
അശ്വതി
ബിസിനസ്സ് ലാഭകരമാക്കും. ഉന്നതപദവിയിൽ ഇരിക്കുന്നവർക്ക് നേട്ടം. ആത്മീയകാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കും. വിദ്യാഭ്യാസപരമായി പുരോഗതി. പ്രമേഹരോഗികൾക്ക് അസുഖം വർദ്ധിക്കും. കേസുകളിൽ തീരുമാന മുണ്ടാകും. കൃഷിയിൽ നിന്ന് ആദായം. ശുഭദിനം -തിങ്കൾ
ഭരണി
ജോലിയിൽ സ്ഥിരമാകും. മാതാവിനും ഭാര്യയ്ക്കും നൻമകളുണ്ടാകും. ചിലകാര്യങ്ങളിൽ സർക്കാർ ഇടപെടലുകളുണ്ടാകും. ടെസ്റ്റുകളിലും ഇൻർവ്യൂകളിലും വിജയിക്കും.ശുഭദിനം- ഞായർ
കാർത്തിക
എഴുത്തുകൾ, വ്യാപാരം മുഖേനെ അധികം പണം വരും. വിദ്യാഭ്യാസ രംഗത്ത് പുരോഗതി. പ്രമോഷൻ ലഭിക്കും. ദൂരദേശത്തുള്ള സന്താനങ്ങൾ വീട്ടിലേയ്ക്ക് വരും. ലേഖകൻമാർക്ക് അനുകൂല സമയം. ഹർജികളും നിവേദനങ്ങളും മാനിക്കപ്പെടും. ബിസിനസ്സ് അഭിവൃദ്ധിപ്പെടും. ശുഭദിനം-വെള്ളി
രോഹിണി
എഴുത്തുകാർക്ക് പണവും പ്രശസ്തിയും വർദ്ധിക്കും. വിവാഹത്തിന് പരസ്യങ്ങളെ ആശ്രയിച്ചെന്നു വരും. പുതിയ ശൈലി ബിസിനസ്സിൽ ആരംഭിക്കാനിട. പ്രശ്നങ്ങൾ നേരിടേണ്ടിവരും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ ലഭിക്കാം. സത്യസന്ധമായ പ്രവൃത്തിയാൽ അന്യരെ ആകർഷിക്കും. ശുഭദിനം-ശനി
മകയീരം
പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ പുതിയ ജീവിതം തുടങ്ങും. സമുദായത്തിൽ മാന്യത നേടും. വിനോദയാത്ര പോകും. ആരോഗ്യം തൃപ്തികരം. പലതരം ആഡംബരവസ്തുക്കൾ അധീനതയിലാകും. ഗുരുക്കൻമാരെ സന്ദർശിക്കാനുള്ള സന്ദർഭം. ഇന്റർവ്യൂ കഴിഞ്ഞവർക്ക് നിയമന ഉത്തരവ് കിട്ടും. ശുഭദിനം- ചൊവ്വ
തിരുവാതിര
സ്വർണ്ണവ്യാപാരികൾ, പത്രപ്രവർത്തകർ, ക്ഷേത്രസംബന്ധമായി പ്രവർത്തിക്കന്നവർ എന്നിവർക്ക് അനുകൂലം. കുടുംബത്തിൽ സ്ഥിരതയും സൗഖ്യവും നിലനിൽക്കും. ദൂരസ്ഥലത്തുള്ളവർ നാട്ടിലേയ്ക്ക് തിരിച്ചു വരും. ഔദ്യോഗിക കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. ശുഭദിനം- വ്യാഴം
പുണർതം
ഗൃഹത്തിന്റെ അറ്റകുറ്റപണികൾ നടത്താനുദ്ദേശിക്കും. ഹൃദ്‌രോഗികൾ ശ്രദ്ധിക്കണം. കൃഷിയിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. പുതിയ വാഹനം വാങ്ങും. ദാമ്പത്യം സന്തോഷകരമായിരിക്കും. സന്താനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. സഹകരണമേഖലയിൽ ജോലിചെയ്യുന്നവർക്ക് ഉദ്യോഗകയറ്റം. ശുഭദിനം-ഞായർ
പൂയം
പൊലീസ്, പട്ടാളം എന്നീ മേഖലകളിൽ പ്രമോഷനും സ്ഥലമാറ്റവും. ഭൂമിവാങ്ങാൻ യോഗം. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടും. സ്വർണ്ണക്കട, വെള്ളിക്കട എന്നിവയിൽ വ്യാപാരം വർദ്ധിക്കും. ധനഐശ്വര്യത്തിന്റെയും കാര്യസാദ്ധ്യതയുടെയും അവസരം. ശുഭദിനം-തിങ്കൾ
ആയില്യം
എതിർപ്പുകൾ നയത്തോടെ നേരിടും. ആത്മീയ കാര്യങ്ങളിൽ ഇടപെടാനവസരം. കൂട്ടുകച്ചവടം വേർപിരിയാൻ സാദ്ധ്യത. വാഹനം വാങ്ങാൻ ശ്രമിക്കും. വലിയ പ്രോജക്റ്റുകൾ ഏറ്റെടുക്കും. പിതൃ ഭൂസ്വത്തുക്കൾ വിൽക്കാൻ സാദ്ധ്യത. ശുഭദിനം-തിങ്കൾ
മകം
കാര്യം നടക്കാൻ കൂടുതൽ പ്രയത്നിക്കേണ്ടി വരും. വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഗുണം. വസ്തുവകകൾ ക്രയവിക്രയം ചെയ്യാനവസരം. പരസ്യങ്ങളിൽ നിന്ന് പണം ലഭിക്കും. കരാറുകളിൽ ഒപ്പുവയ്ക്കും. ഒന്നിലധികം മേഖലകളിൽ വരുമാനം വരാനിട. വ്യാപാര സംബന്ധമായ ജോലിക്ക് പരിശ്രമിക്കാം. ശുഭദിനം -വെള്ളി
പൂരം
കരാറുകൾ മുഖേനയും മറ്റും കിട്ടാനുള്ള പണം കൈവശം വന്നുചേരും. തൊഴിലിൽ നിന്ന് കൂടുതൽ വരുമാനം. ദൂരയാത്രകൾ ആസൂത്രണം ചെയ്യും. സംസാരത്താൽ ഏവരേയും ആകർഷിക്കും. മാതാവിനും ഭാര്യയ്ക്കും അനുകൂലമായ സമയമാണ്. ഉത്തരവാദിത്തമില്ലാതെ പ്രവർത്തിച്ചാൽ മേലധികാരികളുടെ അപ്രീതിക്ക് സാദ്ധ്യത. ശുഭദിനം-ചൊവ്വ
ഉത്രം
കുടുംബത്തിൽ എല്ലാവിധത്തിലുമുള്ള ശ്രേയസ്സ്. കൃഷി, വാടക എന്നിവയിൽ വരുമാനം വർദ്ധിക്കും. വീട് മോടിപിടിപ്പിക്കും. സഹോദരങ്ങളുടെ പിണക്കം മാറി വരും. പുതിയ തൊഴിൽ മേഖലയിലേയ്ക്ക് മാറാൻ സാധിക്കും. വാക്ചാതുര്യവും അറിവും വർദ്ധിക്കും. ബിസിനസുകാർക്ക് അധികലാഭം. ശുഭദിനം - വ്യാഴം
അത്തം
ഉദ്യോഗത്തിൽ പ്രമോഷൻ. കലാകാരൻമാർക്ക് പ്രശസ്തി. വ്യാപാരത്തിൽ പൂർവാധികം ലാഭം. ഉന്നത പദവി ചിലർക്ക് ലഭിക്കാം. പ്രവർത്തനരംഗം വിപുലമാക്കുന്നതിലൂടെ സന്തോഷം ലഭിക്കും. കർമ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതിജീവിക്കും. ശുഭദിനം -ഞായർ
ചിത്തിര
പ്രശ്നങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കും. സർക്കാരാനുകൂല്യങ്ങൾ ലഭ്യമാകും. പകയും പ്രതികാരബുദ്ധിയും ഒഴിവാക്കുന്നത് നന്ന്. ദൂരദേശത്തുള്ളവരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. പലവിധ മേഖലകളിൽ പുരോഗമനം. ഭൂസ്വത്തുക്കൾ വിൽക്കും. ശുഭദിനം - ബുധൻ
ചോതി
ആരംഭിച്ച സംരംഭങ്ങൾ പുരോഗമിക്കും. അദ്ധ്യാപകർക്ക് സ്ഥലം മാറ്റം. കലാകാരൻമാക്ക് അവസരങ്ങളും പണവും പ്രശസ്തിയും, വിശേഷവസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കും. വിദ്യാഭ്യാസത്തിൽ ഉയർച്ച. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. ആരോഗ്യം തൃപ്തികരം. ശുഭദിനം -വെള്ളി
വിശാഖം
സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നവർക്ക് സാധിക്കും. മതപരമായ കർമ്മങ്ങളിൽ പങ്കുകൊള്ളും. പൊതുരംഗത്തുനിന്നും വിട്ട് സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. വിനോദയാത്രകൾക്കായി പണം ചെലവഴിക്കും. ബിസിനസ്സ് ലാഭകരമാകും. ദൂരയാത്രകൾ ആവശ്യമായി വരും. യാത്രകൾ ഗുണകരമാകുകയും ചെയ്യും. ശുഭദിനം - തിങ്കൾ
അനിഴം
ദൈവാനുകൂല്യം ദൃശ്യമാകും. വിലപ്പെട്ട വസ്തുക്കൾ സമ്മാനമായി ലഭിക്കും. കൃഷിയിലും വാടകയിനത്തിലും കൂടുതൽ വരുമാന. പുതിയ വാഹനം വാങ്ങും. സർക്കാരിൽ നിന്നോ കമ്പനിയിൽ നിന്നോ കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. വിവാഹത്തിന് അനുകൂലസമയം. ശുഭദിനം -ബുധൻ
തൃക്കേട്ട
യാത്രയിൽ ഗുണമുണ്ടാകും. മക്കളുടെ ഉന്നമനത്തിനായി കഠിനപ്രയത്നം. വ്യാപാരരംഗത്ത് ഗുണമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബസുഖവും സഹോദരസൗഹൃദവും വർദ്ധിപ്പിക്കുന്നതിൽ ത്യാഗങ്ങൾ സഹിക്കും. വ്യാപാര വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശ്നങ്ങൾ. ശുഭദിനം -വെള്ളി
മൂലം
അപ്രതീക്ഷിത ധനലാഭം. വാക്കുകളും ശുപാർശകളും മാനിക്കപ്പെടും. ഭൂമി ക്രയവിക്രയം നടക്കും. പഠനത്തിൽ ശ്രദ്ധ ചെലുത്തും. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവർത്തിക്കും. നിലവിലുള്ള ജോലിയിൽ തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. ശുഭദിനം -ഞായർ
പൂരാടം
പിതൃസ്വത്ത് അനുഭവയോഗ്യമാകും. വിദേശത്ത് പോകാനുളള ആഗ്രഹം നടക്കും. കൃഷിയിൽ നിന്ന് വരുമാനം . ആരോഗ്യനില അഭിവൃദ്ധിപ്പെടും. കുടുംബത്തിൽ ഐശ്വര്യങ്ങൾ ഉണ്ടാകും. മുൻകോപം കാരണം ഒന്നിലും ഉറച്ച തീരുമാനം എടുക്കാൻ കഴിയാതെവരും. ശുഭദിനം - ചൊവ്വ
ഉത്രാടം
സന്തോഷം പകരുന്ന എഴുത്തുകൾ ലഭിക്കും. ജോലിയിൽ സ്ഥിരത ലഭിക്കും. വർക്കഷോപ്പുകളിൽ നിന്ന് കൂടുതൽ വരുമാനം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. എല്ലാകാര്യവും ഉത്തരവാദിത്വത്തോടും ചെയ്യും. ഭൂമി സംബന്ധമായി ക്രയ വിക്രയത്തിന് തടസ്സം. ശുഭദിനം -വ്യാഴം
തിരുവോണം
ജോലിയിൽ ഉന്നതി. പഠനരംഗത്ത് ശോഭിക്കും. അയൽക്കാരുമായി രമ്യതയിൽ വർത്തിക്കും. ചെറിയ യാത്രകൾ കൊണ്ട് പ്രയോജനമുണ്ടാകും. ഈശ്വര പ്രാർത്ഥനകൾക്കായി സമയം കണ്ടെത്തും. ശുഭദിനം-ചൊവ്വ
അവിട്ടം
ധനകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അനുകൂലം. പരീക്ഷയിൽ ഉയർന്ന വിജയം. അന്യർക്ക് സഹായങ്ങൾ നൽകും. വാഹനങ്ങൾക്ക് റിപ്പയർ ആവശ്യമാകും. വക്കീൽ, കോൺട്രാക്ടർ എന്നിവർക്ക് നല്ല സമയം. ഔദ്യോഗിക രംഗത്ത് ഉയർച്ച. ശുഭദിനം -ശനി
ചതയം
ആത്മീയ കാര്യങ്ങൾക്കായി സമയം വിനിയോഗിക്കും. നികുതി സംബന്ധമായി സർക്കാരിലേയ്ക്ക് പണം അടയ്‌ക്കേണ്ടി വരും. വിനോദയാത്രയ്ക്ക് ധാരാളം പണം ചെലവഴിക്കും. വിദ്യാർത്ഥികൾ ഉന്നതവിജയം കൈവരിക്കും. പരസ്യം മുഖേന പണം ലഭിക്കും. ആരോഗ്യം തൃപ്തികരം. ശുഭദിനം -വ്യാഴം
പൂരുരൂട്ടാതി
സമ്പത്ത് വർദ്ധിക്കും. മക്കളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കർമ്മരംഗത്തുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം. ഔദ്യോഗികരംഗത്ത് കഴിവ് തെളിയിക്കാൻ അവസരംം. വിശേഷവസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കാനിടവരും. പരീക്ഷകളിൽ വൻ വിജയം. ശുഭദിനം -ബുധൻ
ഉത്തൃട്ടാതി
വിദേശ തൊഴിൽ തേടുന്നവർക്ക് നല്ല സമയം. മിക്കപ്രവർത്തനങ്ങളും ഫലവത്താവും. പെട്ടെന്നുള്ള കോപത്തിൽ പരുഷമായി സംസാരിക്കും. വസ്തുവകകൾ സംബന്ധമായി തർക്കങ്ങളുണ്ടായേക്കും. കിട്ടേണ്ട പണം കൈയിൽ വന്നുചേരും. പൂർവ്വിക സ്വത്ത് അധീനതയിലാകും. ശുഭദിനം -വെള്ളി
രേവതി
കുടുംബത്തിൽ സുഖവും സാമ്പത്തിക ഉയർച്ചയും. ബന്ധുക്കളിൽ നിന്ന് ആനുകൂല്യവും സ്ത്രീകളിൽ നിന്ന് സൗഹൃദവും പ്രതീക്ഷിക്കാം. ഊഹക്കച്ചവടത്തിൽ വിജയം. യാത്രയിൽ നിന്ന് ലാഭം . കാർഷികാദായമുണ്ടാകും. അന്യരാൽ പ്രശംസിക്കത്തക്കവണ്ണം മഹത്വങ്ങൾ ഉണ്ടാകും. ശുഭദിനം -വ്യാഴം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |