വീട്ടിൽ സർവ ഐശ്വര്യങ്ങളും ഉണ്ടാകാനായി മഹാലക്ഷ്‌മിയുടെ അനുഗ്രഹം വേണമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. മഹാലക്ഷ്‌മിയുടെ അപ്രീതിയുണ്ടായാൽ ജീവിതത്തിൽ സകല ദുരിതങ്ങളും ദുഃഖങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് വിശ്വാസം. അതിനാൽ, ദേവിയുടെ പ്രീതിക്കായി ചെയ്യാവുന്നതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം.
മഹാലക്ഷ്‌മിയുടെ അനുഗ്രഹം നഷ്‌ടപ്പെടാതിരിക്കാൻ ചില വസ്‌തുക്കൾ സന്ധ്യാ സമയത്തിന് ശേഷം ദാനം ചെയ്യാൻ പാടില്ലെന്നാണ് വിശ്വാസം. പാൽ, ഉപ്പ്, തൈര്, പഞ്ചസാര, മഞ്ഞൾ, പുളി എന്നിവയാണ് ഈ സാധനങ്ങൾ. ഇവ ദാനം ചെയ്യുന്നത് ലക്ഷ്‌മീ ദേവി വീട്ടിൽ നിന്നും പടിയിറങ്ങുന്നതിന് കാരണമാകും.
ഉപയോഗിച്ച പാത്രങ്ങൾ രാത്രി കഴുകാതെ ഇടുന്നത് ലക്ഷ്‌മീ ദേവിയുടെ അപ്രീതിക്ക് കാരണമാകും. അതിനാൽ, രാത്രിയിൽ പാത്രങ്ങൾ കഴുകാതെ ഇടരുത്. ഇത് സാമ്പത്തിക പ്രശ്‌നങ്ങൾ, കടം, ദുഃഖം എന്നിവയ്‌ക്ക് കാരണമാകും. വൃത്തിയുള്ള സ്ഥലങ്ങളിൽ മാത്രമേ ലക്ഷ്‌മീ ദേവി വസിക്കുകയുള്ളു എന്നാണ് വിശ്വാസം.
സന്ധ്യാസമയത്തിന് ശേഷം നഖവും മുടിയും മുറിക്കുന്നത് ലക്ഷ്‌മീ ദേവിയുടെ അപ്രീതിക്ക് കാരണമാകുമെന്നാണ് വിശ്വാസം. വീട്ടിൽ കലഹങ്ങൾ ഉണ്ടാകുന്നതിന് ഇത് കാരണമാകുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ പല ദോഷാനുഭവങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.
A Malayalam news article outlines traditional beliefs for maintaining Goddess Mahalakshmi's blessings and prosperity. It advises against donating specific items like milk, salt, and sugar after sunset. Leaving unwashed utensils overnight, and cutting nails or hair after sunset are also discouraged. These actions are believed to displease the goddess, potentially leading to financial issues, disputes, and misfortune according to popular belief.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |