SignIn
Kerala Kaumudi Online
Thursday, 16 July 2026 7.28 PM IST

പ്രണയകാര്യത്തിൽ ഇനി ടെൻഷൻ വേണ്ട, നഷ്‌ടപ്പെട്ടതെല്ലാം തിരികെ കിട്ടും; ഈ നക്ഷത്രക്കാർക്ക് ഇനി നല്ലകാലം

astrology
പ്രതീകാത്മക ചിത്രം

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂലായ് 17 കർക്കിടകം 1 വെള്ളിയാഴ്ച. രാമായണ മാസാരംഭം... ദിനം 1. നാലമ്പല ദർശനാരംഭം ( 30 നാഴിക 50 വിനാഴിക വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം ) [ചതുർത്ഥി തിഥി 56 നാഴിക 11 വിനാഴിക വരെ ]( രാഹുകാലം 10.30 മണി മുതൽ 12 മണി വരെ )

അശ്വതി: യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനപ്രയാസം ഉണ്ടാകാം.

ഭരണി: ധനസമ്പാദനം ഒരു മുഖ്യവിഷയമായി പരിഗണിക്കുകയും അതിനു എന്ത് മാര്‍ഗ്ഗം അവലംബിക്കുകയും ചെയ്യും, ശത്രുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും.

കാര്‍ത്തിക: തൊഴില്‍ മേഖലയില്‍ മേന്മ, സന്താനസുഖം, മനസിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും.

രോഹിണി: കോപം നിയന്ത്രിക്കണം, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങള്‍, സ്ത്രീകളെ വിശ്വസിക്കരുത്, ജോലി ഭാരം അധികരിക്കും.

മകയിരം: പ്രാര്‍ഥനയ്‌ക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി.

തിരുവാതിര: ദൂരയാത്രാ ക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവര്‍ത്തികള്‍, ധനചെലവ്, ആപത്തുകള്‍.

പുണര്‍തം: അന്യരെ സഹായിക്കാനുള്ള മനസുണ്ടാകും, സാംസ്കാര സമ്പന്നമായി പെരുമാറും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം.

പൂയം: ജോലിഭാരം അധികരിക്കും, അന്യദേശവാസം, ദൂരെയാത്ര, ആരോഗ്യപരമായി അസ്വസ്ഥതകള്‍, കുടുംബത്തില്‍ സ്വസ്ഥത കുറവ് വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

ആയില്യം: മറ്റുള്ളവര്‍ രഹസ്യങ്ങള്‍ ഏല്‍പ്പിക്കും. പിന്നീട് അത് വിനയാകാൻ സാദ്ധ്യതയുണ്ട്, ആദര്‍ശം വിട്ട് ഒന്നും ചെയ്യില്ല, കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെ നിറവേറ്റും, വാക്ക് പാലിക്കാന്‍ സാധിക്കും.

മകം: ആത്മീയത ഉണ്ടാകും, ആഡംബര വസ്തുക്കള്‍ ശേഖരിക്കും, സ്ത്രീകള്‍ കാരണം ചെലവ് കുടിയിരിക്കും, ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം.

പൂരം: രോഗശാന്തി, കുടുംബാങ്ങള്‍ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെ നോക്കണം, കാര്യ സാദ്ധ്യത്തിനായി യാത്രകള്‍ ചെയ്യും.

ഉത്രം: മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരിലില്‍ നിന്നും സഹായ സഹകരണങ്ങള്‍, ദൈവീക ചിന്ത ഉടലെടുക്കും.

അത്തം: ജീവിതത്തില്‍ പലവിധത്തിലുമുള്ള പുരോഗതി, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും.

ചിത്തിര: സമ്മാനാദി ലാഭം, ധനാഗമനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും, അംഗീകാരവും, ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം. കുടുംബ സുഖം, ബിസിനസില്‍ നേട്ടം.

ചോതി: ഈശ്വരാനുഗ്രഹം,ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ത്ഥമായ സഹകരണം, സ്നേഹകാര്യങ്ങളില്‍ അനുകൂല തീരുമാനം.

വിശാഖം: രോഗമുക്തിലഭിക്കും, സന്താനസുഖം, തുടര്‍ച്ചയായുള്ള പ്രയത്നത്തിനു ഫലം കിട്ടും, സ്ത്രീകള്‍ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും.

അനിഴം: അകന്നു നിന്നവര്‍ അടുക്കും, ഭാര്യാഗുണം, ധനാഗമനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍, കുടുംബത്തില്‍ വിവാഹാദി കര്‍മ്മങ്ങള്‍ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും.

കേട്ട: കുടുംബ ജീവിതം സന്തോഷപ്രദം, പ്രണയ സാഫല്ല്യം, ദീനാനുകമ്പ പ്രകടിപ്പിക്കും, വിവാദങ്ങളില്‍ വിജയവും, രോഗശാന്തിയും.

മൂലം: സുഹൃത്തുകള്‍ മുഖേനെ അംഗീകാരം, വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും.

പൂരാടം: പണസംബന്ധമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, വിവാഹ ജീവിതത്തില്‍ ചില വിഷമതകള്‍ വന്നുഭവിക്കും, കരുതലോടെയിരിക്കുക.

ഉത്രാടം: പിതാവില്‍ നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങള്‍, സ്വദേശം വിട്ടു താമസിക്കാന്‍ താല്‍പര്യം.

തിരുവോണം: പൈതൃക ധനനാശം അനുഭവത്തില്‍ വരും, ബന്ധുക്കള്‍ ശത്രുക്കള്‍ ആകും, വ്യവഹാരങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാകും.

അവിട്ടം: വ്യവഹാരവിജയം, ദേവാലയദര്‍ശനം, അംഗീകാരം, യാത്രാഗുണം, വിശ്വാസപൂര്‍വ്വം ആരെയും ഒന്നും ഏല്പ്പിക്കരുത്.

ചതയം: ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, ശത്രുവര്‍ദ്ധന, ധനനഷ്ടം താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും.

പൂരുരുട്ടാതി: സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല, ബിസിനസ്സില്‍ നേട്ടം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഉത്തൃട്ടാതി: സുഖവും സമാധാനവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

രേവതി: സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOVE HOROSCOPE, ASTROLOGY PREDICTIONS, LUCKY NAKSHATRAS, RELATIONSHIP ASTROLOGY, NAKSHATHRABHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY