
അശ്വതി
എഗ്രിമെന്റുകളിൽ ഒപ്പു വയ്ക്കാനിടയുണ്ട്. മത്സരപരീക്ഷകളിൽ വിജയം. ഭാര്യയുമായി പിണങ്ങിനിന്നവർ രമ്യതയിലാകും. വാഹനങ്ങളിൽ നിന്നുള്ള വരുമാനത്തിൽ വർദ്ധനവ്. ശിരോരോഗങ്ങൾക്ക് സാദ്ധ്യത. ദൂരയാത്രകൾ സുഖകരമായിരിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനിടവരും. ശുഭദിനം-ബുധൻ
ഭരണി
സഹോദരങ്ങൾ മുഖേന സഹായങ്ങളുണ്ടാകും. ഊഹക്കച്ചവടത്തിൽ നേട്ടമുണ്ടാകും. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. കലാകാരൻമാർക്ക് നല്ല സമയം. വീടുപണി പുനരാരംഭിച്ചേക്കും. സുഹൃത്തുക്കളിൽ നിന്ന് വളരെ സഹായങ്ങളുണ്ടാകും. കൃഷിയിൽ നിന്നും ആദായം ലഭിക്കും. ശുഭദിനം-വെള്ളി
കാർത്തിക
കരാറുകൾ മുഖേന കിട്ടേണ്ടപണം കൈവശം വരും. ദൈവാധീനമുണ്ടാകും. ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യപ്പെടുന്ന സഹായം ലഭിക്കും. പ്രേമകാര്യങ്ങളിൽ പുരോഗതി ദൃശ്യമാകും. വിലപ്പെട്ട ഗൃഹോപകരണങ്ങൾ അധീനതയിലാകും. വസ്തുസംബന്ധമായ ചില പ്രധാനരേഖകൾകൈവശം വന്നുചേരും. കുടുംബസുഖം വർദ്ധിക്കും. ശുഭദിനം-തിങ്കൾ
രോഹിണി
വിദ്യാഭ്യാസരംഗത്ത് പുരോഗതി. ബിസിനസ്സ് അഭിവൃദ്ധിപ്പെടും. തോട്ടവിളകളിൽ നിന്ന് കൂടുതൽ വരുമാനം. സ്ത്രീമുഖേന ധനാഗമമുണ്ടാകും. യാത്രകൾ സുഖകമാവും. ലോണുകൾ എളുപ്പത്തിൽ കിട്ടും. നിയമഞ്ജർ, അദ്ധ്യാപകർ എന്നിവർക്ക് നല്ല സമയം. ബന്ധുക്കളും സഹോദരങ്ങളും സഹകരിച്ച് വർത്തിക്കും. ശുഭദിനം-ചൊവ്വ
മകയിരം
സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പ്രവർത്തനരംഗത്ത് ഊർജ്ജസ്വലത കണ്ടേക്കാം. ദൂരത്തേയ്ക്ക് സ്ഥലം മാറ്റ സാദ്ധ്യത.പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിച്ചേക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ശുഭദിനം-ശനി
തിരുവാതിര
പലഉപരിപഠന മേഖലയുമായി ബന്ധപ്പെട്ടവർക്ക് വിജയമുണ്ടാകും. പഴയകാല സുഹൃത്തുക്കളെ വീണ്ടും കാണും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. വിദേശയാത്രകൾക്ക് സാദ്ധ്യത. കുടുംബകാര്യങ്ങൾ കാര്യക്ഷമമായി നിർവഹിക്കും. ശുഭദിനം-വ്യാഴം
പുണർതം
പൊതുവെ സമ്പത്തും പ്രശസ്തിയും വർദ്ധിക്കും. കലാകാരൻമാർക്ക്‌നേട്ടം. മതപരമായ ചടങ്ങുകൾക്ക് മുൻകൈയെടുത്ത് പ്രവർത്തിക്കും. അമിത ചെലവുകൾക്ക് അപ്രതീക്ഷിത സാദ്ധ്യത. ബന്ധുമിത്രാദികളെ സന്ദർശിക്കും. രാഷ്ട്രീയ രംഗത്ത് ശോഭിക്കും. ഭൂമിയോ വാഹനമോ വാങ്ങും. പത്രപ്രവർത്തകർക്ക് അവസരം അനുകൂലം. ആരോഗ്യം തൃപ്തികരം. ശുഭദിനം-ഞായർ
പൂയം
അധികാരസ്ഥാനത്തുള്ളവർ നല്ല ബന്ധം തുടങ്ങും. സാമ്പത്തിക നിലയിൽ ഗണ്യമായ ഉയർച്ച. സ്വയം തൊഴിൽ ഏർപ്പെടുന്നവർക്ക് അനുകൂലസമയം. കുടുംബത്തിൽ ഐക്യവും സന്തോഷവും ഉണ്ടാകും. മേലധികാരികളിൽ നിന്ന് ഗുണകരമായ തീരുമാനങ്ങൾ ഉണ്ടാകും.ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. ശുഭദിനം-ബുധൻ
ആയില്യം
പ്രശ്നങ്ങൾ മദ്ധ്യസ്ഥതയിൽ പരിഹരിക്കും. ദൈവീകമായ കാര്യങ്ങൾക്ക് താൽപര്യം പ്രകടിപ്പിക്കും. മേലധികാരികളിൽ നിന്നുമുള്ള സഹകരണം കുറഞ്ഞേക്കും. പൊതുപ്രവർത്തകർ നേതൃത്വസ്ഥാനത്തേയ്ക്ക് ഉയർത്തപ്പെടും. സഹോദരങ്ങൾ മുഖേന നേട്ടങ്ങളുണ്ടാകും. വിനോദങ്ങൾക്ക് സമയം കണ്ടെത്തും. ശുഭദിനം-തിങ്കൾ
മകം
നഷ്ടപ്പെട്ടിരുന്ന മന:സമാധാനം തിരികെ കിട്ടും. സഹോദരങ്ങൾക്ക് സുഖവും ശ്രേയസ്സും വർദ്ധിക്കും. വിദേശത്തുപോയി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം. ചെലവുകൾ വർദ്ധിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. കൃഷിയിൽ നിന്നും ആദായം ലഭിക്കും. ആരോഗ്യം തൃപ്തികരം. ശുഭദിനം-വെള്ളി
പൂരം
വിദ്യാഭ്യാസ സ്ഥാപനങ്ങളായോ നിയമസ്ഥാപനങ്ങളായോ ബന്ധപ്പെട്ട് പ്രവർത്തിക്കും. സന്താനങ്ങൾക്ക് ശ്രേയസ്സ് വർദ്ധിക്കും. നിയമ വിദ്യാർത്ഥികൾക്ക് അനുകൂലം. പരീക്ഷകളിലും ഇന്റർവ്യുകളിലും വിജയിക്കും. കുടുംബസ്വത്തുകളിൽ നിന്ന് ആദായം ലഭിക്കും. ദൂരയാത്രകൾ നടത്തും. താൽക്കാലിക ജോലി ലഭിക്കും. ശുഭദിനം-ഞായർ
ഉത്രം
ഉദ്യോഗത്തിൽ ഉയർച്ച. സന്താനങ്ങളുടെ വിവാഹാലോചനയ്ക്ക് അനുകൂലം. ദാനധർമ്മങ്ങൾ ചെയ്യും. പ്രവർത്തനരംഗത്ത് അധികാരം പ്രയോഗിക്കും. ജ്യേഷ്ഠ സഹോദരൻമാർ സഹകരിക്കും. ഗുരുതുല്യരായ ആളുകളുടെ സഹായങ്ങൾ ലഭിച്ചേക്കാം. വൈവാഹിക ജീവിതം സുഖകരമായിരിക്കും. ശുഭദിനം-ബുധൻ
അത്തം
ബോണ്ടുകളും പ്രോമിസറി നോട്ടുകളും മുഖേന ലഭിക്കേണ്ടിയിരുന്ന പണം പലിശസഹിതം കൈവശമാകും. ആഗ്രഹസാഫല്യം. ഈശ്വരാധീനം വർദ്ധിക്കും. കുടുംബാംഗങ്ങൾക്ക് ഐശ്വര്യവും വിജയവും. ബിസിനസ്സുകളിൽ അഭിപ്രായ ഭിന്നതയ്ക്ക് സാദ്ധ്യത. കാർഷിക മേഖലയിൽ അഭിവൃദ്ധി. ശുഭദിനം-തിങ്കൾ
ചിത്തിര
വ്യാപാരത്തിൽ നിന്ന് കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കൾ വാങ്ങും. ഉന്നതരായ വ്യക്തികളുമായി നല്ല ബന്ധം പുലർത്തും. സന്താനങ്ങൾക്ക് ശ്രേയസ്സ് വർദ്ധിക്കും. ദൂരയാത്രകൾ ആവശ്യമായി വരും. കലാകാരൻമാർക്ക് വളരെ അനുകൂലം. സർക്കാരിൽ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങൾ ഉണ്ടാകും. ശുഭദിനം-തിങ്കൾ
ചോതി
പിതൃസമ്പത്ത് അനുഭവയോഗ്യമാകും. സംഘടനകളിൽ പണമിടപാടുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കും. യന്ത്രങ്ങളുമായി ബന്ധപ്പെട്ട് പുതിയ ബിസിനസ് ആരംഭിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം. രാഷ്ട്രീയ പൊതുമേഖലാരംഗത്ത് നേട്ടവും അംഗീകാരവും. ശുഭദിനം-ചൊവ്വ
വിശാഖം
വ്യവസായങ്ങളിൽ നിന്ന് വരുമാനം പ്രതീക്ഷിക്കാം. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. സന്താനങ്ങൾക്ക് ഉയർച്ച. അഭിപ്രായഭിന്നതകൾ ഉണ്ടാകും. ഏജൻസി ഏർപ്പാടുകളിൽ നേട്ടം. പിതാവിന്റെ ബിസിനസ്സിൽ സജീവമായി പങ്കുചേരും. സർക്കാർ സംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കും. ശുഭദിനം-വ്യാഴം
അനിഴം
പ്രവൃത്തി സ്ഥലത്ത് പ്രശസ്തിയും സ്വാധീനവും വർദ്ധിക്കും. ഭാര്യാ ഭർത്തൃബന്ധം സുദൃഢമാകും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് ആഗ്രഹസാഫല്യം. തർക്കവിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടത് അത്യാവശ്യമാണ്. സഹോദരങ്ങളുടെ സഹകരണം കുറയും. മതപരമായ ചടങ്ങുകളിൽ പങ്കുകൊള്ളും. ശുഭദിനം-ശനി
തൃക്കേട്ട
സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള വഴികളെല്ലാം ലക്ഷ്യം കണ്ടെത്തും. കുടുംബാംഗങ്ങൾക്ക് ആരോഗ്യം വർദ്ധിക്കും. ബന്ധുജനങ്ങളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും. വീടുപണിക്കുള്ള തടസ്സങ്ങൾ നീങ്ങും. ജോലിമാറ്റം ആവശ്യമാണെങ്കിൽ ഇപ്പോൾ ശ്രമിക്കാം. സിനിമ സീരിയൽ രംഗത്ത് അവസരങ്ങൾ വർദ്ധിക്കും. ശുഭദിനം-തിങ്കൾ
മൂലം
പുതിയ ഏജൻസികൾ തുടങ്ങും. ദൂരയാത്രകൾ ആവശ്യമായി വന്നേക്കും. പട്ടാളം, പൊലീസ് വിഭാഗത്തിലുള്ളവർക്ക് പ്രമോഷൻ. തൊഴിലിനുപുറമെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. കൃഷിയിൽ ഉദ്ദേശിച്ച ആദായം ലഭിക്കും. വീട് പണിയിക്കുന്നതിൽ ശ്രദ്ധചെലുത്തും. ലോണുകൾ എളുപ്പത്തിൽ ലഭിക്കും. ശുഭദിനം-ബുധൻ
പൂരാടം
എല്ലാരംഗങ്ങളിലും കർമ്മോത്സുകത പ്രകടിപ്പിക്കും. സാമൂഹിക രംഗങ്ങളിൽ ശോഭിക്കും. സ്ത്രീജനങ്ങൾ മുഖേന ധനാഗമം ഉണ്ടാകും. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതി. പുതിയ എഗ്രിമെന്റുകളിൽ ഏർപ്പെടും. ശുഭദിനം-ഞായർ
ഉത്രാടം
ഊഹക്കച്ചവത്തിൽ നേട്ടം. ഏറ്റെടുത്ത എല്ലാ കാര്യങ്ങളും വിജയകരം. ഭൂമി വാങ്ങാൻ പണം മുടക്കാനിടയുണ്ട്. വീട്ടിൽ ദൈവിക കാര്യങ്ങൾ നടക്കും. സഹോദരങ്ങളിൽ നിന്ന് സഹായം പ്രതീക്ഷിക്കാം. കലാപരമായ കഴിവുകൾക്ക് ജനമദ്ധ്യത്തിൽ അംഗീകാരം. ടെസ്റ്റുകളിൽ വിജയിക്കും. ശുഭദിനം-വെള്ളി
തിരുവോണം
സർവ്വീസിലുള്ളവർക്ക് വരുമാനം വർദ്ധിക്കും. വിലപ്പെട്ട സമ്മാനങ്ങൾ സുഹൃത്തുക്കളിൽ നിന്ന് ലഭിക്കും. സുഗന്ധദ്രവ്യങ്ങളുടെയും ആഡംബര വസ്തുക്കളുടെയും വ്യാപാരത്തിൽ നല്ല ലാഭം പ്രതീക്ഷിക്കാം. പുതിയ ചില സംരംഭങ്ങളിൽ ഏർപ്പെടും. കൃഷിക്കാവശ്യമായ വസ്തുക്കൾക്ക് പണം ചെലവഴിക്കും. ആരോഗ്യനില മെച്ചപ്പെടും.
ശുഭദിനം-ചൊവ്വ
അവിട്ടം
ത്യാഗമനസ്ഥിതി പ്രകടിപ്പിക്കും. കുടുംബത്തിൽ കലുഷിതമായ അന്തരീക്ഷം മാറും. കൂട്ടുകച്ചവടത്തിൽ നല്ല ആദായം ലഭിക്കും. യുവജനങ്ങളുടെ വിവാഹം നടക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതിയുണ്ടാകും. ശുഭദിനം-വ്യാഴം
ചതയം
ക്രയവിക്രയത്തിൽ മികച്ച ആദായം. ബസിനസ്സിൽ കാര്യക്ഷമതപ്രകടിപ്പിക്കും. വ്യവസായങ്ങൾ തുടങ്ങാൻ ശ്രമം നടത്തും. ആഭരണങ്ങളും മറ്റ് വിലപ്പെട്ട വസ്തുക്കളും അധീനതയിലാകും. ബന്ധുക്കൾക്ക് ഉപകാരം ചെയ്യും. ടെസ്റ്റുകളിൽ വിജയിക്കും. വിവാഹ തടസ്സങ്ങൾ മാറും. ശുഭദിനം-ശനി
പൂരൂരൂട്ടാതി
ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കും. ഉദര സംബന്ധമായ രോഗങ്ങൾക്ക് സാദ്ധ്യത. എൻജിനീയറിംഗിന് ചേരാൻ ശ്രമിക്കും. എല്ലാരംഗങ്ങളിലും കർമ്മശേഷി പ്രകടിപ്പിക്കും. ലോണുകൾ പെട്ടെന്ന് ലഭിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് നേട്ടം. ശുഭദിനം-വ്യാഴം
ഉത്തൃട്ടാതി
പരസ്യം മുഖേനയും ഏജൻസി മുഖേനയും വരുമാന വർദ്ധനവ്. ആരോഗ്യനില മെച്ചപ്പെടും. എല്ലാതുറകളിലും ചെലവ് വർദ്ധിക്കും. യുവജനങ്ങളുടെ വിവാഹം നടക്കും. ശത്രുക്കളെ അനായാസം പരാജയപ്പെടുത്താൻ സാധിക്കും. ഷെയറുകളിൽ നേട്ടം. നിയമജ്ഞർക്ക് അവസരം അനുകൂലം. ശുഭദിനം-വ്യാഴം
രേവതി
ആരോഗ്യനില മെച്ചപ്പെടും. ഭൂമി വാങ്ങാനുള്ള ആഗ്രഹം സാധിക്കും. എല്ലാ പ്രശ്നങ്ങൾക്കും ആലോചിച്ച് തീരുമാനമെടുക്കും. പുതിയ വ്യക്തികളുമായി ബന്ധം പുലർത്തും. വൈദ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം. വിദേശത്തുള്ളവരുമായി കച്ചവടം നടത്താനിടയുണ്ട്. അയൽക്കാരും സഹോദരങ്ങളുമായി നല്ല ബന്ധം പുലർത്തും. ശുഭദിനം-ശനി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |