റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജൂലൈ 27 കർക്കിടകം 11 തിങ്കളാഴ്ച. രാമായണമാസം ദിനം 11 . ( 10 നാഴിക 29 വിനാഴിക വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം ) [ ത്രയോദശി തിഥി 24 നാഴിക 55 വിനാഴിക വരെ ശേഷം ദ്വിതീയ തിഥി ] ( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )
അശ്വതി: ആരോഗ്യപരമായി നല്ല സമയം, സഹോദരഗുണം, ഐക്യത, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോട് കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും, സ്വന്തം പ്രയത്‌നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കും.
ഭരണി: അകന്നു നിന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു താമസിക്കാന്‍ സാദ്ധ്യത, ഇഷ്ടജനം വഴി നേട്ടമുണ്ടാകും, ഭാഗ്യ പരീക്ഷണത്തില്‍ വിജയം, പഠനത്തില്‍ വിജയം, കര്‍മ്മ മേഖലയില്‍ പുതുമയാര്‍ന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും.
കാര്‍ത്തിക: കലാപരമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും, കുടുംബസ്വത്ത് ലഭിക്കും, ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം, മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാതെ സൂക്ഷിക്കണം.
രോഹിണി: സാമ്പത്തികമായി മേന്മയുള്ള സമയം, ഹോട്ടല്‍ രംഗത്ത് നിന്നും കൂടുതല്‍ വരുമാനം, വാഹനഭാഗ്യം സിദ്ധിക്കും, പങ്കാളിക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതു വഴി മനഃസന്തോഷം വര്‍ദ്ധിക്കും, മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.
മകയിരം: മകള്‍ക്ക് വിവാഹത്തിന് ഉണ്ടായിരുന്ന തടസങ്ങള്‍ അകലും, സ്ത്രീകള്‍ക്ക് തൊഴില്‍ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങള്‍ കിട്ടും, അപ്രതീക്ഷിത ധനനേട്ടം, അസ്ഥി സംബന്ധമായ അസുഖങ്ങൾക്ക് നേരിയതോതില്‍ ശമനം ലഭിക്കും.
തിരുവാതിര: സമ്മാനാദികൾ ലഭിക്കും, ആഡംബര വസ്തുക്കളുടെ ശേഖരം വര്ദ്ധിപ്പിക്കും, ബുദ്ധി സാമര്‍ത്ഥ്യം കൊണ്ട് പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും, ബന്ധു ജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറികിട്ടും.
പുണര്‍തം: പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, പണയത്തിലിരിക്കുന്ന ഉരുപ്പടികള്‍ നഷ്ടപ്പെടാതെ നോക്കണം, വിവാഹക്കാര്യത്തില്‍ അന്യരുടെ ഇടപെടല്‍ മൂലം അസ്വസ്ഥതകൾ ഉടലെടുക്കും, മറ്റുളളവരിൽ വിശ്വാസം അര്‍പ്പിച്ച് ചെയ്യുന്ന കാര്യങ്ങളില്‍ നഷ്ടം ഉണ്ടാകും.
പൂയം: അനാവശ്യമായ കലഹങ്ങൾ, തീരുമാനങ്ങളില്‍ കര്‍ക്കശ നിലപാടെടുക്കും, വര്‍ദ്ധിച്ച ധനചിലവ്, ധനം സമ്പാദിക്കാന്‍ നന്നേ ബുദ്ധിമുട്ടും, കര്‍മ്മരംഗത്ത് പ്രയാസങ്ങൾ നേരിടേണ്ടി വരും, ദൂരയാത്രകള്‍ മുഖേന അധികച്ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും.
ആയില്യം: സ്ഥാനമാറ്റം, താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും, സ്ത്രീകളെ വിശ്വസിക്കരുത്, പ്രതീഷിച്ചിരുന്ന അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ആരോഗ്യപരമായും തൊഴില്‍പരമായും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും.
മകം: പൊതുവേദികളിൽ അപമാനിതനാവാന്‍ ഇടയുള്ളതിനാല്‍ സൂക്ഷിക്കണം, അഗ്‌നി, വാതകം, വൈദ്യുതി, വാഹനം, ആയുധം, മുതലായവ കൈകാര്യം ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കണം, അന്യദേശത്ത് തൊഴിലില്‍ കുഴപ്പങ്ങള്‍, ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും.
പൂരം: പണം കടം കൊടുക്കരുത്, മേലുദ്യോഗസ്ഥരുടെ നീരസം സംബാദിക്കും, ഗൃഹനിര്‍മാണത്തില്‍ പാകപ്പിഴവുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം, ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ പലവിധ വിഷമതകള്‍ അനുഭവപ്പെടും.
ഉത്രം: ശാരീരികമായി ദുരിതമുണ്ടാകാതെ സൂക്ഷിക്കണം, രഹസ്യ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നില്‍ക്കണം, ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും, കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന സാമ്പത്തിക ക്ലേശം ഉണ്ടാകാന്‍ സാദ്ധ്യത.
അത്തം: ശത്രുതാ മനോഭാവത്തിലായിരുന്ന വ്യക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും, ഉത്തമ വിവാഹം നടക്കാം, വ്യവഹാര വിജയം,വിശിഷ്ട ഭോജന സൗഖ്യം,കര്‍മ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും.
ചിത്തിര: മാതൃഗുണം ലഭിക്കും, പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിധാരണകള്‍ മാറിക്കിട്ടും.ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ ആവിശ്യമാണ്, ശത്രുവിന്‍മേല്‍ വിജയം വരിക്കും, ആഡംബര ഭ്രമം കാരണം ധനം സമ്പാദിക്കാൻ സാധിക്കില്ല.
ചോതി: പ്രണയത്തിനു കുടുംബത്തില്‍ നിന്നും അനുകൂലമായ നിലപാട്, ജോലി സ്ഥിരമാകും, പ്രശസ്ഥിയും വിജയവും, ശത്രുഭയം മാറിക്കിട്ടും, കര്‍മ്മ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, രോഗാവസ്ഥ കുറയ്ക്കാൻ സാധിക്കും.
വിശാഖം: സ്ത്രീകള്‍ക്ക് അംഗീകാരം, ആത്മവിശ്വാസക്കൂടുതല്‍ അനുഭവപ്പെടും, അനുകൂലമായ സാഹചര്യങ്ങള്‍, എല്ലാവരിലില്‍ നിന്നും സഹായ സഹകരണങ്ങള്‍, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും വ്യക്തി ജീവിതത്തില്‍ ഉണ്ടാകും.
അനിഴം: ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും, കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, ഈശ്വരാധീനം, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും, കലാനൈപുണ്യം, പ്രശസ്ഥി, ദാമ്പത്യ വിജയം.
കേട്ട: സ്വജീവിതത്തിൽ മംഗള കര്‍മ്മങ്ങള്‍ നടക്കും, മനഃസന്തോഷം, എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും, രോഗശാന്തിയുണ്ടാകും, ധനനേട്ടം, സമ്മാനാദിലാഭം, തൊഴില്‍മേഖലയില്‍മേന്മ, എതിര്‍ക്കുന്നവരെ കീഴ്പെടുത്തും.
മൂലം: അന്യദേശ വാസം ഗുണം ചെയ്യും, എല്ലാ രംഗങ്ങളിലില്‍ നിന്നും സാമ്പത്തിക നേട്ടം, സ്ത്രീകള്‍ മുഖേനെ സന്തോഷം, കുടുംബത്തില്‍ സ്വസ്ഥത, ശാരീരികവും മാനസികവുമായി ഉന്മേഷക്കൂടുതൽ, പല അപ്രതീക്ഷിത സംഭവങ്ങളും ജീവിതത്തില്‍ വന്നുചേരും.
പൂരാടം: ജോലിയില്‍ നിന്നും കൂടുതല്‍ വരുമാനം, കുടുംബത്തില്‍ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവൃത്തികൾ കാഴ്ചവയ്ക്കും, ധനനേട്ടമുണ്ടാകും, അവസരോചിതമായി ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആപത്ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയും.
ഉത്രാടം: വാഹന ക്രയവിക്രയങ്ങളില്‍ ലാഭവും നേട്ടവും, ജോലിഭാരം കുറയും, മറ്റുള്ളവരുടെ സഹായത്താല്‍ കാര്യങ്ങള്‍ അനുകൂലമാക്കും, പിതാവില്‍നിന്നും അനുകൂല നിലപാട്, മനസുഖം അനുഭവത്തില്‍ വരും, ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.
തിരുവോണം: ധനപരമായി ഉണ്ടായിരുന്ന തടസങ്ങൾ മാറും, ആരാധനാലയങ്ങളില്‍ ധാരാളം സമയം ചിലവഴിക്കും, മാധ്യമങ്ങളില്‍ തിളങ്ങും, കേസ് രമ്യതയിലാകും, ജോലിക്കുള്ള അറിയിപ്പുകള്‍ കിട്ടും, മനസമാധാനം ലഭിക്കും, ഉന്നത വ്യക്തികളുടെ സഹായത്താല്‍ വിജയം നേടും.
അവിട്ടം: മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും, പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും, നിദ്രാ ഭംഗം, യശസ്സ്, കര്‍മ്മ പുഷ്ട്ടി എന്നിവ ഉണ്ടാകും, കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കും, തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും.
ചതയം: മാദ്ധ്യമ പ്രവർത്തകർക്ക് ശോഭിക്കാൻ സാധിക്കും, മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും, പുതിയ കര്‍മ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശ യാത്ര തരപ്പെടും, ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും.
പൂരുരുട്ടാതി: ആപത്തുകളില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും, ചതിയില്‍ അകപ്പെടും, വൈദുതി, വാഹനം, വാതകം, ആയുധം, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ അപകടം വരാന്‍ സാദ്ധ്യത ഉള്ളതിനാല്‍ സൂക്ഷ്മതയോടെ പെരുമാറണം, ചെയ്തുപോയ കുറ്റങ്ങള്‍ ക്ഷമിക്കപ്പെടും.
ഉത്തൃട്ടാതി: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകില്ല, പൊതുജനങ്ങളുമായി കലഹിക്കാനിടവരും, അകാരണമായ കലഹങ്ങൾ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.
രേവതി: ബന്ധുക്കളുമായി നിലവിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം കൂടും, അപ്രതീക്ഷിതമായി അധികൃതരുടെ അപ്രീതിക്കു സാദ്ധ്യത, രോഗാദിക്ലേശങ്ങളും അനാവശ്യച്ചെലവുകളും ഉണ്ടാകും, ധനകാര്യസ്ഥാപനങ്ങളെ ആശ്രയിച്ച് നില്‍ക്കുന്നവര്‍ക്ക് കാര്യസാദ്ധ്യതകള്‍ മന്ദഗതിയിലാകും.
A favourable period for health and overall well-being. You may receive support from siblings and enjoy stronger family unity. There are chances of participating in auspicious ceremonies. Even in difficult situations, you will be able to act with confidence. Your hard work and determination will help you achieve growth, success, and steady progress.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |