SignIn
Kerala Kaumudi Online
Tuesday, 14 July 2026 7.02 PM IST

ഈ നക്ഷത്രക്കാർക്ക് വരുമാനം കൂടും, ശത്രുക്കൾ പോലും സഹായം തേടിയെത്തും; അബദ്ധങ്ങളിൽ ചാടാതിരിക്കാൻ ശ്രദ്ധിക്കണം

astrology
പ്രതീകാത്മക ചിത്രം

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂലായ് 15 മിഥുനം 31 ബുധനാഴ്ച. ( 38 നാഴിക 51 വിനാഴിക വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം ) [ പ്രഥമ തിഥി 14 നാഴിക 03 വിനാഴിക വരെ ] ( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )

അശ്വതി : കലാപരമായ സിദ്ധികൾ പ്രദർശിപ്പിക്കാൻ അവസരമുണ്ടാവും. ഉന്നത സ്ഥാനലബ്‌ദ്ധി, ധനപരമായി നല്ല സമയം, കഠിനമായി പരിശ്രമിക്കും.

ഭരണി : ഭൂമി കച്ചവടത്തിൽ അമളി പിണയാനിടയുള്ളതിനാൽ ജാഗ്രത വേണം. സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാര്‍ത്തിക : ചെലവിൽ നിയന്ത്രണം അനിവാര്യമാണ്. സഹോദരുമായി പിണങ്ങുന്നതിന് കാരണങ്ങൾ തലപൊക്കും. തൊഴില്‍രംഗത്ത് സുരക്ഷിതിമില്ലായ്മ. മുറിവോ ചതവോ പറ്റാം.‌

രോഹിണി : അർഹതയുള്ള വിദ്യാർത്ഥികൾക്ക് സ്വന്തം നിലയിൽ ധനസഹായം ചെയ്തേക്കും. കിട്ടാക്കടം പിരിഞ്ഞുകിട്ടും, മനസിനെ ചഞ്ചലമാക്കിയ സംഗതികള്‍ പിന്നീട് അനുകൂലമായി വരും.

മകയിരം : സഹോദരരുമായി കലഹം, അവകാശതർക്കങ്ങൾ എന്നിവ സാദ്ധ്യതകളാണ്. യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങള്‍.

തിരുവാതിര : സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികൾ വൈകില്ല. രാഷ്ട്രീയത്തിൽ വിജയം കൊയ്യുന്നതാണ്. കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.

പുണര്‍തം : കരാറുകളിൽ ഒപ്പിടും മുൻപ് നിബന്ധനകൾ മനസിലാക്കാൻ മറക്കരുത്. തൊഴില്‍ നഷ്ടം, യാത്രയില്‍ അസ്വസ്ഥതകള്‍.

പൂയം : സംഘടനയുടെ ഏകോപനത്തിൽ വിജയം വരിക്കും. സാമ്പത്തികമായി മെച്ചമുണ്ടാവും. തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും.

ആയില്യം : സുഹൃത്തുക്കളുടെ കൂട്ടുവ്യാപാരത്തിൽ പങ്കാളിയാവും. പൊതുവേ കലാപ്രവർത്തനം കൊണ്ട് മെച്ചമുണ്ടാവും, കര്‍ഷകര്‍ക്ക് ലാഭം, ഗുണാനുഭങ്ങള്‍.

മകം : പ്രായോഗികത ഉയർന്നുനിൽക്കും. സാങ്കേതികമായ കാര്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്നതാണ്. സഹായ സഹകരണങ്ങള്‍ ലഭിക്കും, രോഗശാന്തി.

പൂരം : സാമ്പത്തിക സമ്മർദ്ദത്തിന് തെല്ല് അയവുണ്ടാവും. സഹായഹസ്‌തങ്ങൾ തേടിവരും. ബന്ധുക്കള്‍ അനുകൂലരാകും, ഇപാടുകളില്‍ ലാഭം.

ഉത്രം : തൊഴിൽ രംഗത്ത് കാര്യമായ പരിശ്രമം കൂടാതെ ധനംവരും, കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധി യുടെ സമയം.

അത്തം : സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് നല്ലതാണ്. തൊഴില്‍ സ്ഥാപനത്തിന് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും, ആകര്‍ഷകമായി സംസാരിക്കും.

ചിത്തിര : അപ്രതീക്ഷിത ധനലാഭം ഉണ്ടാകുമെങ്കിലും, അത് ചെലവായി പോകാൻ സാദ്ധ്യതയുണ്ട്. ആഗ്രഹപ്രാപ്‌തി. യാത്രയില്‍ നേട്ടം, വ്യാപാരികള്‍ക്ക് നല്ലസമയം.

ചോതി : വാഗ്ദാനങ്ങൾ നൽകി കടം വാങ്ങിയവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കും. കൃഷിയിലൂടെ നേട്ടം, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, ആത്മവിശ്വാസം വളരും.

വിശാഖം : സാമൂഹിക പെരുമാറ്റത്തിൽ നിയന്ത്രണം ആവശ്യമാണ്. വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമാകും.

അനിഴം : സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ വ്യക്തത പുലർത്തുക. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, ബിസിനസില്‍ നിന്നും മികച്ച നേട്ടം.

കേട്ട : പുറത്തുനിന്നുള്ളവരുമായുള്ള ബന്ധം കുറയ്ക്കുക, അല്ലെങ്കിൽ മാനഹാനിക്ക് സാധ്യതയുണ്ട്. പണം മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ തിരികെ ലഭിക്കില്ല.

മൂലം : കോടതി കേസുമായി ബന്ധപ്പെട്ട് തർക്കം വർദ്ധിക്കാം. എന്തും പറയുന്നതിന് മുമ്പ് അതിന്റെ ഭവിഷ്യത്ത് ആലോചിക്കുക. ധനപരമായി അനിശ്ചതത്വം, വിവാഹാലോചനകള്‍ മുടങ്ങും.

പൂരാടം : സ്വത്ത് അല്ലെങ്കിൽ ബിസിനസ് സംബന്ധമായി തർക്കങ്ങൾ ഉണ്ടാകാം. ആവശ്യമെങ്കിൽ മാത്രം അഭിപ്രായങ്ങൾ പറയുക. വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും.

ഉത്രാടം : ജോലി ചെയ്യാനുള്ള ഉത്സാഹം കുറയും. മോശം ആരോഗ്യം മടി വർദ്ധിപ്പിക്കും. അബദ്ധങ്ങളില്‍ ചാടും, ഭീരുത്വം, കുടുംബത്തില്‍ കലഹം.

തിരുവോണം : സാമ്പത്തിക കാര്യങ്ങളിൽ തൊഴിൽ രംഗത്ത് ആരോടെങ്കിലും തർക്കമുണ്ടാകാം. മാതാവിന് ധനലാഭം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

അവിട്ടം : കുടുംബാംഗങ്ങളുമായി വഴക്ക് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും.

ചതയം : മറ്റുള്ളവരെ തെറ്റായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കരുത്. സന്താനങ്ങള്‍ മൂലം സന്തോഷം കിട്ടും, കലാമത്സരങ്ങളില്‍ വിജയം.

പൂരുരുട്ടാതി : വീട്ടിൽ സ്വത്ത് ഭാഗം വെക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ സാദ്ധ്യതയുണ്ട്. അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും.

ഉത്തൃട്ടാതി : വീട്ടിലെ ചെലവുകൾ കൂടുന്നതിനാൽ സമ്പാദിക്കാൻ പ്രയാസമായിരിക്കും. കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും.

രേവതി : കഴിവുണ്ടെങ്കിലും ഒഴികഴിവുകൾ പറഞ്ഞ് ജോലികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കും. യാത്രാഗുണം, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും.

English Summary

According to astrological beliefs, this horoscope predicts mixed fortunes for different nakshatras. While some signs may experience higher income, career growth, financial gains, and support from unexpected people, others are advised to be cautious about property matters, spending, legal issues, travel, and conflicts. The predictions encourage careful decision-making and avoiding impulsive actions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAYALAM HOROSCOPE, NAKSHATRA PREDICTIONS, ASTROLOGY TODAY, NAKSHATRA PHALAM, RASHI PHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY