SignIn
Kerala Kaumudi Online
Saturday, 18 July 2026 11.52 PM IST

വയോജന നിയമം നോക്കുകുത്തിയാകരുത് 

1

വയോജന നിയമവും വയോജന കമ്മിഷനും വയോജന വകുപ്പും നിലവിലുള്ള കേരളത്തിൽ ഒരു പരിധി വരെയെങ്കിലും ഇവിടത്തെ വയോജനങ്ങൾക്ക് നീതി ലഭിക്കുന്നുണ്ടോയെന്ന് സർക്കാർ പരിശോധിക്കണം. പൊലീസ് സേനയിൽ നിന്നും വിരമിച്ച വയോധികരുടെ ക്ഷേമത്തിനായി 2011ൽ പരിഷ്‌കരിച്ച പൊലിസ് ആക്ടിൽ ഒരു നിയമമുണ്ട്. വിരമിച്ച പൊലീസുകാരുടെ ആരോഗ്യസംരക്ഷണവും സാമ്പത്തിക സുരക്ഷയും ഉറപ്പു വരുത്തണമെന്നാണ് നിയമം. എന്നിട്ടും വിരമിച്ച വയോധികരിൽ നിരവധിപേർ വേണ്ടത്ര ചികിത്സ കിട്ടാതെ മരണപ്പെടുന്നു.

നിലവിലുള്ള വയോജന നിയമങ്ങൾ അതിന്റെ ഉദ്ദേശ്യശുദ്ധിയോടെ നടപ്പിലാക്കാമെങ്കിൽ ഒരു പരിധി വരെയെങ്കിലും വയോജനങ്ങൾക്ക് ആശ്വാസം ലഭിക്കും.


എം.പ്രഭാകരൻ നായർ,​
ഊരുട്ടമ്പലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY