
2026 ജൂൺ 9 - 1201 ഇടവം 26 ചൊവ്വാഴ്ച . ( 8 നാഴിക 53 വിനാഴിക വരെ പൂരുരുട്ടാതി നക്ഷത്രം ശേഷം ഉത്തൃട്ടാതി നക്ഷത്രം ) [ നവമി തിഥി 51 നാഴിക 12 വിനാഴിക വരെ ] ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )
അശ്വതി : കുടുംബപരമായ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും, സൂക്ഷിച്ചില്ലെങ്കിൽ ധന നഷ്ടമുണ്ടാകും, സ്വജനങ്ങളിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകും. തൊഴിൽ തടസം വരും.
ഭരണി : തൊഴിൽ സ്ഥലത്ത് ശ്രദ്ധയോടെ പ്രവർത്തിക്കണം ശത്രുക്കൾ ഉപദ്രവിക്കാൻ ശ്രമിച്ചേക്കാം. കുടുംബ പ്രശ്നങ്ങൾ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും, വിവാദങ്ങളിൽ പരാജയം ഉണ്ടാകും.
കാർത്തിക : സഹോദരന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ അലട്ടിയേക്കാം. ചെലവുകൾ അധികരിക്കും, സുഹൃത്തുക്കളാൽ പലവിധ വിഷമതകൾ ഉണ്ടാകും. അന്യർക്കായി പരിശ്രമിക്കേണ്ടി വരും.
രോഹിണി : കുടുംബത്തിലെ മുതിർന്നവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം, പണം ചെലവഴിക്കാൻ മടി കാണിക്കും. ജോലിക്കായി ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ അൽപ്പം മന്ദതയുണ്ടാകും.
മകയിരം : തൊഴിൽ സ്ഥലത്ത് സഹപ്രവർത്തകരോട് നല്ല രീതിയിൽ പെരുമാറണം. ദൂര സ്ഥലങ്ങളിലേക്ക് മാറ്റം, ശത്രുക്കൾ വർദ്ധിക്കും, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് തടസ്സം നേരിടും.
തിരുവാതിര : തൊഴിൽപരമായ കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ പുലർത്തണം, ഉയർന്നസ്ഥാനം ആഗ്രഹിക്കുന്നവർക്ക് സ്വന്തം പ്രയത്നത്തിലൂടെ അതു സാധിക്കും. വാഹന സംബന്ധമായ ചെലവുകൾ വർദ്ധിക്കും.
പുണർതം : വ്യാപാരികൾക്ക് പരിചയക്കാരുടെ സഹായത്താൽ ലാഭം നേടാൻ സാദ്ധ്യതയുണ്ട്.
ബന്ധുക്കളുമായി സഹകരിക്കുകയും ഒത്തുചേർന്ന് പ്രവർത്തിക്കുകയും ചെയ്യും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.
പൂയം : രാഷ്ട്രീയത്തിൽ പുതിയ അവസരങ്ങൾ ലഭിക്കും. ബന്ധുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ചകൾ ഉണ്ടാകും. ധനാഭിവൃദ്ധിയും ജീവിത സൗകര്യങ്ങളും ലഭ്യമാകും. ആത്മാർത്ഥതയുള്ള ഉപദേശങ്ങൾ ലഭിക്കും. സാമർത്ഥ്യത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് വിജയിപ്പിക്കും.
ആയില്യം : സുഹൃത്തിന്റെ സഹായത്തോടെ മുടങ്ങിക്കിടന്ന കാര്യങ്ങൾ ശരിയാക്കാം. വിദ്യാർത്ഥികൾക്ക് കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. പ്രൊമോഷന് വേണ്ടി ശ്രമിക്കുന്നവർക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. സഹോദരങ്ങൾ തമ്മിൽ ഐക്യതയുണ്ടാവും.
മകം : വിദേശത്തുള്ള ബന്ധുക്കളിൽ നിന്ന് സന്തോഷ വാർത്തകൾ കേൾക്കാം. തൊഴിൽ സ്ഥലത്തുള്ള പ്രവർത്തനങ്ങൾ എല്ലാവരെയും ആകർഷിക്കും. ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും, സുഹൃത്തുക്കളാലും ബന്ധുക്കളാലും പ്രശംസിക്കപ്പെടും.
പൂരം : പ്രണയബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. കുടുംബ പ്രശ്നങ്ങൾ സ്വയം പരിഹരിക്കും,
ജോലി സ്ഥിരത ശമ്പള വർധനവ് എന്നിവയ്ക്ക് സാദ്ധ്യത. സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അപ്രതീക്ഷിത ലാഭം.
ഉത്രം : പ്രണയ ബന്ധങ്ങളിൽ ദേഷ്യം നിയന്ത്രിക്കണം. മോശം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കണം.
സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. കർമ്മമേഖലയിലെ പ്രശ്നങ്ങൾ അസ്വസ്ഥതയുണ്ടാക്കും. കുടുംബത്തിൽ നിന്നും മാറി താമസിക്കും.
അത്തം : ഭാര്യാവീട്ടിലെ ചില ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാം, അപ്രതീക്ഷിതമായി ചെലവുകൾ വരാം. അയൽവാസികളുമായി പിണക്കം വരും. അപകടങ്ങൾ ക്ഷണിച്ചുവരുത്തും. അലസത അനുഭവപ്പെടും.
ചിത്തിര : കുടുംബ ആവശ്യങ്ങൾ സാമ്പത്തിക കാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസ്സങ്ങൾ നേരിടും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങൾ പരാജയപ്പെടുത്താൻ കഠിനമായി പരിശ്രമിക്കേണ്ടി വരും.
ചോതി : കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ കാരണം പ്രശ്നങ്ങൾ ഉണ്ടാകാം, എന്നാൽ മുതിർന്നവരുടെ ഇടപെടൽ കാര്യങ്ങൾ ശരിയാകും. സർക്കാർ പദവിയിലിരിക്കുന്നവർക്ക് പദവി ഉയർച്ച പ്രതീക്ഷിക്കാം. സന്തോഷവും ധൈര്യവും പ്രകടിപ്പിക്കാനുള്ള സന്ദർഭം വരും.
വിശാഖം : തൊഴിൽ മാറ്റത്തിന് ഇത് നല്ല സമയമല്ല. നിലവിലുള്ള ജോലിയിൽ തുടരുന്നതാണ് ഉചിതം.
കുട്ടികൾക്ക് അസുഖങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ഭാര്യയുമായുള്ള അകാരണമായ കലഹങ്ങൾ പല പ്രശ്നങ്ങൾക്കും ഇടയാക്കും.
അനിഴം : വിദ്യാർത്ഥികളുടെ പ്രായോഗിക ചിന്ത മെച്ചപ്പെടും. ആരോഗ്യ കാര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാം. കാര്യസാദ്ധ്യതയും തൊഴിലിൽ അഭിവൃദ്ധിയും ഉണ്ടാകും. പിതൃഭൂസ്വത്ത് വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും.
കേട്ട : സന്താനങ്ങളുടെ വളർച്ചയിലൂടെ നല്ല ധനം നേടാം. ദൈനംദിന ആവശ്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കേണ്ടി വരും. പുണ്യകർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. വസ്തുക്കൾ, വാഹനം എന്നിവ സ്വന്തമാക്കും. ധനാഭിവൃദ്ധിയുടെ അവസരം.
മൂലം : പങ്കാളിയുമായി പുറത്ത് പോകാൻ സാദ്ധ്യതയുണ്ട്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാപാരം മെച്ചപ്പെടുത്താം. മാതാപിതാക്കളെ അനുസരിക്കും. വിദേശത്തു നിന്നും ജോലി വാഗ്ദാനങ്ങൾ തേടിയെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറിക്കിട്ടും.
പൂരാടം : പെട്ടെന്ന് ധനം ലഭിക്കാൻ സാദ്ധ്യതയുണ്ട്. പൂർവിക സ്വത്തുക്കളിൽ നിന്നും ലാഭം നേടാം.
ഉയർന്ന സ്ഥാനപ്രാപ്തിയുണ്ടാകും. പങ്കാളിയുടെ സഹകരണം മുഖേന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കും.
ഉത്രാടം : വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക പ്രശ്നങ്ങൾ മാറും. വിവാഹത്തിന് നല്ല ആലോചനകൾ വരും. ഉദാര മനസ്‌കതയോടെ പ്രവർത്തിക്കും. കുടുംബത്തിൽ അഭിവൃദ്ധിയുണ്ടാകും. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും.
തിരുവോണം : ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും. മാതാപിതാക്കളുടെ സ്‌നേഹവും അനുഗ്രഹവും ലഭിക്കും. ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്വമുള്ള ചുമതല ലഭിക്കും. സാമർത്ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ കാര്യങ്ങളും ചെയ്തു തീർക്കും.
അവിട്ടം : വിനോദങ്ങളിൽ അമിതമായി ശ്രദ്ധിക്കുന്നത് പ്രധാനപ്പെട്ട ജോലികൾ മുടക്കാൻ ഇടയാക്കും. തൊഴിൽ സ്ഥലത്ത് ധൃതിപ്പെട്ട് തീരുമാനങ്ങൾ എടുക്കരുത്. എതിർപ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാൻ കഴിയും. ഈശ്വര പ്രീതികരങ്ങളായ കാര്യങ്ങൾക്ക് ധാരാളം സമയം ചെലവഴിക്കും.
ചതയം : സാമൂഹിക മേഖലയിൽ ബഹുമാനവും കീർത്തിയും വർദ്ധിക്കും. വീട്ടിൽ ശുഭകരമായ ചടങ്ങുകൾ ഉണ്ടാകാം. സംസാര ചാതുര്യം കൊണ്ട് ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. ഏറെ കാലമായി മാറ്റി വെച്ച ഇഷ്ടങ്ങൾ നടപ്പിലാക്കും. കുടുംബത്തിൽ ശാന്തിയും സമാധാനവും.
പൂരുരുട്ടാതി : കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് നല്ലതാണ്. സ്ത്രീകൾ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കും. ബാങ്കിൽ ലോണിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതാണ്. പണം ധാരാളം സമ്പാദിക്കുമെങ്കിലും ചെലവഴിക്കാൻ മടിക്കും.
ഉത്തൃട്ടാതി : അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. മുൻകോപവും പിടിവാശിയും നിയന്ത്രിച്ചില്ലെങ്കിൽ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.
രേവതി : ധനം കടം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വീട്ടുകാരുമായി ആലോചിക്കണം. ചതി, വഞ്ചന ഇവയിൽപ്പെട്ട് ധനനഷ്ടം ഉണ്ടാകും. മുൻകോപം നിമിത്തം സുഹൃത്തുക്കൾ അകലും. അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |