SignIn
Kerala Kaumudi Online
Friday, 26 June 2026 8.06 PM IST

ഈ നാളുകാരുടെ വിദേശയാത്രക്കുള്ള തടസം മാറും, സാമ്പത്തികമായി പുരോഗതിയും ഐശ്വര്യവും

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ- മെയിൽ: samkhiyarathnam@gmail.com

2026 ജൂൺ 27 മിഥുനം 13 ശനിയാഴ്ച. ( 40 നാഴിക 3 വിനാഴിക വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം )[ ത്രയോദശി 46 നാഴിക 24 വിനാഴിക വരെ ] ( രാഹുകാലം 9 മണി 10.30 മണി വരെ )

അശ്വതി: മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ ചെയ്യും. ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്ടജന സംരക്ഷണം ഏറ്റെടുക്കേണ്ടി വരും, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത.

ഭരണി: അനാവശ്യ ഭീതികളിൽ നിന്ന് മോചനം. കുടുംബ സുഖം, എല്ലാ രംഗങ്ങളിൽ നിന്നും സാമ്പത്തീക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി.

കാർത്തിക: പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും.
വിദേശവാസം ഗുണകരമായിരിക്കും, ഇഷ്ട ഭക്ഷണലബ്ദി, ശത്രുക്കളെ പരാജയപ്പെടുത്തും.

രോഹിണി: കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. ധന സമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കും, നഷ്ടപ്പെട്ടന്നു കരുതിയവ തിരികെ ലഭിക്കും.

മകയിരം: ശാരീരികവും മാനസികവുമായ ക്ഷീണം. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ചു നടക്കുന്നതിനാൽ ശത്രുക്കൾ വർദ്ധിക്കുകയും അവർ കൂടുതൽ ശക്തരാകുകയും ചെയ്യും.

തിരുവാതിര: സമയത്ത് ബന്ധുഗുണം ലഭിച്ചെന്ന് വരില്ല. ഉദ്യോഗത്തിൽ തിരിച്ചടികൾ, ദുർവാശി ഒഴിവാക്കുക, ആരോഗ്യപരമായി നല്ല കരുതൽ ആവശ്യം.

പുണർതം: തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും. ബന്ധുക്കൾ ശത്രുതാ മനോ ഭാവത്തോടെ പെരുമാറും, സ്ത്രീകൾ മൂലം മാനഹാനി.

പൂയം: ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗ ദുരിതമുണ്ടാകും. പൊതുവേ അലസരും മടിയരും ആയിരിക്കും, യാത്രാവേളയിൽ പണമോ വിലപ്പെട്ട രേഖകളോ നഷ്ടപ്പെടാതെ നോക്കണം.

ആയില്യം: ഒന്നിലധികം മാർഗങ്ങളിലൂടെ ധനാഗമം. വാഹന ലാഭത്തിനു യോഗം. ആത്മവിശ്വാസം വളരും, നല്ല സമയം, കർമ്മ മേഖലയിൽ നില നിന്നിരുന്ന അനിശ്ചിതത്വം മാറിപ്പോകും.

മകം: ഗൃഹനിർമ്മാണത്തിൽ പുരോഗതി. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. മനസിലിരുപ്പ് മറ്റുള്ളവർ അറിയാതെ പ്രവർത്തിക്കാനുള്ള കഴിവുണ്ടാകും, ധനപരമായ നേട്ടം.

പൂരം: പലതരത്തിൽ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകൾ മാറിക്കിട്ടും. ഭൂമിയിടപാടുകളിൽ ലാഭം, കുടുംബത്തിൽ ഐശ്വര്യം, യാത്രകളിൽ നിന്നും ഗുണാനുഭവങ്ങൾ.

ഉത്രം: ശത്രുക്കളെ ജയിക്കും, നിർബന്ധ ബുദ്ധി കാണിക്കും, ദാമ്പത്യത്തിൽ സംതൃപ്തിയും സമാധാനവും ഉണ്ടാകും, ആരോഗ്യം സംരക്ഷിക്കണം.

അത്തം: വാഹനയാത്രകൾ കൂടുതലായി വേണ്ടിവരും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, വരവ് അധികരിക്കും, ക്രയവിക്രയങ്ങളിൽ നേട്ടം, യാത്രകൾ കൊണ്ട് ഗുണങ്ങൾ കിട്ടും.

ചിത്തിര: വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും. വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ ചെയ്യും, സുഖകരമായ കുടുംബജീവിതം, സാമ്പത്തികമായി ഉന്നതി.

ചോതി: വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും, കലാപരമായ കാര്യങ്ങളിൽ അതിയായ താൽപ്പര്യം, ആകർഷകമായി സംസാരിക്കും.

വിശാഖം: സമാധാനാന്തരീക്ഷം സംജാതമാകും.സന്താനഗുണം വർദ്ധിക്കും. നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, സ്ത്രീകൾക്ക് സമ്മാനാദിലാഭം, വ്യാപാരികൾക്ക് നല്ലസമയം.

അനിഴം: സഹോദരഗുണമുണ്ടാകും. സ്ത്രീകൾ വളരെ സ്‌നേഹത്തോടെയും അനുസരണയോടെയും വർത്തിക്കും, തൊഴിലിൽ ഉന്നതി, ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യും, വിജയം വരെ പരിശ്രമിക്കും.

കേട്ട: സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ, അപമാനം, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, പലരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകുമെങ്കിലും താൽക്കാലികമായി രക്ഷപ്പെടും.

മൂലം: സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക.

പൂരാടം: ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും, പ്രവൃത്തികളും നേരിടും, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചെലവും, പണം കടം വാങ്ങിക്കേണ്ട അവസ്ഥ വരും.

ഉത്രാടം: തൊഴിൽരംഗത്ത് മടുപ്പേറിയ അനുഭവങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളുമായി രമ്യതയിൽ വേണം ഇടപെടാൻ, പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേരിയ തോതിൽ മനപ്രയാസം ഉണ്ടാകാം.

തിരുവോണം: ബന്ധു ജനങ്ങളുമായി അഭിപ്രായഭിന്നത ഉടലെടുക്കും, മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കും, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ ശ്രദ്ധിക്കണം.

അവിട്ടം: മാനസിക പിരിമുറുക്കം വർധിക്കും. കുടുംബ സമാധാനം നഷ്ടപ്പെടും, അനാവശ്യ ചെലവുകൾ വരും, തൊഴിൽ സ്ഥാപനത്തിൽ കുഴപ്പങ്ങൾ, അമിതമായ ആത്മവിശ്വാസം കുഴപ്പത്തിൽ ചാടിക്കും.

ചതയം: മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. നിലവിലുള്ള തൊഴിൽ മാറുന്നതിന് കാലം അനുകൂലമല്ല. പിതാവിൽ നിന്നോ പിതൃബന്ധുക്കളിൽ നിന്നോ വിഷമാനുഭവങ്ങൾ, ദാമ്പത്യ സുഖക്കുറവ്.

പൂരുരുട്ടാതി: കൂട്ടായ്മകളിലും സംഘടനാ പ്രവർത്തനങ്ങളിലും മുന്നിട്ടിറങ്ങും. പഠനത്തിൽ ഉന്നതി കൈവരും. മാതാവിന്റെ പക്കൽ നിന്നും സഹായങ്ങൾ ലഭിക്കും, സന്താനഭാഗ്യം സിദ്ധിക്കും, സുഖാനുഭവങ്ങൾ.

ഉത്രട്ടാതി: മത്സരങ്ങളിൽ വിജയം കൊയ്യും. കൃഷിയും കച്ചവടവും ലാഭത്തിലാവും. ജനപ്രീതിയും അംഗീകാരവും, ധന ലാഭം, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും, സ്ത്രീകൾ മുഖേനെ സന്തോഷം കിട്ടും.

രേവതി: പാരമ്പര്യ വസ്തുക്കളിൽ അധികാരാവകാശങ്ങൾ സ്ഥിരപ്പെട്ട് കിട്ടും. സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും, ബിസിനസ്സിൽ നിന്നും മികച്ച ലാഭം നേടും, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY