SignIn
Kerala Kaumudi Online
Sunday, 16 August 2026 3.53 AM IST

നാളെ ആരംഭി്ക്കുന്നത് ഐശ്വര്യത്തിന്റെ വർഷം,​ നേട്ടമുണ്ടാക്കുന്ന നക്ഷത്രക്കാർ ഇവരാണ്

astro

നേ​ട്ട​ങ്ങ​ളും​ ​കോ​ട്ട​ങ്ങ​ളും​ ​പ്ര​തീ​ക്ഷ​ക​ളും​ ​ഐ​ശ്വ​ര്യ​വുമായി​ ​ഒ​രു​ ​പു​തു​വ​ർ​ഷം​ ​കൂ​ടി​... ​ജ്യോ​തി​ഷ​ ​ശാ​സ്ത്ര​ത്തി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഒ​രു​ ​ശാ​ഖ​ ​ആ​ണ് ​ചി​ങ്ങ​പ്പു​ല​രി​യി​ലെ​ ​വ​ർ​ഷ​ഫ​ലം.

ഓ​രോ​ ​വ​ർ​ഷ​വും​ ​വ്യ​ക്തി​യു​ടെ​ ​ജ​ന്മ​രാ​ശി​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ആ​ ​വ​ർ​ഷ​ത്തി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​പ്ര​ധാ​ന​ ​സം​ഭ​വ​ങ്ങ​ളും​ ​മാ​റ്റ​ങ്ങ​ളും​ ​ഗ​ണി​ക്ക​പ്പെ​ടു​ന്നു.​ ​കു​ടും​ബം,​​​ ​ആ​രോ​ഗ്യം,​​​ ​ജോ​ലി,​​​ ​ബി​സി​ന​സ് ​തു​ട​ങ്ങി​യ​​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​ജാ​ഗ്ര​ത​ ​വേ​ണോ​ ​വേ​ണ്ട​യോ​ ​എ​ന്നി​ങ്ങ​നെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​രാ​ശി​യും​ ​ജ​ന്മ​ ​ന​ക്ഷ​ത്ര​വും​ ​അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​കും​ ​ഫ​ല​ങ്ങ​ൾ.

മ​ദ്ധ്യേ​ഷ്യ​യി​ൽ​ ​സം​ഘ​ർ​ഷാ​വ​സ്ഥ​ ​തു​ട​രു​ന്ന​ത് ​ഭാ​ര​ത​ത്തി​ന്റെ​യും​ ​പൊ​തു​വെ​ ​കേ​ര​ള​ത്തി​ന്റെ​യും​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​യെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​ന്ന​തി​നാ​ൽ​ ​വി​പ​ണി​ ​പൊ​തു​വെ​ ​അ​സ്ഥി​ര​മാ​യി​ ​തു​ട​രും.​ ​സാ​മ്പ​ത്തി​ക​ ​രം​ഗ​ത്ത് ​ക​രു​ത​ലും​ ​മു​ന്നൊ​രു​ക്ക​ങ്ങ​ളും​ ​അ​ത്യാ​വ​ശ്യ​മു​ള്ള​ ​വ​ർ​ഷ​മാ​ണ് ​.​ ​ഉ​ത്ത​രാ​യ​നം​ ​ക​ഴി​യു​ന്ന​തോ​ടെ​ ​സ്ഥി​തി​ ​അ​ൽ​പ്പം​ ​മെ​ച്ച​പ്പെ​ടു​മെ​ങ്കി​ലും​​ ​പൂ​ർ​ണ​മാ​യ​ ​സാ​മ്പ​ത്തി​ക​ ​സു​ര​ക്ഷി​ത​ത്വം​ ​നേ​ടി​യെ​ടു​ക്കു​ന്ന​ത് ​ ശ്ര​മ​ക​ര​മാ​യി​രി​ക്കും.​ ​യു​ദ്ധം,​​​ ​മ​ഴ​ക്കെ​ടു​തി,​​​ ​കൃ​ഷി​നാ​ശം​ ​എ​ന്നി​വ​യെ​ല്ലാം​ ​പ്ര​തീ​ക്ഷി​ക്കാ​മെ​ങ്കി​ലും​ ​അ​ടു​ത്ത​ 3​ ​വ​ർ​ഷ​ത്തേ​ക്ക് ​ഭാ​ര​ത​വ​ർ​ഷ​ത്തി​ന് ​ശു​ഭ​ക​ര​മാ​യ​ ​ന​ക്ഷ​ത്ര​ ​ഗ​ണ​ന​യാ​ണ് ​.​ ​എ​ല്ലാ​ത്തര​ത്തി​ലു​മു​ള്ള​ ​മു​ന്നേ​റ്റ​ങ്ങ​ളു​ടെ​ ​ഫ​ല​മാ​യി​ ​ഈ​ ​വ​ർ​ഷ​വും​ ​പൊ​തു​വെ​ ​ഐ​ശ്വ​ര്യ​ ​സ​മ്പൂ​ർ​ണ​മാ​യി​രി​ക്കും.

അ​ശ്വ​തി
പൊ​തു​വെ​ ​ഗു​ണ​ക​രം​ .​ഗ​ൾ​ഫ് ​മേ​ഖ​ല​യി​ലെ​ ​യു​ദ്ധം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​വ​ർ​ഷം​ ​പ​കു​തി​ ​വ​രെ​ ​തു​ട​രും.​ ​കു​ടും​ബ​ജീ​വി​തം​ ​സ​ന്തോ​ഷ​ക​ര​മാ​കും.​ ​പു​തി​യ​ ​ജോ​ലി​ ​ല​ഭി​ക്കും.​ ​ധ​ന​സ്ഥി​തി​ ​മെ​ച്ച​പ്പെ​ടും.​ ​സ​ന്താ​ന​ ​ഭാ​ഗ്യം.​ ​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​രം.​ ​എ​ല്ലാ​ ​ദോ​ഷ​ങ്ങ​ളും​ ​മാ​റി​ ​അ​ഭി​വൃ​ദ്ധി​യും​ ​മേ​ന്മ​യും​ ​ഐ​ശ്വ​ര്യ​വും​ ​കൈ​വ​രും.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം.
ഭ​ര​ണി
പ്ര​ണ​യ​ ​ജീ​വി​തം​ ​ന​യി​ക്കു​ന്ന​വ​ർ​ക്ക് ​ ​ഈ​ ​വ​ർ​ഷം​ ​ന​ല്ല​ത്.​ ക​ർ​മ്മ​ ​രം​ഗ​ത്ത് ​പ​ല​ ​ത​ട​സ​ങ്ങ​ൾ.​ ​ദാ​മ്പ​ത്യ​ത്തി​ൽ​ ​പ്ര​ശ്ന​ങ്ങ​ൾക്ക് സാദ്ധ്യത.​ ​ആ​രോ​ഗ്യം​ ​മോ​ശ​മാ​കാം.​ ​എ​ന്നാ​ൽ​ ​ഇ​തി​ൽ​ ​പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ല.​ ​സ​ന്തോ​ഷ​വും​ ​സ​മാ​ധാ​ന​വും​ ​ഉ​ട​ൻ​ ​ഉ​ണ്ടാ​കും.​ ​​തൊ​ഴി​ൽ​ ​രം​ഗ​വും​ ​ബി​സി​ന​സ് ​മേ​ഖ​ല​യും​ ​അ​നു​കൂ​ലം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ന​ന്നാ​യി​ ​പ​രി​ശ്ര​മി​ച്ചാ​ൽ​ ​നേ​ട്ട​ങ്ങ​ൾ​ ​കൈ​വ​രി​ക്കാം.
​കാ​ർ​ത്തിക
നി​റ​വ് ​കു​റ​ഞ്ഞ​ ​വ​ർ​ഷ​മാ​ണ് ​വ​രാ​നി​രി​ക്കു​ന്ന​ത്.​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​മു​ണ്ടാ​കു​മെ​ങ്കി​ലും​ ​അ​തി​ന​നു​സ​രി​ച്ച് ​ചെ​ല​വു​ക​ളും​ ​വ​ർ​ദ്ധി​ക്കും.​ ​​ ​അ​തേ​സ​മ​യം,​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും​ ​മാ​റ്റ​മു​ണ്ടാ​കാം.​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​അ​നു​കൂ​ലം.​ ​ഉ​പ​രി​പ​ഠ​ന​ത്തി​നാ​യു​ള്ള​ ​പ​രി​ശ്ര​മങ്ങൾ​ ​ഫ​ലം​ ​കാ​ണും.​ ​സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് ​അ​വ​സ​ര​ം.​ ​ആ​രോ​ഗ്യ​പ​ര​മാ​യും​ ​കാ​ലം​ ​അ​നു​കൂ​ല​മാ​ണ്.​വി​ദേ​ശ​ ​യാ​ത്ര​ ​മാ​റ്റി​ ​വ​യ്ക്കു​ന്ന​ത് ​ഉ​ചി​തം.
രോ​ഹി​ണി
ഈ​ ​വ​ർ​ഷം പൊതുവെ​ ​മി​ക​ച്ച​ത്.​ ​പു​തി​യ​ ​ജോ​ലി​ക്ക് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​സാ​ധി​ക്കും.​ ​വി​ദേ​ശ​തൊ​ഴി​ലി​നു​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്കും​ ​കാ​ര്യ​സാ​ദ്ധ്യ​ത.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കൂ​ടു​ത​ൽ​ ​പ​രി​ശ്ര​മി​ക്ക​ണം.​ ​ഉ​ദ്യോ​ഗ​സ്ഥ​ ​ത​ല​ത്തി​ൽ​ ​പ​ല​വി​ധ​ ​അ​നു​കൂ​ല​ ​മാ​റ്റ​ങ്ങ​ൾ.​ ​ബി​രു​ദാ​ന​ന്ത​ര​ ​വി​ദ്യാ​ഭ്യാ​സം​ ​അ​ന്യ​ദേ​ശ​ത്താ​കാ​ൻ​ ​സാ​ദ്ധ്യ​ത.​ യാ​ത്ര​ക​ൾ​ ​വ​ർ​ദ്ധി​ക്കു​ന്ന​ത് ​മാ​ന​സി​കോ​ല്ലാ​സ​ത്തി​ന് ​കാ​ര​ണ​മാ​കും.​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടും.
​മ​ക​യി​രം
സ്വ​ത​സി​ദ്ധ​മാ​യ​ ​നേ​ട്ട​ങ്ങ​ൾ​ ​വി​ജ​യ​ത്തി​ന് ​വ​ഴി​തു​റ​ക്കും.​ ​സാ​മ്പ​ത്തി​ക​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​വ​ലി​യ​ ​മു​ത​ൽ​ ​മു​ട​ക്കു​ക​ൾ​ക്ക് ​തു​നി​യാ​തി​രി​ക്കു​ക.​ ​രാ​ഷ്ട്രീ​യ​ ​സ്വാ​ധീ​നം​ ​അ​ധി​ക​മാ​വും.​ ​ക​ട​ബാ​ദ്ധ്യ​ത​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ആ​ശ്വാ​സുമുണ്ടാകും.​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​സ​മ​യം​ ​ക​ണ്ടെ​ത്തും.​ ​മ​ക്ക​ളു​ടെ​ ​പ​ഠ​നം,​ ​ഉ​ദ്യോ​ഗം,​ ​വി​വാ​ഹം​ ​മു​ത​ലാ​യ​വ​യി​ൽ​ ​ആ​ഗ്ര​ഹി​ച്ച​ ​വി​ധ​ത്തി​ലു​ള്ള​ ​ഫ​ലം​ ​പ്ര​തീ​ക്ഷി​ക്കാം.
​തി​രു​വാ​തിര
മു​ൻ​വ​ർ​ഷ​ത്തി​ലെ​ ​ഫ​ല​ങ്ങ​ളു​ടെ​ ​ആ​വ​ർ​ത്ത​ന​മാ​വും​ ​തു​ട​ക്ക​ത്തി​ൽ.​ ​കാ​ര്യ​ങ്ങ​ൾ​ ​അ​നാ​യാ​സം​ ​നേ​ടി​യെ​ടു​ക്കാ​നാ​വും.​ ​പ്ര​വ​ർ​ത്ത​നോ​ർ​ജ്ജം​ ​ഒ​പ്പ​മു​ള്ള​വ​രെ​ ​മാ​ത്ര​മ​ല്ല​ ​എ​തി​രാ​ളി​ക​ളെ​യും​ ​വി​സ്മ​യി​പ്പി​ക്കും.​ ​ത​ർ​ക്ക​ങ്ങ​ളി​ലും​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​വി​ജ​യി​ക്കും.​ ​അ​നു​ബ​ന്ധ​ ​ബി​സി​ന​സ് ​തു​ട​ങ്ങും.​ ​​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കാ​നും​ ​പ​രി​ഹ​രി​ക്കാ​നും​ ​മു​ൻ​കൈ​യെ​ടു​ക്കും.​ ​വി​വാ​ഹം​ ​ന​ട​ക്കും.​ ​വി​ദേ​ശ​ത്തു​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​തൊ​ഴി​ൽ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്ക​പ്പെ​ടും.​ ​
​പു​ണ​ർ​തം
സ​ഹോ​ദ​ര​രു​മാ​യു​ള്ള​ ​ബ​ന്ധം​ ​കൂ​ടു​ത​ൽ​ ​ദൃ​ഢ​മാ​വും.​ ​സ്വ​ത്തു​ ​വ​ഴ​ക്കു​ക​ൾ​ ​കോ​ട​തി​ക്ക് ​പു​റ​ത്ത് ​പ​രി​ഹ​രി​ക്കും.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ണി​ക​ളു​ടെ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​പ​റ​യേ​ണ്ടി​ ​വ​രും.​ ​ജൂ​ൺ​ ​മു​ത​ൽ​ ​വ്യാ​ഴ​ത്തി​ന്റെ​ ​ജ​ന്മ​രാ​ശി​യി​ലെ​ ​സ​ഞ്ചാ​രം​ ​കാ​ര​ണം​ ​സാ​മ്പ​ത്തി​ക​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​ല്പം​ ​സ​മ്മ​ർ​ദ്ദമുണ്ടാകും.​ ​ക​ട​ബാ​ദ്ധ്യ​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ബ​ന്ധു​ക്ക​ളു​ടെ,​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​സ​ഹാ​യം​ ​തേ​ടി​യേ​ക്കും.​ ​രോ​ഗ​ഗ്ര​സ്ത​ർ​ക്ക് ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​ ​ആ​വ​ശ്യം.
പൂ​യം
സ്വ​യം​ ​ചി​ന്തി​ച്ചും​ ​വ​രും​ ​വ​രാ​യ്ക​ക​ൾ​ ​ക​ണ​ക്കാ​ക്കി​യും​ ​കൈ​ക്കൊ​ള്ളു​ന്ന​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​സ​ഫ​ല​മാ​വും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ന് ​അ​വ​സ​രം.​ ​മ​ക​ളു​ടെ​ ​വി​വാ​ഹം​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​ന​ട​ത്തും.​ ​സാ​മ്പ​ത്തി​ക​ ​ത​ട​സ​ങ്ങ​ൾ​ ​നീ​ങ്ങും.​ ​മാ​ർ​ച്ച് ​മാ​സം​ ​ഒ​ടു​വി​ലെ​ ​ശ​നി​മാ​റ്റം​ ​ഗു​രു​ത​ര​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ​ക്ക് ​ആശ്വാ​സം​ ​ന​ൽ​കും.​ ​ജൂ​ൺ​ ​മു​ത​ൽ​ ​ചെ​ല​വി​ൽ​ ​കൂ​ടു​ത​ൽ​ ​നി​യ​ന്ത്ര​ണം​ ​വ​രു​ത്തു​ന്ന​ത് ​ഉ​ചി​ത​മാ​വും.​ ​അ​ന്യ​നാ​ട്ടി​ൽ​ ​പ​ഠ​ന​ത്തി​നോ​ ​ജോ​ലി​ക്കോ​ ​അ​വ​സ​രം​ ​ലഭിക്കും.
ആ​യി​ല്യം
സ​മൂ​ഹ​ത്തി​ൽ​ ​സ്വാ​ധീ​നം​ ​വ​ർ​ദ്ധി​ക്കും.​ ​ക​ലാ​സാ​ഹി​ത്യ​രം​ഗം​ ​ഉ​പ​ജീ​വ​ന​മാ​യി​ ​സ്വീ​ക​രി​ച്ചി​ട്ടു​ള്ള​വ​ർ​ ​കൂ​ടു​ത​ൽ​ ​ഉ​യ​ര​ങ്ങ​ളി​ലെ​ത്തും.​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കും.​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​ഉ​ന്ന​ത​ബി​രു​ദം​ ​ക​ര​സ്ഥ​മാ​ക്കും.​ ​ആ​ശി​ച്ച​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​താ​ണ്.​ ​വ​ർ​ഷ​മ​ദ്ധ്യം​ ​മു​ത​ൽ​ ​യാ​ത്ര​ക​ൾ​ ​കൂ​ടും.​ ​ന​ല്ല​ ​വി​ഷ​യ​ങ്ങ​ൾ​ക്കാ​യി​ ​ചെ​ല​വ് ​ഉ​യ​രും.​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​ജോ​ലി,​ ​പ​ഠി​പ്പ് ​മു​ത​ലാ​യ​വ​യാ​ൽ​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലാ​യ​തി​നാ​ൽ​ ​കൂ​ടി​ച്ചേ​ര​ലു​ക​ൾ​ ​കു​റ​യും.
മ​കം
തൊ​ഴി​ൽ​ ​രം​ഗ​ത്തെ​ ​മ്ളാ​ന​ത​ക​ൾ​ ​അ​ക​ലും.​ ​പു​തി​യ​ ​ജോ​ലി​ ​ല​ഭി​ക്കും.​ ​ചെ​റി​യ​ ​തോ​തി​ലെ​ങ്കി​ലും​ ​സ​മ്പാ​ദ്യ​ശീ​ലം​ ​വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞേ​ക്കും.​ ​ദീ​ർ​ഘ​കാ​ലം​ ​പ്ര​ണ​യി​ച്ച​വ​ർ​ ​വി​വാ​ഹി​ത​രാ​വും.​ ​കു​ട്ടി​ക​ളി​ല്ലാ​തെ​ ​വി​ഷ​മി​ച്ച​വ​ർ​ക്ക് ​സ​ന്താ​ന​പ്രാ​പ്തി.​ ​മാ​ർ​ച്ച് 29​ ​ന് ​ക​ണ്ട​ക​ശ​നി​ ​തീ​രും.​ ​എ​ന്നാ​ൽ​ ​അ​ഷ്ട​മ​ശ​നി​ ​തു​ട​ങ്ങും.​ ​രാ​ഹു​ ​എ​ട്ടി​ൽ​ ​നി​ന്നും​ ​ഏ​ഴി​ലേ​യ്ക്ക് ​മാ​റു​ന്നു​ണ്ട്.
​പൂ​രം
പ്രാ​യേ​ണ​ ​ഗു​ണാ​നു​ഭ​വ​ങ്ങ​ളും​ ​ല​ക്ഷ്യ​പ്രാ​പ്തി​യും​ ​ഭ​വി​ക്കും.​ ​ത​ട​സ​ങ്ങ​ളെ​ ​മ​ന​ശ​ക്തി​യാ​ൽ​ ​മ​റി​ക​ട​ക്കും.​ ​എ​തി​ർ​ശ​ബ്ദ​ങ്ങ​ളെ​ ​തി​ര​സ്‌​ക​രി​ക്കാ​ൻ​ ​ക​ഴി​യും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​ന്ന​ത​ബി​രു​ദം​ ​നേ​ടാ​നും​ ​ജോ​ലി​ ​ല​ഭി​ക്കാ​നും​ ​സാ​ദ്ധ്യ​ത.​ ​ദാ​മ്പ​ത്യ​ ​സ്വ​പ്നം​ ​പൂ​വ​ണി​യും.​ ​വ​സ്തു​ ​ക​ച്ച​വ​ടം​ ​ലാ​ഭ​ക​ര​മാ​വും.​ ​ബ​ന്ധു​ക്ക​ളു​ടെ​ ​നി​ർ​ലോ​ഭ​മാ​യ​ ​പി​ന്തു​ണ​യു​ണ്ടാ​വും.​ ​​പാ​ർ​ട്ണ​ർ​ഷി​പ്പ് ​ബി​സി​ന​സി​ൽ​ ​പി​ള​ർ​പ്പു​ണ്ടാ​വാം.
ഉ​ത്രം
ഉ​ന്ന​ത​ ​ബി​രു​ദം​ ​നേ​ടും.​ ​തൊ​ഴി​ലി​ൽ​ ​മു​ത​ൽ​മു​ട​ക്കി​യ​ ​തു​ക​ ​ലാ​ഭ​ത്തി​ലേ​യ്ക്ക് ​നീ​ങ്ങും.​ ​വാ​യ്പ​ക​ൾ​ ​അ​ട​ച്ചു​തീ​രു​ന്ന​ത് ​ആ​ശ്വാ​സ​മു​ണ്ടാ​കും.​ ​ഉ​ദ്യോ​ഗാ​ന്വേ​ഷി​ക​ൾ​ ​നി​രാ​ശ​പ്പെ​ടി​ല്ല.​ ​ശ​നി​യും​ ​രാ​ഹു​വും​ ​മാ​റി​മാ​റി​ ​ഏ​ഴാം​ ​ഭാ​വ​ത്തി​ൽ​ ​തു​ട​രു​ന്ന​ത് ​ദാ​മ്പ​ത്യ​ത്തി​ൽ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാം.​ ​ആ​രോ​ഗ്യ​പ​ര​മാ​യും​ ​ശ്ര​ദ്ധ​ ​വേ​ണം.​ ​സ്ഥാ​ന​പ്രാ​പ്തി​യും​ ​അ​ധി​കാ​ര​ല​ബ്ധി​യും​ ​വ​ന്നു​ചേ​രും.​ ​മ​ന​സ​മാ​ധാ​നം​ ​ഉ​ണ്ടാ​വും.​ ​ന​റു​ക്കെ​ടു​പ്പു​ക​ളി​ലും​ ​ചി​ട്ടി​യി​ലും​ ​വി​ജ​യി​ക്കും.​ ​ഗാ​ർ​ഹി​ക​ ​ജീ​വി​തം​ ​സം​തൃ​പ്തി​ ​ന​ൽ​കും.
അ​ത്തം
ക​ലാ​കാ​ര​ന്മാ​രു​ടെ​ ​ക​ഴി​വും​ ​ആ​ത്മാ​ർ​ത്ഥ​ത​യും​ ​അം​ഗീ​ക​രി​ക്ക​പ്പെ​ടും.​ ​ബി​സി​ന​സ്സി​ൽ​ ​കൂ​ടു​ത​ൽ​ ​വി​പു​ലീ​ക​ര​ണം​ ​സാ​ദ്ധ്യ​മാ​കും.​ ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച.​ ​ഭാ​ഗ്യ​പു​ഷ്ടി​യു​ണ്ടാ​വും.​ ​ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ൽ​ ​വി​ട്ടു​വീ​ഴ്ച​ ​അ​നി​വാ​ര്യ​മാ​യ​ ​കാ​ല​ഘ​ട്ടം.​ ​നേ​ട്ട​ങ്ങ​ൾ​ ​കൈ​വ​രി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​അ​ദ്ധ്വാ​നം​ ​ആ​വ​ശ്യം.​ ​അ​ന്യ​ദേ​ശ​ത്ത് ​തൊ​ഴി​ൽ​ ​ല​ഭി​ച്ചേ​ക്കും.​ ​എ​ന്നാ​ൽ​ ​അ​ന്നാ​ട്ടി​ലെ​ ​തൊ​ഴി​ൽ​ ​നി​യ​മ​ങ്ങ​ൾ​ ​അ​റി​ഞ്ഞ​ ​ശേ​ഷം​ ​ക​രാ​റി​ലേ​ർ​പ്പെ​ടു​ക​ ​ഉ​ചി​തം.
ചി​ത്തിര
ധാ​രാ​ളം​ ​യാ​ത്ര​ക​ൾ​ ​ചെ​യ്യേ​ണ്ടി​ ​വ​ന്നേ​ക്കാം.​ ​പ്ര​ണ​യ​ ​ജീ​വി​ത​ത്തി​ൽ​ ​ക​ർ​ക്ക​ശ​ക്കാ​രാ​കു​ന്ന​ത് ​ന​ല്ല​ത​ല്ല.​ ​ആ​രോ​ഗ്യം​ ​ന​ല്ല​താ​യി​രി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​നി​ക്ഷേ​പ​ങ്ങ​ൾ​ ​വേ​ണ്ട​ത്ര​ ​നേ​ട്ടം​ ​കൊ​ണ്ടു​വ​രി​ല്ല.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ലം.​ ​പു​തി​യ​ ​അ​വ​സ​ര​ങ്ങ​ൾ​ ​തേ​ടു​ന്ന​ത് ​അ​ത്ര​ ​അ​ഭി​ല​ഷ​ണീ​യം​ ​ആ​യി​രി​ക്കി​ല്ല.​ ​കു​ടും​ബ​ത്തി​ലെ​ ​മു​തി​ർ​ന്ന​ ​വ്യ​ക്തി​ക​ളു​ടെ​ ​പ​രി​ര​ക്ഷ​യി​ലും​ ​വൈ​ദ്യ​സ​ഹാ​യ​ത്തി​ലും​ ​ശ്ര​ദ്ധ​ ​വേ​ണം.
​ചോ​തി
വ​ർ​ഷ​ത്തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​ചി​ല​ ​പ്ര​ശ്ന​ങ്ങ​ൾ​ ​നേ​രി​ടാം.​ ​വ​ള​രെ​ ​അ​ടു​ത്ത​ ​വ്യ​ക്തി​യു​ടെ​ ​പെ​രു​മാ​റ്റം​ ​നി​ങ്ങ​ളെ​ ​വി​ഷ​മി​പ്പി​ക്കാം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ര​തീ​ക്ഷി​ച്ച​ ​നേ​ട്ടം​ ​കൈ​വ​രി​ക്കാ​നാ​കി​ല്ല.​ ​രാ​ശി​യി​ൽ​ ​വ​ള​രെ​ ​അ​പൂ​ർ​വ​മാ​യ​ ​സൗ​ഭാ​ഗ്യ​യോ​ഗ​ക​ല​ ​തെ​ളി​യു​ന്നു​ണ്ട്.​ ​ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന്റെ​ ​ഫ​ല​ങ്ങ​ൾ​ ​വ​ർ​ഷ​ത്തി​ന്റെ​ ​പ​കു​തി​ക്ക് ​ശേ​ഷം​ ​ല​ഭി​ക്കും.​ ​സ്ഥാ​നോ​ന്ന​തി,​ ​പ​ഠ​ന​പു​രോ​ഗ​തി,​ ​രാ​ഷ്ട്രീ​യ​ ​നേ​ട്ടം​ ​എ​ന്നി​വ​ ​തു​ട​രും.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​ന​ല്ല​തീ​രു​മാ​നം​ ​കൈ​വ​രും.
​വി​ശാ​ഖം
ചെ​റു​പ്പ​ക്കാ​ർ​ ​കു​ടും​ബ​ത്തി​ന്റെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ​താ​ങ്ങും​ ​ത​ണ​ലു​മാ​വും.​ ​വ​ർ​ഷ​ത്തി​ന്റെ​ ​ര​ണ്ടാം​പ​കു​തി​യി​ൽ​ ​താ​ര​ത​മ്യേ​ന​ ​വെ​ല്ലു​വി​ളി​ക​ൾ​ ​കൂ​ടി​യേ​ക്കും.​ ​കൂ​ടു​ത​ൽ​ ​മെ​ച്ച​പ്പ​ട്ട​ ​ജോ​ലി​ക്കാ​യു​ള്ള​ ​അ​ന്വേ​ഷ​ണം​ ​ഫ​ലം​ ​കാ​ണ​ണ​മെ​ന്നി​ല്ല.​ ​ഗാ​ർ​ഹി​ക​മാ​യി​ ​ചി​ല​ ​പൊ​രു​ത്ത​ക്കേ​ടു​ക​ൾ​ ​ഉ​ദ​യം​ ​ചെ​യ്യാം.​ ​ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ൽ​ ​ജാ​ഗ്ര​ത​ ​ആ​വ​ശ്യം.​ ​സ​മ​ഗ്ര​മാ​യ​ ​രാ​ശി​ചി​ന്ത​ ​ചെ​യ്ത് ​ഉ​ചി​ത​ ​പ്ര​തി​വി​ധി​ ​കാ​ണു​ക.​ ​സാ​മ്പ​ത്തി​ക​ ​അ​ച്ച​ട​ക്കം​ ​ഗു​ണ​ക​രം
അ​നി​ഴം
മു​ൻ​വ​ർ​ഷ​ത്തി​ൽ​ ​അ​നു​ഭ​വി​ച്ച​ ​ദു​രി​ത​ങ്ങ​ൾ​ ​കു​റ​യും.​ ​ക​ച്ച​വ​ട​ത്തി​ൽ​ ​മു​ന്നേ​റ്റം.​ ​ച​ർ​ച്ച​ക​ളി​ലും​ ​സം​വാ​ദ​ങ്ങ​ളി​ലും​ ​സ​ജീ​വ​മാ​കും.​ ​പ​ഠ​നം,​ ​ഗ​വേ​ഷ​ണം​ ​എ​ന്നി​വ​യി​ൽ​ ​ഏ​കാ​ഗ്ര​ത​യും​ ​ദി​ശാ​ബോ​ധ​വും​ ​പ്ര​ക​ടി​പ്പി​ക്കും.​ ​ക​രാ​ർ​ ​പ​ണി​ക​ൾ​ ​തു​ട​ർ​ന്നും​ ​ല​ഭി​ക്കും.​ ​ഏ​ജ​ൻ​സി​ക​ൾ​ ​/​ ​ഫ്രാ​ഞ്ചൈ​സി​ക​ൾ​ ​എ​ന്നി​വ​യി​ലൂ​ടെ​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​ശ​രി​യാ​യി​ ​രാ​ശി​ചി​ന്ത​ ​ചെ​യ്ത് ​ഉ​ചി​ത​ ​പ്ര​തി​വി​ധി​ ​കാ​ണു​ക.​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​മി​ക​ച്ച​ ​അ​വ​സ​ര​ങ്ങ​ൾ​ ​വ​ന്നെ​ത്തും.​
​തൃ​ക്കേ​ട്ട
കു​ട്ടി​ക​ൾ​ക്ക് ​പ​ഠ​ന​ ​പു​രോ​ഗ​തി.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ക​ർ​മ​രം​ഗ​ത്ത് ​അ​നു​കൂ​ലം.​ ​ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​ങ്ങ​ൾ.​ ​ഗൃ​ഹ​നി​ർ​മാ​ണ​ത്തി​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ലം.​ ​വി​വാ​ഹാ​ലോ​ച​ന​ക​ളി​ൽ​ ​തീ​രു​മാ​ന​മാ​കും.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​അ​പ്ര​തീ​ക്ഷി​ത​ ​സ്ഥ​ലം​മാ​റ്റ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ഏ​ല്പി​ക്ക​പ്പെ​ട്ട​ ​ചു​മ​ത​ല​ക​ൾ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ​ ​വീ​ഴ്ച​ ​സം​ഭ​വി​ച്ചേ​ക്കാം.​ ​ദൂ​ര​ ​യാ​ത്ര​ക​ൾ​ ​വ​ർ​ഷ​വാ​സ​ന​ത്തോ​ടെ​ ​സാ​ദ്ധ്യ​മാ​കും.​ ​ജീ​വി​ത​ ​ചെ​ല​വു​ക​ൾ​ ​ഉ​യ​രും.
മൂ​ലം
ഏ​തു​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്കും​ ​അ​നു​കൂ​ല​മാ​റ്റ​ങ്ങ​ൾ​ക്ക് ​സാ​ദ്ധ്യ​ത.​ ​കു​ടും​ബ​ത്തി​ലും​ ​സ്വ​സ്ഥ​ത​ ​നി​ല​നി​ൽ​ക്കും.​ ​ഗൃ​ഹ​നി​ർ​മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കും.​ ​ജീ​വി​ത​ത്തി​ൽ​ ​വി​സ്മ​യ​ക​ര​മാ​യ​ ​വ​ഴി​ത്തി​രി​വി​ന്റെ​ ​കാ​ലം.​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ളി​ൽ​ ​സൂ​ക്ഷി​ക്കു​ക.​ ​പു​തി​യ​ ​വീ​ട് ​വാ​ങ്ങും.​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അ​പ്ര​തീ​ക്ഷി​ത​ ​നേ​ട്ട​ങ്ങ​ൾ.
​പൂ​രാ​ടം
ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​നേ​ട്ടം.​ ​ഗൃ​ഹ​നി​ർ​മാ​ണം​ ​ന​ട​ത്തു​ന്ന​വ​ർ​ ​പാ​ഴ്ച്ചെ​ല​വു​ക​ൾ​ ​ഒ​ഴി​വാ​ക്കു​ക.​ ​ആ​ലോ​ച​ന​ക്കു​റ​വു​ക​ൾ​ ​കൊ​ണ്ട് ​ചി​ല​ ​പ്ര​യാ​സ​ങ്ങ​ൾ​ ​വ​രാം.​ ​ത​ട​സ​ങ്ങ​ളെ​ ​അ​തി​ജീ​വി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​ക്ലേ​ശ​ങ്ങ​ൾ​ക്ക് ​ഭാ​ഗി​ക​മാ​യെ​ങ്കി​ലും​ ​അ​യ​വ് ​വ​രും.​ ​പി​താ​വി​ന്റെ​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ന​ല്ല​ചി​കി​ത്സ​ ​ല​ഭ്യ​മാ​ക്കാ​നാ​വും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വി​ദേ​ശ​പ​ഠ​ന​ത്തി​ന് ​അ​വ​സ​രം.​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ക​ൾ​ ​അ​നി​വാ​ര്യം.
​ഉ​ത്രാ​ടം
വ​ർ​ഷ​ത്തി​ന്റെ​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​സ്വ​ത​സി​ദ്ധ​മാ​യ​ ​ക​ഴി​വു​ക​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ​ ​അ​ന്യ​നെ​ ​ആ​ശ്ര​യി​ക്കും.​ അ​ർ​ഹി​ക്കു​ന്ന​ ​പ​ദ​വി​ ​ല​ഭി​ക്കാ​ത്ത​തി​ൽ​ ​വി​ഷ​മ​മു​ണ്ടാ​വും.​ ​അ​നാ​വ​ശ്യ​മാ​യ​ ​ത​ർ​ക്ക​ങ്ങ​ൾ​ ​കു​ടും​ബ​ ​ജീ​വി​ത​ത്തി​ന്റെ​ ​സ്വൈ​രം​ ​കെ​ടു​ത്തും.അ​നാ​രോ​ഗ്യ​ത്താ​ൽ​ ​വി​ഷ​മി​ക്കു​ന്ന​വ​ർ​ക്ക് ​ചി​കി​ത്സാ​ ​മാ​റ്റം​ ​കൊ​ണ്ട് ​സു​ഖം​ ​ഭ​വി​ക്കും.​ ​ഉ​ന്ന​ത​ ​ബി​രു​ദം​ ​ക​ര​സ്ഥ​മാ​ക്കാ​നും​ ​അ​ർ​ഹ​ത​യി​ൽ​ ​അ​ധി​ക​മാ​യ​ ​ജോ​ലി​ ​നേ​ടാ​നും​ ​സാ​ധി​ക്കും.​
തി​രു​വോ​ണം
തൊ​ഴി​ൽ​ ​ര​ഹി​ത​ർ​ക്ക് ​അ​ർ​ഹ​ത​യ്‌​ക്കൊ​ത്ത​ ​അ​വ​സ​ര​ങ്ങ​ൾ​ ​വ​രും.​ ​കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ലൂ​ടെ​ ​ലാ​ഭ​വി​ഹി​തം​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​പ​ഠ​നം,​ ​തൊ​ഴി​ൽ,​ ​ബി​സി​ന​സ് ​ഇ​വ​യ്ക്കാ​യി​ ​വി​ദേ​ശ​ ​യാ​ത്ര​ക​ൾ​ ​വേ​ണ്ടി​വ​രും.​ ​പ്ര​ണ​യി​നി​ക​ൾ​ക്ക് ​വി​വാ​ഹ​സാ​ഫ​ല്യം.​ ​ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്കി​ട​യി​ൽ​ ​പാ​ര​സ്പ​ര്യം​ ​ദൃ​ഢ​മാ​കും.​ ​മാ​താ​വി​ന്റെ​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ​കു​റ​യും.​ ​അ​നാ​വ​ശ്യ​ ​കാ​ര്യ​ങ്ങ​ളി​ലെ​ ​പി​ടി​വാ​ശി​ ​ക്ലേ​ശ​മു​ണ്ടാ​ക്കും.​ ​സാ​മ്പ​ത്തി​ക​മാ​യ​ ​അ​ച്ച​ട​ക്കം​ ​അ​നി​വാ​ര്യം.
അ​വി​ട്ടം
സ്വ​ത​ന്ത്ര​മാ​യ​ ​സം​രം​ഭ​ങ്ങ​ൾ​ ​തു​ട​ങ്ങാ​ൻ​ ​വ​ർ​ഷ​ത്തി​ന്റെ​ ​ആ​ദ്യ​പ​കു​തി​ ​ഉ​ത്ത​മം.​ ​ക​ഴി​വു​ക​ൾ​ ​നി​ര​ന്ത​ര​ ​പ​രി​ശ്ര​മ​ത്തി​ലൂ​ടെ​ ​വ​ള​ർ​ത്തും.​ ​പ​രീ​ക്ഷ​ണോ​ത്സു​ക​ത​യ്ക്ക് ​ഫ​ലം.​ ​സം​വാ​ദ​ങ്ങ​ളി​ലും​ ​സി​മ്പോ​സി​യ​ങ്ങ​ളി​ലും​ ​അ​ഭി​ന​ന്ദ​നം.​ ​ തൊ​ഴി​ലി​ല്ലാ​ത്ത​വ​ർ​ക്ക് ​സ​മാ​ന്ത​ര​ ​/​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ല​ഭി​ക്കാം.​ ​അ​വി​വാ​ഹി​ത​ർ​ക്ക് ​വി​വാ​ഹം​ ​ന​ട​ക്കും.​ ​മു​തി​ർ​ന്ന​വ​ർ​ക്ക് ​കു​ടും​ബ​പ​ര​മാ​യ​ ​സൗ​ഖ്യം​ ​ഉ​ണ്ടാ​വും.​ ​മേ​യ് ​മാ​സ​ത്തി​ലെ​ ​വ്യാ​ഴ​മാ​റ്റം​ ​സ​മ്മി​ശ്ര​ഫ​ല​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​യേ​ക്കും.​ ​
​ച​ത​യം
പു​തി​യ​ ​ജോ​ലി​ക്ക് ​സാ​ദ്ധ്യ​ത.​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ,​ ​വി​ശേ​ഷി​ച്ചും​ ​മു​തി​ർ​ന്ന​വ​രു​ടെ​ ​പി​ന്തു​ണ​ ​നി​ർ​ലോ​ഭം​ ​ല​ഭി​ക്കും.​ ​ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​അ​ഭ്യു​ദ​യം​ ​സ​ന്തോ​ഷ​മേ​കും.​ ​വാ​ഹ​നം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​ ​ക​രു​ത​ൽ​ ​വേ​ണം.​ ​അ​വി​വാ​ഹി​ത​ർ​ക്ക് ​വി​വാ​ഹ​സി​ദ്ധി,​ ​ക​ർ​മ്മ​ ​ഗു​ണാ​ഭി​വൃ​ദ്ധി,​ ​ധ​നോ​ന്ന​തി​ ​എ​ന്നി​വ​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ഗു​ണ​ക​രം.
​പൂ​രു​രു​ട്ടാ​തി
ഗു​ണ​പ​ര​മാ​യി​ ​വ​ലി​യ​ ​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വ​ന്നു​ചേ​രും.​ ​എ​ന്നാ​ൽ​ ​തു​ട​ക്ക​ത്തി​ലെ​ ​മൂ​ന്നു​മാ​സ​ങ്ങ​ൾ​ക്ക് ​ആ​ ​വി​ധ​മു​ള്ള​ ​മെ​ച്ചം​ ​ഉ​ണ്ടാ​യേ​ക്കി​ല്ല.​ ​കാ​ര്യ​സാ​ദ്ധ്യ​ത്തി​ന് ​ഒ​രു​പാ​ട് ​വി​യ​ർ​പ്പൊ​ഴു​ക്കേ​ണ്ടി​ ​വ​രും.​ ​ബ​ന്ധു​ക​ല​ഹം​ ​മ​ന​ക്ലേ​ശ​മു​ണ്ടാ​ക്കും.​ ​സ്വ​കാ​ര്യ​ ​ജീ​വി​ത​ത്തി​ൽ​ ​ചി​ല​രു​ടെ​ ​അ​നാ​വ​ശ്യ​മാ​യ​ ​ക​ട​ന്നു​ക​യ​റ്റം​ ​വി​ഷ​മി​പ്പി​ക്കാം.​ ​സ​ന്താ​ന​പ്രാ​പ്തി​ ​ഭ​വി​ക്കും.​ ​തൊ​ഴി​ലി​ൽ​ ​നേ​ട്ട​മു​ണ്ടാ​കും.​ ​ധ​നോ​ന്ന​തി​ ​സ്വാ​ഭാ​വി​ക​മാ​യി​ ​പ്ര​തീ​ക്ഷി​ക്കാം.
​ഉ​ത്ര​ട്ടാ​തി
പൊ​തു​രം​ഗ​ത്തു​ള്ള​വ​ർ​ ​ക​ന​ത്ത​ ​മ​ത്സ​ര​ങ്ങ​ളെ​ ​അ​ഭി​മു​ഖീ​ക​രി​ക്കും.​ ​ചെ​റു​കി​ട​ ​സം​രം​ഭ​ങ്ങ​ൾ,​ ​ഏ​ജ​ൻ​സി​ ​ഏ​ർ​പ്പാ​ടു​ക​ൾ​ ​എ​ന്നി​വ​ ​ധ​നാ​ഗ​മ​ത്തി​ന് ​കാ​ര​ണ​മാ​കും.​ ​തൊ​ഴി​ൽ​ ​രം​ഗ​ത്തെ​ ​ശ​ത്രു​ക്ക​ളെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ഒ​രു​പാ​ട് ​ഊ​ർ​ജ്ജം​ ​ആ​വ​ശ്യ​മാ​വും.​ ​വേ​ണ്ട​പ്പെ​ട്ട​വ​രി​ൽ​ ​നി​ന്ന് ​വാ​യ്പാ​ ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​രോ​ഗ​ഗ്ര​സ്ത​ർ​ക്ക് ​തു​ട​ർ​ചി​കി​ത്സ​യി​ലൂ​ടെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​വീ​ണ്ടെ​ടു​ക്കാ​നാ​വും.​ ​മ​ന​സു​ഖം​ ​ഭ​വി​ക്കും.​ ​വി​ദേ​ശ​ധ​നം​ ​അ​നു​ഭ​വി​ക്കാ​ൻ​ ​യോ​ഗ​മു​ണ്ടാ​വും
രേ​വ​തി
അ​ന്യ​ദേ​ശ​വാ​സം,​ ​നി​ര​ന്ത​ര​ ​യാ​ത്ര​ക​ൾ​ ​എ​ന്നി​വ​യ്ക്ക് ​സാ​ദ്ധ്യ​ത​ ​കൂ​ടു​ത​ൽ.​ ​ബ​ന്ധു​ക്ക​ളു​ടെ​ ​വ്യ​വ​ഹാ​ര​ത്തി​ൽ​ ​പ​ങ്കു​ചേ​രു​ന്ന​ത് ​ഗു​ണ​ക​ര​മാ​വി​ല്ല.​ ​സ്വ​ത്തു​ത​ർ​ക്കം​ ​കോ​ട​തി​ക്ക് ​പു​റ​ത്ത് ​തീ​ർ​പ്പാ​ക്കു​ന്ന​ത് ​ന​ല്ല​ത്.​ ​ഗൃ​ഹം​ ​മോ​ടി​പി​ടി​പ്പി​ക്കാ​നും​ ​പു​തു​വാ​ഹ​നം​ ​വാ​ങ്ങാ​നും​ ​ജോ​ലി​യി​ൽ​ ​ഉ​യ​ർ​ച്ച​യ്ക്കും​ ​സാ​ദ്ധ്യ​ത.​ ​ഉ​പാ​സ​നാ​ദി​ക​ൾ​ ​തു​ട​രും.​ ​മം​ഗ​ള​വാ​ർ​ത്ത​ക​ൾ​ ​തേ​ടി​യെ​ത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY