SignIn
Kerala Kaumudi Online
Monday, 03 August 2026 1.19 PM IST

പണത്തെ ആക‌ർഷിക്കാൻ ഗ്രാമ്പു വിദ്യ; 11 ദിവസം മുടങ്ങാതെ ചെയ്‌താൽ ഫലം ഉറപ്പ്

viswasam
പ്രതീകാത്മക ചിത്രം

ജീവിക്കാൻ പണം അത്യാവശ്യമാണ്. ചിലർക്കാകട്ടെ എത്ര അദ്ധ്വാനിച്ചാലും കയ്യിൽ പണം ഉണ്ടാകണമെന്നില്ല. ഇവർ ജോലി ചെയ്‌തുണ്ടാക്കുന്ന പണം മുഴുവൻ അനാവശ്യമായി ചെലവായിപ്പോകും. പലപ്പോഴും ഇതിന്റെ കാരണം സ്വയം ചിന്തിച്ചാൽ പോലും മനസിലാകണമെന്നില്ല. ഇങ്ങനെ എത്ര സമ്പാദിച്ചാലും പണം കയ്യിൽ നിന്ന് ചോർന്നുപോകുന്നവർക്ക് പരീക്ഷിക്കാൻ കഴിയുന്ന ഒരു മാർഗമുണ്ട്. പൂർണമായ വിശ്വാസത്തോടെ പരീക്ഷിക്കുന്നവർക്ക് മാത്രമാകും ഇതിലൂടെ ഫലം ലഭിക്കുകയുള്ളു എന്നാണ് ആചാര്യന്മാർ പറയുന്നത്. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

നിങ്ങളുടെ വീടും പരിസരവും എപ്പോഴും നല്ല വൃത്തിയായി സൂക്ഷിക്കുക. വൃത്തിയുള്ള ഇടങ്ങളിൽ മാത്രമേ ലക്ഷ്‌മീദേവി വസിക്കുകയുള്ളു. കൂടാതെ ലക്ഷ്‌മീ ദേവിയുടെ അനുഗ്രഹമുള്ള വസ്‌തുക്കൾ കയ്യിൽ കരുതുന്നതും നല്ലതാണ്. അത്തരത്തിൽ ഒന്നാണ് ഗ്രാമ്പു. നിങ്ങളുടെ ബാഗിലോ, പണമോ സ്വർണമോ സൂക്ഷിക്കുന്ന സ്ഥലത്തോ ഗ്രാമ്പു ഇട്ട് വയ്‌ക്കുക. ഇങ്ങനെ ചെയ്‌താൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നാണ് വിശ്വാസം.

ഇത് കൂടാതെ, പ്രാർത്ഥിക്കുന്ന സമയത്തും ഗ്രാമ്പു ഉപയോഗിക്കാവുന്നതാണ്. പൂജാമുറിയിൽ അല്ലെങ്കിൽ വീടിന്റെ പ്രധാന വാതിലിന് മുന്നിൽ ഒരു ചിരാതിൽ അൽപ്പം ക‌ർപ്പൂരവും മൂന്ന് ഗ്രാമ്പുവുമിട്ട് കത്തിക്കുക. ഇതിന്റെ ഗന്ധം വീടിനുള്ളിലും പരിസരത്തും നിറയുന്നതോടെ നിങ്ങളിൽ പോസിറ്റീവ് ഊ‌ർജം നിറയും. പണത്തെ വീട്ടിലേക്ക് ആകർഷിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമാണിത്. കുറഞ്ഞത് 11 ദിവസം ഇങ്ങനെ ചെയ്‌താൽ ഫലം കണ്ടുതുടങ്ങുന്നതാണ്.

(ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ജനവിശ്വാസങ്ങളെയും പരമ്പരാഗത ആചാരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവയ്ക്ക് ശാസ്ത്രീയമായോ വൈദ്യശാസ്ത്രപരമായോ തെളിവുകളുണ്ടെന്ന് അവകാശപ്പെടുന്നില്ല. വായനക്കാർ വിവേകപൂർവം സമീപിക്കേണ്ടതാണ്.)

English Summary

The article discusses a traditional belief that keeping cloves in a wallet or near valuables can attract wealth and financial prosperity. It suggests maintaining cleanliness, using cloves during prayers, and lighting a lamp with camphor and cloves for 11 days. These practices are based on beliefs and rituals, not scientifically proven methods.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLOVE MONEY REMEDY, LAKSHMI DEVI, WEALTH ATTRACTION TIPS, GRAMBU PARIHARAM, MONEY PROSPERITY BELIEF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY