
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജൂൺ 26 മിഥുനം 12 വെള്ളിയാഴ്ച. ( 32 നാഴിക 45 വിനാഴിക വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം ) [ ദ്വാദശി 40 നാഴിക 32 വിനാഴിക വരെ ] ( രാഹുകാലം 10.30 മണി 12 മണി വരെ)
അശ്വതി: പുതിയ ശത്രുക്കൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉന്നതരില്‍ നിന്നും വിഷമകരമായ സംഗതികൾ, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങള്‍, അനിയന്ത്രിതമായ ചെലവുകള്‍ വിഷമിപ്പിക്കും.
ഭരണി: പ്രണയ ജീവിതത്തിൽ ചെറിയ മാനസിക പിരിമുറുക്കം ഉണ്ടാകാം. സ്ത്രീകളെ വിശ്വസിക്കരുത്, മനസമാധാനം നഷ്ടപെടും, ധനനഷ്ടം, കോപം നിയന്ത്രിക്കണം, രോഗങ്ങള്‍ കൊണ്ടുള്ള ധനച്ചെലവ്, ദാമ്പത്യ സുഖക്കുറവ്, ശത്രുദോഷം.
കാര്‍ത്തിക: പുതിയ ബിസിനസിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് കാത്തിരിക്കുക. എല്ലാക്കാര്യത്തിലും ഉള്ള ആവേശം കുറയ്ക്കുക, ദാനകര്‍മ്മങ്ങള്‍ നടത്തും, ഉല്ലാസവാനായി കാണപ്പെടും, നല്ല ശുഭാപ്തി വിശ്വാസം കാണും.
രോഹിണി: തൊഴിൽ രംഗത്ത് സഹപ്രവർത്തകർ ഉപദേശം തേടും. തൊഴില്‍ മേഖല ഉഷാറാകും, മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍, മറ്റുള്ളവരോട് പ്രീതികരമായ രീതിയില്‍ പെരുമാറും.
മകയിരം: രാഷ്ട്രീയപരമായ നീക്കങ്ങൾ വിജയിക്കും. കുടുംബസുഖം, പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍.
തിരുവാതിര: സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭിക്കാം. പ്രാര്‍ഥനക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായ നടപടി, യാത്ര കൊണ്ട് ഗുണം, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല.
പുണര്‍തം: പ്രണയ ജീവിതത്തിൽ പുതിയ ഉണർവ് അനുഭവപ്പെടും. സുഖാനുഭവങ്ങള്‍, ദീര്‍ഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, ജോലി ഭാരം അധികരിക്കും, ഉദേശസാഫല്ല്യം കിട്ടും, ബിസിനസില്‍ നേട്ടം.
പൂയം: വിദേശത്തുള്ള ബന്ധുക്കളിൽ നിന്ന് സന്തോഷവാർത്ത കേൾക്കാം. വ്യാപാര സംരംഭത്തില്‍കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, അന്യരെ സഹായിക്കാന്‍ ഉള്ള മനസുണ്ടാകും, സാംസ്കാര സമ്പന്നമായി പെരുമാറും.
ആയില്യം: അതിഥികൾ വരാൻ സാദ്ധ്യതയുണ്ട്. പങ്കാളി മൂലം സുഖവും സമാധാനവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹ ബന്ധംകിട്ടും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, പുതിയ ഉന്മേഷം, ഉല്ലാസകരമായ അനുഭവങ്ങള്‍.
മകം: കുടുംബപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, രോഗശാന്തി, കുടുംബാംഗങ്ങള്‍ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെനോക്കണം.
പൂരം: മാതാപിതാക്കളുടെ സഹായത്തോടെ കുടുംബപരമായ പ്രശ്നങ്ങൾ പരിഹരിക്കണം, പരാശ്രയ ശീലം, വിഷയാസക്തി, ആരോടും ശത്രുത, മറ്റുള്ളവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനച്ചെലവ്, ദൂരയാത്രാക്ലേശം.
ഉത്രം: തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ അവസാനമില്ലാതെ തുടരും, സ്ത്രീകള്‍ക്ക് ക്ഷമയില്ലായ്മയും പൗരുഷവും കൂടിയിരിക്കും, സഞ്ചാര പ്രിയരായിരിക്കും, സ്ത്രീകളില്‍ കാണിക്കുന്ന അതിയായ താല്പര്യം മന:പ്രയാസം ഉണ്ടാക്കും.
അത്തം: സ്ത്രീകളെ വിശ്വാസപൂര്‍വ്വം ഒന്നും ഏല്പിക്കരുത്, സമയത്തിനു ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങൾ, ആഗ്രഹത്തിന് വിപരീതമായി കുടുംബാഗംങ്ങള്‍ പെരുമാറും, ദാമ്പത്യ സുഖക്കുറവ് അനുഭപ്പെടും.
ചിത്തിര: സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും, പണം കടം വാങ്ങിക്കേണ്ടി വരും, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ, പ്രയാസങ്ങള്‍, കുടുംബകലഹം, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, സഹോദരില്‍ നിന്നും പ്രയാസങ്ങൾ.
ചോതി: വൈകുന്നേരങ്ങളില്‍ അപരിചിതരുമായി പാര്‍ട്ടി കൂടരുത്, അസമയത്തുള്ള യാത്രയും മറ്റും ഒഴിവാക്കുക, ജാമ്യം നില്‍ക്കുന്നത് മൂലം വിഷമതകള്‍, വാക്കുതര്‍ക്കം, വ്യവഹാരത്തില്‍ പരാജയ ഭീതി.
വിശാഖം: ആത്മീയ ചിന്താഗതികള്‍ ഉണ്ടാകും, മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങള്‍ അനുകൂലമാക്കാനും പെട്ടെന്ന് സാധിക്കും, സന്തോഷപ്രദമായ സമയം, ഉല്ലാസ യാത്രകള്‍, ചെലവിനേക്കാള്‍ വരവ്.
അനിഴം: കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ധനപ്രാപ്തി, മന:പ്രയാസങ്ങള്‍ക്ക് കുറവനുഭപ്പെടും, ശത്രുജയം, വിദേശജോലി, കുടുംബത്തില്‍ സമാധാനം, വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവേ നല്ല സമയം.
കേട്ട: കഠിനാധ്വാനം കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കും. പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും, ധനലാഭം, പ്രയാസം എന്ന് കരുതിയ സംഗതികള്‍ നിഷ്പ്രയാസം സാധിക്കും, ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരാം, വാക്സാമാര്‍ത്ഥ്യം കാണിക്കും.
മൂലം: നിയമപരമായ കാര്യങ്ങളിൽ വിജയം നേടാം. അനുകൂലമായ സന്ദേശങ്ങള്‍ ലഭിക്കും, സന്താന ഗുണം, ക്രയവിക്രയങ്ങള്‍ നടത്തും, രോഗങ്ങള്‍ക്ക് ശാന്തി കിട്ടും, എഴുത്തുകാര്‍ക്ക് പേരും പെരുമയും കിട്ടും.
പൂരാടം: സ്വത്ത് വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. ആത്മവിശ്വാസം പ്രകടിപ്പിക്കും, വ്യവഹാരങ്ങളില്‍ വിജയം, പരിശ്രമങ്ങൾ വിജയിക്കും, ധനലാഭം, ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ വിജയം.
ഉത്രാടം: കുടുംബത്തിൽ സമാധാനം നിലനിൽക്കും. വിദേശ സ്ഥാപനങ്ങളുമായി സഹകരിക്കാൻ നല്ല സമയമാണ്. ആഗ്രഹങ്ങള്‍ നിറവേറും, ദാമ്പത്യം സമധാനപൂര്‍ണ്ണം, ആരോഗ്യം മെച്ചപ്പെടും, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങൾ, ആഢംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും.
തിരുവോണം: ദാമ്പത്യ ജീവിതത്തിലെ തടസങ്ങൾ നീങ്ങും. പങ്കാളിയുമായി ഷോപ്പിംഗിന് പോകാൻ സാദ്ധ്യതയുണ്ട്. പ്രണയ കാര്യങ്ങളില്‍ തീരുമാനം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്, മറ്റുള്ളവര്‍ക്ക് സ്വാന്തനമാകുന്ന രീതിയില്‍ സഹായങ്ങളും മറ്റും ചെയ്യും, മന:സ്സുഖം കിട്ടും.
അവിട്ടം: തൊഴിൽ രംഗത്ത് സ്ത്രീകളുമായി നല്ല ബന്ധം പുലർത്താൻ സാധിക്കും. ഗാംഭീര്യം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, ഉല്ലാസകരമായ അനുഭവങ്ങള്‍ , സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും. സാമ്പത്തിക നേട്ടങ്ങളും സ്ഥാനക്കയറ്റങ്ങളും പ്രതീക്ഷിക്കാം.
ചതയം: കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിജയം നേടാം. ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും അംഗീകാരവും, ഭാഗ്യം എപ്പോഴും ഉള്ളവര്‍, സല്‍സന്താന യോഗം, എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, നല്ല സഹകരണ മനോഭാവം ഉണ്ടാകും.
പൂരുരുട്ടാതി: പുണ്യപ്രവർത്തനങ്ങളിൽ നിന്ന് മാറി ചിന്തകൾ വരാം. കുട്ടികളിൽ നിന്ന് നിരാശയുണ്ടാകാം, പൊതുവേ അലസരും മടിയരും ആയിരിക്കും, പണ സംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, കുടുംബവീട് വീതം വയ്ക്കുന്നത് സംബന്ധമായ തര്‍ക്കങ്ങൾ നടക്കും.
ഉത്തൃട്ടാതി: ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. യാത്രകൾ ശ്രദ്ധിക്കണം. ഗുണാനുഭവങ്ങള്‍ ധാരാളമായി ലഭിച്ചാലും അതിനിടയില്‍ സംഭവിക്കുന്ന അവസ്ഥയെ അതിജീവിക്കാന്‍ പ്രയാസപ്പെടും, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം.
രേവതി: മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. സർക്കാർ ജോലിക്കാർ ശ്രദ്ധിക്കണം. ജോലി നഷ്ടം സംഭവിക്കാം, കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകള്‍ മൂലം ദുഃഖം, താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും, ദാമ്പത്യ ജീവിതത്തിൽ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, ശത്രു വർദ്ധനയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |