വീട്ടുമുറ്റത്തും പരിസരത്തും ചെടികളും വൃക്ഷങ്ങളും വളർത്തുന്നത് സ്വാഭാവികമാണ്. എന്നാൽ ചില പ്രത്യേക ചെടികളും വൃക്ഷങ്ങളും വീടിന്റെ ചില സ്ഥാനങ്ങളിൽ വളർത്തുന്നത് ദോഷത്തിന് കാരണമാകുമെന്നാണ് വിശ്വാസം. ഇത് കുടുംബത്തിലെ സ്ത്രീകളുടെ ജീവിതം ദുരിത പൂർണമാക്കും. അത്തരത്തിൽ അറിഞ്ഞോ അറിയാതെയോ വീട്ടിലെ ചില ഭാഗങ്ങളിൽ വളർത്താൻ പാടില്ലാത്ത ചെടികൾ ഏതൊക്കെയാണെന്ന് നോക്കാം.
വീടിന്റെ വടക്ക് ദിക്കിൽ പാവൽ, കാഞ്ഞിരം തുടങ്ങിയ കൈപ്പേറിയ ചെടികൾ യാതൊരു കാരണവശാലും വളർത്തരുത്. ഇത് വീട്ടിൽ വിട്ടുമാറാത്ത ദാരിദ്രയവും ദുരിതവും ഉണ്ടാക്കുമെന്നാണ് വിശ്വാസം. പകരം ഈ ഭാഗത്ത് മധുരമുള്ളതോ പുളിയുള്ളതോ ആയ കായ്ഫലങ്ങൾ തരുന്ന ചെടികൾ നടുന്നതാണ് ഏറ്റവും ഉചിതം.
ശംഖുപുഷ്പം വീട്ടിൽ വളർത്തുന്നത് നല്ലതാണെങ്കിലും അലക്കുക്കല്ലിനോട് ചേർന്നോ ശുചിമുറിയുടെ സമീപത്തോ ഇത് വളർത്താൻ പാടില്ല. മൂദേവീവാസമുള്ള ഈ രണ്ട് സ്ഥാനങ്ങളിൽ ശംഖുപുഷ്പം നിന്നാൽ വീട്ടിൽ ദുരിതവും ദാരിദ്ര്യവും കുടുംബത്തിലെ സ്ത്രീകൾക്ക് കടുത്ത മാനസിക പ്രയാസം ഉണ്ടാകുമെന്നുമാണ് വിശ്വാസം.
വീടിന്റെ വടക്കുകിഴക്ക് മൂലയായ ഈശാനകോണിൽ കള്ളിമുള്ള്, കള്ളിപ്പാല, മുള്ളുമുരിക്ക് തുടങ്ങിയ മുള്ളുകളുള്ള ചെടികൾ വളർത്താൻ പാടില്ലെന്നാണ് വിശ്വാസം. റോസ പോലും ഈ ഭാഗത്ത് നടരുത്. ഈശ്വരചൈതന്യം നിറഞ്ഞുനിൽക്കേണ്ട ഈ ഭാഗത്ത് മുൾച്ചെടികൾ വളർത്തുന്നത് സ്ത്രീകൾക്ക് മനസമാധാനമില്ലാത്ത ജീവിതവും നിത്യ ദുഃഖവുമായിരിക്കും ഫലം.
കുടുംബത്തിൽ ധനമുണ്ടാകാൻ മണിപ്ളാന്റ് വളർത്താറുണ്ടെങ്കിലും ഇത് വടക്ക്-കിഴക്ക് മൂലയിൽ വയ്ക്കുന്നത് വിപരീത ഫലമാകും നൽകുകയെന്നാണ് വിശ്വാസം. ഇത് വീടിൽ വരവിൽ കൂടുതൽ ചെലവ് വരുന്നതിന് കാരണമായേക്കും. അതിനാൽ മണിപ്ലാന്റ് എപ്പോഴും തെക്ക്-കിഴക്ക്, പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് മദ്ധ്യഭാഗം എന്നീ സ്ഥാനങ്ങളിൽ വളർത്തുന്നതാണ് ഉചിതം.
വീട്ടുമുറ്റത്ത് ഇത്തിമരം ഒരിക്കലും വളരാൻ അനുവദിക്കരുത്. അപ്പോൾ തന്നെ അത് വെട്ടിമാറ്റണം. വീട്ടുമുറ്റത്ത് ഇത്തിമരം നിന്നാൽ അത് ഒന്നിനുപുറകെ ഒന്നായി ദുഃഖങ്ങൾക്കും മനഃപ്രയാസങ്ങൾക്കും കാരണമാകുമെന്നാണ് വിശ്വാസം.
ലക്ഷ്മീ സാന്നിദ്ധ്യമുള്ള തുളസി, മന്ദാരം, മഞ്ഞൾ എന്നീ ചെടികൾ കന്നിമൂലയിൽ (തെക്ക്-പടിഞ്ഞാറ്) വളർത്തരുത്. ഏറ്റവും ഐശ്വര്യമുള്ള സ്ഥാനമെന്ന് കരുതി കന്നിമൂലയിൽ ഇവ നട്ടുപിടിപ്പിച്ചാൽ കുടുംബത്തിൽ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
മുരിങ്ങ, കറിവേപ്പ് എന്നിവ കിണറ്റിനോട് ചേർന്നോ കിണറ്റിൻകരയിലോ വളർത്തുന്നത് വാസ്തുദോഷത്തിന് കാരണമാകുമെന്നാണ് വിശ്വാസം. ഇത് വീട്ടിൽ സ്ത്രീകൾക്ക് നിരന്തരമായ രോഗങ്ങളും ദുരിതങ്ങളും സമ്മാനിക്കും.
Growing plants and trees around the house is a common practice, but according to traditional beliefs and Vastu Shastra, growing certain specific plants and trees can bring negative energy, bad luck, or harm to the household.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |