SignIn
Kerala Kaumudi Online
Monday, 14 September 2026 6.40 PM IST

ധനനേട്ടം, ഇടപാടുകളില്‍ വിജയം; ഈ നാളുകാർക്ക് നാളെ വൻ നേട്ടങ്ങളുണ്ടാകും

astrology
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, ഫോൺ : 91+8301036352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 സെപ്റ്റംബർ 15 (1202 ചിങ്ങം 30) ചൊവ്വാഴ്ച.


(22 നാഴിക 37 വിനാഴിക വരെ ചോതി നക്ഷത്രം ശേഷം വിശാഖം)

[ചതുർത്ഥി തിഥി 3 നാഴിക 35 വിനാഴിക വരെ ശേഷം ]

(രാഹുകാലം 3 മണി മുതൽ 7.30 മണി വരെ)

അശ്വതി: സ്വാധീനശക്തി വർദ്ധിക്കും, ഭാവി കരുപ്പിടിപ്പിക്കും, രാജകീയ ബഹുമാനം ലഭിക്കും, പുരസ്‌കാര ലബ്ധി, നേതൃത്വ സ്ഥാനം അലങ്കരിക്കാൻ യോഗം, തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരിച്ചുകിട്ടും.

ഭരണി: ആത്മാഭിമാനം വര്‍ദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും, പുതിയ മന്ത്രോപാസന നടത്തും, നല്ല കാര്യശേഷി, അധികാര പ്രാപ്തി, വശ്യമായ സംസാരം, യാത്രകൾ ഗുണപ്രദമാകും, മാതാപിതാക്കൾ സഹായിക്കും.

കാര്‍ത്തിക: കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് പ്രശസ്തിയും അവസരങ്ങളും ലഭിക്കും, സഹോദരങ്ങള്‍ വഴി നേട്ടം, വിവാഹ ആലോചനകൾ വരും, ആത്മാഭിമാനം വര്‍ദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും.

രോഹിണി: പുതിയ മന്ത്രോപാസന നടത്തും, നല്ല കാര്യശേഷി, അധികാര പ്രാപ്തി, വശ്യമായ സംസാരം, ജീവിതാഭിലാഷങ്ങള്‍ യാതാര്‍ത്ഥ്യം ആകും, പുന:പരീക്ഷയില്‍ വിജയിക്കും.

മകയിരം: സ്വാശ്രയശീലം ഉണ്ടാകും, അനുരജ്ഞനം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിദേശത്ത് ജോലി സാദ്ധ്യത, ബന്ധുജന സന്ദര്‍ശനം മനസുഖം നല്‍കും.

തിരുവാതിര: ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലമാണ്, ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകും, പ്രണയം സഫലമാകും, ധനനേട്ടം, ഇടപാടുകളില്‍ വിജയം, സ്നേഹിതര്‍ സഹായിക്കും.

പുണര്‍തം: ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കുക, മറ്റുള്ളവരുടെ വാക്കില്‍ വീഴരുത്, കൂര്‍മ്മ ബുദ്ധി, മാന്യത, രാത്രിയില്‍ ക്ഷമയില്ലായ്മ.

പൂയം: അന്യദേശ വാസം, ആരെയും വിശ്വസിക്കരുത്, മറ്റുള്ളവരിൽ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും, ആരോഗ്യപരമായി കരുതല്‍ വേണം.

ആയില്യം: ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം, ആപത്സന്ധി, മുന്‍കോപം, ദുരാഗ്രഹം വളരും, ബന്ധുക്കളുമായി കലഹം.

മകം: അന്യരുടെ പഞ്ചാര വാക്കുകേട്ട് ചതിയില്‍ പെടരുത്, പല പദ്ധതികളും പരാജയപ്പെടും,യാത്രയില്‍ ബുദ്ധിമുട്ടുകൾ, കഷ്ടപ്പാടും കലഹവും.

പൂരം: കൃത്യനിഷ്ഠ പാലിക്കാന്‍ പരമാവധി ശ്രമിക്കണം, എഴുത്തുകുത്തുകള്‍ സൂക്ഷിക്കണം, രാത്രിയില്‍ സുഹൃത്തുക്കളുമായി കലഹം, ആത്മവിശ്വാസം നഷ്ടപ്പെടും.

ഉത്രം: പ്രതികൂല കോടതി വിധി, അപഖ്യാതി കേള്‍ക്കുന്ന പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കണം, ദാമ്പത്യത്തില്‍ സുഖക്കുറവ്, സ്ത്രീകള്‍ മുഖേനെ ധനചെലവ്.

അത്തം: കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങൾ, പ്രണയ ചിന്ത മനസിനെ അലട്ടും, ഇഷ്ട വാര്‍ത്താ ശ്രവണം, നവീന വസ്ത്രലബ്ദി, വിദേശ യാത്രാ സാഫല്യം.

ചിത്തിര: മാനസികവും ശാരീരികവുമായി സുഖാനുഭവങ്ങള്‍, വാഹന ഭാഗ്യം, പുതിയ അവസരങ്ങള്‍, കലാമത്സരങ്ങളില്‍ വിജയം, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

ചോതി: അലസത വിട്ടൊഴിയും, പൊതുരംഗത്ത്‌ നേട്ടങ്ങൾ, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സു:ഖ സൗകര്യങ്ങള്‍ അനുഭവിക്കും, എല്ലാരംഗത്തും അഭിവൃദ്ധി.

വിശാഖം: ഉല്ലാസകരമായ അനുഭവങ്ങള്‍, വ്യവഹാരവിജയം, ഉദ്യോഗത്തിന് പുറമേ ധനലാഭമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവര്‍ത്തി മണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും.

അനിഴം: ഔദ്യോഗിക രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കും, അനുകൂലമായ വിവാഹ ബന്ധം കിട്ടും, സുഖാനുഭവങ്ങള്‍, ബന്ധു സഹായം, ഭാര്യാഗുണം, ഇഷ്ടഭക്ഷണ ലബ്ധി.

കേട്ട: കുടുംബ സുഖം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പുരോഗതി, സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നാകും, കലാബോധം, സംഗീത താല്‍പ്പര്യം, ഏല്ലാ ഭാഗത്ത് നിന്നും സഹായം.

മൂലം: അവസരങ്ങള്‍ നഷ്ടപെടുത്തരുത്, വിശിഷ്ട വസ്ത്രാഭരണ ഭൂഷണ സുഖം കിട്ടും, സാഹിത്യകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, ധനവരവ്, യാത്രാഗുണം, സുഖജീവിതം.

പൂരാടം: ദൈവ കൃപയുണ്ടാകുന്നതാണ്, പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും, തീര്‍പ്പ് കല്‍പ്പിക്കാതെ കിടന്ന വ്യവഹാരങ്ങളില്‍ തീര്‍പ്പാകും, വിശിഷ്ട വ്യക്തികളുമായി സമ്പര്‍ക്കമുണ്ടാക്കും.

ഉത്രാടം: ചെയ്തുപോയ കുറ്റങ്ങളില്‍ പശ്ചാത്തപിക്കേണ്ടാതായി വരും,‍ ആരോഗ്യത്തിൽ കരുതല്‍ വേണം, വാഹനം ഉപയോഗിക്കുന്നവര്‍ കരുതലോടെയിരിക്കണം, വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം.

തിരുവോണം: മേലുദ്യോഗസ്ഥര്‍ പ്രതികാര നടപടികൾ സ്വീകരിക്കും, മനസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്, അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കണം.

അവിട്ടം: ജീവിത പങ്കാളിയുടെ ആരോഗ്യത്തിൽ കരുതൽ വേണം, സഹോദര സ്ഥാനീയരും, സന്താനങ്ങളും ശത്രുക്കളെപ്പോലെ പെരുമാറും, കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം.

ചതയം: കുടുംബ ജീവിതത്തില്‍ ക്ളേശങ്ങൾ വന്നു ചേരും, കര്‍മ്മങ്ങള്‍ക്ക് തടസം നേരിട്ടാലും കാര്യങ്ങള്‍ അനുകൂലമാകും, അഹം ഭാവവും, നിന്ദാശീലവും ഒഴിവാക്കണം.

പൂരുരുട്ടാതി: കുടുംബ ബന്ധങ്ങളില്‍ ശത്രുത വര്‍ദ്ധിക്കും, ബിസിനസിൽ പ്രത്യേകം ശ്രദ്ധവേണം, ജലം, അഗ്‌നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.

ഉത്രട്ടാതി: ജീവിതത്തില്‍ പ്രതികൂലമായ പരിവർത്തനങ്ങൾ, അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചെന്നു ചാടരുത്, ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടും.

രേവതി: നാല്‍ക്കാലികൾ മുഖേന സാമ്പത്തിക ചെലവുകൾ വരാം, ജീവിത സുഖം വര്‍ദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും, ഗുരുകാരണവന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകും.

English Summary

The horoscope for September 15, 2026 predicts mixed results across the 27 nakshatras. Several signs indicate financial gains, career growth, success, recognition, travel, and family support, while others advise caution regarding health, finances, conflicts, legal matters, relationships, and travel. Overall, careful decisions, patience, and avoiding unnecessary disputes are recommended.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 2026 SEPTEMBER 15 NAKSHATRA PHALAM, ഇന്നത്തെ നക്ഷത്രഫലം, സെപ്റ്റംബർ 15 നക്ഷത്രഫലം, ഇന്നത്തെ നക്ഷത്രഫലം മലയാളം, ചൊവ്വാഴ്ച നക്ഷത്രഫലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY