നമുക്ക് ചുറ്റുമുള്ള ഓരോ വസ്‌തുവിലും ഊർജ പ്രവാഹമുണ്ട്. പ്രധാനമായും രണ്ട് തരത്തിലുള്ള ഊർജമാണ് നമ്മുടെ ശരീരത്തിലും പുറത്തുമെല്ലാം നിറഞ്ഞുനിൽക്കുന്നത്. അതാണ് നെഗറ്റീവ് ഊർജും പോസിറ്റീവ് ഊർജവും. ശരീരത്തിലും ചുറ്റുപാടിലുമെല്ലാം നെഗറ്റീവ് എനർജി വർദ്ധിക്കുമ്പോഴാണ് നമുക്ക് മോശം അനുഭവങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. പോസിറ്റീവ് ഊർജം നിറഞ്ഞാൽ നേരേ വിപരീതമായും സംഭവിക്കും.
നെഗറ്റീവ് ഊർജം വീട്ടിലും ജോലിസ്ഥലത്തുമെല്ലാം നിങ്ങളെ ദോഷകരമായി ബാധിക്കും. വേണ്ടപ്പെട്ടവരുമായി വഴക്കുണ്ടാകാൻ പോലും ഇത് കാരണമാകുന്നു. കൂടാതെ ആരോഗ്യ, സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും നയിക്കും. നമ്മുടെ മനഃസമാധാനം ഇല്ലാതാക്കുന്ന ഈ നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ പലതരത്തിലുള്ള മാർഗങ്ങളുണ്ട്. ഇതിൽ ഏറ്റവും ഫലപ്രദമാണ് മഞ്ഞൾ ഉപയോഗിച്ചുള്ളത്. പൂജകൾക്ക് മഞ്ഞൾ ഉപയോഗിക്കാറുണ്ട്.
കുളി കഴിഞ്ഞ ശേഷം നെറ്റിയിൽ മഞ്ഞൾ തിലകം തൊടുന്നത് നെഗറ്റീവ് എനർജിയെ അകറ്റും. മഞ്ഞൾ കൊണ്ട് ഉണ്ടാക്കിയ മുത്തുകൾ ധരിക്കുന്നതും നല്ലതാണ്. മാത്രമല്ല, ശരീരത്തിൽ മഞ്ഞൾ പുരട്ടി കുളിക്കുന്നതും നെഗറ്റീവ് ഊർജത്തെ ഇല്ലാതാക്കാൻ സഹായിക്കും. ദുഷ്‌ടശക്തികളെ നിങ്ങളിൽ നിന്നും അകറ്റാനും ഇത് നല്ലതാണ്.
The article explains that negative energy can cause issues in relationships, health, and finances. It suggests turmeric as an effective remedy to combat this. Recommended methods include applying turmeric paste to the forehead after bathing, wearing turmeric beads, and bathing after applying turmeric to the body. These practices are believed to eliminate negative energy and ward off evil influences.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |