
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ഫെബ്രുവരി 3 - മകരം 20 ചൊവ്വാഴ്ച. ( 38 നാഴിക 18 വിനാഴിക വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം ) (ദ്വിതീയ തിഥി 44 നാഴിക 33 വിനാഴിക വരെ) ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )
അശ്വതി: ജോലിയില്‍ പുരോഗതിയും അനുകൂല്യങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. ഉടനടി ഫലം കിട്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കുന്ന കൂട്ടര്‍, തികഞ്ഞ ശുദ്ധന്മാരായതിനാല്‍ മറ്റുള്ളവരാല്‍ പറ്റിക്കപെടും.
ഭരണി: നൂതന സംരംഭങ്ങള്‍ തുടങ്ങും. ദൈവീക ചിന്ത വർദ്ധിക്കും, എല്ലാക്കാര്യത്തിലും ഉള്ള ആവേശം കുറയ്ക്കുക, ദാനകര്‍മ്മങ്ങള്‍ നടത്തും, ഉല്ലാസവാനായി കാണപ്പെടും, നല്ല ശുഭാപതി വിശ്വാസം കാണും.
കാര്‍ത്തിക: സ്ത്രീകള്‍ക്ക് നല്ലസമയം, വിദേശ യാത്രകള്‍ ഗുണകരമാകും, വിനോദ യാത്ര, ദേവാലയ ദര്‍ശന യോഗം, ബന്ധുസമാഗമം, സുഹൃത്തുക്കള്‍ മുഖേനെ അധികചെലവ്, എല്ലാവരുടെയും അംഗീകാരങ്ങള്‍ നേടും.
രോഹിണി: പുതിയ പ്രവര്‍ത്തന മേഖലയില്‍ പരിശ്രമങ്ങള്‍ നടത്തും. സരസമായി സംസാരിക്കും, സ്ത്രീകൾ സ്വന്തം നേട്ടം നോക്കി മാത്രമെ എന്തും ചെയ്യുകയുള്ളൂ, അധ്വാന ശീലം കൂടുതല്‍ ഉള്ള സമയം, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും.
മകയിരം: ആത്മവിശ്വാസക്കൂടുതല്‍, പ്രയത്നങ്ങൾ സഫലമാകും. നല്ല ബുദ്ധിയുണ്ടാകും എന്നാല്‍ മനക്കട്ടിയില്ലാത്തവര്‍ ആയിരിക്കും, അഹംഭാവം മുന്നിട്ടു നില്‍ക്കും, കലാ പ്രവര്‍ത്തനങ്ങളിൽ മനസുഖം കണ്ടെത്തും, ശത്രുജയം നേടും.
തിരുവാതിര: ഗൃഹനിര്‍മ്മാണം നടത്തുന്നതിന് ശ്രമം തുടങ്ങും. വിവാഹ ആലോചനകളില്‍ തീരുമാനം ഉണ്ടാകും. സൽസന്താനയോഗം, എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, നല്ല സഹകരണ മനോഭാവം ഉണ്ടാകും.
പുണര്‍തം: പുതിയ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കും, ഉദ്യോഗസ്ഥര്‍ക്ക് അനുകൂല മാറ്റങ്ങൾ, ധനപരമായ നേട്ടം, സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടരുത്, കുടുംബസുഖം, സന്തോഷം, ഉല്ലാസയാത്രകള്‍, സമ്മാനാദി ലാഭം, ശത്രുക്കളുടെ മേല്‍വിജയം നേടും.
പൂയം: ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂല സമയമാണ്. പൊതുവെ അലസരും മടിയരും ആയിരിക്കും, പണസംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, കുടുംബ വീട് വീതം വയ്പനയുടെ തര്‍ക്കം നടക്കും.
ആയില്യം: ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, ഗുണാനുഭവങ്ങൾ ധാരാളമായി ലഭിച്ചാലും അതിനിടയില്‍ സംഭവിക്കുന്ന അവസ്ഥയെ അതിജീവിക്കാന്‍ പ്രയാസപ്പെടും, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം.
മകം: ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, സ്ത്രീകൾക്ക് ക്ഷമയില്ലായ്മയും, പൗരുഷവും കൂടിയിരിക്കും, സഞ്ചാരപ്രിയരായിരിക്കും സ്ത്രീകളില്‍ കാണിക്കുന്ന അതിയായ താല്പര്യം മനപ്രയാസം ഉണ്ടാക്കും.
പൂരം: ധനനഷ്ടങ്ങള്‍ വരാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനവും മറ്റ് അസ്വസ്ഥതകളും ഉണ്ടായേക്കാം. സ്ത്രീകളെ വിശ്വസിക്കരുത്, മനസമാധാനം നഷ്ടപെടും, ധനനഷ്ടം, കോപം നിയന്ത്രിക്കണം, രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, ദാമ്പത്യ സുഖക്കുറവ്, ശത്രുദോഷം.
ഉത്രം: ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മനഃക്ലേശവും അസ്വസ്ഥതകളും വര്‍ധിച്ചേക്കാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്.
അപമാനം താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തില്‍ വരും, ദാമ്പത്യ ജീവിതത്തൽ വിഷമതകൾ, അനാവശ്യമായി പണം ചെലവാകും, ശത്രുവര്‍ദ്ധന.
അത്തം: മാനസിക ശാരീരിക വിഷമതകള്‍ ഏറാന്‍ സാദ്ധ്യത, എല്ലാ കാര്യങ്ങള്‍ക്കും തടസങ്ങൾ അനുഭവപ്പെടും, ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവര്‍ത്തികള്‍, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങള്‍, അനിയന്ത്രിതമായ ചെലവുകള്‍ വിഷമിപ്പിക്കും.
ചിത്തിര: സംസാരം വളരെയധികം നിയന്ത്രിക്കണം, പരാശ്രയശീലം, വിഷയാസക്തി, ആരോടും ശത്രുത, മറ്റുള്ളവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്, അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക, ബന്ധുക്കൾക്ക് രോഗ ദുരിതങ്ങള്‍ ഉണ്ടാകും.
ചോതി: പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും. ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, രോഗശാന്തി, കുടുംബാംഗങ്ങൾ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണികളിൽ വീഴാതെ നോക്കണം.
വിശാഖം: തൊഴിൽ മേഖല ഉഷാറാകും, മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരിലില്‍ നിന്നും സഹായ സഹകരണങ്ങള്‍, എല്ലാവരോടും പ്രീതികരമായ രീതിയില്‍ പെരുമാറും.
അനിഴം: കുടുംബ സുഖം,പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍.
കേട്ട: യാത്രാഗുണം, അംഗീകാരവും, തൊഴിലില്‍ പുരോഗതി നേടും. സുഹൃത്ത് സഹായം ലഭിക്കും, വ്യവഹാരവിജയം, വിദ്യാവിജയം, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും.
മൂലം: വാക്ക് പാലിക്കാൻ സാധിക്കും, ആദര്‍ശം വിട്ടുഒന്നും ചെയ്യില്ല, കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തടെ നിറവേറ്റും, ആത്മീയത ഉണ്ടാകും, ആഡംഭര വസ്തുക്കള്‍ ശേഖരിക്കും, സ്ത്രീകള്‍ കാരണം ചെലവ് കുടിയിരിക്കും, ദൈവീക ചിന്ത ഉടലെടുക്കും.
പൂരാടം: ഈശ്വരാനുഗ്രഹം, ജോലിയില്‍ അനുകൂലമായമാറ്റം പ്രതീക്ഷിക്കാം, മനോധൈര്യം പ്രകടിപ്പിക്കും, രോഗമുക്തിലഭിക്കും, സന്താനസുഖം, തുടര്‍ച്ചയായി ഉള്ള പ്രയത്നത്തിനു ഫലം കിട്ടും, കുടുംബത്തില്‍ വിവാഹാദി കര്‍മ്മങ്ങള്‍ നടക്കും.
ഉത്രാടം: സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ശത്രു ജയം, പ്രണയ കാര്യങ്ങിളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും, പുതിയ തൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, യാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും.
തിരുവോണം: പ്രാർത്ഥനയ്ക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, കര്‍മ്മ മേഖലയില്‍ ഉണര്‍വ്, ദാമ്പത്യ സുഖം,
സര്‍ക്കാരില്‍നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല.
അവിട്ടം: വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന പുരോഗതി ലഭിക്കും. വ്യാപാര സംരംഭത്തില്‍കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, അന്യരെ സഹായിക്കാന്‍ ഉള്ള മനസുണ്ടാകും, സംസ്കാര സമ്പന്നമായി പെരുമാറും.
ചതയം: എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം, പങ്കാളി മൂലം സുഖവും സമാധാനവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹബന്ധം കിട്ടും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, പുതിയ ഉന്മേഷം, ഉല്ലാസകരമായ അനുഭവങ്ങള്‍.
പൂരുരുട്ടാതി: ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ജോലിയില്‍ പ്രമോഷന്‍ നേടാനുള്ള അവസരമൊരുങ്ങും. വ്യവഹാര വിജയം,സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്ടജന സംരക്ഷണം, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത.
ഉത്തൃട്ടാതി: ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും, ശത്രുക്കൾ നിഷ്പ്രഭരാകും. സുഖാനുഭവങ്ങൾ, ദീര്‍ഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, ജോലി ഭാരം അധികരിക്കും, ഉദേശസാഫല്ല്യം കിട്ടും, ബിസിനസില്‍ നേട്ടം.
രേവതി: അവിചാരിത ധനനഷ്ടങ്ങള്‍ ഉണ്ടാകും. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. സാമ്പത്തിക ബാദ്ധ്യതകൾ, കലഹങ്ങൾ , അപകടങ്ങള്‍, ജോലിയില്‍ കൃത്രിമം കാണിയ്‌ക്കുക, ആകര്‍ഷകത്വം ഉണ്ടായിരിക്കും, ആത്യാത്മികതയും, ദൈവാധീനവും ഉണ്ടാകും, യാത്രമൂലം ഗുണാനുഭവങ്ങള്‍.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |