SignIn
Kerala Kaumudi Online
Monday, 13 July 2026 12.49 PM IST

വീട്ടിൽ നിന്നിറങ്ങി ഒരുവഴിക്ക് പോകുമ്പോൾ കറുത്ത നായയെ കണ്ടോ? സൂചനകൾ കണ്ടില്ലെന്ന് നടിക്കരുത്

dog
പ്രതീകാത്മക ചിത്രം

നമ്മൾ വീട്ടിൽ നിന്നിറങ്ങി മറ്റൊരിടത്തേയ്ക്ക് പോകുന്ന വഴിക്ക് പലതരം മൃഗങ്ങളെയും പക്ഷികളെയും കാണാറുണ്ട്. ഇവയിൽ പതിവായി കാണുന്നത് നായ്‌ക്കളെയായിരിക്കും. ചില നായ്ക്കൾ അകാരണമായി കുരയ്ക്കുകയും പുറകെ ഓടി വരികയും കടിക്കാനാനായി ശ്രമിക്കുകയും ചെയ്യും. എന്നാൽ എല്ലാ നായ്‌ക്കളും ഇങ്ങനെ ചെയ്യാറില്ല. ഒരേ നായ തന്നെ എല്ലായ്‌പ്പോഴും ഇത്തരത്തിൽ പ്രവർത്തിക്കാറുമില്ല. ഇത്തരത്തിൽ നായ അകാരണമായി ഓടിക്കുന്നതിന് പിന്നിൽ ചില വിശ്വാസങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്.

തെരുവ് നായ ഓടിക്കുന്നതും പിന്തുടരുന്നതും അശുഭകരമാണെന്നാണ് വിശ്വാസം. എന്നാൽ ഇത്തരം വിശ്വാസങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ല. നായ അകാരണമായി ഓടിക്കുകയോ മുഖത്തുനോക്കി കുരയ്ക്കുകയോ ചെയ്യുന്നത് വരാനിരിക്കുന്ന അപകടങ്ങളുടെയോ ദുശകുനങ്ങളുടെയോ സൂചനയാണെന്ന് ചിലർ വിശ്വസിക്കുന്നു.

മനുഷ്യർക്ക് കാണാൻ സാധിക്കാത്ത അദൃശ്യ ഊർജ്ജങ്ങളെ നായ്ക്കൾക്ക് കാണാൻ സാധിക്കുമെന്നാണ് വിശ്വാസം. നായ അകാരണമായി ഓടിക്കുന്നതിന് കാരണം ഇതാകാമെന്നും പറയപ്പെടുന്നു. കൂടാതെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒരു നായയെ കാണുകയും അത് ചെവി ചൊറിയുകയും ചെയ്യുന്നത് നല്ലതല്ല.

ഹൈന്ദവ വിശ്വാസമനുസരിച്ച് നായ കാലഭൈരവന്റെ വാഹനമാണ്. അതുകൊണ്ടുതന്നെ കറുത്ത നായയെ കാണുന്നത് സംരക്ഷണത്തിന്റെ അടയാളമാണെന്നും വിശ്വസിക്കപ്പെടുന്നു.

അതേസമയം, അപരിചിതരായ ആളുകളെ കാണുമ്പോഴുണ്ടാകുന്ന ഭയം കൊണ്ട് സ്വയരക്ഷാർത്ഥമാണ് നായ്ക്കൾ അകാരണമായി ഓടിക്കുന്നതെന്നും കുരയ്ക്കുന്നതെന്നുമാണ് പൊതുവിൽ പറയുന്നത്. കൂടാതെ മുൻപ് ഭക്ഷണം നൽകിയിട്ടുള്ളവരാണെങ്കിൽ ആ ഓർമ്മയിൽ പിന്തുടരുന്നതും സാധാരണമാണ്.

English Summary

The article explains common beliefs about dogs chasing or barking at people, including superstitions that link such behavior to bad omens or unseen energies. It notes these beliefs lack scientific evidence and says dogs usually chase or bark out of fear, self-defense, territorial instincts, or familiarity with people who previously fed them.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOG CHASING BELIEFS, STRAY DOG BEHAVIOR, നായ ഓടിച്ചാൽ വിശ്വാസം, NAAYA ODIKKUNNATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY