SignIn
Kerala Kaumudi Online
Tuesday, 11 August 2026 9.16 PM IST

കർക്കടക വാവ് ബലിതർ‌പ്പണത്തിന് മുൻപ് ഈ മൂന്നുകാര്യങ്ങൾ വീട്ടിലുണ്ടെങ്കിൽ അവ മാറ്റണം

karkkadakavavu
പ്രതീകാത്മകചിത്രം

ഭാരതീയ സംസ്‌കാരപ്രകാരം ഇപ്പോൾ ദക്ഷിണായന കാലമാണ്. സൂര്യൻ ഉത്തരായന ദിശയിലുള്ള കാലത്ത് ദൈവീക കാര്യങ്ങൾക്കാണ് പ്രാധാന്യമെങ്കിൽ ദക്ഷിണായന കാലത്ത് പിതൃക്കൾക്കാണ് പ്രാധാന്യം വരുന്നത്. ദക്ഷിണായന കാലത്തെ ആദ്യ‌ കറുത്തവാവ് ദിവസമാണ് കർക്കടക വാവുബലി വരുന്നത്. പുലർച്ചെ മുതൽ മാതാപിതാക്കളുടെ കുടുംബത്തിലെ പിതൃക്കളുടെ ആത്മശാന്തിക്കായി വർഷംതോറും നൽകേണ്ട ബലിയർപ്പിച്ചു തുടങ്ങാം. പുലർച്ചെ രണ്ട് മണിമുതലാണ് ബലി അർപ്പിച്ച് തുടങ്ങാവുന്നത്.

പണ്ടുകാലത്ത് വീടുകളിലും സമീപത്തെ പുഴക്കരകളിലും ബലിതർപ്പണം നടന്നിരുന്നുവെങ്കിൽ ഇപ്പോൾ പലരും അതിനുപുറമേ ക്ഷേത്രക്കടവുകളിലോ സമുദ്രക്കരയിലോ ഒക്കെ ബലിയർപ്പിക്കുകയാണ് ചെയ്യുന്നത്. ചില കാര്യങ്ങൾ ശ്രദ്ധാപൂർവം തലേദിവസങ്ങളിൽ ചെയ്‌ത് പൂർത്തിയാക്കിയ ശേഷം വേണം ബലിതർപ്പണത്തിന് പോകുവാൻ എന്നാണ് ആചാര്യന്മാർ പറഞ്ഞുതരുന്ന നാട്ടറിവ്. വീടുകളിൽ ഈ മൂന്ന് പഴകിയ സാധനങ്ങളുണ്ടെങ്കിൽ അവ ഒഴിവാക്കണം. വീടിന് പുറത്തേക്ക് അവ കളഞ്ഞു എന്ന് ഉറപ്പാക്കുകയും വേണം.

പിതൃക്കൾക്ക് നമ്മൾ ബലിയർപ്പിച്ചാൽ അത് സ്വീകരിച്ച് അവർ മടങ്ങിപ്പോകും എന്നതാണ് സങ്കൽപം. എന്നാൽ ബലിയർപ്പിക്കാനായി അവരെ വിളിച്ചുവരുത്തുമ്പോൾ നമ്മുടെ പിതൃക്കളല്ലാത്ത, കാലമെത്താതെ മടങ്ങിപ്പോയ ആത്മാക്കളുടെ സാന്നിദ്ധ്യവും ചിലപ്പോൾ ഭൂമിയിൽ ഉണ്ടാകാം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവരുടെ ഉപദ്രവം ചില മോശം വസ്‌തുക്കൾ വീട്ടിലുണ്ടെങ്കിൽ ബാധിക്കാം എന്നാണ് പഴമക്കാർ പറയുന്നത്. രോഗങ്ങളോ,​ സാമ്പത്തിക പ്രയാസങ്ങളോ,​ ജീവന് ബുദ്ധിമുട്ടോ ഒക്കെ നിരന്തരം അനുഭവപ്പെടാൻ ഇവർ കാരണമായേക്കാം. അതിനാൽ ഈ മൂന്ന് വസ്‌തുക്കൾ ഒഴിവാക്കുക തന്നെ വേണം.

ഉപയോഗിച്ച് പഴകിയ എണ്ണ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്. പഴകിയ ദുർഗന്ധം വരുന്ന എണ്ണ സൂക്ഷിക്കുന്നത് ശരിയല്ല. ഇതോടൊപ്പം തീപിടിച്ച വസ്‌ത്രത്തിന്റെ ബാക്കി സൂക്ഷിക്കാൻ പാടില്ല. ഇതും വീടിന് പുറത്തേക്ക് കളയണം. മറ്റൊന്ന് അടുക്കളയിലുപയോഗിക്കുന്ന സ്‌റ്റീലോ,​ കുപ്പികൊണ്ടോ ഉള്ള ഗ്‌ളാസിന്റെ തകർന്ന അവശിഷ്‌ടങ്ങൾ വീട്ടിലുണ്ടെങ്കിൽ അവ കൃത്യമായി ഒഴിവാക്കണം. ഇത്തരം കാര്യങ്ങൾ കൊണ്ട് ശരീരത്തിന്‌ കുഴപ്പമുണ്ടാകും എന്ന കാരണത്താൽ കൂടിയാകാം പഴമക്കാർ ഇവ ഒഴിവാക്കാൻ നിഷ്‌കർഷിച്ചിരുന്നത്. വിശ്വാസപ്രകാരം ഇവ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ആചാര്യന്മാർ പറയുന്നത്.

English Summary

The tradition of offering bali tharpanam (ancestral offerings) has evolved from being performed at homes and nearby riverbanks to also taking place at temple ghats and seashores. According to traditional knowledge passed down by acharyas, certain rituals and preparations should be completed carefully on the preceding days before undertaking the offering.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARKADAKA VAVU, AVOID, THREE ITEMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY