
റാം സാഗർ തമ്പുരാൻ, ഫോൺ: 91-8301036352., വാട്സാപ്പ് : 91+ 7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജൂൺ 12 - 1201 ഇടവം 29 വെള്ളിയാഴ്ച (0 നാഴിക 55 വിനാഴിക വരെ അശ്വതി നക്ഷത്രം ശേഷം ഭരണി നക്ഷത്രം. 54 നാഴിക 57 വിനാഴിക ശേഷം കാർത്തിക നക്ഷത്രം) [ ദ്വാദശി തിഥി 33 നാഴിക 36 വിനാഴിക വരെ ] (രാഹുകാലം 10.30 മണി മുതൽ 12 മണി വരെ)
അശ്വതി: പൊതുവെ ലാഭം പ്രതീക്ഷിക്കാം. പുതിയ വീടും കടയും വാങ്ങാൻ സാദ്ധ്യതയുണ്ട്. കുടുംബ സൗഖ്യം ലഭിക്കും, ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് സമയം അനുകൂലമാണ്, ബിസിനസിൽ ലാഭം ഉണ്ടാകും, പ്രണയം സഫലമാകും.
ഭരണി: അതിഥികളുടെ വരവ് സന്തോഷം നൽകും, സാമ്പത്തിക നേട്ടങ്ങൾക്കും വഴിവയ്ക്കും. കാരണവന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകും. പുണ്യക്ഷേത്ര സന്ദര്‍ശനം നടത്തും.
കാര്‍ത്തിക: വ്യക്തിപരമായ ബന്ധങ്ങളിലും തീരുമാനങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ശത്രുക്കളുടെ പ്രവര്‍ത്തനം സസൂക്ഷ്മം ശ്രദ്ധിക്കുക, തൊഴില്‍ രംഗത്ത് മേലധികാരികളുമായി ഉരസരുത്, അന്യരുടെ പഞ്ചാര വാക്കുകേട്ട് ചതിയില്‍ പെടരുത്.
രോഹിണി: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സുഹൃത്തിനെ സഹായിക്കാൻ മുന്നിട്ടിറങ്ങും. ലക്ഷ്യബോധത്തോടും ഏകാഗ്രതയോടും കൂടി പ്രവര്‍ത്തിച്ച് വിജയം കൊയ്യും, സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നാകും, സര്‍വ്വാഭീഷ്ട സിദ്ധി ലഭിക്കും.
മകയിരം: സഹോദരങ്ങൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഹൃദയ രോഗം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം, സന്താനങ്ങളുടെ മേല്‍ കരുതല്‍ വേണം. സദസുകളില്‍ അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
തിരുവാതിര: വിവാഹാലോചനകൾക്ക് സാദ്ധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം. വിദേശ യാത്രയ്ക്ക് യോഗം. പ്രണയ ബന്ധത്തില്‍ നേട്ടം. സന്താനങ്ങളില്‍ നിന്നും നേട്ടം. ആത്മവിശ്വാസം ഉണ്ടാകും. സമചിത്തതയോടെ പ്രവര്‍ത്തിക്കും.
പുണര്‍തം: വിദ്യാർത്ഥികൾ പരീക്ഷകളിൽ കൂടുതൽ ശ്രദ്ധിക്കണം. കുടുംബത്തിൽ ചെറിയ പിരിമുറുക്കങ്ങൾ ഉണ്ടാകാം. ഭരണാധികാരികള്‍ക്ക് പ്രതിസന്ധികൾ, രഹസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് പരാജിതരാകരുത്. മനസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്.
പൂയം: പ്രണയബന്ധങ്ങളിൽ ബഹുമാനം വർദ്ധിക്കും. കഠിനമായ അദ്ധ്വാനം കൊണ്ട് ചുമതലകള്‍ നിര്‍വഹിക്കും, പൂര്‍വ്വീക സ്വത്ത് ലഭിക്കും. അംഗീകാരം, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, കുടുംബത്തില്‍ മംഗല്യ സിദ്ധിയ്ക്ക് വേണ്ടി പുണ്യകര്‍മ്മങ്ങള്‍ നടത്തും.
ആയില്യം: നഷ്ടപ്പെട്ടതും മുടങ്ങിയതുമായ പണം തിരികെ ലഭിക്കും. സന്താനങ്ങള്‍ക്ക് ഉപരിപഠനം ലഭിക്കുന്നതാണ്. ഇഷ്ടജന സംഗമം, രോഗശമനം, അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കും, വിവാദങ്ങളില്‍ വിജയിക്കും, പ്രവൃത്തി മേഖലയില്‍ പ്രതിസന്ധികള്‍ മാറും.
മകം: വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. മംഗള കര്‍മ്മങ്ങള്‍ക്ക് തടസം നേരിട്ടാലും അവസാനം കാര്യങ്ങള്‍ അനുകൂലമാകും, പഠനകാര്യങ്ങളില്‍ അമിത താല്‍പര്യം കാണിക്കും, തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരിച്ചുകിട്ടും.
പൂരം: മനസും ശരീരവും ഉന്മേഷത്തോടെയിരിക്കും. കുടുംബ ജീവിതത്തില്‍ ആഹ്ളാദം വന്നു ചേരും, ജീവിത പങ്കാളിയുടെ ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കും, അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ യോജിപ്പിലെത്തും, ഇഷ്ട വാര്‍ത്താ ശ്രവണം.
ഉത്രം: മുടങ്ങിപ്പോയ ജോലികൾ പൂർത്തിയാക്കും. ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും, അനുരാഗ ബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. കുടുംബ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. യോഗാസനങ്ങളും ഭക്ഷണ ക്രമീകരണവും ശീലിക്കണം.
അത്തം: കുടുംബപരമായ പ്രശ്നങ്ങൾ അവസാനിക്കും. കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് പ്രശസ്തിയും അവസരങ്ങളും ലഭിക്കും, സഹോദരങ്ങള്‍ വഴി നേട്ടം, വിവാഹം - ഉദ്യോഗം ഇവയ്ക്കു വേണ്ടി ഈശ്വര പ്രാര്‍ത്ഥനശക്തമാകണം.
ചിത്തിര: രാഷ്ട്രീയ രംഗത്ത് ബന്ധങ്ങൾ സ്ഥാപിക്കപ്പെടും. വിശിഷ്ട വ്യക്തികളുമായി സമ്പര്‍ക്കമുണ്ടാക്കി നേട്ടങ്ങള്‍ കൊയ്യും, ജീവിതാഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാകും, പുന:പരീക്ഷയില്‍ വിജയിക്കും. സാമ്പത്തിക സഹായം നല്‍കുമ്പോള്‍ രേഖകള്‍ വാങ്ങാന്‍ മറക്കരുത്.
ചോതി: നേതൃത്വപാടവം വളരും. ഉദ്യോഗലബ്ദി, ബഹുമാനം ലഭിക്കും, പുരസ്‌കാര ലബ്ധി, നേതൃസ്ഥാനം അലങ്കരിക്കല്‍. അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, ദൈവ കൃപയുണ്ടാകുന്നതാണ്.
വിശാഖം: ചീത്ത കൂട്ടുകെട്ടുമൂലം ദുശീലങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത. വെള്ളത്തിലെ യാത്ര സൂക്ഷിക്കണം. അഗ്‌നി സമ്പന്ധമായ അപകട സാദ്ധ്യത, ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം.
അനിഴം: വിശ്വാസവഞ്ചനയ്ക്ക് ഇടവരരുത്. യാത്രാ വേളകളില്‍ വിലപിടിപ്പുള്ള സാമഗ്രികള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. സ്ത്രീജനങ്ങള്‍ക്ക് അപഖ്യാതി കേള്‍ക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ സൂക്ഷിക്കണം.
കേട്ട: അബദ്ധങ്ങളില്‍ ചാടരുത്. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചെന്നു ചാടരുത്. അവസരങ്ങള്‍ നഷ്ടപെടുത്തരുത്, കുടുംബ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണം.
മൂലം: തീര്‍പ്പുകല്‍പ്പിക്കാതെ കിടന്ന വ്യവഹാരത്തില്‍ അനുകൂലവിധി, തൊഴില്‍ ലഭിക്കും, വാഹനം, ഗൃഹം എന്നിവ വാങ്ങാന്‍ സാദ്ധ്യത, പൂര്‍വ്വീക സ്വത്ത് ലഭിക്കും. അപകടങ്ങളില്‍ നിന്നും രക്ഷപ്പെടും.
പൂരാടം: സര്‍ക്കാരില്‍ നിന്നും അനുകൂല നടപടികൾ, വിവാഹം നടക്കും, ഉദ്യോഗവും, ഉന്നത വിദ്യാഭ്യാസവും ലഭിക്കും. ബിസിനസ് രംഗം തെളിഞ്ഞു തുടങ്ങും. സഹായവും വായ്പ്പാ സൗകര്യവും ലഭിക്കും.
ഉത്രാടം: ശരീര പീഡയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. മനശാന്തി കുറവുണ്ടാകും ആയതിനാല്‍ തൊഴില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
തിരുവോണം: പണം കടം കൊടുക്കരുത്. രാഷ്ട്രീയം, കല കായികം, വ്യവസായം എന്നീ രംഗത്ത് പ്രതിസന്ധികള്‍. സ്ത്രീകള്‍ നിമിത്തം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം.
അവിട്ടം: അധ്യാത്മിക കാര്യങ്ങളില്‍ താത്പര്യം വര്‍ദ്ധിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. കുടുംബ ബന്ധങ്ങളില്‍ ഉണ്ടായിരുന്ന ശത്രുത കുറയും, ഔദ്യോഗിക രംഗത്ത് സ്ഥാനമാറ്റം.
ചതയം: പ്രകോപനങ്ങളില്‍ അകപ്പെടരുത്. വിശ്വാസ വഞ്ചനയ്ക്ക് പാത്രമാകും, അസൂയക്കാരില്‍ നിന്നും ശല്യമുണ്ടാകും, സദാചാര വിരുദ്ധ ജീവിതം ഒഴിവാക്കണം, ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടും.
പൂരുരുട്ടാതി: തൊഴില്‍ സൂക്ഷമതയോടെ കൈകാര്യം ചെയ്യണം, കുടുംബത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം, പ്രണയ ചിന്ത മനസിനെ സന്തോഷിപ്പിക്കും.
ഉത്തൃട്ടാതി: ദേഷ്യം കുറച്ചു മുന്നോട്ടു പോകണം, വസ്തു തര്‍ക്കത്തില്‍ പ്രതികൂല കോടതി വിധി, അപഖ്യാതി കേള്‍ക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കണം.
രേവതി: നവീന വസ്ത്രലബ്ദി, വിദേശ ജോലി തരപ്പെടും, മനസിനിഷ്ടപെട്ട തൊഴില്‍ ലഭിക്കും, പൂര്‍വ്വീക സ്വത്ത് ലഭിക്കും, പുസ്തകങ്ങള്‍ക്കും, ഔഷധങ്ങള്‍ക്കും, ധനം ചെലവഴിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |