SignIn
Kerala Kaumudi Online
Sunday, 20 September 2026 4.48 PM IST

പേരിന്റെ ആദ്യാക്ഷരം ഇതാണോ? നിങ്ങൾ കോടീശ്വരന്മാരാകും, കാത്തിരിക്കുന്നത് ആഡംബര ജീവിതം

viswasam
പ്രതീകാത്മക ചിത്രം

ഒരാളുടെ പേര് പരിശോധിച്ച് അവരുടെ ഭാവി പ്രവചിക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? പേരിന് ഒരാളുടെ ജീവിതരീതികളും ഭാവിയും വിശദീകരിക്കാനാകുമെന്നാണ് ജ്യോതിഷപ്രകാരമുള്ള വിശ്വാസം. പേരിലെ അക്ഷരങ്ങൾ നോക്കിയാൽ അവരുടെ പെരുമാറ്റം, കഴിവുകൾ, ജീവിതത്തിലുണ്ടാകാവുന്ന പ്രതിസന്ധികൾ എന്നിവയെല്ലാം പ്രവചിക്കാനാകും. സംഖ്യാശാസ്‌ത്രപ്രകാരം, ഒരാളുടെ ഭാവി അറിയാനുള്ള രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആ വ്യക്തിയുടെ പേരിന്റെ ആദ്യാക്ഷരമാണ്.

കൃത്യമായ ജനനതീയതിയും സമയവും അറിയാത്തവർക്കും ഇത് ഏറെ ഉപകാരപ്രദമാണ്. ഒരാളുടെ സ്വഭാവഗുണങ്ങള്‍, സവിശേഷതകള്‍, ബലഹീനതകള്‍, ഇഷ്‌ടങ്ങള്‍, അനിഷ്‌ടങ്ങള്‍, ജീവിതത്തിലെ ഭാഗ്യം, ഭാവി പ്രവചനങ്ങള്‍ എന്നിവയെല്ലാം ഇതിലൂടെ അറിയാന്‍ സാധിക്കും. പ്രവചനത്തിനായി പേരിന്റെ ആദ്യാക്ഷരം മാത്രം മതിയാകും. രണ്ട് പേരുള്ളവർ രണ്ടും നോക്കുക. ഇത്തരത്തിൽ ഏറ്റവുമധികം ഭാഗ്യമുള്ള പേരുകൾ തുടങ്ങുന്ന മൂന്ന് അക്ഷരങ്ങൾ നോക്കാം.

എസ് (S) - വ്യക്തിത്വ പ്രഭാവമുള്ളവരാണ് ഈ അക്ഷരത്തിൽ പേര് തുടങ്ങുന്നവർ. എവിടെയും ഇവർ സ്വന്തം സ്ഥാനം നേടിയെടുക്കും. കഠിനമായി പരിശ്രമിക്കുന്ന ഇവരെ പ്രശസ്‌തിയും അംഗീകാരവും തേടിയെത്തും. ധനവും ഐശ്വര്യവും എന്നും ഇവർക്കൊപ്പം നിലനിൽക്കും.

എം (M) - കഠിന പരിശ്രമത്തിലൂടെ നേട്ടങ്ങൾ കൈവരിക്കുന്നവരാണ് ഈ അക്ഷരത്തിൽ പേര് തുടങ്ങുന്നവർ. സാമ്പത്തികമായി ഒരു കുറവും ഇല്ലാത്ത ഇവർക്ക് ആഡംബര ജീവിതത്തിനുള്ള ഭാഗ്യമുണ്ട്. മനഃശുദ്ധിയും ഹൃദയവിശാലതയുമുള്ള ഇവർക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല.

എൽ (L) - സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ലാത്തവരാണ് ഈ അക്ഷരത്തിൽ പേര് തുടങ്ങുന്നവർ. ഭാഗ്യവും സമ്പത്തും ഇവരെ തേടിയെത്തും. സുഖസമൃദ്ധി നിറഞ്ഞ ജീവിതമാണ് ഇവർക്ക് ലഭിക്കുന്നത്. ആഗ്രഹിച്ച കാര്യങ്ങളെല്ലാം സാക്ഷാത്‌കരിക്കാനും ഇവർക്ക് സാധിക്കും.

(ഈ ലേഖനത്തിലെ വിവരങ്ങൾ പരമ്പരാഗത സംഖ്യാശാസ്ത്ര വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പേരിന്റെ ആദ്യാക്ഷരത്തെ അടിസ്ഥാനമാക്കിയുള്ള ഭാഗ്യം, വ്യക്തിത്വം, സമ്പത്ത്, ഭാവി തുടങ്ങിയ പ്രവചനങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളില്ല. ഇവയെ വസ്തുതയായോ വിദഗ്‌ദ്ധ ഉപദേശമായോ കാണരുത്.)

English Summary

A Malayalam news article examines numerological predictions about personality and future fortunes based on the first letter of a name. It specifies positive attributes for individuals whose names begin with S, M, and L. The article, however, explicitly states these traditional beliefs lack scientific evidence and should not be considered factual or expert advice.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LUCKY NAME INITIALS, NUMEROLOGY PREDICTIONS, S M L NAME INITIALS, NAME NUMEROLOGY, LUCKY LETTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY