ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രക്ഷോഭം ആരംഭിച്ചത് മുതൽ ശ്രദ്ധാകേന്ദ്രമാണ് അഭിജീത് ദിപ്‌കെ. സിജെപിയുടെ സ്ഥാപകനായ അഭിജീത് ദിപ്‌കെയ്ക്ക് ഇന്ന് സോഷ്യൽ മീഡിയയിലും വലിയ പിന്തുണയാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരംഭിച്ച പ്രക്ഷോഭം ഡൽഹിയിലെ ജന്തർ മന്തറിൽ വലിയ പ്രതിഷേധമായി വളർന്നു. സമൂഹത്തിന്റെ വിവിധ കോണിലുള്ളവർ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചതോടെ പ്രക്ഷോഭം വലിയ രീതിയിൽ ചർച്ച ചെയ്തു.
ഈ പ്രചാരണം ആരംഭിച്ച സമയത്ത് ബോസ്റ്റണിലായിരുന്നു അഭിജീത് ദിപ്‌കെ. ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ താൻ ജോലി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും തന്റെ ഈ സംരംഭത്തിന് ഇത്രയേറെ പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനങ്ങളുടെ പിന്തുണ കൂടി വലിയ തോതിൽ ലഭിച്ചതോടെയാണ് അഭിദീത് ദീപ്‌കെയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.
താൻ ഇന്ത്യയിൽ വിമാനമിറങ്ങിയാൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് പറഞ്ഞുകൊണ്ടാണ് അഭിജീത് യുഎസിൽ നിന്ന് വിമാനം കയറിയത്. എന്നാൽ ഇന്ത്യയിൽ എത്തി പ്രക്ഷോഭം ശക്തമാക്കിയതോടെ ബിജെപി സർക്കാർ മുട്ടുമടക്കി, ധർമ്മേന്ദ്ര പ്രധാന്റെ രാജി ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ അഭിജീത്തിന്റെ ജനപ്രീതി വീണ്ടും ഉയർന്നു. ഇപ്പോഴിതാ, അഭിജീത്തിന്റെ ഭാവി പ്രവചിക്കുന്ന ഒരു ജ്യോതിഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അഭിജീത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജ്യോതിഷി സന്ദീപ് ബജാജ് നൽകിയ മറുപടി ഇങ്ങനെയാണ്, 'അദ്ദേഹത്തിന്റെ ഭാവി കൂടുതൽ മോശമായിരിക്കും, കാരണം... ഇക്കാര്യം ഞാൻ നേരത്തെയും സൂചിപ്പിച്ചിട്ടുണ്ട്... 2, 4, അല്ലെങ്കിൽ 8 എന്നീ സംഖ്യകൾ 'ജന്മ-വിധി' സംഖ്യകളായി വരുന്നവർ ജീവിതത്തിൽ ഒരു കുമിള പോലെയാണ്. അവർ പെട്ടെന്ന് ഉയർന്നുപൊങ്ങുകയും പിന്നീട് പൊട്ടിത്തകരുകയും ചെയ്യും'- ജ്യോതിഷി പറഞ്ഞു.
അഭിജീത് ദിപ്‌കെ അടുത്ത വർഷം ജയിൽ വാസം അനുഭവിക്കേണ്ടിവരുമെന്നും ജ്യോതിഷി പറഞ്ഞു. അടുത്ത വർഷം അദ്ദേഹം വലിയ സമ്മർദ്ദം നേരിടേണ്ടിവരും. ചിലപ്പോൾ ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നേക്കാം. കാരണം, അടുത്ത വർഷം അദ്ദേഹത്തിന്റെ 'പേഴ്സണൽ ഇയർ' 4 ആയിരിക്കും. 4 എന്ന സംഖ്യ 2, 8 എന്നീ സംഖ്യകളുടെ ശത്രുവാണ്. അതിനാൽ, അതീവ ജാഗ്രതയോടെ വേണം അദ്ദേഹം ഈ വർഷത്തെ മുന്നോട്ട് കൊണ്ടുപോകാൻ. നിലവിലെ വർഷം അദ്ദേഹത്തിന്റെ 'പേഴ്സണൽ ഇയർ' 3 ആയതിനാൽ, വലിയൊരു ഭാഗ്യം കൈവന്നതുപോലെ അദ്ദേഹത്തിന് തോന്നിയേക്കാം. എന്നാൽ ഫെബ്രുവരി 6ന് ശേഷം കാര്യങ്ങൾ മാറിമറിയും. അദ്ദേഹത്തിന് മേൽ വലിയ സമ്മർദ്ദം വന്നുചേരാൻ സാദ്ധ്യതയുണ്ട്'- ജ്യോതിഷി പറഞ്ഞു.
സംഖ്യാശാസ്ത്രത്തിൽ വിശ്വാസമുണ്ടെങ്കിൽ തന്റെ പേരിന്റെ സ്‌പെല്ലിംഗ് മാറ്റാൻ ജ്യോതിഷി അഭിജീത് ദിപ്‌കെയോട് ഉപദേശിച്ചു. അതേസമയം, ഈ പ്രവചനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.
Abhijeet Dipke gained fame leading protests against the NEET paper leak, resulting in the Education Minister's resignation. His popularity surged following the successful agitation. A viral video now features an astrologer predicting a challenging future for Dipke, including possible jail time next year, attributing his rapid rise to a "bubble" that is destined to burst.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |