനവധിയുണ്ടായി. ഇത്തരം ഉത്പന്നങ്ങൾ അടുക്കളപ്പണികൾ ഒരു പരിധിവരെ ലളിതമാക്കി. ഒട്ടേറെ തൊഴിലവസരങ്ങളും ലഭ്യമാക്കി.
ഇതിൽ നിന്ന് ഒരു പടി കൂടി കടന്നാണ് 15 വർഷം മുമ്പ് 'അന്ന ഫ്രൈഡ് മസാല"യ്ക്ക് കൊച്ചി സൗത്ത് സഹകരണ റോഡ് മുക്കുങ്കൽ എം.ഡി. ആന്റണി എന്ന സംരംഭകൻ രൂപം കൊടുത്തത്. ലോകം ഒരു വിരൽത്തുമ്പിലാകുന്ന സാഹചര്യത്തിൽ, മാറുന്ന ഭക്ഷണശീലങ്ങൾക്ക് നറുമണവും രുചിയും പകരുകയെന്നതായിരുന്നു കാഴ്ചപ്പാട്. ഫ്രൈഡ് ചിക്കനും മന്തിയും ഷവർമ്മയും ബർഗറുമെല്ലാം തലമുറകൾക്ക് പ്രിയങ്കരമാകുമ്പോൾ ആന്റണിയുടെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. ഇത്തരം വിഭവങ്ങൾക്കുള്ള കസ്റ്റമൈസ്ഡ് മസാലക്കൂട്ടുകൾ നിർമ്മിക്കുന്ന അന്ന ഫ്രൈഡ് മസാല കമ്പനിയും മരടിലെ അതിന്റെ ഫാക്ടറിയും ഇന്ന് ഹിറ്റാണ്. കോളേജ് പഠനത്തിനിടെ പാർട്ട് ടൈമായി എറണാകുളത്ത് ഷെഫ് ജോലി ചെയ്തിരുന്നപ്പോഴാണ് വ്യത്യസ്ത വിഭവങ്ങളോട് ആന്റണിക്ക് താല്പര്യം ജനിക്കുന്നത്. അതുതന്നെ പ്രൊഫഷനായി
തിരഞ്ഞെടുക്കുകയായിരുന്നു.
ഏതു രുചിക്കൂട്ടും നാവിൻതുമ്പിൽ
ആന്റണിയെ ഒരു കൂട്ടർ കഴിഞ്ഞദിവസം സമീപിച്ചത് പച്ചമാങ്ങാ രുചിയുള്ള മസാല ഒരുക്കാമോ എന്നു ചോദിച്ചാണ്. പിന്നെന്താ ചെയ്യാമല്ലോ എന്നായിരുന്നു മറുപടി. കാന്താരി മസാല, മിന്റ് അൽഫാം മസാല, ലെബനീസ് ഷെവർമ മാരിനേഡ്, കൊറിയൻ ബാർബിക്യൂ മസാല, ബ്രെഡിംഗ് പൗഡർ, മയണൈസ് പൗഡർ എന്നിവ അന്നയുടെ ഉത്പന്നങ്ങളിൽ ചിലതാണ്. ലോകത്തെ എവിടെയുമാകട്ടെ, ഒരു വിഭവത്തിന്റെ രുചി സവിശേഷമായി തോന്നിയാൽ അതിലെ ചേരുവകളും മനസിലാക്കിയാൽ ആന്റണിയുടെ സ്ഥാപനത്തെ അറിയിക്കാം. സുഗന്ധദ്രവ്യങ്ങളുടെ ചേരുവ പല തവണ ട്യൂൺ ചെയ്തെടുത്ത് പെർഫെക്ട് ബ്ലെൻഡിംഗോടെ ശരിയായ രുചിക്കൂട്ട് അവർ നമുക്ക് സമ്മാനിക്കും.
അന്ന ഫ്രൈസിന്റെ മസാലകൾ പൊതുവിപണിയെ ലക്ഷ്യമിട്ടല്ല. ഫുഡ് കോർട്ട്- ബേക്കറി ശൃംഖലകൾ, കഫേകൾ, റസ്റ്റൊറന്റുകൾ, പ്രശസ്ത ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വിൽപന. അവരവരുടെ ബ്രാൻഡിനും വിഭവങ്ങൾക്കും അനുസൃതമായ മസാലകൾ അന്ന ഫ്രൈഡ് തയാറാക്കിക്കൊടുക്കും. വിഭവങ്ങളിലെ പുതുമ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി അന്ന ഫ്രൈഡിലെ ജീവനക്കാർ നിരന്തര പരീക്ഷണങ്ങളിലൂടെ വേറിട്ട മസാലകൾ തയ്യാറാക്കിക്കൊണ്ടേയിരിക്കും. ഇതിനായി നൂതനമായ ബ്ലെൻഡറും ഗ്രൈൻഡറുമെല്ലാമുണ്ട്. ഒരോ ചേരുവയ്ക്കും ഇനത്തിന്റേയും അതു വളരുന്ന കാലാവസ്ഥയും അനുസരിച്ച് രുചി വ്യത്യാസമുണ്ടെന്ന് ആന്റണി പറയുന്നു. മുളക് തന്നെ ഉദാഹരണം. വിവിധ ഇനങ്ങൾക്ക് വിവിധ രുചിയും എരിവുമായിരിക്കും. തമിഴ്നാട് മുളകിന്റെ രുചിയാകില്ല ആന്ധ്ര മുളകിന്. അതെല്ലാം സൂക്ഷ്മമായി ശ്രദ്ധിച്ചാണ് മസാലകൾക്കും രുചിഭേദമുണ്ടാക്കുന്നത്. ഏതു വിളകളുടേയും പൊടികളും ഉണക്കിയ സ്റ്റഫുകളും വിപണിയിൽ ലഭ്യമായതിനാൽ അസംസ്കൃത വസ്തുക്കൾക്ക് പഞ്ഞമില്ല.
ഭക്ഷണശാലകൾക്ക് ആവശ്യമായ കിച്ചൺ സൗകര്യങ്ങൾ ഒരുക്കാനും വൈദഗ്ദ്ധ്യമുള്ള ജീവനക്കാരെ ലഭ്യമാക്കാനും ആന്റണി ആവശ്യമായ സഹായങ്ങൾ നൽകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്ളവരും ഇത്തരത്തിൽ സഹായങ്ങൾ തേടാറുണ്ട്. മസാല ഉത്പന്നങ്ങൾ ഗൾഫിലേക്കും ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ, കസാഖിസ്ഥാൻ, ഇന്തോനീഷ്യ, മലേഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഗുണമേന്മ അനുഭവിച്ചറിഞ്ഞ പ്രവാസി മലയാളികളാണ് അന്ന ഫ്രൈഡിന്റെ പ്രധാന പ്രചാരകർ.
ട്രെയ്നിംഗ് സെന്റർ എന്ന അഭിലാഷം
ഫാസ്റ്റ് ഫുഡ് വ്യവസായത്തിൽ ചെലവു ചുരുക്കുന്നതിന് അന്ന ഫ്രൈസ് മസാലകൾ ഒരു പരിധിവരെ സഹായകമാണെന്നതാണ് യാഥാർത്ഥ്യം. വിഭവങ്ങൾക്ക് കൊതിയൂറും രുചി കിട്ടാൻ വിദഗ്ദ്ധ ഷെഫുകളുടെ സേവനം അനിവാര്യമല്ലെന്നാതാണ് ഒരു കാര്യം. മസാലക്കൂട്ടുകൾ ഉപയോഗിച്ച് ആർക്കും തനതായ രുചിയിൽ ഡിഷുകൾ തയാറാക്കാനാകും. വിപുലമായ മാരിനേഷൻ വേണ്ടിവരില്ലെന്നതിനാൽ തൊഴിൽ സമയവും കുറയും. അസംസ്കൃത വസ്തുക്കൾ വാങ്ങി സൂക്ഷിക്കുന്ന ബുദ്ധിമുട്ട്, വെള്ളത്തിന്റെ അമിത ഉപഭോഗം എന്നിവ കുറയ്ക്കാനുമാകും.
ഫാസ്റ്ര് ഫുഡ് പാചകവും അതിന്റെ രുചികളും അറിയാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ട്രെയ്നിംഗ് സെന്റർ തുടങ്ങുക എന്നതാണ് ആന്റണിയുടെ വലിയ ആഗ്രഹം. മസാല നിർമ്മാണത്തിലും വിഭവങ്ങൾ തയാറാക്കുന്നതിലും സൗജന്യ ഹ്രസ്വകാല പരിശീലനമാണ് ലക്ഷ്യം. മക്കളുടെ പഠത്തിനും മറ്റുമായി ജീവിതത്തിലെ നല്ലൊരു കാലം മാറ്റിവച്ച വീട്ടമ്മമാർക്കും മറ്റും ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങാൻ എളിയ കൈത്താങ്ങ് എന്നതാണ് ലക്ഷ്യം. 'കുക്കിംഗ് സ്റ്റുഡിയോ' എന്ന കാഴ്ചപ്പാടിൽ ചിങ്ങമാസം കഴിഞ്ഞാൽ കുണ്ടന്നൂരിൽ ഈ ട്രെയിനിംഗ് സെന്റർ ആരംഭിക്കാനാണ് പദ്ധതി.
ജയ്കോ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിലൂടെ ന്യൂജെൻ ലോകോത്തര കിച്ചൻ യന്ത്രസാമഗ്രികളുടെ വിതരണവും ആന്റണി നിർവഹിക്കുന്നുണ്ട്. ആഗോള ബ്രാൻഡായ 'മിഡിൽബി'യുടെ 103 ഉപകമ്പനികളുടെ ഉത്പന്നങ്ങളുടേയും കേരളത്തിലെ വിതരണക്കാരാണ്. ഓവനും കോഫി മെഷിനും മുതൽ ഓരോ ഇറച്ചിക്കഷണത്തിലേക്കും മസാല ഇൻജക്ട് ചെയ്യാനുള്ള(ഇൻഫ്യൂസ്ഡ് ചിക്കൻ) സിറിഞ്ചുകൾ വരെ ഇതിൽ ഉൾപ്പെടും. ഭാര്യ രശ്മിയും ബിസിനസിൽ ആന്റണിയുടെ സഹായത്തിനുണ്ട്. മക്കൾ: മന്ന, ജൂഡ്, ഹന്ന.
അന്നയിൽ നിന്ന് നിലവിൽ മാസം 25 ടൺ മസാലകളുടെ വിൽപനയുണ്ട്. മിനിമം ഒരു കിലോ പായ്ക്കാണ്. ഓരോ ഇനത്തിനും 120 കിലോയെങ്കിലും ഓർഡർ കിട്ടിയാലേ ചേരുവകൾ കൃത്യമായി ബ്ലെൻഡ് ചെയ്തെടുക്കാനാകും. നിലവിൽ കമ്പനിക്ക് ആയിരത്തിലധികം കസ്റ്റമർമാരുണ്ട്. ഐ.എസ്.ഒ, ഫുഡ് ആൻഡ് സേഫ്ടി, സ്പൈസസ് ബോർഡ് സർട്ടിപിക്കേഷനുകൾ കമ്പനിയ്ക്കുണ്ട്. 16 സ്റ്റാഫംഗങ്ങളുമുണ്ട്. രണ്ടു വർഷത്തിനകം കടവന്ത്രയിലെ സ്വന്തം ക്യാമ്പസിലേക്ക് മാറ്റിസ്ഥാപിക്കാനാണ് പരിശ്രമം.
2010-ൽ പ്രവർത്തനം ആരംഭിച്ച അന്ന ഗ്രൂപ്പ്സ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വാണിജ്യ അടുക്കള ഉപകരണങ്ങളുടെ നിർമ്മാണ രംഗത്ത് വലിയ ഖ്യാതിയാണ് നേടിയെടുത്തത്. ഫ്രൈഡ് & അറബിക് മസാലകൾ, ഫ്രൂട്ട് സിറപ്പുകൾ, പാക്കിംഗ് മെറ്റീരിയലുകൾ എന്നിവയ്ക്ക് പുറമെ പ്രീമിയം ഗുണനിലവാരമുള്ള കിച്ചൺ എക്യുപ്മെന്റുകളുടെ നിർമ്മാണത്തിലും വിതരണത്തിലും ഇവർ മുൻപന്തിയിലുണ്ട്.
ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും തയ്യാറാക്കാനുമുള്ള വൈവിദ്ധ്യമാർന്ന ഉപകരണങ്ങൾ അന്ന ഗ്രൂപ്പ്സ് വിപണിയിലെത്തിക്കുന്നു. ഉപഭോക്താക്കളുടെ താല്പര്യങ്ങൾക്കും സംതൃപ്തിക്കും മുൻഗണന നൽകി നിർമ്മിക്കുന്ന ഈ ഉത്പന്നങ്ങൾ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ, ഫുഡ് കോർട്ടുകൾ, ഇൻഡസ്ട്രിയൽ കാന്റീനുകൾ എന്നിവിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഫ്രൈഡ് & അറബിക് മസാലകളുടെ കയറ്റുമതി രംഗത്തും ഗ്രൂപ്പ് സജീവമാണ്.
അന്ന ഫ്രൈഡ് മസാലയാണ് അന്ന ഗ്രൂപ്പ്സിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനി, ജയ്കോ ഇലക്ട്രിക്കൽസ്, മന്ന സ്പൈസസ് ആൻഡ് സീസണിംഗ് എന്നിവയാണ് ഗ്രൂപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങൾ. ഗുണമേന്മയിലുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ ബ്രാൻഡിനെ വിശ്വസനീയമാക്കുന്നത്.
ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കും അപ്പുറമുള്ള സേവനം ഉറപ്പാക്കുകയെന്നതാണ് കമ്പനിയുടെ കാഴ്ചപ്പാട്. മികച്ച ഉല്പന്നങ്ങളിലൂടെയും കൃത്യസമയത്തുള്ള സേവനങ്ങളിലൂടെയും സംതൃപ്തരായ ഒരു ഉപഭോക്തൃനിരയെ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. ഗുണമേന്മ, നൂതനത, സത്യസന്ധത എന്നീ മൂല്യങ്ങളിൽ ഊന്നിയാണ് പ്രവർത്തനം.
അന്ന റെസ്റ്റോറന്റ് സൗജന്യ കൺസൾട്ടൻസി
റെസ്റ്റോറന്റ്, ഫുഡ് കോർട്ട് അല്ലെങ്കിൽ
കാറ്ററിംഗ് ബിസിനസ് തുടങ്ങാൻ ആഗ്രഹമുള്ളവർക്ക് വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകും.
സേവനങ്ങൾ:
ഇറക്കുമതി ചെയ്തതും നിർമ്മിച്ചതുമായ കൊമേഴ്സ്യൽ കിച്ചൺ എക്യുപ്മെന്റ്സ് പാക്കിംഗ് ബോക്സ് .
മെനു ഡിസൈനിംഗ്, പ്രിന്റിംഗ്
. അക്സസറി ഐറ്റംസ്
. റോ മെറ്റീരിയൽസ്
. സ്പൈസസ് ആൻഡ് സീസണിംഗ്
. ക്യാരി ബാഗ്
. സ്റ്റാഫ് യൂണിഫോം
. കിച്ചൺ സ്റ്റാഫ്, ട്രെയിനിംഗ്
അന്നയുടെ ചൂടൻ മസാലകൾ
ഫ്രൈഡ് ചിക്കൻ
ഫ്രൈഡ് ചിക്കൻ മാരിനേഡ്
എക്സ്ട്രാ ഹോട്ട് ആൻഡ് സ്പൈസി മാരിനേഡ്
ഹോട്ട് ചില്ലി മാരിനേഡ്
ബ്രെഡിംഗ് പൗഡർ
അറബിക്
മന്തി മസാല
അൽഫാം മസാല
ഷവായ് മസാല
ഷവർമ മസാല
ബി.ബി.ക്യു. മസാല
പിസ്സ & പാസ്ത
പിസ്സ ഡോ മിക്സ്
പിസ്സ സോസ് മിക്സ്
പിസ്സ ടോപ്പിംഗ്സ്
(ഒറിഗാനോ, ചില്ലി ഫ്ലേക്സ്,
ചില്ലി ഗാർലിക്, ഇറ്റാലിയൻ)
സ്പ്രിൻക്ലേഴ്സ്
ചില്ലി ഗാർലിക് സ്പ്രിംഗ്ലർ
പെരി പെരി സ്പ്രിംഗ്ളർ
മെക്സിക്കൻ ചീസ് സ്പ്രിംഗ്ലർ
ലെമൺ പെപ്പർ സ്പ്രിംഗ്ലർ
ലെമൺ ചില്ലി സ്പ്രിംഗ്ലർ
തന്തൂർ
ഷിഷ് തവൂക്ക്
തന്തൂരി ടിക്ക
മലായ് ടിക്ക
ഹരിയാലി ടിക്ക
മറ്റുള്ള മസാലകൾ
ഇൻസ്റ്റന്റ് മയോണൈസ് മിക്സ്
ചിക്കൻ ബ്രോത്ത്
ലൈം സീസണിംഗ്
ഫിഷ് ഗ്രിൽ
ചിക്കൻ 65
ചിപ്സ് സീസണിംഗ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |