നമ്മുടെ ജീവിത ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഒരു പ്രധാന കാര്യത്തിന് പോകുന്നതിനിടെ പൂച്ച കുറുകെ ചാടിയാൽ ചിലർ യാത്ര തന്നെ മാറ്റിവയ്ക്കുന്നതും അത്തരമൊരു വിശ്വാസമാണ്. എന്നാൽ പൂച്ച മാത്രമല്ല മറ്റ് പല ജീവികളെയും ഇത്തരത്തിൽ ഭാവിയിലെ സൂചനയായാണ് കണക്കാക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
നിങ്ങളുടെ യാത്രക്കിടയിൽ ഒരു പാമ്പിനെ അപ്രതീക്ഷിതമായി കാണുന്നത് ദോഷമാണെന്ന് വിശ്വസിക്കുന്നു. ഇത് മറഞ്ഞിരിക്കുന്ന ശത്രുവിനെയും അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന നിഗൂഢതകളെയും സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം.
വീട്ടിൽ നിന്ന് എന്തെങ്കിലും കാര്യത്തിന് നിങ്ങൾ പുറപ്പെടുമ്പോൾ കാക്കകൾ കൂട്ടത്തോടെ കരയുകയോ അല്ലെങ്കിൽ അവയെ മുന്നിൽ കാണുകയോ ചെയ്യുന്നത് അശുഭമായി കണക്കാക്കുന്നു. അപ്രതീക്ഷിതമായ മോശം വാർത്തകൾ കേൾക്കും എന്നതിന്റെ സൂചനയാണ്.കൂടാതെ ഒരു വ്യക്തിയുടെ ശരീരത്തിൽ കാക്ക വന്നിരിക്കുന്നത് ആയുസിന് ദോഷമാണെന്ന് പറയപ്പെടുന്നു.
യാത്ര പോകുമ്പോൾ നായ കുറുകെ കടക്കുകയോ കുരയ്ക്കുയോ ഉറക്കെ ഓരിയിടുകയോ ചെയ്യുന്നത് ഒരു നെഗറ്റീവ് ശകുനമാണെന്നാണ് വിശ്വാസം. ഇത് വരാനിരിക്കുന്ന ബുദ്ധിമുട്ടുകളുടെ മുന്നറിയിപ്പാണെന്ന് കരുതുന്നു.
നിങ്ങൾ പോകുമ്പോൾ കുരങ്ങുകൾ വഴിക്ക് കുറുകെ കാണപ്പെടുന്നുണ്ടെങ്കിൽ അത് ദുശ്ശകുനമാണ്. ഇത് തുടക്കപ്പെട്ട് ഒരു തീരുമാനം എടുക്കരുത് എന്നതിന്റെ അർത്ഥമായാണ് പലരും കണക്കാക്കുന്നത്.
In many traditional beliefs, hearing a crow cawing while leaving home is considered a possible sign of something that may happen in the future. Some people associate crows with omens and believe their behaviour can indicate good or bad events. These are traditional beliefs and superstitions, not scientifically proven predictions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |