ദേഹത്ത് കാക്ക കാഷ്ഠിച്ച അനുഭവം മിക്കവർക്കും ഉണ്ടായിട്ടുണ്ടാവും. ഇത് അശുഭകരമാണെന്നാണ് പലരും ധരിച്ചിരിക്കുന്നതെങ്കിലും ശരീരത്തിൽ കാക്ക കാഷ്ഠിക്കുന്നത് ഭാഗ്യമാണെന്നാണ് വിശ്വാസം. ഭരണി, കാർത്തിക, തിരുവാതിര, ആയില്യം, തൃക്കേട്ട, പൂരം, പൂരാടം, പൂരുരുട്ടാതി എന്നീ നാളുകാരുടെ ശരീരത്തിൽ കാക്ക കാഷ്ഠിക്കുന്നത് അശുഭവും ബാക്കി നാളുകാർക്കിത് ശുഭകരമാണെന്നുമാണ് വിശ്വാസം.
കാക്ക ശരീരത്തിൽ കാഷ്ഠിക്കുന്നത് സാമ്പത്തിക നേട്ടം, അപ്രതീക്ഷിത ഭാഗ്യം എന്നിവയ്ക്ക് കാരണമാകുമെന്നും വിശ്വാസമുണ്ട്. തലയിൽ വീഴുന്നത് ഉന്നത പദവിയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ വീഴുന്നത് ധനലാഭവും നൽകുമെന്നാണ് വിശ്വാസം.
യാത്രയ‌്ക്കിറങ്ങുമ്പോൾ കാക്കയെ കാണുകയാണെങ്കിൽ ഉദ്ദേശിച്ച കാര്യം നടക്കും. എന്നാൽ യാത്ര പുറപ്പെടുമ്പോൾ കാക്ക പറക്കുന്നത് കണ്ടാൽ വിവിധ ഫലങ്ങളാണ്. ഉദാഹരണമായി വലത്തു നിന്നും ഇടത്തോട്ടാണ് കാക്ക പോയതെങ്കിൽ ധനലാഭവും, ഇടത്തു നിന്ന് വലത്തോട്ടാണ് പോയതെങ്കിൽ ധന നഷ്‌ടവുമാണ് ഫലം.
Traditional beliefs surrounding crows, particularly their droppings, are detailed in a Malayalam article. It states that crow droppings on the body are widely considered auspicious, potentially bringing financial gain or high status, though inauspicious for certain birth stars. Crow appearances during travel are also believed to influence outcomes, depending on their direction.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |