SignIn
Kerala Kaumudi Online
Saturday, 11 July 2026 8.38 AM IST

ഈ നാളുകാരാണോ? നാളെ സമാധാനവും സന്തോഷവും അനുഭവപ്പെടും, സ്ത്രീകള്‍ മുഖേനെ സന്തോഷം

astrology

2026 ഫെബ്രുവരി 10 - മകരം 27 ചൊവ്വാഴ്ച. ( 2 നാഴിക 42 വിനാഴിക വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം )
[ അഷ്ടമി തിഥി 1 നാഴിക 33 വിനാഴിക വരെ ശേഷം നവമി ] ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )

അശ്വതി: ഇടപാടുകളിൽ ക്ഷമ പാലിക്കുക. ആരോഗ്യത്തോടെ ഇരിക്കാൻ ശ്രമിക്കുക. ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവൃത്തികള്‍, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങള്‍, അനിയന്ത്രിതമായ ചെലവുകള്‍ വിഷമിപ്പിക്കും.

ഭരണി: പുതിയ അസൈൻമെന്റുകളിൽ ജാഗ്രത പാലിക്കുക. പങ്കാളികളുമായി സഹകരണം നിലനിർത്തുക. അന്യ സ്ത്രീകളെ വിശ്വസിക്കരുത്, മനസമാധാനം നഷ്ടപെടും, ധനനഷ്ടം, കോപം നിയന്ത്രിക്കണം, രോഗങ്ങള്‍കൊണ്ടുള്ള ധനചിലവ്,

ദാമ്പത്യസുഖക്കുറവ്, ശത്രുദോഷം.

കാര്‍ത്തിക: സ്മാർട്ടായ പ്രവർത്തനത്തിന് ഊന്നൽ നൽകുക. ആത്മവിശ്വാസത്തോടെ ലക്ഷ്യങ്ങൾ നേടുക. ക്ഷമ നിലനിർത്തുക,
എല്ലാക്കാര്യത്തിലും ഉള്ള ആവേശം കുറയ്ക്കുക, ദാനകര്‍മ്മങ്ങള്‍ നടത്തും, ഉല്ലാസവാനായി കാണപ്പെടും, നല്ല ശുഭാപ്തി വിശ്വാസം കാണും.

രോഹിണി: പ്രധാനപ്പെട്ട കാര്യങ്ങളിൽ പ്രവർത്തനം വർദ്ധിപ്പിക്കുക. തൊഴില്‍ മേഖല ഉഷാറാകും, മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍, മറ്റുള്ളവരോട് പ്രീതികരമായ രീതിയില്‍ പെരുമാറും.

മകയിരം: സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വിശ്വസിക്കുക, കുടുംബ സുഖം, പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍.

തിരുവാതിര: വ്യക്തിപരമായ നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സഹപ്രവർത്തകരുമായുള്ള സഹകരണം തുടരും.
പ്രാര്‍ഥനക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല.

പുണര്‍തം: സേവന മേഖലയിൽ താൽപര്യം വർദ്ധിക്കും. സുഖാനുഭവങ്ങള്‍, ദീര്‍ഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, ജോലി ഭാരം അധികരിക്കും, ഉദേശസാഫല്ല്യം കിട്ടും, ബിസിനസില്‍ നേട്ടം.

പൂയം: മാനേജ്മെന്റ് ജോലികൾ പുരോഗമിക്കും. ലാഭ ശതമാനം മികച്ചതായി തുടരും. വ്യാപാര സംരംഭത്തില്‍കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, അന്യരെ സഹായിക്കാന്‍ ഉള്ള മനസുണ്ടാകും, സംസ്കാര സമ്പന്നമായി പെരുമാറും.

ആയില്യം: വിജയശതമാനം ഉയർന്ന നിലയിൽ തുടരും. ആത്മവിശ്വാസം മുന്നോട്ട് നയിക്കും. പങ്കാളി മൂലം സുഖവും സന്തോഷവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹബന്ധംകിട്ടും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, പുതിയ ഉന്മേഷം ഉല്ലാസകരമായ അനുഭവങ്ങള്‍.

മകം: അലസതയും അശ്രദ്ധയും ഒഴിവാക്കുക. ഇടപാടുകളിൽ വ്യക്തത പാലിക്കുക. ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, രോഗശാന്തി, കുടുംബാംഗങ്ങള്‍ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെനോക്കണം.

പൂരം: വഞ്ചനയ്ക്ക് എതിരെ ജാഗ്രത പാലിക്കുക. അനാവശ്യ ആവേശം ഒഴിവാക്കുക. പരാശ്രയശീലം, വിഷയാസക്തി, ആരോടും ശത്രുത, മറ്റുള്ളവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്, ദൂരയാത്രാക്ലേശം.

ഉത്രം: സമത്വത്തോടും ഐക്യത്തോടും കൂടി മുന്നോട്ട് പോകുക. അപകടകരമായ സംരംഭങ്ങൾ ഒഴിവാക്കുക. സ്ത്രീകള്‍ക്ക് ക്ഷമയില്ലായ്മയും പൗരുഷവും കൂടിയിരിക്കും, സഞ്ചാര പ്രിയരായിരിക്കും, സ്ത്രീകളില്‍ കാണിക്കുന്ന അതിയായ താല്പര്യം മനഃപ്രയാസം ഉണ്ടാക്കും.

അത്തം: പ്രധാനപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധ വർധിപ്പിക്കുക. ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സ്ത്രീകളെ വിശ്വാസപൂര്‍വ്വം ഒന്നും ഏല്പിക്കരുത്, സമയത്തിനു ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങൾ, ആഗ്രഹത്തിന് വിപരീതമായി കുടുംബാംഗങ്ങള്‍ പെരുമാറും, ദാമ്പത്യ സുഖക്കുറവനുഭപ്പെടും.

ചിത്തിര: ഇടുങ്ങിയ ചിന്താഗതികൾ ഒഴിവാക്കുക, സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും, പണം കടം വാങ്ങിക്കേണ്ടി വരും, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ, പ്രയാസങ്ങള്‍, കുടുംബകലഹം, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, സഹോദരില്‍ നിന്നും പ്രയാസങ്ങൾ.

ചോതി: അനാവശ്യ അപകടസാദ്ധ്യതകൾ ഒഴിവാക്കുക. സാമ്പത്തിക കാര്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വൈകുന്നേരങ്ങളില്‍ അപരിചിതരുമായി പാര്‍ട്ടി കൂടരുത്, അസമയത്തുള്ള യാത്രയും മറ്റും ഒഴിവാക്കുക, ജാമ്യം നില്‍ക്കുന്നത് മൂലം വിഷമതകള്‍, വാക്കുതര്‍ക്കം, വ്യവഹാരത്തില്‍ പരാജയ ഭീതി.

വിശാഖം: ഉത്തരവാദിത്വങ്ങൾ വിനയത്തോടെ കൈകാര്യം ചെയ്യുക. ആത്മീയ ചിന്താഗതികള്‍ ഉണ്ടാകും, മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങള്‍ അനുകൂലമാക്കാനും പെട്ടെന്ന് സാധിക്കും, സന്തോഷ പ്രദമായ സമയം, ഉല്ലാസ യാത്രകൾ, ചെലവിനേക്കാള്‍ വരവ്.

അനിഴം: വിദേശയാത്രയ്ക്ക് അവസരം ലഭിച്ചേക്കാം. അധികാരികളുടെ സഹകരണം പ്രതീക്ഷിക്കാം. മനഃപ്രയാസങ്ങള്‍ക്ക് കുറവനുഭപ്പെടും, ധനപ്രാപ്തി, ശത്രുജയം, വിദേശജോലി, കുടുംബത്തില്‍ സമാധാനം, വിദ്യാര്‍ഥികള്‍ക്ക് പൊതുവെ നല്ല സമയം.

കേട്ട: ആവശ്യമായ ജോലികൾ വേഗത്തിൽ നിറവേറ്റുക. ചർച്ചകൾക്കും മീറ്റിംഗുകൾക്കും സമയം അനുവദിക്കുക. പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും, ധനലാഭം, പ്രയാസം എന്ന് കരുതിയ സംഗതികള്‍ നിഷ്പ്രയാസം സാധിക്കും, ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരാം, വാക്സാമാര്‍ത്ഥ്യം കാണിക്കും.

മൂലം: ഭരണപരമായ പരിശ്രമങ്ങൾക്ക് പ്രതിഫലം ലഭിക്കും. ആദരവും സൗമനസ്യവും എല്ലാവരുടെയും ഹൃദയം കീഴടക്കും, അനുകൂലമായ സന്ദേശങ്ങള്‍ ലഭിക്കും, സന്താന ഗുണം, ക്രയവിക്രയങ്ങള്‍ നടത്തും, രോഗങ്ങള്‍ക്ക് ശാന്തി കിട്ടും, എഴുത്തുകാര്‍ക്ക് പേരും പെരുമയും കിട്ടും.

പൂരാടം: കുടുംബത്തിൽ സന്തോഷവും ക്ഷേമവും വർദ്ധിക്കും. വ്യക്തിപരമായ കാര്യങ്ങളിൽ മികച്ച പ്രകടനം ഉണ്ടാകും. ആത്മവിശ്വാസം പ്രകടിപ്പിക്കും, വ്യവഹാരങ്ങളില്‍ വിജയം, പരിശ്രമങ്ങൾ വിജയിക്കും, ധനലാഭം, ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ വിജയം.

ഉത്രാടം: വീട്ടിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാഹചര്യമുണ്ടാകും. ആഗ്രഹങ്ങള്‍ നിറവേറും, ദാമ്പത്യം സമധാനപൂര്‍ണ്ണം, ആരോഗ്യം മെച്ചപ്പെടും, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, ആഢംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും.

തിരുവോണം: സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉള്ള ബന്ധം വളരും. സൗഹൃദം വർദ്ധിക്കും. ബഹുമാനം വളരും. പ്രണയ കാര്യങ്ങളില്‍ തീരുമാനം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്, മറ്റുള്ളവര്‍ക്ക് സ്വാന്തനമാകുന്ന രീതിയില്‍ സഹായങ്ങളും മറ്റും ചെയ്യും,മനസ്സുഖം കിട്ടും.

അവിട്ടം: സാമൂഹിക പ്രവർത്തനങ്ങൾ ശക്തി പ്രാപിക്കും. വിശാലമായ ചിന്താഗതിയോടെ ജോലികളെ സമീപിക്കും. ഗാംഭീരം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, ഉല്ലാസകരമായ അനുഭവങ്ങള, സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും.

ചതയം: വാണിജ്യപരമായ ശ്രമങ്ങൾ വിജയിക്കും. ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും അംഗീകാരവും, ഭാഗ്യം എപ്പോഴും ഉള്ളവര്‍, സല്‍സന്താന യോഗം, എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, നല്ല സഹകരണ മനോഭാവം ഉണ്ടാകും.

പൂരുരുട്ടാതി: വ്യക്തിപരമായ കാര്യങ്ങളിൽ വിനയവും വിവേചനാധികാരവും ഉയർത്തിപ്പിടിക്കുക. പൊതുവെ അലസരും മടിയരും ആയിരിക്കും, പണസംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, കുടുംബ വീട് വീതം വയ്ക്കുന്നത് സംബന്ധമായ തര്‍ക്കങ്ങൾ നടക്കും.

ഉത്തൃട്ടാതി: സ്വാർത്ഥത ഉപേക്ഷിക്കുക. പഴയ സുഹൃത്തുക്കളുമായും സഹകാരികളുമായും ഉള്ള ബന്ധം ദൃഢമാകും. വ്യക്തിഗത പ്രകടനം മെച്ചപ്പെടും. ഗുണാനുഭവങ്ങള്‍ ധാരാളമായി ലഭിച്ചാലും അതിനിടയില്‍ സംഭവിക്കുന്ന അവസ്ഥയെ അതിജീവിക്കാന്‍ പ്രയാസപ്പെടും, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം.

രേവതി: ആശയവിനിമയവും സംഭാഷണവും മെച്ചപ്പെടുത്തുക. കുടുംബത്തിനുള്ളിൽ വാത്സല്യം നിലനിർത്തുക. ജോലി നഷ്ടം സംഭവിക്കാം, കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകള്‍ മൂലം ദുഃഖം, താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും, ദാമ്പത്യ ജീവിതത്തിൽ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, ശത്രു വരദ്ധനയുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY