2026ന്റെ രണ്ടാം പകുതി ആറ് നക്ഷത്രക്കാരുടേത്, ആഗ്രഹിച്ചതെല്ലാം നേടും; ഭാഗ്യസംഖ്യ നോക്കിയാൽ ലോട്ടറിയടിക്കും
1 min
ഓൺലൈൻ ഡെസ്ക് | Last Updated: 06 June, 2026 | 1:04 PM IST
2026ന്റെ പകുതിയായതോടെ പലരുടെയും ജീവിതത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ടാകും. ഇതിനെല്ലാം കാരണം നിങ്ങളുടെ നക്ഷത്രപ്രകാരം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്. ഇത്തരത്തിൽ ചില നക്ഷത്രക്കാർക്ക് ലോട്ടറിയടിക്കാൻ സാദ്ധ്യതയുണ്ട്. ഈ നക്ഷത്രക്കാർ ആരൊക്കെയെന്നും അവർക്ക് ഏത് സംഖ്യ വരുന്ന ടിക്കറ്റെടുത്താലാണ് ലോട്ടറിയടിക്കാൻ സാദ്ധ്യതയുള്ളതെന്നും നോക്കാം.
ഭരണി - ഇവരെ അലട്ടിയിരുന്ന പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും. എല്ലാ രംഗത്തും നേട്ടം. ആപത്തുകളിൽ നിന്നും രക്ഷപ്പെടും. രണ്ടാണ് ഇവരുടെ ഭാഗ്യ സംഖ്യ.
ഉത്രം - നിങ്ങൾക്കുനേരെ വരുന്ന എതിർപ്പുകളെയെല്ലാം ക്ഷമയോടെ നേരിടണം. കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. 0 ആണ് ഉത്രം നക്ഷത്രക്കാരുടെ ഭാഗ്യ സംഖ്യ.
ചിത്തിര - ഭാഗ്യം കൂടിവരുന്ന സമയമാണ്. അനുകൂലമായ വിവാഹം നടക്കും. വീട് , വാഹനം എന്നിവയ്‌ക്കുള്ള ഭാഗ്യം. ഒന്ന് ആണ് ഈ നക്ഷത്രക്കാരുടെ ഭാഗ്യ സംഖ്യ.
തിരുവാതിര - സംരംഭകർക്ക് നല്ലസമയം. ഭാഗ്യം കൂടും. അനാവശ്യമായി ആർക്കും വാഗ്‌ദാനങ്ങൾ നൽകരുത്. അഞ്ച് ആണ് തിരുവാതിര നക്ഷത്രക്കാരുടെ ഭാഗ്യ സംഖ്യ.
ചോതി - ജീവിതത്തിലെ തടസങ്ങളെല്ലാം മാറും. തൊടുന്നതെല്ലാം നേട്ടം കൊണ്ടുവരും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. നാലാണ് ഇവരുടെ ഭാഗ്യ സംഖ്യ.
പൂരാടം - വിദേശയാത്രയ്‌ക്ക് സമയം അനുകൂലം. ചതിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കണം. ആറ് ആണ് പൂരാടം നക്ഷത്രക്കാരുടെ ഭാഗ്യ സംഖ്യ.
TAGS: VISWASAM, ASTROLOGY, FUTURE PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ