SignIn
Kerala Kaumudi Online
Monday, 01 June 2026 5.45 PM IST

ദാമ്പത്യ പ്രശ്‌നങ്ങൾ മാറും, പ്രണയിക്കുന്നവർക്കും ചെയ്യാം; മഞ്ഞൾത്തിരി വിളക്ക് കൊളുത്തിയാൽ ഭാഗ്യവും തേടിയെത്തും

viswasam

കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്താറുണ്ട്. ജീവിതത്തിലും വീട്ടിലും പോസിറ്റീവ് ഊ‌ർജം നിറയ്‌ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. നമ്മുടെ ഉള്ളിലെ അന്ധകാരം മാറ്റി നന്മ നിറയ്‌ക്കാനും വിളക്ക് കൊളുത്തുന്നത് സഹായിക്കുമെന്നാണ് വിശ്വാസം. അതിനാൽ ശുഭകാര്യങ്ങൾ ചെയ്യുമ്പോൾ വിളക്ക് കൊളുത്താറുണ്ട്. വിളക്ക് പല രീതിയിൽ കൊളുത്താവുന്നതാണ്. ഓരോന്നിനും ഓരോ ഫലങ്ങളാണുള്ളത്. ഉപയോഗിക്കുന്ന എണ്ണയും തെളിക്കുന്ന ദിക്കും അനുസരിച്ചാണ് വ്യത്യസ്‌തമായ ഫലങ്ങൾ ലഭിക്കുന്നത്.

ഉദാഹരണത്തിന്, നെയ്യ് വിളക്ക് കിഴക്കും പടിഞ്ഞാറുമായി തിരിയിട്ട് തെളിച്ചാൽ ഐശ്വര്യം ലഭിക്കും. അ‌ഞ്ച് ദിക്കിലേക്കും തിരിയിട്ട് വിളക്ക് തെളിച്ചാൽ എല്ലാ പ്രശ്‌നങ്ങളും മാറി സമ്പൽസമൃദ്ധിയും അഷ്‌ട ഐശ്വര്യവും ശാന്തിയും ലഭിക്കും. പിതൃദോഷം മാറാൻ വാഴനാരിൽ തീർത്ത തിരിയാൽ വിളക്ക് തെളിച്ചാൽ മതി. വെള്ളത്തുണിയിലുള്ള തിരികൊണ്ട് വിളക്ക് തെളിച്ചാൽ ഭാഗ്യം തേടിയെത്തും.

ദാമ്പത്യ കലഹങ്ങൾ, പ്രണയകലഹങ്ങൾ എന്നിവ മാറാൻ മഞ്ഞൾത്തിരികൊണ്ട് വിളക്ക് കൊളുത്തിയാൽ മതി. ഇതിനായി മഞ്ഞൾവെള്ളത്തിൽ മുക്കി വെയിലത്ത് വച്ച് ഉണക്കിയ തുണി ഉപയോഗിച്ച് തിരി ഉണ്ടാക്കാവുന്നതാണ്. ജീവിതത്തിലുള്ള ദുരിതങ്ങൾ മാറാനും ഇത് ഉത്തമമാണ്. പാർവതീ ദേവിയുടെ കടാക്ഷവും ഇത്തരത്തിൽ പ്രാർത്ഥിക്കുന്നവർക്ക് ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VISWASAM, ASTROLOGY, RITUALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY