
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജൂൺ 6 - 1201 ഇടവം 23 ശനിയാഴ്ച . ( 60 നാഴിക 0 വിനാഴിക വരെ അവിട്ടം നക്ഷത്രം ശേഷം ചതയം നക്ഷത്രം)[ ഷഷ്ഠി തിഥി 51 നാഴിക 28 വിനാഴിക വരെ ]( രാഹുകാലം 9 മണി മുതൽ 10.30 മണി വരെ)
അശ്വതി: അലച്ചിൽ, ധനവ്യയം എന്നിവ അനുഭവപ്പെട്ടേക്കാം, തൊഴിൽ രംഗത്ത് നിന്ന് തിരിച്ചടികള്‍ ഉണ്ടായേക്കാം, ദൈവാധീനക്കുറവും കാര്യങ്ങൾക്ക് വിഘ്നങ്ങളും ഉണ്ടാവും, വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധ പുലർത്തണം, ധനം ശ്രദ്ധയോടെ ചെലവാക്കണം.
ഭരണി: അപഖ്യാതിക്കും അവഹേളനത്തിനും ഇടയുണ്ട്, വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കില്ല, അവിവിവാഹിതർക്ക് വിവാഹ ആലോചനകളിൽ തീരുമാനങ്ങൾ എടുക്കാൻ പ്രയാസപ്പെടും.
കാര്‍ത്തിക: യഥാസമയത്ത് വൈദ്യസഹായം തേടുക, ധനനഷ്ടം, ദ്രവ്യനഷ്ടം, അനിഷ്ടാനുഭവങ്ങള്‍ ഇവ അപ്രതീക്ഷിതമായി അനുഭവപ്പെടും, കര്‍മ്മരംഗത്ത് ദിവസാദ്യം അനുകുലത ദൃശ്യമാകുമെങ്കിലും മദ്ധ്യാഹ്ന ശേഷം അത്രക്ക് അനുകുലമല്ല.
രോഹിണി: ബിസിനസിൽ അനുകൂലമല്ലാത്ത ചില വഴിത്തിരിവുകൾ പ്രതീക്ഷിക്കാം, കരുതലോടെ വേണം അവ കൈകാര്യം ചെയ്യാൻ, പ്രസ്ഥാനം മാറുന്നതിനുള്ള സാദ്ധ്യതയുണ്ട്, കുടുംബത്തിൽ നിന്നും ധനസഹായങ്ങൾ ലഭിക്കും, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ സാദ്ധ്യതയുണ്ട്.
മകയിരം: ശമ്പള പരിഷ്ക്കരണത്തിനും വർദ്ധനയ്ക്കും സാദ്ധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാൻ പദ്ധതിയിടും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. സ്ഥാനക്കയറ്റം, പ്രശസ്തി, വസ്ത്രലാഭം, അന്നലാഭം എന്നിവ ലഭിച്ചേക്കും, അടിപതറി പോകുന്ന അവസരങ്ങളിൽ സുഹൃത്തുക്കൾ കൈത്താങ്ങാകും.
തിരുവാതിര: ഇഷ്ടജന സംരക്ഷണം, ദീര്‍ഘദൂര യാത്ര മൂലം ധനലാഭം, വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും ലഭിക്കും, ജീവിത പങ്കാളിയില്‍ നിന്ന് സഹായ സഹകരണങ്ങള്‍ വേണ്ടുവോളം ലഭിക്കും, സര്‍ക്കാരില്‍ നിന്നോ മേലധികാരികളിൽ നിന്നോ അനുകുല തീരുമാനങ്ങള്‍ ഉണ്ടാകും.
പുണര്‍തം: കുടുംബ സ്വത്തുക്കൾ ലഭിക്കുന്നതിന് സാദ്ധ്യത കാണുന്നു. ചെറിയ രീതിയിലാണെങ്കിലും മത്സരങ്ങളിൽ സമ്മാനങ്ങളും പുരസ്കാരങ്ങളും നേടാനിടയുണ്ട്, സാമ്പത്തിക കാര്യത്തിൽ അനുകൂലപരമായും മികച്ചതുമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം, വിനോദ, വിദേശ യാത്രാ യോഗങ്ങൾ എന്നിവ അനുഭവത്തിൽ വരും.
പൂയം: ഭാര്യാഗൃഹത്തിൽ നിന്നും അനുകൂല കാര്യങ്ങൾ പ്രതീക്ഷിക്കാം, സന്താനത്തിന് പഠന മികവിനുള്ള പുരസ്ക്കാരം ലഭിക്കും, വിദ്യാ വിജയം, ദാമ്പത്യം സമധാനപൂര്‍ണം ആയിരിക്കും, ആരോഗ്യം മനസുഖം എന്നിവ കിട്ടും, ധനലാഭം, സഹോദരസ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്.
ആയില്യം: ബിസിനസില്‍ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും, ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും, വിശേഷമായ ആഹാരങ്ങൾ ലഭിക്കും, വിദേശവാസം ഗുണം ചെയ്യും, ധനപ്രാപ്തിയുണ്ടാകും, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം.
മകം: എഴുത്തുകാർക്ക് മോശം സമയമാണ്, സർക്കാരിൽ നിന്നും പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും, ദൂരദേശത്ത് വാഗ്ദാനം ചെയ്യപ്പെട്ട ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതിനായി നൽകിയ ധനം നഷ്ടപ്പെടാനും ഇടയുണ്ട്, കുടുംബത്തിൽ മനശാന്തിക്കുറവ് അനുഭവപ്പെടും, പൊതുജനങ്ങൾ എതിരായിരിക്കും.
പൂരം: ആശുപത്രി വാസം, അധികചെലവ്, കാലിന് അസുഖം, എന്നിവ സംഭവിക്കും. ശത്രുശല്യം കൂടും സൂക്ഷിക്കുക, കഠിനാധ്വാനം കുറയ്ക്കുക, സംസാരത്തിലെ നയമില്ലായ്മ കാരണം പ്രശ്നങ്ങൾ സൃഷ്ടിക്കും, കുട്ടികളുമായി അഭിപ്രായ വ്യത്യാസത്തിനും ഇടച്ചിലിനും സാദ്ധ്യത.
ഉത്രം: വീട്ടുകാര്യങ്ങളിൽ അനുകൂലമായ ഫലങ്ങൾ ഉണ്ടാകില്ല, സർക്കാരിൽ നിന്നും നിയമനടപടികൾ നേരിടേണ്ടി വരും, കർക്കശത ഏതു കാര്യത്തിലും ഉണ്ടാകും, സ്വന്തം വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും ഒപ്പം സാമ്പത്തിക നഷ്ടവും സംഭവിക്കും.
അത്തം: വ്യാപാരത്തിൽ മാന്ദ്യം ഉണ്ടാകുമെങ്കിലും നിലനിൽപ്പിന് അനുകൂലമായിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാകും, കുടുംബ തർക്കത്തിൽ നിന്നും പിന്മാറേണ്ടതാണ്, വിലപ്പെട്ട രേഖകളും മറ്റും നഷ്ടപ്പെടുവാനുള്ള സാദ്ധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണ്ടതാണ്.
ചിത്തിര: വ്യാപാര വിപണന വിതരണ മേഖലകളിൽ സാദ്ധ്യതകൾ വിലയിരുത്താതെയും അനുഭവജ്ഞാനമുള്ളവരുടെ ഉപദേശം തേടാതെയും പുതിയൊരു കർമ്മ മണ്ഡലത്തിൽ ഏർപ്പെടുന്നത് ഉചിതമല്ല, വിദേശയാത്ര വിഫലമാകുവാനാണ് യോഗം കാണുന്നത്.
ചോതി: സർക്കാർ ജീവനക്കാർക്ക് ഔദ്യോഗികപരമായും കുടുംബപരമായും ശാരീരികമായും മാനസികമായും വളരെയധികം ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമാണ്, തികഞ്ഞ ആത്മസംയമനം പാലിക്കുന്നത് നന്ന്, താമസസ്ഥലത്തിനു മാറ്റം സംഭവിക്കാം, തൊഴില്‍രംഗത്ത് അദ്ധ്വാനക്കുടുതല്‍ അനുഭവപ്പെടും.
വിശാഖം: രക്ത സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ വൈദ്യസേവനം തേടേണ്ടതാണ്, കുടുംബ സ്വത്തുക്കൾ ലഭിക്കുന്നതിന് സാദ്ധ്യത കാണുന്നു, വിവാദങ്ങൾ അധികം പരസ്യപ്പെടാതെ തന്നെ പരിഹരിക്കാൻ സാധിക്കും, ജീവിത പങ്കാളിയുടെ പൂർണമായ പിന്തുണ ലഭിക്കും.
അനിഴം: വേർപെട്ടുപോയ ബന്ധു തിരിച്ചു വരുന്നതിന് സാദ്ധ്യതയുണ്ട്, വിദേശത്തു നിന്നും സമ്മാനങ്ങൾ ലഭിക്കാൻ ഇടയുണ്ട്, സന്താനത്തിന് പഠന മികവിനുള്ള പുരസ്ക്കാരങ്ങൾ ലഭിക്കും, രോഗദുരിതങ്ങൾ ശമിക്കും.
കേട്ട: ഇഷ്ടസ്ഥാന ലബ്ദിയുണ്ടാവും, മാനസിക സന്തോഷം വർദ്ധിക്കും, ഏതു കാര്യത്തിലും വളരെ ഗുണകരമായ വ്യതിയാനങ്ങള്‍ക്ക് തുടക്കം കുറിക്കും, വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കുക, വീട്ടമ്മമാര്‍ക്ക് അപ്രതീക്ഷിതമായി ഭാഗ്യ അനുഭവങ്ങൾ വന്നു ചേരാനിടയുണ്ട്.
മൂലം: പുതിയ വസ്തു വാഹനാദികള്‍ വാങ്ങുന്നതിനു മാർഗ്ഗങ്ങൾ തെളിയും, സന്താനത്തിന് ജീവിത പുരോഗതി ഉണ്ടാകും, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോകും, മാനസിക സന്തോഷം വർദ്ധിക്കും, സുഹൃദ് സഹായം ലഭിക്കും, പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ട്.
പൂരാടം: ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തുതീര്‍ക്കും. കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍കാണിക്കും, പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും, പുതിയ അവസരങ്ങള്‍, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം.
ഉത്രാടം: ബുദ്ധി സാമർത്ഥ്യത്തിലൂടെ പല കാര്യങ്ങളും കൃത്യമായി മനസിലാക്കാനും പ്രവര്‍ത്തിക്കാനും സാധിക്കും, കലാകാരന്മാർക്ക് കഴിവ് തെളിയിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്, കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിൽക്കും, വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും.
തിരുവോണം: ആഗ്രഹങ്ങള്‍ സഫലമാവുന്നതിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്, വസ്ത്രങ്ങള്‍ ആഭരണങ്ങള്‍ എന്നിവ സമ്മാനമായി ലഭിക്കും, ലക്ഷ്യങ്ങള്‍ നിറവേറ്റാൻ സാധിക്കും, ഏത് കാര്യവും ആത്മാര്‍ത്ഥതയോടെ ചെയ്ത് തീർക്കാൻ കഴിയുന്നു, ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം.
അവിട്ടം: അയൽക്കാരുമായി ചെറിയ കലഹങ്ങൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്, സര്‍ക്കാര്‍ ജോലിക്കാർക്ക് പലവിധ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം, അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്, കള്ളന്മാരാൽ ധനനഷ്ടമുണ്ടായേക്കും.
ചതയം: തൊഴിലിന് കൂടുതല്‍ പ്രാധാന്യം നല്‍കി എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കണം, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസകാര്യങ്ങളില്‍ നേട്ടം ഉണ്ടാവുന്നതിനുള്ള സാദ്ധ്യതയുണ്ട്, ലഭിക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തി കര്‍മ്മരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം.
പൂരുരുട്ടാതി: വിവാഹ ബന്ധത്തിൽ ചില താള പിഴകൾക്ക് സാദ്ധ്യത ഉള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്, ജോലിഭാരം കൂടുന്നതിനും വിവാദം ഉണ്ടാകുന്നതിനും സാദ്ധ്യതയുണ്ട്, ഗൃഹനിര്‍മ്മാണം തടസപ്പെടുന്നതിന് ഇടയാകും, കൃഷിയിൽ നാശനഷ്ടങ്ങൾ സംഭവിക്കുവാൻ സാദ്ധ്യതയുണ്ട്.
ഉത്തൃട്ടാതി: തൊഴിലിൽ അബദ്ധങ്ങളും അനിഷ്ടങ്ങളും വന്നുചേരും, വീട് മാറുന്നതിന് യോഗം കാണുന്നു, ഭാര്യാ ഗൃഹത്തിൽ നിന്നും അനുകൂലമായ സംഗതികൾ പ്രതീക്ഷിക്കാം, അടിയന്തിരമായി യാത്ര നടത്തേണ്ടി വരും, ഊഹക്കച്ചവടത്തിൽ ലാഭത്തിന് സാദ്ധ്യതയുണ്ട്.
രേവതി: ബിസിനസിനായി വിനിയോഗിച്ച ധനം നഷ്ടം വരാന്‍ സാദ്ധ്യതയുണ്ട്, ഏറ്റെടുത്ത കരാര്‍ ജോലികൾ പൂര്‍ത്തിയാക്കാൻ സാധിക്കും, ശിക്ഷാ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഇടയുണ്ട്, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ സാദ്ധ്യതയുണ്ട്. പാർട്‌ണർഷിപ്പ് ബിസിനസിൽ നിന്നും ലാഭം പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |