
അശ്വതി
താത്ക്കാലികാടിസ്ഥാനത്തിൽ സർക്കാർജോലി ലഭിക്കും. ഭാഗ്യക്കുറികളോ അപ്രതീക്ഷിതമായ സമ്മാനങ്ങളോ ലഭിക്കും. ദൂരയാത്രകൾ ചെയ്യേണ്ടിവരും. മേലധികാരികളിൽ നിന്ന് സഹകരണമുണ്ടാകും. ഊഹക്കച്ചവടത്തിൽ ഗുണമുണ്ടാകും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. വിദേശത്തുള്ളവരിൽ നിന്ന് സഹായമുണ്ടാകും. ശുഭദിനം ബുധൻ
ഭരണി
സ്വത്തു തർക്കങ്ങൾ പരിഹരിക്കപ്പെടും. സത്കാര കർമ്മത്തിനും സാമൂഹികപ്രവൃത്തിക്കും സമയവും പണവും ചെലവഴിക്കും. വാഹനങ്ങൾ വാങ്ങും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. ബിസിനസിൽ കൂടുതൽ ശ്രദ്ധചെലുത്തും. പരസ്യങ്ങളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. ശുഭദിനം- വെള്ളി
കാർത്തിക
വിചാരിക്കാത്ത സമയത്ത് സ്ഥലമാറ്റമോ സ്ഥാനമാറ്റമോ ഉണ്ടാകും. വ്യാപാരരംഗത്ത് കൂടുതൽ വരുമാനമുണ്ടാകും. വർക്ക് ഷോപ്പുകളും മറ്റും ആരംഭിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. വീട് പണിയിക്കുകയോ മോടി പിടിപ്പിക്കുകയോ ചെയ്യും. വിനോദത്തിനായി പണം ചെവഴിക്കും. ശുഭദിനം-തിങ്കൾ
രോഹിണി
സഹോദരങ്ങളും സുഹൃത്തുക്കളും ഉദാരമായി പെരുമാറും. ഷെയറുകളിൽ നേട്ടം. പണം പലിശയോടു കൂടി തിരിച്ചു കിട്ടും. കെമിസ്റ്റുകൾക്ക് അനുകൂലം. സന്താനങ്ങളുടെ വിവാഹം നടക്കാനിട. ഭൂസ്വത്ത് അധീനതയിലാകും. ബിസിനസിൽ പണം നിക്ഷേപിക്കാൻ ഇടയുണ്ട്. ശുഭദിനം-ചൊവ്വ
മകയീരം
മനസിന് ഉൻമേഷവും ഉല്ലാസവും അനുഭവപ്പെടും. ശത്രുക്കളെ പരാജയപ്പെടുത്തും. പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. ഭൂമി വാടക എന്നീ ഇനങ്ങളിൽ നിന്ന് കൂടുതൽ ആദായം. ഉന്നത വ്യക്തികളുമായി ബന്ധം പുലർത്തും. ശുഭദിനം- ചൊവ്വ
തിരുവാതിര
ഭൂമിയോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ കലാപ്രവർത്തനങ്ങളോ ആയി ബന്ധപ്പെട്ട പദ്ധതികൾ ഏറ്റെടുക്കും. ബിസിനസ് അഭിവൃദ്ധിപ്പെടും. കുടുംബത്തിൽ സുഖവും സമാധനവും നിലനിൽക്കും. ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ഏജൻസി ഇടപാടുകളിൽ ലാഭം. പുരയിടവും മറ്റും വാങ്ങും. ശുഭദിനം- ശനി
പുണർതം
പലകാര്യങ്ങളും മുൻപിൻവിചാരം കൂടാതെ നിർവഹിക്കും. വാഹനങ്ങളിൽ ക്രയവിക്രയം നടക്കും. യന്ത്രങ്ങളെ സംബന്ധിച്ച കമ്മിഷൻ ഏർപ്പാടുകളിൽ നിന്ന് നേട്ടമുണ്ടാകും. സാങ്കേതിക വിദ്യാഭ്യാസരംഗത്ത് പുരോഗതി. സർവ്വീസിൽ പ്രവേശിക്കാൻ അവസരം ഉണ്ടാകും. വിദേശവ്യാപാരം അഭിവൃദ്ധിപ്പെടും. ശുഭദിനം-വ്യാഴം
പൂയം
എല്ലാപ്രവർത്തനരംഗങ്ങളിലും കാര്യശേഷിവർദ്ധിക്കും. ഗവൺമെന്റ് സർവ്വിസിൽ ഉയർച്ച. വാഹനങ്ങൾ മുഖേന ആദായമുണ്ടാകും. സംഗീതജ്ഞർക്കും നർത്തകർക്കും അനുകൂലം. പരസ്യങ്ങളിൽ നിന്ന് ലാഭം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
ശുഭദിനം-തിങ്കൾ
ആയില്യം
പ്രതീക്ഷിക്കാത്ത സന്ദർഭത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും. ബിസിനിസ്സിൽ നിന്നും ഊഹക്കച്ചവടത്തിൽ നിന്നും ആദായം ലഭിക്കും. മതപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തും. ഔദ്യോഗികമായ കത്തുകളോ ഓർഡറുകളോ ലഭിക്കും. ലേഖക•ാർക്കും സാഹിത്യകാര•ാർക്കും നല്ല സമയമാണ്.
ശുഭദിനം-ബുധൻ
മകം
വ്യവസായങ്ങളിൽ നിന്ന് കൂടുതൽ വരുമാനം. ഭൂമിയോ കെട്ടിടമോ അധീനതയിലാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പരസ്യങ്ങൾ മുഖേന കൂടുതൽ വരുമാനം. ഉദ്യോഗസ്ഥർക്ക് പ്രമോഷന് സാദ്ധ്യത. ആരോഗ്യം തൃപ്തികരമായിരിക്കും. ശുഭദിനം -വെള്ളി
പൂരം
ജോലിയിൽ ഉയർച്ചയും ജോലിസ്ഥലത്ത് അംഗീകാരവും ലഭിക്കും. കലാരംഗത്ത് കൂടുതൽ നേട്ടം. പ്രേമകാര്യങ്ങളിൽ വിജയിക്കും. പ്രമേഹരോഗികൾക്ക് ആശ്വാസം. പരസ്യങ്ങളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കും. ശുഭദിനം-ബുധൻ
ഉത്രം
വ്യാപാരത്തിൽ ഗണ്യമായ പുരോഗതി. ഉദ്യോഗത്തിൽ നിന്നും വാഹനങ്ങളിൽ നിന്നും കൂടുതൽ വരുമാനം. സ്ത്രീജനങ്ങൾ മുഖേന സാമ്പത്തികലബ്ധി. കുടുംബത്തിൽ സുഖവും ശ്രേയസും വർദ്ധിക്കും. പൂർവികസ്വത്ത് അധീനതയിലാകും. ഇടപെടുന്ന എല്ലാകാര്യങ്ങളിലും വിജയം. ശുഭദിനം - തിങ്കൾ
അത്തം
വീട്ടിൽ എല്ലാവിധ ഐശ്വര്യവും നിലനിൽക്കും. പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കും. യാത്രകൾ സുഖകരവും ഫലപ്രദവുമായിരിക്കും, വ്യവഹാരങ്ങളിൽ പുരോഗതി. ശത്രുക്കളെ പരാജയപ്പെടും. കൃഷിയിൽ നിന്ന് ആദായം. ശുഭദിനം -ചൊവ്വ
ചിത്തിര
സ്വന്തം കാര്യ നേടിയെടുക്കുന്നതിന് ധർമ്മാധർമ്മ വിവേചനമില്ലാതെ പ്രവർത്തിച്ചേക്കും. യാത്രകൾ സുഖകരമായിരിക്കും. ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിച്ചു നോക്കാവുന്നതാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകും. എല്ലാവിധ ബിസിനസുകളിലും അഭിവൃദ്ധിയുണ്ടാകും. ഭൂമിയോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങാനിട. ശുഭദിനം - ബുധൻ
ചോതി
ജോലിയിൽ കൂടുതൽ ശുഷ്‌കാന്തി കാണിക്കും. അനാവശ്യചിന്തകൾ മനസിനെ അലട്ടിക്കൊണ്ടിരിക്കും. പുതിയ വീട് വാങ്ങുകയോ പണിയിക്കുകയോ ചെയ്യും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. ശുഭദിനം -വ്യാഴം
വിശാഖം
ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേയ്ക്ക് സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. ആഗ്രഹനിവൃത്തിക്കായി അശ്രാന്തപരിശ്രമം വേണ്ടിവരും. പൊതുചടങ്ങിൽ സംബന്ധിക്കും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. സംഗീതാദികാര്യങ്ങളിൽ ശ്രേയസ് വർദ്ധിക്കും. കൃഷിയിൽ ലാഭം. ശുഭദിനം - ബുധൻ
അനിഴം
സർക്കാർ ജീവനക്കാർക്ക് പുരോഗതി. പുതിയവാഹനം വാങ്ങും. കർമ്മരംഗം തൃപ്തികരം. പുതിയതരം യന്ത്രസാമഗ്രികൾ കച്ചവടം ചെയ്ത് ധനലാഭമുണ്ടാകും. വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കും. പ്രതീക്ഷിക്കാത്ത സമയത്ത് അധികാരം ലഭിക്കും. ശുഭദിനം -ബുധൻ
തൃക്കേട്ട
ദൈവാനുകൂല്യം എല്ലാ കാര്യത്തിലുമുണ്ടാകും. സ്വയം തൊഴിലിൽ ഏർപ്പെട്ടവർക്ക് നല്ല സമയം. വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഗുണമുണ്ടാകും. വ്യവഹാരങ്ങളിൽ വിജയമുണ്ടാകും. സന്താനങ്ങളിൽ നിന്ന് സഹായമുണ്ടാകും. സാമൂഹിക കാര്യങ്ങളിൽ പ്രവർത്തിച്ച് വിജയിക്കും. ശുഭദിനം -തിങ്കൾ
മൂലം
സാമ്പത്തിക കാര്യങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യം. ആരോഗ്യം തൃപ്തികരം. ശത്രുതയിലുള്ള ബന്ധുജനങ്ങളെ രമ്യതയിലാക്കും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടും. സർവ്വകാര്യങ്ങൾക്കുമുള്ള തടസ്സങ്ങൾ നീങ്ങും. ശുഭദിനം -വെള്ളി
പൂരാടം
കരാറുകളിൽ ഒപ്പുവയ്ക്കും. ചിത്രകാരൻമാർ, പെയിന്റർമാർ എന്നിവർക്ക് അനുകൂലസമയമാണ്. അവനവന്റെ തൊഴിൽ രംഗത്ത് ഉയർച്ചയുണ്ടാകും. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. വിവാഹാശ്യത്തിന് പരസ്യങ്ങളെ ആശ്രയിക്കും. സന്താനങ്ങൾക്ക് ശ്രേയസ് വർദ്ധിക്കും. കുടുംബസ്വത്ത് വീതംവയ്ക്കും. ശുഭദിനം - ചൊവ്വ
ഉത്രാടം
പുതിയ ചില ഏജൻസികൾ ഏറ്റെടുക്കാനിടയുണ്ട്. ദൂരയാത്രകൾ പ്രയോജനപ്പെടും. ഉദ്യോഗത്തിൽ അഡീഷണൽ ചാർജ്ജ് വഹിക്കേണ്ടിവരും. പുരാവസ്തുക്കൾ ശേഖരിക്കുന്നതിലും സംരക്ഷിക്കുന്നതിലും പ്രത്യേക താത്പര്യം കാണിക്കും. അനാവശ്യച്ചെലവുകൾക്ക് സാദ്ധ്യത. കുടുംബസ്വത്ത് വീതംവയ്ക്കും. ശുഭദിനം -ശനി
തിരുവോണം
സ്ത്രീകളിൽ നിന്ന് പലസഹായങ്ങളുണ്ടാകും. മന്ദഗതിയിൽ നടക്കുന്ന വ്യവസായ സ്ഥാപനങ്ങൾ പാർട്ണർമാരെ കൂട്ടി വിപുലീകരിക്കും. സർക്കാരാനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് സാധിക്കും. കരാറുകൾ മുഖേന കിട്ടേണ്ട പണം കൈവശം വന്നു ചേരും. ശുഭദിനം തിങ്കൾ
അവിട്ടം
ജീവിതത്തിൽ പുരോഗതി. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രശംസ ലഭിക്കും. വിനോദങ്ങൾക്കു വേണ്ടി പണം ചെലവഴിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വീട്ടിൽ പൂജാദികാര്യങ്ങൾ നടക്കും. ശുഭദിനം -ബുധൻ
ചതയം
എഴുത്തുകളിലും കലാപരമായ പ്രവർത്തനങ്ങളിലും വ്യാപരിക്കും. കൃഷിയിൽ നിന്നും വ്യാപാരത്തിൽ നിന്നും വരുമാനം വർദ്ധിക്കും. എല്ലാ കാര്യങ്ങളിലും ധീരതയും തന്റേടവും പ്രദർശിപ്പിക്കും. ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. പരസ്യങ്ങളിൽ നിന്ന് ലാഭം നേടും. ഗൃഹനിർമ്മാണത്തിന് ശ്രമം തുടങ്ങും. ശുഭദിനം -വെള്ളി
പൂരുരൂട്ടാതി
പിതാവിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ജോലിയിൽ സ്ഥിരതയുണ്ടാകും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. . ദൂരസ്ഥലത്തുള്ളവർ നാട്ടിൽ തിരിച്ചു വരും. കൂട്ടുകച്ചവടത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ഉന്നതരായ വ്യക്തികളിൽ നിന്ന് നേട്ടങ്ങൾ. ശുഭദിനം -ചൊവ്വ
ഉത്തൃട്ടാതി
സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചേയ്ക്കും. വിവാഹക്കാര്യത്തിൽ തീരുമാനമാകും. വ്യവഹാരങ്ങളിൽ വിജയം. വാഹനത്തിൽ നിന്നും വരുമാനം വർദ്ധിക്കും. സാമൂഹികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടം ഉണ്ടാകും. കുടുംബത്തിൽ സ്ഥിരതയും സൗഖ്യവും നില നിൽക്കും. ശുഭദിനം -വ്യാഴം
രേവതി
പുതിയ വർക്ക്‌ഷോപ്പുകളോ ഹോട്ടലുകളോ തുടങ്ങാനിടയുണ്ട്. ദൂരസ്ഥലത്തേയ്ക്ക് ജോലി മാറ്റത്തിന് സാദ്ധ്യത. ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതികും. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യം കിട്ടാൻ താമസം നേരിടും. പുതിയ വാഹനം വാങ്ങിക്കും. ശുഭദിനം -ഞായർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |