നമ്മുടെ വീടിന്റെ പരിസരത്തെ സ്ഥിരം സാന്നിദ്ധ്യമാണ് കാക്കകൾ. ഇവ പൂർവ്വികരെന്നാണ് പൊതുവെയുള്ള വിശ്വാസം. അതിനാൽ കാക്കകൾക്ക് ആഹാരം നൽകിയാൽ പൂർവ്വിക പ്രീതിയുണ്ടെകുമെന്നും വിശ്വാസമുണ്ട്.
ശനിദേവനെ പ്രീതിപ്പെടുത്താൻ കാക്കയ്ക്ക് ആഹാരം നൽകുന്നത് നല്ലതാണെന്നും വിശ്വാസമുണ്ട്. പൊതുവെ ശനിദശ എന്നാൽ മോശം കാലമെന്നാണ് പറയുക. എന്നാൽ കാക്കയ്ക്ക് ആഹാരം നൽകിയാൽ രോഗം ഉൾപ്പെടെയുള്ള ദുരിതങ്ങൾ മാറി നിൽക്കുമെന്നും അകാലമൃത്യു കുടുംബത്തിൽ ഉണ്ടാകില്ലെന്നുമാണ് വിഷ്ണു, ഗരുഡ പുരാണങ്ങൾ പറയുന്നത്.
എന്നാൽ കാക്കയ്ക്ക് ആഹാരം നൽകുന്നതിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലും ഭക്ഷണാവശിഷ്ടങ്ങൾ കാക്കയ്ക്ക് നൽകരുത്. പകരം വീട്ടിൽ ആഹാരം പാചകം ചെയ്തയുടൻ ഒരു പാത്രത്തിലോ ഇലയിലോ അവ നൽകണം. അതും വീടിന്റെ തെക്കുകിഴക്ക് ഭാഗത്തോ അടുക്കള ഭാഗത്തോ ആകണം.
ഭക്ഷണത്തോടൊപ്പം അൽപ്പം വെള്ളം കൂടി വയ്ക്കുന്നത് നല്ലതാണ്. ഈ ആഹാരം കാക്ക കഴിച്ചാൽ കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളുമുണ്ടാകുമെന്നാണ് വിശ്വാസം. ജീവിതത്തിൽ ഉയർച്ചയുണ്ടാകാനും പിതൃദോഷപരിഹാരത്തിനും ഇങ്ങനെ ചെയ്യുന്നത് ഉത്തമമാണ്.
ചില പ്രത്യേക നക്ഷത്രക്കാരായ സ്ത്രീകൾ കാക്കയ്ക്ക് ആഹാരം നൽകിയാൽ ഇരട്ടി ഫലം ലഭിക്കുമെന്നും വിശ്വാസമുണ്ട്. പൂരം, ഉത്രാടം, ചോതി, ഭരണി, പൂരാടം,വിശാഖം, മകയിരം, ആയില്യം, ഉത്രട്ടാതി, രേവതി എന്നിങ്ങനെ നക്ഷത്രക്കാരുളള സ്ത്രീകള്‍ കാക്കയ്ക്ക് ആഹാരം നല്‍കുന്നത് വീട്ടില്‍ സര്‍വൈശ്വര്യം ഉണ്ടാകുന്നതിനും തടസം മാറുന്നതിനും നല്ലതാണ്. ഇനി കാക്ക ആഹാരം സ്വീകരിക്കുന്നില്ലെങ്കില്‍ ഇത് പിതൃദോഷലക്ഷണമാണെന്നും പറയുന്നു.
According to Vishnu and Garuda Purana beliefs, feeding crows is said to help ward off illness, hardships, and untimely death in the family.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |