SignIn
Kerala Kaumudi Online
Saturday, 27 June 2026 7.26 PM IST

ഈ നാളുകാർക്ക് നാളെ മുതൽ രാജയോഗം; പേരും പേരുമയും ഉണ്ടാകും, ആഗ്രഹസാഫല്ല്യം

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂൺ 28 മിഥുനം 14 ഞായറാഴ്ച. ( 47 നാഴിക 27 വിനാഴിക വരെ കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം ) [ ചതുർദശി 52 നാഴിക 21 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി 6 മണി വരെ )

അശ്വതി: വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാലതാമസം നേരിടും, കുടുംബത്തില്‍ കലഹങ്ങൾ ഉണ്ടാകും, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ധനനഷ്ടം, ഭീരുത്വം.

ഭരണി: സ്ത്രീകള്‍ മുഖേനെ നഷ്ടം, സുഹൃദ്ബന്ധങ്ങള്‍ക്ക് കോട്ടം തട്ടാതെ നോക്കണം, വലിയ പ്രതീക്ഷവച്ചുചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, അബദ്ധങ്ങളില്‍ ചാടും. അപമാനം.

കാര്‍ത്തിക: കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചതിവുകൾ പറ്റരുത്, ദാമ്പത്യ വിഷയങ്ങളില്‍ അസുഖകരമായ അവസ്ഥ, കൂട്ട് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, യാത്ര മാറ്റി വയ്ക്കുക.

രോഹിണി: വിവാഹ ജീവിതത്തില്‍ കല്ലുകടി. യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങള്‍.​ സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം, തൊഴില്‍ നഷ്ടം​.

മകയിരം: സ്ത്രീസംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, വി​ദ്യാ​ഭ്യാസ ത​ട​സം, അപകടങ്ങള്‍, പരാശ്രയത്വം, ആത്മീയത, കടബാദ്ധ്യതകള്‍ മുഖേനെ ദുരിതങ്ങള്‍ വര്‍ദ്ധിക്കും. ഔഷധസേവ വേണ്ടിവരും.

തിരുവാതിര: ധനാഭിവൃദ്ധിയുടെ സമയം, തൊഴിൽരംഗത്ത് കാര്യവിജയം, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, ജീവിത ചുറ്റ്പാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും.

പുണര്‍തം: ദാമ്പത്യ ജീവിതം സമാധാന പൂര്‍ണമാകും, വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുംബസുഖം, യാത്രയില്‍ നേട്ടം.

പൂയം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും. സഹോദര
സഹായം ലഭിക്കും, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം .

ആയില്യം: കുടുംബത്തില്‍ ഐശ്വര്യം, സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, എല്ലാ വിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

മകം: മേലധികാരികളിൽ നിന്നും സഹായം, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, സന്താന ഗുണം, സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, കലാമത്സരങ്ങളില്‍ ‍വിജയം. വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും.

പൂരം: ദേവാലയദര്‍ശന യോഗം, ധനാഗമ മാര്‍ഗങ്ങള്‍ക്ക് പുതിയ വഴികള്‍ തുറന്ന് കിട്ടും. കലഹത്തിനുവരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

ഉത്രം: പുതിയ കൂട്ടകെട്ടുകൾ മൂലം സുഖവും സമാധാനവും ആഗ്രഹസാഫല്ല്യവും, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദ യാത്രയും, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങൾ, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും.

അത്തം: ശത്രു ദോഷം, യാത്രകളില്‍ അപകട സാദ്ധ്യത. പ്രയാസങ്ങള്‍ പലരംഗത്ത് നിന്നും വരാം, ധനപരമായി അനിശ്ചതത്വം, വിവാഹ ആലോചനകള്‍ മുടങ്ങും, അലസതയും മടിയും, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല.

ചിത്തിര: ദാമ്പത്യ സുഖക്കുറവ്, ഏല്ലാരംഗത്തു നിന്നും ഏതിര്‍പ്പുകള്‍ ഉണ്ടാകും, അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, പരാജയ ഭീതി നിറഞ്ഞ ദിനം, കള്ളന്‍മാരെ കൊണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ.

ചോതി: തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും സല്‍കീര്‍ത്തി നഷ്ടമാകും, കീഴ്ജീവനക്കാരെ ശാസിക്കേണ്ടി വരും, ക്ഷമക്കുറവ്. ശത്രു ഭീതിയും പരാജയവും.​യാത്രയില്‍ അസ്വസ്ഥതകള്‍, കുടുംബത്തില്‍ കലഹം.

വിശാഖം: എതിർ ലിംഗത്തിൽ പെട്ടവരും ആയി കലഹത്തിന് നില്‍ക്കരുത്, പൊതുജന പിന്തുണ കുറയും, തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം, എതിര്‍പ്പുകള്‍ ഉണ്ടാകും.

അനിഴം: ഔദ്യോഗിക രംഗത്ത് ദുരിതങ്ങള്‍ കൂടും, ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, അശുഭ കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും. യാത്രകളില്‍ അപകട സാദ്ധ്യത, ധനനഷ്ടം.

കേട്ട: വിദ്യാപരമായ മുന്നേറ്റം,കുടുംബസുഖം,ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, യാത്രാഗുണം. അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും, ഇഷ്ട ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കും

മൂലം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും, തൊഴില്‍രംഗം പുഷ്ടിപ്പെടും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.

പൂരാടം: രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, ജോലി ഭാരം കുറയും, ധനാഗമമാര്‍ഗ്ഗങ്ങള്‍ക്ക് പുതിയ വഴികള്‍ തുറന്ന് കിട്ടും, സുഖസൗകര്യങ്ങള്‍ അനുഭവിക്കും, ജോലി സ്ഥിരമാകും.

ഉത്രാടം: ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും വിജയവും, ബിസിനസില്‍ നേട്ടം, ജീവിതത്തില്‍ പുരോഗതി, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം നടക്കും, ശിക്ഷണ നടപടികള്‍ഒഴിഞ്ഞ് പോകും.

തിരുവോണം: കുടുംബത്തിൽ ഉണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, ധനവരവ് വര്‍ദ്ധിക്കും, ജോലിമാറ്റം, കുടുബസുഖം. ഗൃഹം മോടി പിടിപ്പിക്കുന്നതിനോ അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ കുറയും.

അവിട്ടം: ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം. ശുഭാപ്തി വിശ്വാസം എല്ലാ കാര്യത്തിലും വച്ചുപുലര്‍ത്തും, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, യാത്രയില്‍ നേട്ടം.

ചതയം: സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും.

പൂരുരുട്ടാതി: സാഹചര്യങ്ങൾ അനുകൂലമാകും. ചിന്താശേഷിയോടു കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം.‍ കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, ആപത്തുകളില്‍ നിന്നും രക്ഷ.

ഉത്തൃട്ടാതി: ആരോഗ്യസ്ഥിതി തൃപ്തികരം, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും, സാമ്പത്തിക നേട്ടം, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും.

രേവതി: ധനാഗമം പ്രതീക്ഷിക്കാം, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും. വിദേശത്ത്നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ഗുണാനുഭങ്ങള്‍, ഉപരിപഠനത്തിന് അനുകൂലമായ സമയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY