ഒരാൾ ജനിച്ച സമയം, നക്ഷത്രം എന്നിവ നോക്കി ജ്യോതിഷപ്രകാരം അയാളുടെ ഭാവിയും സ്വഭാവത്തിലെ പ്രത്യേകതകളും പറയാനാകും. എന്നാൽ, ഇതൊന്നുമല്ലാതെ പേരിന്റെ ആദ്യാക്ഷരം നോക്കിയും ഒരാളുടെ ഭാവി പ്രവചിക്കാനാകും. ചില അക്ഷരങ്ങളിൽ പേര് തുടങ്ങുന്ന പെൺകുട്ടികൾ ഭാഗ്യവതികളാണെന്നാണ് ജ്യോതിഷപ്രകാരമുള്ള വിശ്വാസം. ഇവർ ജീവിതത്തിൽ വിജയിക്കും. മാത്രമല്ല, ഇവരെ വിവാഹം ചെയ്യുന്നവർക്കും ജീവിതത്തിൽ ഭാഗ്യം വന്നുചേരുമെന്നാണ് വിശ്വാസം.
ഡി (D)
ഡി എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന പെൺകുട്ടികൾ എപ്പോഴും സന്തോഷവതികളായിരിക്കും. ജീവിതത്തിൽ കഠിനാദ്ധ്വാനത്തിലൂടെ ആഗ്രഹങ്ങൾ നേടാൻ പ്രയത്നിക്കും. ജീവിതത്തിൽ സത്യസന്ധരാണിവർ. സംസാരത്തിലൂടെ എല്ലാവരുടെയും മനസ് കീഴടക്കാനുള്ള കഴിവ് ഇവർക്കുണ്ട്.
എൻ (N)
എൻ എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ എപ്പോഴും ഉല്ലാസത്തോടെയിരിക്കുന്നവരാണ്. ഇവരോട് സംസാരിക്കുമ്പോൾ പോലും മറ്റുള്ളവർക്ക് പോസിറ്റീവ് ഊർജം ലഭിക്കും. മറ്റുള്ളവരെ സഹായിക്കാൻ ഇവർക്ക് വളരെ ഇഷ്‌ടമാണ്. ഇവർക്ക് എല്ലാ കാര്യത്തിലും ആത്മവിശ്വാസമുണ്ടായിരിക്കും.
വി (V)
വളരെയധികം ഭാഗ്യമുള്ളവരാണ് വി എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ. കുടുംബ ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് ഇവർ. കുടുംബാംഗങ്ങളാൽ സ്‌നേഹിക്കപ്പെടും. ഏൽപ്പിച്ച ജോലി ആത്മാർത്ഥതയോടെ നിറവേറ്റാനും ഇവർക്കാകും.
പി (P)
ഈ അക്ഷരത്തിൽ പേരുള്ള യുവതികളുടെ ഭർത്താക്കന്മാർക്കായിരിക്കും കൂടുതൽ ഭാഗ്യം തേടിയെത്തുക. സമൂഹത്തിൽ പേരും പ്രശസ്‌തിയും നേടാൻ യോഗമുള്ളവരാണ്. കഠിനാദ്ധ്വാനികളായ ഇവർ സ്വന്തം പ്രയത്മത്തിലൂടെ ആഗ്രഹങ്ങളെല്ലാം നേടിയെടുക്കും.
An article discusses astrological beliefs suggesting that the first letter of a person's name can predict future traits. It highlights that girls whose names begin with letters like D, N, V, or P are considered fortunate. These individuals are believed to achieve success and bring good luck not only to themselves but also to their husbands, according to these specific astrological interpretations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |