
അശ്വതി
കലാമേഖലകളുമായി ബന്ധപ്പെട്ടുള്ളവർക്ക് കൂടുതൽ അംഗീകാരവും സാമ്പത്തികനേട്ടവും ഉണ്ടാകും. കുടുംബത്തിലെ മുതിർന്നവർ മൂലം കാര്യതടസങ്ങൾക്ക് സാദ്ധ്യത കൂടുതൽ. തൊഴിലിൽ മാറ്റങ്ങൾ ഉണ്ടാകും. ശത്രുക്കളുടെമേൽ വിജയം. വീട്ടിൽ പൂജാദി മംഗളകർമ്മങ്ങൾ നടക്കും. ഉപരിപഠനത്തിന് സാദ്ധ്യത.-
ശുഭദിനം-ചൊവ്വ
ഭരണി
ഭൂമിയിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. യന്ത്രസാമഗ്രികൾ കച്ചവടം നടത്തുവന്നവർക്ക് പുരോഗതി. ജോലിയിൽ ഉത്തരവാദിത്വങ്ങൾകൂടും. ലോണെടുത്ത് വീടുപണിതുടങ്ങും. സന്താനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം ഗുണമുണ്ടാകും. ശുഭദിനം- വ്യാഴം
കാർത്തിക
രാഷ്ട്രീയ പ്രവർത്തകർ സംഘടനാ പരമായ കഴിവുകൾ പ്രദർശിപ്പിക്കും. വളരെക്കാലമായുള്ള ആഗ്രഹങ്ങൾ സാധിക്കും. ജീവിത നിലവാരം ഉയരും. സന്താനങ്ങൾക്ക് ശ്രേയസ് വർദ്ധിക്കും. ആത്മീയ കാര്യങ്ങൾക്ക് പണം ചെലവഴിക്കും. പൂർവ്വികസ്വത്ത് അനുഭവയോഗ്യമാകും. ശുഭദിനം-ശനി
രോഹിണി
കർമ്മരംഗം തൃപ്തികരം. യന്ത്രസാമഗ്രികൾ കച്ചവടം ചെയ്ത് ധനലാഭമുണ്ടാക്കും. സൗന്ദര്യവസ്തുക്കൾക്കും ആഡംബരവസ്തുക്കൾക്കും പണം ചെലവഴിക്കും. വീടിന്റെ അറ്റകുറ്റപണികൾ നടത്താനുദ്ദേശിക്കും. ടെസ്റ്റുകളിലും ഇൻർവ്യൂകളിലും വിജയിക്കും. മേലധികാരികളിൽ നിന്ന് ഗുണമുണ്ടാകും.
ശുഭദിനം-തിങ്കൾ
മകയീരം
പൂർവ്വിക സമ്പത്ത് വിറ്റ് പുതിയ ഗൃഹം വാങ്ങിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ഇഷ്ടവിഷയത്തിൽ ഉപരിപഠനം നടത്തും. സാമൂഹിക കാര്യങ്ങളിൽ വിജയിക്കാൻ അവസരം. ചെറുയാത്രകൾ സുഖകരമായിരിക്കും.
ശുഭദിനം- ബുധൻ
തിരുവാതിര
തൊഴിൽ രംഗത്ത് ഉയർച്ച. ഉദ്യോഗത്തിൽ അഡീഷണൽ ചാർജ്ജ് വഹിക്കും. കോൺട്രാക്ടുകൾ മുഖേനയും മറ്റും കിട്ടാനുള്ള പണം കൈവശം വരും. ബിസിനസ്സിൽ കൂടുതൽ വിപുലീകരണം നടത്തും. പുതിയ ഭൂമി വാങ്ങും. രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കണം.
ശുഭദിനം- വെള്ളി
പുണർതം
മക്കളുടെ വിദ്യാഭ്യാസത്തിന് കൂടുതൽ ശ്രദ്ധവേണ്ടിവരും. രാഷ്ട്രീയക്കാർക്ക് അനുകൂല സമയം. ജോലിയിൽ പ്രമോഷൻ. കലാകാരൻമാർക്ക് പ്രശസ്തി വർദ്ധിക്കും. സർക്കാരാനുകൂല്യങ്ങൾ ലഭിക്കും. സ്ത്രീകളിൽ നിന്ന് പല സഹായങ്ങളുണ്ടാകും. ദുശ്ശീലങ്ങൾ വർദ്ധിക്കും. പുണ്യക്ഷേത്ര സന്ദർശനം നടത്തും.
ശുഭദിനം-ഞായർ
പൂയം
ആദായമുദ്ദേശിച്ച് ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും പുരോഗതി. വാഹനാപകടങ്ങൾ വരാതെ ശ്രദ്ധിക്കണം. വർക്ക്‌ഷോപ്പോ മറ്റുവ്യവസായങ്ങളോ ആരംഭിക്കുന്നതാണ്. കൃഷിയിൽ നിന്നും വ്യാപാരത്തിൽ നിന്നും വരുമാനം വർദ്ധിക്കും.
ശുഭദിനം-വെള്ളി
ആയില്യം
എല്ലാരംഗങ്ങളിലും പുരോഗതി. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. എഴുത്തുകളിലും കലാപരമായ പ്രവർത്തനങ്ങളിലും വ്യാപരിക്കും. പ്രമോഷൻ ലഭിക്കും. ജയിൽ ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയം. ഗൃഹനിർമ്മാണത്തിന് ശ്രമം. ശുഭദിനം-വ്യാഴം
മകം
അപ്രതീക്ഷിതമായി ധനനഷ്ടം. ദൂരയാത്രകൾക്കായി ഒരുങ്ങും. മതപരമായ കാര്യങ്ങളിൽ പങ്കുകൊള്ളും. ഭർത്താവിന്റെ ആൾക്കാരിൽ നിന്നും സഹായം ലഭിക്കും. കോടതി സംബന്ധമായ കാര്യങ്ങളിൽ ഒത്തു തീർപ്പിന് സാദ്ധ്യത. പുണ്യക്ഷേത്രം സന്ദർശിക്കും. ഗുരുജനങ്ങളുടെ അനുഗ്രഹത്തിന് പാത്രമാകും.
ശുഭദിനം -ശനി
പൂരം
വിശ്വസിച്ച് ഏല്പിച്ച എല്ലാകാര്യങ്ങൾ വേണ്ടപോലെ നടത്തും. വിലപ്പെട്ട വസ്തുക്കൾ സമ്മാനമായി ലഭിക്കും. ടെസ്റ്റുകളിൽ വിജയിക്കും. പ്രൈവറ്റ് സ്ഥാപനങ്ങളിൽജോലി ചെയ്യുന്നവർക്ക് സാമ്പത്തികനേട്ടം . ഷെയറുകളിൽ നിന്ന് ആദായം ഉണ്ടാകും. സർവ്വീസിൽ പ്രമോഷൻ സാദ്ധ്യത. ശുഭദിനം-ബുധർ
ഉത്രം
ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതി. പുതിയ ഫാക്ടറികളോ, വർക്‌ഷോപ്പുകളോ തുടങ്ങാൻ സാദ്ധ്യത. വാഹനം,ഭൂമി എന്നിവ അധീനതയിൽ വരും. വ്യവഹാരങ്ങളിൽ വിജയിക്കും. കൃഷിയിൽ നിന്ന് ആദായം. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉത്തരവ് ലഭിക്കും. ശുഭദിനം - ഞായർ
അത്തം
വിവാഹക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഷെയറുകളിൽ നിന്നുള്ള വരുമാനത്തിൽ കുറവ് അനുഭവപ്പെടാം. വീട്ടിൽ പൂജാദികർമ്മങ്ങൾ നടക്കും. പ്രധാനരേഖകൾ കൈമാറുമ്പോൾ ശ്രദ്ധിക്കണം. ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തും. ഗൃഹനിർമ്മാണം പുരോഗമിക്കും. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കണം.
ശൂഭദിനം -ബുധൻ
ചിത്തിര
പ്രതീക്ഷിക്കാത്തകേന്ദ്രങ്ങളിൽ നിന്ന് ധനാഗമമുണ്ടാകും. ജീവിതചര്യയിൽ ചില്ലറ മാറ്റങ്ങൾ വരുത്തും. ഉദ്യോഗത്തിൽ ഉയർന്ന സ്ഥാനത്തെത്തും. സർക്കാർ സ്ഥലങ്ങൾ ലേലത്തിനെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സാധിക്കും. വിദേശത്ത്‌പോകാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും.
ശുഭദിനം - വെള്ളി
ചോതി
വിദ്യാപരമായി ഉയർച്ചയുണ്ടാകും. തറാവാട്ടുസ്വത്ത് അധീനതയിലാകും. കൃഷിയിൽ നിന്ന് കൂടുതൽ വരുമാനമുണ്ടാകും. കലാപരമായ കഴിവുകൾ വികസിപ്പിക്കും. ഭാര്യയുടെ ശ്രേയസ്സ് വർദ്ധിക്കും. ആഡംബരവസ്തുക്കളുടെ ഏജൻസി ഏറ്റെടുത്തു ലാഭമുണ്ടാകും. വിദേശത്തു നിന്ന് സഹായങ്ങൾ ഉണ്ടാകും.
ശുഭദിനം -ഞായർ
വിശാഖം
ഒരു കാര്യവുംവേണ്ട വിധത്തിലാകുന്നില്ലെന്ന് വ്യാകുലപ്പെടും. ഉപരിപഠനത്തിന് അവസരം ലഭിക്കും. നേത്രരോഗങ്ങൾ പിടിപെടാനിടയുണ്ട്. ഗൃഹം നിർമ്മിക്കും. പഴയവാഹനം മാറ്റി വാങ്ങും. സീരിയൽ,സിനിമ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് അനുകൂലം. മക്കളുടെ ഉന്നമനത്തിനായി കഠിനപ്രയത്നം ആവശ്യമായി വരും.
ശുഭദിനം - ചൊവ്വ
അനിഴം
ജോലിസംബന്ധമായി യാത്രകൾവേണ്ടിവരും. ഉദ്യോഗത്തിൽ പ്രമോഷനോ തൊഴിലാളികൾക്ക് ശമ്പളവർദ്ധനവോ ഉണ്ടാകും. കൂട്ടുകച്ചവടം ചെയ്യുന്നവർക്ക് ബിസിനസിൽ പരാജയം. ആഡംബരവസ്തുക്കൾക്കായി പണം ചെലവഴിക്കും. വ്യാപാരം അഭിവൃദ്ധിപ്പെടും. സഹകരണ സ്ഥാപനങ്ങളിൽജോലി ലഭിക്കും. ഉപരിപഠനത്തിന് സാധിക്കും. ശുഭദിനം -വ്യാഴം
തൃക്കേട്ട
ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. ഔദ്യോഗികരംഗത്ത് പ്രയാസങ്ങളുണ്ടാകും. വാഹനങ്ങൾക്ക് റിപ്പയർ ആവശ്യമായി വരും. ഇഷ്ടമുള്ള സ്ഥലങ്ങളിൽ യാത്ര നടത്തും. സമൂഹമാദ്ധ്യമത്തിൽ അന്തസ് ഉയരും. കടബാദ്ധ്യതകൾ കൊടുത്തു തീർക്കും. വ്യാപാരരംഗത്ത് മെച്ചമുണ്ടാകും. ശുഭദിനം -ശനി
മൂലം
സ്ഥാനക്കയറ്റത്തിനുള്ള തടസം നീങ്ങും. കലാകാരൻമാർക്ക് നല്ല സമയം. പുതിയ ഭൂമി അധീനതയിൽ വരും. സ്ഥാനപ്രാപ്തിയും അധികാരപ്രാപ്തിയും ഉണ്ടാകും. സന്താനങ്ങളിൽ നിന്ന് എല്ലാവിധ സഹായങ്ങളും ലഭിക്കും. ബിസിനസ്സ് അഭിവൃദ്ധിയുണ്ടാകും. ഇൻർവ്യൂകളിൽ വിജയിക്കും. ഉപരിപഠനത്തിന് സാദ്ധ്യത.
ശുഭദിനം -ബുധൻ
പൂരാടം
യന്ത്രസംബന്ധമായ എല്ലാ ഇടപാടുകളിൽ നിന്നും കൂടുതൽ ആദായം പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ബോണ്ടുകളോ ഷെയറുകളോ വാങ്ങാനിടയുണ്ട്. ബാങ്കിംഗ്‌ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. വാഹനങ്ങളിൽ നിന്ന് വരുമാനം ലഭിക്കും. ശുഭദിനം - വെള്ളി
ഉത്രാടം
അപ്രതീക്ഷിത സഹായങ്ങളും വാഗ്ദാനങ്ങളും ഉണ്ടാകും. നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരിച്ചു കിട്ടും. സഹോദര സ്ഥാനത്തുള്ളവർ സഹായിക്കും. ജോലി സ്ഥലത്ത് പ്രയാസങ്ങൾ ഉണ്ടാകും. ബിസിനസ് അഭിവൃദ്ധിപ്പെടും. പിതൃസ്വത്ത് അനുഭവിക്കും. വാടകവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് മാറും. ശുഭദിനം -ചൊവ്വ
തിരുവോണം
തൊഴിൽരംഗത്ത് ഊർജസ്വലതയോടെ പ്രവർത്തിക്കും. പ്രസ് ജീവനക്കാർക്കും, പത്രപ്രവർത്തകർക്കും പ്രമോഷൻ ഉണ്ടാകും. പുതിയ വാഹനം വാങ്ങിക്കും. ഗൃഹത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടിവരും. വിശിഷ്ടസേവനത്തിന് അംഗീകരാവും. പ്രശസ്തിയും ധനവും ലഭിക്കും. കൂട്ടുകച്ചവടത്തിൽ നഷ്ടം. ശുഭദിനം ചൊവ്വ.
അവിട്ടം
വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടും. മക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. സത്കർമ്മങ്ങൾക്കായി സമയം കണ്ടെത്തും. വാഹനം,ഗൃഹം എന്നിവ വാങ്ങാനിടവരും. പരീക്ഷകളിൽ ഉന്നതവിജയം.
ശുഭദിനം -തിങ്കൾ
ചതയം
ഗൃഹാന്തരീക്ഷം തൃപ്തികരം. കിട്ടേണ്ട പണം കൈയിൽ വന്നുചേരും. വാഗ്‌ദോഷം കൊണ്ട് ശത്രുക്കളെ സൃഷ്ടിക്കും. ജോലിസംബന്ധമായി ദൂരയാത്രകൾ ചെയ്യേണ്ടിവരും. ലോണുകൾ പാസാവും. സന്താനങ്ങളെ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകും. കൃഷിയിൽ ആദായം ലഭിക്കും. ശുഭദിനം -ബുധൻ
പൂരുരൂട്ടാതി
പുതിയജോലിക്ക് ശ്രമിക്കുന്നവർക്ക് സാധിക്കും. കർമ്മരംഗം തൃപ്തികരം. വക്കീലൻമാർക്ക് നല്ല സമയം. വിദ്യാർത്ഥികൾക്ക് ഉയർന്ന മാർക്ക് ലഭിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പിതൃസ്വത്ത് കൈവശം വരും. ദാന ധർമ്മാദികൾക്കായി പണം ചെലവഴിക്കും.
ശുഭദിനം -വെള്ളി
ഉത്തൃട്ടാതി
സ്ഥാനമാനങ്ങൾ തേടിയെത്തും. പ്രമോഷൻ സാദ്ധ്യത കൂടുതൽ. കടം വീട്ടാൻ സാധിക്കും. ഒന്നിലധികം പ്രശ്നങ്ങൾ നേരിടേണ്ടിവരും. അനാവശ്യച്ചെലവുകൾ വർദ്ധിക്കും. അന്യദേശ ഗമനത്തിന് സാധിക്കും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധകൂടും. പിതാവിന് ശ്രേയസ് വർദ്ധിക്കും.
ശുഭദിനം -ചൊവ്വ
രേവതി
കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ചില പ്രശംസാ പത്രങ്ങളോ സമ്മാനങ്ങളോ ലഭിക്കും. വാഹനം വാങ്ങും. മേലധികാരികളിൽ നിന്ന് സഹകരണം ഉണ്ടാകും. ബാങ്ക് ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കും. പ്രേമകാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും. ഊഹക്കച്ചവടത്തിലും ഷെയറുകളിലും വരുമാനം വർദ്ധിക്കും.
ശുഭദിനം -ഞായർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |