റാംസാഗർ തമ്പുരാൻ, ഫോൺ : 91+8301036352, വാട്സാപ്പ് : 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com
2026 ഓഗസ്റ്റ് 26 ചിങ്ങം 10 ബുധനാഴ്ച. ( 46 നാഴിക 12 വിനാഴിക വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം) രണ്ടാം ഓണം. തിരുവോണ ദിനം.[ ത്രയോദശി തിഥി 4 നാഴിക 10 വിനാഴിക വരെ ശേഷം ത്രയോദശി തിഥി ] ( രാഹുകാലം 11 മണി മുതൽ 1.30 മണി വരെ )
അശ്വതി: ഏതുകാര്യത്തിലും വളരെ ശ്രദ്ധയും സൂക്ഷ്‌മതയും നിർബന്ധമായി പുലർത്തണം, കള്ളന്മാരെക്കൊണ്ട് നാശനഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്, സാമ്പത്തിക ബാദ്ധ്യതകൾ കൂടുന്നതിന് യോഗമുണ്ട്, അയൽക്കാരുമായി കലഹങ്ങൾക്ക് സാദ്ധ്യതയുണ്ട്.
ഭരണി: സര്‍ക്കാര്‍ ജോലിയിൽ ഉള്ളവർക്ക് പലവിധ പ്രതിസന്ധികൾ നേരിടേണ്ടി വരും, ശത്രുക്കളിൽ നിന്നും പ്രതികൂല നീക്കങ്ങൾ ഉണ്ടായേക്കും, അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്, അതിനാൽ നല്ല ശ്രദ്ധ വേണം, അയൽക്കാരിൽ നിന്ന് തിരിച്ചടികൾ ഉണ്ടായേക്കും സൂക്ഷിക്കുക.
കാര്‍ത്തിക: ഉത്തരവാദിത്തവും ജോലിഭാരവും വര്‍ദ്ധിക്കാൻ ഇടയുണ്ട്, ആര്‍ഭാട വസ്തുക്കളോട് താൽപര്യം വര്‍ദ്ധിക്കും, ചിലവ് വര്‍ദ്ധിക്കാതെ ശ്രദ്ധിക്കണം, നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ അവസ്ഥ പ്രതീക്ഷിക്കാം, സുഹൃത്തുക്കളിൽ നിന്നും മികച്ച സഹകരണം പ്രതീക്ഷിക്കാം.
രോഹിണി: ബിസിനസ് വര്‍ദ്ധിക്കും, യാത്രകളിലൂടെ ലാഭങ്ങളുണ്ടാകും, വ്യവസായം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്, കാർഷിക മേഖലയിൽ ഉള്ള അനിശ്ചിത അവസ്ഥകൾ നീങ്ങും, വിദ്യാഭ്യാസപരമായും തൊഴിൽപരമായും നേട്ടങ്ങൾ കൈവരിക്കും.
മകയിരം: ഏര്‍പ്പെടുന്ന കാര്യങ്ങളിൽ വിജയം, അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും ലഭിക്കും, കടം കൊടുത്ത പണം തിരിച്ചു കിട്ടും, കൂട്ടുകച്ചവടത്തിൽ ഉയര്‍ച്ച കാണുന്നു, ബന്ധുജന സഹായം വഴി പെട്ടെന്നുള്ള കാര്യസാദ്ധ്യം ഉണ്ടാകും, വിവാഹ ആലോചകൾ തീരുമാനത്തിൽ എത്തും, വരുമാനം കൂടുകയും ചിലവ് കുറയുന്നതിനും സാധ്യതയുണ്ട്.
തിരുവാതിര: സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ശമ്പള വര്‍ദ്ധനവിന് യോഗം കാണുന്നു, കരാര്‍ തൊഴിലിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും, ജീവിത പങ്കാളിക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്, അന്യനാട്ടിൽ ജീവിക്കുന്ന ബന്ധുക്കളിൽ നിന്നും ധനസഹായത്തിന് സാദ്ധ്യതയുണ്ട്, കുടുംബ തർക്കങ്ങൾ തീര്‍പ്പാക്കുന്നതിൽ ഇടപെടലുകൾ നടത്തും.
പുണര്‍തം: ബന്ധുബലം വര്‍ദ്ധിക്കും, ബന്ധുവുമായി വിവാഹത്തിന് യോഗമുണ്ട്, ഏറ്റെടുത്ത ജോലികൾ പൂര്‍ത്തീകരിക്കാനാകും, സന്താനങ്ങൾ വഴി നേട്ടങ്ങൾ, നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും, അവിവാഹിതർക്ക് ജീവിത പങ്കാളിയെ കണ്ടെത്താനാകും, കച്ചവടം വര്‍ദ്ധിക്കും.
പൂയം: രാഷ്ട്രീയം സിനിമ മറ്റ് കലാരംഗങ്ങൾ എന്നിവയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ ദിവസം, സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം, ബന്ധുജന ഗുണം വർദ്ധിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകും, വിവാഹയോഗം, വാഹനയോഗം.
ആയില്യം: ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും, പൂർവിക സ്വത്തു ലഭിക്കുവാൻ യോഗം, സന്താനത്തിന് ഉന്നത പഠനത്തിനും വിവാഹത്തിനുമുള്ള യോഗമുണ്ട്. വിദേശത്ത് ജോലിക്ക് സാദ്ധ്യത കാണുന്നു, അവ്യക്തതയുള്ള പണമിടപാടിൽ നിന്നും തീർത്തും പിന്മാറണം, കര്‍മ്മ രംഗത്ത് അഴിച്ചു പണികൾ ആവശ്യമായി വരും.
മകം: തര്‍ക്കങ്ങൾക്ക് സാദ്ധ്യതയുണ്ട്, ഒത്തു തീര്‍പ്പ് ശ്രമങ്ങൾ നടത്തുന്നതാണ് നല്ലത്, തൊഴിൽപരമായി നഷ്ടങ്ങൾ ഉണ്ടായേക്കും, ധനം കടം വാങ്ങാനുള്ള സാദ്ധ്യതയുണ്ട്, ശിക്ഷാ നടപടികൾ നേരിടാൻ സാദ്ധ്യത, എടുത്തു ചാട്ടവും കുറ്റം പറച്ചിലും വിനയായി മാറും, വീട്ടിലോ സ്ഥാപനത്തിലോ മോഷണ ശ്രമം ഉണ്ടാകാം.
പൂരം: ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ടി വരുമെന്നതിനാൽ വളരെയധികം ശ്രദ്ധിക്കണം, അപകടങ്ങളോ അപവാദങ്ങളോ ഉണ്ടാകാൻ യോഗം കാണുന്നു, കൂട്ടു സംരംഭങ്ങളിൽ നിന്നും നഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്, ബിസിനസിൽ തര്‍ക്കങ്ങളുണ്ടാകും അവയെല്ലാം ഉടനടി പരിഹരിക്കണം, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും.
ഉത്രം: നിശ്ചയം വരെ എത്തിയ വിവാഹ ബന്ധത്തിൽ ചില തടസങ്ങൾക്ക് സാദ്ധ്യത ഉണ്ട് അതിനാൽ ശ്രദ്ധിക്കണം, പ്രായോഗിക ബുദ്ധി കുറയാൻ സാദ്ധ്യതയുണ്ട്. പിടിവാശി വര്‍ദ്ധിക്കും, അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവര്‍ക്ക് സ്ഥാനം നഷ്ടം സംഭവിക്കും, മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം.
അത്തം: ലോൺ എടുക്കുന്നതിനോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ കടം വാങ്ങുന്നതിനോ സാഹചര്യം ഉണ്ടാകും, കേസ് വഴക്കുകൾക്ക് രമ്യതയിൽ അവസാനിപ്പിക്കുന്നതാണ് നല്ലത്, വളര്‍ത്തു മൃഗങ്ങൾ, വാഹനങ്ങൾ എന്നിവ വാങ്ങിക്കുന്നതിന് അവസരം ഉണ്ടാകും, സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കാം.
ചിത്തിര: രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും, ബന്ധുജനഗുണം വർദ്ധിക്കും, പുതിയ തൊഴിൽ ലാഭം പ്രതീക്ഷിക്കാം, വിനോദയാത്രകൾ ആകാമെങ്കിലും വാഹന ഉപയോഗം നിർബന്ധമായിട്ടും ഒഴിവാക്കണം, അനാവശ്യമായ യാത്രകളും ചെലവുകളും വര്‍ദ്ധിക്കും, രോഗങ്ങൾക്കും സാധ്യതയുണ്ട്.
ചോതി: ഇഷ്‌ടക്കാരിൽ നിന്നും ആഭരണങ്ങളോ മറ്റ് വസ്തുക്കളോ ലഭിക്കാൻ സാദ്ധ്യതയുണ്ട്, കർമ്മ മേഖലയിലും സാങ്കേതിക രംഗത്തും വിജയം നേടാനാകും, അന്നലാഭം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം, തര്‍ക്കങ്ങൾ പരിഹരിച്ച് അവകാശങ്ങൾ നേടിയെടുക്കും, പ്രണയസാഫല്യം ലഭിക്കും.
വിശാഖം: പലവിധ ലാഭങ്ങളുണ്ടാകും, കാര്യവിജയം പ്രതീക്ഷിക്കാം, കൃഷി. പാചകം, യാത്ര, കരകൗശല വസ്തുക്കൾ എന്നിവയിൽ താൽപര്യം കൂടി വരും, മുടങ്ങിക്കിടക്കുന്ന വീട് പണി സഹോദരങ്ങളുടെ സഹായത്തോടെ പുനരാരംഭിക്കുവാൻ സാധിക്കും, വിനോദയാത്രകൾ നടത്തുന്നതിനും അതിന് നേതൃത്വം നൽകുന്നതിനും അവസരമുണ്ടാകും.
അനിഴം: സന്താനഭാഗ്യത്തിന് യോഗമുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും, വ്യാപാര രംഗത്ത് മടിയുള്ള ജോലിക്കാരെ പിരിച്ചു വിട്ട് കൂടുതൽ കാര്യ പ്രാപ്തിയുള്ളവരെ നിയമിക്കും, ജീവിത പങ്കാളിക്ക് നേട്ടങ്ങൾ, ആരോഗ്യപരമായ വിഷമതകൾ ശമിക്കും.
കേട്ട: കടങ്ങൾ വീട്ടും, ബന്ധു ഗുണം വർദ്ധിക്കും, വരവിനൊപ്പം ചെലവുമധികരിക്കും. സന്താനങ്ങളെ കൊണ്ട് ഗുണങ്ങൾ വർദ്ധിക്കും, പുരസ്ക്കാരങ്ങൾക്കും അനുമോദനങ്ങൾക്കും സാദ്ധ്യതയുണ്ട്, യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ലഭിക്കും, പ്രേമബന്ധം വിജയകരമാകും, തൊഴിൽ മേഖലയിൽ ലാഭമുണ്ടാകും.
മൂലം: വസ്തുതർക്കം പരിഹരിക്കാനായിട്ട് വിട്ടുവീഴ്‌ചാ മനോഭാവം സ്വീകരിക്കേണ്ടതായ സാഹചര്യം ഉണ്ടാവാം, അപേക്ഷിച്ചവര്‍ക്ക് അനുകൂല ഫലം പ്രതീക്ഷിക്കാം, മാതൃ ഗൃഹത്തിൽ നിന്നും സ്വത്തുക്കൾ ലഭിക്കും, പ്രായമായവര്‍ക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിന് സാദ്ധ്യത.
പൂരാടം: ജീവിത പങ്കാളിയുമായി ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിക്കുവാൻ യോഗം ഉണ്ട്, തൊഴില്‍ രംഗത്തെ ശത്രുക്കളിന്മേല്‍ വിജയം വരിക്കും, ആത്മവിശ്വാസം വർദ്ധിക്കും, പങ്കാളിയില്‍ നിന്ന് ഗുണഫലങ്ങള്‍ അനുഭവപ്പെടും, കുടുംബത്തില്‍ സന്തോഷം അനുഭവപ്പെടും, വിനോദയാത്രകള്‍ക്കും സാദ്ധ്യത കാണുന്നു, ധനനിക്ഷേപങ്ങളില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം.
ഉത്രാടം: ബിസിനസ് പങ്കാളിയുമായ് മികച്ച ബന്ധം പുലര്‍ത്തും, ദൈവാധീനം ഉള്ളതുകൊണ്ട് കഷ്ടതയുടെ കാഠിന്യങ്ങള്‍ കുറഞ്ഞിരിക്കും, വിവാഹ ആലോചനകള്‍ക്ക് അനുകുലമായ സമയം, ബന്ധുക്കളിൽ നിന്ന് സഹായ സഹകരണങ്ങള്‍ ഉണ്ടാകും, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ശുഭമായി പര്യവസാനിപ്പിക്കും.
തിരുവോണം: തടസങ്ങൾ പങ്കാളിയുടെയും മാതാവിന്റെയും സഹായങ്ങള്‍ കൊണ്ട് തരണം ചെയ്യുവാന്‍ സാധിക്കും, എല്ലാ രംഗങ്ങളിലും കാര്യ വിജയം അനുഭവപ്പെടും, വിദേശത്തേക്ക് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകുല സമയം, ലോണ്‍, വായ്പ എന്നിവയ്ക്ക് ജാമ്യം നില്‍ക്കുവാനുള്ള സാദ്ധ്യതകള്‍ കാണുന്നു, അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക.
അവിട്ടം: സുഹൃത്തുക്കളിൽ നിന്നും പങ്കാളിയില്‍ നിന്നും ഹിതകരമല്ലാത്ത പ്രതികരണങ്ങള്‍ ഉണ്ടായേക്കാം, ധനപരമായ കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്, സാഹസ പ്രവൃത്തികളിള്‍ നിന്ന് വിട്ടു നില്‍ക്കുക, ശത്രുക്കളുടെ ഉപദ്രവം കാര്യമായി അനുഭവപ്പെടും.
ചതയം: ധനപരമായി വഞ്ചനകള്‍ക്കും ധനനഷ്ടത്തിനും സാദ്ധ്യത കാണുന്നു. ഭാഗ്യങ്ങള്‍ കൈവിട്ടു പോകുന്നതായ് അനുഭവപ്പെടും, സ്വന്തം പ്രവർത്തികള്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം, തൊഴില്‍ രംഗത്ത് ആരോപണങ്ങള്‍ നേരിടേണ്ടി വരും, പ്രശ്‌നങ്ങളിലും വാഗ്വാദങ്ങളിലും നിന്നും ഒഴിഞ്ഞു നിൽക്കണം.
പൂരുരുട്ടാതി: പങ്കാളിയോട് സുക്ഷിച്ച് പെരുമാറേണ്ടതാണ്, വാക്കുകളും പ്രവൃത്തികളും തെറ്റിദ്ധരിക്കപ്പെടും, ദൈവാധീനക്കുറവ്, ആരോഗ്യ കാര്യങ്ങളിൽ തിരച്ചടികൾ ഉണ്ടാക്കും, അസമയത്തുള്ള യാത്രകൾ ഒഴിവാക്കണം, എതിർലിംഗത്തിൽപ്പെട്ടവർ കാരണം അപവാദങ്ങൾ കേൾക്കേണ്ടി വരും, വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കളവ് പോവാതെ സുക്ഷിക്കേണ്ടതാണ്.
ഉതൃട്ടാതി: നല്ലതിനായി ചെയ്യുന്ന പല കാര്യങ്ങളും വിപരീതമായി ഭവിക്കുവാനും സാദ്ധ്യത കാണുന്നു, തൊഴിലില്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ പിടിച്ചു നില്‍ക്കുവാന്‍ കഴിയു, അപ്രതീക്ഷിതങ്ങളായ ധനചെലവും, കഷ്ടതയും ഉണ്ടായേക്കാം, ആരോഗ്യപരമായ കാര്യങ്ങളിൽ വളരെ ശ്രദ്ധ പുലര്‍ത്തേണ്ട ദിവസം, വിവാഹാലോചനകള്‍ വരുമെങ്കിലും ഒരു അനശ്ചിതത്വം അനുഭവപ്പെടും.
രേവതി: അസുഖങ്ങള്‍ ഇടയ്ക്കിടെ ശല്യം ചെയ്തേക്കാം, കഠിന പ്രയത്നങ്ങള്‍ ആരും കണ്ടെന്ന് വരില്ല, എല്ലാ പ്രവൃത്തിയിലും കുറച്ച് ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ്, സാഹസ പ്രവൃത്തികളില്‍ താല്പര്യം തോന്നുമെങ്കിലും മനസംയമനം പാലിക്കുനതാണ് നല്ലത്, വസ്ത്ര സംബന്ധമായ് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ക്രയ വിക്രിയകളില്‍ ലാഭം ഉണ്ടാകുമെങ്കിലും ധനം ലഭിക്കുവാന്‍ താമസം നേരിടും.
The Nakshatra Phalam for August 26, 2026, provides predictions for all 27 birth stars. The daily forecasts cover career, finances, health, relationships, travel and family matters, highlighting both favourable opportunities and areas requiring caution.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |