
ദൃഷ്ടിദോഷം, ശത്രുക്കളുടെ കണ്ണേറ് എന്നിവ കിട്ടാതിരിക്കാന്‍ നമ്മുടെ നാട്ടില്‍ പല പൊടിക്കൈകളും ആളുകള്‍ ശീലമാക്കിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് ഉപ്പും മുളകും ചേര്‍ത്തുള്ള ഒരു പൊടിക്കൈ. ഇത് രണ്ടും ചേര്‍ത്ത് തലയ്ക്ക് ഉഴിഞ്ഞ ശേഷം അടുക്കളയിലെ അടുപ്പിലേക്ക് ഇടാറാണ് പതിവ്. കാലങ്ങളായി ആളുകള്‍ ശീലമാക്കിയ ഒരു ആചാരമാണിത്. ഉപ്പും മുളകും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുമെന്നാണ് ഈ ശീലത്തിന് പിന്നിലുള്ള വിശ്വാസം.
എന്നാല്‍ ഇങങനെ ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം സംഭവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഉപ്പും മുളകും കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയില്‍ നിന്ന് വരുന്ന രൂക്ഷമായ ഗന്ധമാണ് വില്ലനായി മാറുക. ഈ ഗന്ധം കൊച്ചു കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ പ്രശ്‌നങ്ങളുണ്ടാക്കും. അതുപോലെ തന്നെ ആസ്ത്മ പോലുള്ള രോഗങ്ങളുള്ളവര്‍ക്കും ഈ ഗന്ധം പ്രതിസന്ധികള്‍ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഈ പുക വീട്ടില്‍ തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്.
ഉപ്പും മുളകും അടുപ്പിലിട്ട് കത്തിക്കുമ്പോള്‍ അതിന്റെ പുക വീടിന് പുറത്തേക്ക് പോകുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. അതുപോലെ തന്നെ കൈകളുടെ വൃത്തിയും വളരെ പ്രധാനമാണ്. കണ്ണേറ് എന്ന് കരുതി ഈ പ്രവര്‍ത്തി മാത്രം ചെയ്യാതെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ വൈദ്യ സഹായം തേടുകയും ചെയ്യണമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |