SignIn
Kerala Kaumudi Online
Wednesday, 05 August 2026 2.07 PM IST

ധനയോഗം തേടുന്നവരാണോ?​ ഉണക്കമഞ്ഞൾ​ ഈ രീതിയിൽ സൂക്ഷിച്ചാൽ വീട്ടിൽ സന്തോഷവും സമൃദ്ധിയും വർദ്ധിക്കും

turmeric-
പ്രതീകാത്മക ചിത്രം

അടുക്കളയിലെ സ്ഥിര സാന്നിദ്ധ്യമായ മഞ്ഞൾ ഒരു സുഗന്ധ വ്യഞ്ജനം മാത്രമല്ല. നൂറ്റാണ്ടുകളായി ഐശ്വര്യത്തിന്റെ പ്രതീകമായാണ് മഞ്ഞളിനെ കണക്കാക്കുന്നത്. ആരോഗ്യപരമായി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന പ്രത്യേകത മുതൽ ദൃഷ്ടിദോഷം അകറ്റി സമൃദ്ധി കൊണ്ടുവരുമെന്ന വിശ്വാസം വരെ മഞ്ഞളിനെക്കുറിച്ചുണ്ട്.

പരമ്പരാഗതമായി പോസിറ്റീവ് എനർജി നിറയ്ക്കുന്നതിനായി മഞ്ഞൾ ഉപയോഗിച്ചുവരുന്നതായാണ് വിശ്വാസം. നമ്മുടെ പൂർവികർ മഞ്ഞളിനെ ശുദ്ധിയുടെയും സമൃദ്ധിയുടെയും പ്രതീകമായാണ് കണ്ടിരുന്നത്. മംഗള കാര്യങ്ങളിലും ചടങ്ങുകളിലും മഞ്ഞൾ സ്ഥിരസാന്നിദ്ധ്യമാണ്. ജീവിതത്തിൽ കടബാദ്ധ്യതകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, തൊഴിൽ തടസങ്ങൾ, കുടുംബകലഹങ്ങൾ, ദൃഷ്ടിദോഷം തുടങ്ങിയ പ്രശ്നങ്ങൾ മാറ്റുന്നതിന് മഞ്ഞൾ വീട്ടിൽ സൂക്ഷിക്കുന്നത് സഹായിക്കുമെന്നാണ് വിശ്വാസം. ജീവിതത്തിൽ ദുരിതങ്ങൾ അകറ്റി സന്തോഷം നിറയ്ക്കുവാൻ മഞ്ഞൾ കൊണ്ടുള്ള ചില വിദ്യകൾ ഉണ്ട്.

  • ചൊവ്വ, വെള്ളി ദിവസങ്ങളിൽ വീടും പരിസരവും വൃത്തിയാക്കിയ ശേഷം അല്പം മഞ്ഞൾ ചേർത്ത വെള്ളം തളിക്കുന്നത് വീട്ടിൽ പോസിറ്റീവ് അന്തരീക്ഷം വർദ്ധിപ്പിക്കും
  • ദിവസവും കത്തിക്കുന്ന നിലവിളക്കിന് മുമ്പിൽ ഒരു ചെറിയ ഉണക്ക മഞ്ഞൾ സൂക്ഷിക്കുന്നത് ദൈവീക ചൈതന്യവും കുടുംബ ഐശ്വര്യവും വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.
  • വിളക്കെണ്ണയിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് ദീപം തെളിയിക്കുന്നത് സമൃദ്ധിക്കും സന്തോഷത്തിനും കാരണമാകും.
  • മഞ്ഞൾ ചേർത്ത വെള്ളം ഉപയോഗിച്ച് വീടും പരിസരവും വൃത്തിയാക്കുന്നത് നെഗറ്റീവ് അന്തരീക്ഷം കുറയ്ക്കുകയും സമാധാനം കൊണ്ടുവരികയും ചെയ്യും.
  • ദൃഷ്ടിദോഷ നിവാരണത്തിനും മഞ്ഞൾ അത്യുത്തമമാണ്. വീടിന്റെ പ്രവേശന ഭാഗത്ത് മഞ്ഞളും കുങ്കുമവും ചാർത്തുന്നത് ദൃഷ്ടിദോഷത്തിൽ നിന്നുള്ള കവചമായി പ്രവർത്തിക്കും.
  • അല്പം മഞ്ഞൾ ചേർത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിനും മനസിനും ഉണർവേകാൻ സഹായിക്കും.
  • ആഹാരം സമൃദ്ധിയോടെ ലഭിക്കാനായി അരിയോടൊപ്പം മഞ്ഞൾ സൂക്ഷിക്കുന്നത് പരമ്പരാഗതമായി ചെയ്തിരുന്ന വിശ്വാസമാണ്.
  • നെറ്റിയിൽ മഞ്ഞൾക്കുറി തൊടുന്നത് ശുഭലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്.

English Summary

Turmeric is traditionally regarded as a symbol of purity, prosperity, and positive energy. Beyond its health benefits, many believe it helps ward off the evil eye and attracts abundance. Customs include placing dried turmeric near lamps, sprinkling turmeric water around the home, storing it with rice, and applying a turmeric mark on the forehead for good fortune and well-being.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRY TURMERIC, TURMERIC VASTU, WEALTH BELIEF, TURMERIC REMEDIES, MANJAL VISHWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY