ഈ ആറ് നാളുകാർക്ക് ഇനി രാജയോഗം; ശനി പിടിവിടുന്നു, ജീവിതത്തിലുണ്ടാകുന്നത് വലിയ മാറ്റങ്ങൾ
Saturday 16 May, 2026 | 2:39 PM
മിക്കവരും ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വാചകമാണ് 'കണ്ടകശനി കൊണ്ടേ പോകൂ' എന്നത്. ശനിദശ പിടിപ്പെട്ടാൽ ജീവിതത്തിൽ വലിയ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് ഈ വാചകം കൊണ്ട് പലപ്പോഴും അർത്ഥമാക്കുന്നത്. ശനിയുടെ ദോഷഫലങ്ങളാൽ ജീവിതത്തിൽ കഠിനതകൾ അനുഭവിക്കുന്ന ആറ് നാളുകാർക്ക് ഇനി രക്ഷയുണ്ടാകുന്നുവെന്നാണ് ജ്യോതിഷികൾ പറയുന്നത്. ദുരിതമോചനം ലഭിക്കുന്ന നാളുകാർ ഏതൊക്കെയാണെന്ന് നോക്കാം.
അനിഴം: തൊഴിൽപരമായ നേട്ടം, ഇഷ്ടപ്പെട്ട തൊഴിൽ ലഭിക്കും, ബിസിനസിൽ മികവ്, സാമ്പത്തിക ഉയർച്ച, സന്താനഭാഗ്യം, ഭൂമി വില്പനയിൽ തീരുമാനം.
പൂരം: ദുരിതമോചനം, ധനലാഭം, വാഹനം മാറ്റിവാങ്ങും,ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നവർക്ക് തിരികെ പ്രവേശിക്കാൻ കഴിയും, വിദ്യാനേട്ടം, മത്സരപ്പരീക്ഷകളിൽ വിജയം.
പൂയം: ദുരിതങ്ങൾ നീങ്ങും, തൊഴിലിൽ ഉയർച്ച, ധനാഗമം, വാഹനലാഭം, കാര്യസാദ്ധ്യം, പ്രണയകാര്യങ്ങളിൽ അനുകൂല തീരുമാനം, ഗൃഹനിർമാണത്തിൽ പുരോഗതി, കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും, സാമ്പത്തിക വിഷമതകൾ മാറും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി, വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും.
ഉതൃട്ടാതി: മനസിനെ അലട്ടിയിരുന്ന പ്രശ്നങ്ങളിൽ നിന്ന് മോചനം, അനുകൂല വിവാഹാലോചന, രോഗങ്ങളിൽ നിന്ന് മോചനം, പുതിയ ആഭരണം വാങ്ങും, ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കും, ജോലിയിൽ നിന്ന് വിട്ടുനിന്നവർക്ക് തിരികെ പ്രവേശിക്കാൻ സാധിക്കും.