
2026 മാർച്ച് 2 - 1201 കുംഭം 18 തിങ്കളാഴ്ച . ( 2 നാഴിക 52 വിനാഴിക വരെ ആയില്യം ശേഷം മകം നക്ഷത്രം) [ ചതുർദശി തിഥി 28 നാഴിക 3 വിനാഴിക വരെ ] ( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )
അശ്വതി: യാത്രയില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനപ്രയാസം ഉണ്ടാകാം.
ഭരണി: ധന സമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിനു എന്ത് മാര്‍ഗം അവലംബിക്കുകയും ചെയ്യും, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും.
കാര്‍ത്തിക: തൊഴില്‍ മേഖലയില്‍ മേന്മ, സന്താനസുഖം, മനസിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും.
രോഹിണി: കോപം നിയന്ത്രിക്കണം, അമിതമായ ആത്മവിശ്വസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങള്‍, സ്ത്രീകളെ വിശ്വാസിക്കരുത്, ജോലി ഭാരം അധികരിക്കും.
മകയിരം: പ്രാര്‍ഥനക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍നിന്നും അനുകൂലമായ നടപടി.
തിരുവാതിര: ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവൃത്തികള്‍, ധനചെലവ്, ആപത്തുകള്‍.
പുണര്‍തം: അന്യരെ സഹായിക്കാന്‍ ഉള്ള മനസ്സുണ്ടാകും, സാംസ്കാര സമ്പന്നമായി പെരുമാറും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം.
പൂയം: ജോലി ഭാരം അധികരിക്കും, അന്യദേശവാസം, ദൂരയാത്ര, ആരോഗ്യപരമായി അസ്വസ്ഥതകള്‍, കുടുംബത്തില്‍ സ്വസ്ഥത കുറവ് വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
ആയില്യം: മറ്റുള്ളവര്‍ രഹസ്യങ്ങള്‍ ഏല്‍പ്പിക്കും പിന്നീട് അത് വിനയാകും, ആദര്‍ശം വിട്ടു ഒന്നും ചെയ്യില്ല, കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, വാക്ക് പാലിക്കാന്‍ സാധിക്കും.
മകം: ആത്മീയത ഉണ്ടാകും, ആഡംബര വസ്തുക്കള്‍ ശേഖരിക്കും, സ്ത്രീകള്‍ കാരണം ചെലവ് കുടിയിരിക്കും, ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം.
പൂരം: രോഗശാന്തി, കുടുംബാംങ്ങള്‍ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെ നോക്കണം, കാര്യ സാദ്ധ്യത്തിനായി യാത്രകള്‍ ചെയ്യും.
ഉത്രം: മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ദൈവീക ചിന്ത ഉടലെടുക്കും.
അത്തം: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം , പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും.
ചിത്തിര: സമ്മാനാദി ലാഭം, ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും അംഗീകാരവും, ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം.
ചോതി: ഈശ്വരാനുഗ്രഹം, ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, സ്നേഹകാര്യങ്ങളില്‍ അനുകൂല തീരുമാനം.
വിശാഖം: രോഗമുക്തിലഭിക്കും, സന്താനസുഖം, തുടര്‍ച്ചയായി ഉള്ള പ്രയത്നത്തിനു ഫലം കിട്ടും, സ്ത്രീകള്‍ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും.
അനിഴം: അകന്നു നിന്നവര്‍ അടുക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, കുടുംബത്തില്‍ വിവാഹാദി കര്‍മ്മങ്ങള്‍ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും.
കേട്ട: കുടുംബജീവിതം സന്തോഷപ്രദം, പ്രണയ സാഫല്ല്യം, ദീനാനുകമ്പ പ്രകടിപ്പിക്കും, വിവാദങ്ങളില്‍ വിജയവും, രോഗശാന്തിയും.
മൂലം: സുഹൃത്തുകള്‍ മുഖേനെ അംഗീകാരം, വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും.
പൂരാടം: പണസംബന്ധമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, വിവാഹ ജീവിതത്തില്‍ ചില വിഷമതകള്‍ വന്നുഭവിക്കും, കരുതലോടെയിരിക്കുക.
ഉത്രാടം: പിതാവില്‍നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങള്‍, സ്വദേശം വിട്ടു താമസിക്കാന്‍ താല്‍പര്യം.
തിരുവോണം: പൈതൃക ധനനാശം അനുഭവത്തില്‍ വരും, ബന്ധുക്കള്‍ ശത്രുക്കള്‍ ആകും,വ്യവഹാരങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാകും.
അവിട്ടം: അംഗീകാരവും, യാത്രാഗുണം, വ്യവഹാരവിജയം, ദേവാലയദര്‍ശനം, അംഗീകാരം, യാത്രാഗുണം, വിശ്വാസപൂര്‍വ്വം ആരെയും ഒന്നും ഏല്പ്പിക്കരുത്.
ചതയം: ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, ശത്രുവര്‍ദ്ധന, ധനനഷ്ടം താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും.
പൂരുരുട്ടാതി: സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല, ബിസിനസില്‍ നേട്ടം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ഉത്തൃട്ടാതി: സുഖവുംസമാധാനവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.
രേവതി: സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |