SignIn
Kerala Kaumudi Online
Saturday, 11 July 2026 3.32 PM IST

ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്നതായി സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ടോ? ഈ സൂചന അവഗണിക്കരുത്

dream-meaning
പ്രതീകാത്മക ചിത്രം

ഉറക്കത്തിൽ സ്വപ്നം കാണുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. എന്നാൽ ചില സ്വപ്നങ്ങൾ ഒരുപാട് നാൾ നമ്മുടെ മനസിനെ അലട്ടാറുണ്ട്. ഓരോ സ്വപനങ്ങൾക്ക് പിന്നിലും വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വരാനിരിക്കുന്ന സംഭവങ്ങൾ നേരത്തേകൂട്ടി സ്വപ്നത്തിൽ കാണാറുണ്ടെന്ന് പറയുന്നവരും നമുക്കിടയിലുണ്ട്.

ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്ന സ്വപ്നം പറയുന്നതെന്ത്?

പലരും ആവർത്തിച്ച് കാണുന്ന ഒന്നാണ് ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്നതായുള്ള സ്വപ്നം. കെട്ടിടത്തിൽ നിന്നോ ആകാശത്തിൽ നിന്നോ താഴേക്ക് വീഴുന്നതായി സ്വപ്നം കണ്ട് ഞെട്ടി ഉണരാറുണ്ടോ? അതിന് പിന്നിലെ കാരണം ഇതാണ്. ചന്ദ്രൻ, ബുധൻ എന്നീ ഗ്രഹങ്ങളുടെ സ്വാധീനം കുറയുമ്പോഴാണ് ഇത്തരത്തിലുള്ള സ്വപ്നം കാണുന്നത്. ജാതകത്തിൽ രാഹു, കേതു, ശനി തുടങ്ങിയ പാപഗ്രഹങ്ങളുടെ ദോഷം ഉണ്ടാകുമ്പോൾ ഉറക്കക്കുറവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. വീടിന്റെ കിടപ്പുമുറിയുടെ വാസ്തുവിലുള്ള അപാകതകളും ഉറക്കത്തെ തടസപ്പെടുത്തി ഇത്തരം സ്വപ്നങ്ങൾ കാണുന്നതിന് ഇടയാക്കും.

കൂടാതെ,​ സ്വപ്നത്തിൽ താഴെ വീഴുന്നതായി കാണുന്നത് ജീവിതത്തിലെ അരക്ഷിതാവസ്ഥയെയോ, നിയന്ത്രണം നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ഭയത്തെയോ ആണ് സൂചിപ്പിക്കുന്നത്. ജോലി, ബന്ധങ്ങൾ അല്ലെങ്കിൽ സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ അനിശ്ചിതത്വം നേരിടുമ്പോഴാണ് പ്രധാനമായും ഇത്തരം സ്വപ്നങ്ങൾ ഉണ്ടാകുന്നത്. സ്വപനങ്ങളിലെ വീഴ്ച പലപ്പോഴും മനസിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

സമ്മർദ്ദവും കഫീന്റെ അധിക ഉപയോഗവും ഉറക്കക്കുറവും ഉണ്ടെങ്കിൽ പലപ്പോഴും ഇത്തരം സ്വപ്നങ്ങൾ കാണാറുണ്ട്. ആവ‌ർത്തിച്ച് ഇത്തരത്തിലുള്ള സ്വപ്നം കാണാറുണ്ടെങ്കിൽ മനസിനെ എന്തെങ്കിലും ഒരു കാര്യം അലട്ടുന്നതായും അതിൽ പരിഹാരം കണ്ടെത്താൻ ശരീരം ശ്രമിക്കുന്നതായുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ആശങ്കകളെ മറികടന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ മുൻകരുതലുകൾ ഈ അവസരത്തിൽ സ്വീകരിക്കേണ്ടതുണ്ട്.

English Summary

Dreaming about falling from a height is a common experience and is often linked to feelings of insecurity, loss of control, or uncertainty in areas such as work, relationships, or finances. Experts suggest that stress, sleep deprivation, and excessive caffeine intake can trigger such dreams. If these dreams occur frequently, they may reflect unresolved worries or emotional distress. Maintaining healthy sleep habits—such as eating dinner at least two hours before bedtime, taking a short walk after meals, and having a warm bath before sleep—can help improve sleep quality and reduce disturbing dreams. The sudden jerk people sometimes experience while falling asleep is a normal physical phenomenon known as a sleep start (hypnic jerk).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DREAM MEANING, FALLING FROM HEIGHTS, FEARFUL DREAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY