റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com
2026 ഓഗസ്റ്റ് 1 കർക്കിടകം 16 ശനിയാഴ്ച. രാമായണമാസം ദിനം 16.(36 നാഴിക 09 വിനാഴിക വരെ ചതയം നക്ഷത്രം ശേഷം പൂരുരുട്ടാതി നക്ഷത്രം) [തൃതീയ തിഥി 42 നാഴിക 04 വിനാഴിക വരെ ശേഷം](രാഹുകാലം 6 മണി മുതൽ 7.30 മണി വരെ )
അശ്വതി : വിദ്യാര്‍ത്ഥികള്‍ക്ക് കഠിന പരിശ്രമം ആവശ്യമായി കാണുന്നു. ആരോഗ്യപരമായും മാനസികമിയും അസ്വസ്ഥതകള്‍ക്ക് സാദ്ധ്യതയുണ്ട്. സംസാരം വളരെ നിയന്ത്രിക്കണം.
ഭരണി : ഏതു കാര്യത്തിലും വളരെയധികം ശ്രദ്ധ പാലിക്കുക. ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും. ജാമ്യം നില്‍ക്കുന്നത് മൂലം വിഷമതകള്‍, വ്യവഹാരത്തില്‍ പരാജയ ഭീതി.
കാര്‍ത്തിക : ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനവും മറ്റ് അസ്വസ്ഥതകളും ഉണ്ടായേക്കാം. ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.
രോഹിണി: സ്ത്രീകള്‍ക്ക് നല്ലസമയം, വിദേശയാത്രകള്‍ ഗുണകരമാകും, സ്ത്രീകള്‍ക്ക് ആഭരണ, വസ്ത്രാദിലാഭം. ധനപരമായ നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാകും.
മകയിരം : പുരോഗതിയും അനുകൂലങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. നൂതന സംരംഭങ്ങള്‍ തുടങ്ങും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ശ്രമിക്കും.
തിരുവാതിര : പുതിയ പ്രവര്‍ത്തന മേഖലയില്‍ പരിശ്രമങ്ങള്‍ നടത്തും. സുഹൃത്ത് സഹായം ലഭിക്കും. വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകും. സന്താനങ്ങളെക്കൊണ്ട് ഗുണം.
പുണര്‍തം : സാമ്പത്തിക നേട്ടമുണ്ടാകും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. കുടുംബത്തിൽ സമാധാനം, ആത്മവിശ്വാസക്കൂടുതല്‍, പ്രയത്നം സഫലമാകും.
പൂയം : വ്യവഹാരങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. ആരോഗ്യ പരമായ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. പുതിയ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കും, കീര്‍ത്തി വസ്ത്രാഭരണലാഭം.
ആയില്യം : ധനനഷ്‌ടങ്ങള്‍ ഉണ്ടാകും. കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, സന്താനങ്ങള്‍ മൂലം കഷ്‌ടപാടുകൾ, സാമ്പത്തിക ബാദ്ധ്യതകളിൽ സമാധാനം, പ്രയത്നത്തിനുതക്ക പ്രതിഫലം കിട്ടും.
മകം : മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മനഃക്ലേശവും അസ്വസ്ഥതകളും വര്‍ദ്ധിച്ചേക്കാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. ശാരീരിക വിഷമതകള്‍ ഏറാന്‍ സാദ്ധ്യത, തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കും.
പൂരം : യാത്രാ തടസങ്ങള്‍ ഉണ്ടായേക്കാം. ധനനഷ്ടത്തിന് സാദ്ധ്യത. എല്ലാ കാര്യങ്ങള്‍ക്കും തടസം അനുഭവപ്പെടും, അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക, ബന്ധുക്കൾക്ക് രോഗ ദുരിതങ്ങള്‍ ഉണ്ടാകും.
ഉത്രം : ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം. പങ്കാളിക്ക് ശാരീരിക മാനസിക ക്ലേശങ്ങള്‍ക്ക് സാദ്ധ്യത. താഴ്ത്തപെടല്‍ അനുഭവത്തില്‍ വരും, അന്യരെ വിശ്വാസപൂര്‍വ്വം ഒന്നും ഏല്പ്പിക്കരുത്.
അത്തം : ബിസിനസിൽ കൂടുതല്‍ ശ്രദ്ധ പാലിക്കുക. വ്യാപാര രംഗത്ത് പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാകാം. ശാരീരിക സുഖക്കുറവ് അനുഭപ്പെടും, ചിന്തയിലുണ്ടാകുന്ന സംഗതികള്‍ പ്രായോഗികമാക്കാന്‍ നന്നേ ബുദ്ധിമുട്ടും.
ചിത്തിര : ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ പാലിച്ചില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ വന്നുചേരാം. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രത പാലിക്കുക. സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.
ചോതി : കച്ചവടത്തിൽ പരാജയങ്ങള്‍ വരാം. സ്നേഹിതന്മാരില്‍ നിന്ന് ചതിവുകള്‍ ഉണ്ടാകാനിടയുണ്ട്, അന്യർ ചെയ്ത കുറ്റം ഏല്‍ക്കേണ്ടി വരും, അയല്‍ക്കാരുമായി കലഹിക്കാനിടവരും.
വിശാഖം : വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രതയോടെയാണെങ്കില്‍ ഉദ്ദേശിച്ച ഗുണം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ ചില തീരുമാനങ്ങള്‍ ഉണ്ടാകും. പ്രവര്‍ത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം. കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും.
അനിഴം : ആത്മവിശ്വാസം വര്‍ദ്ധിക്കും, ദൂരെയാത്രകള്‍ ഫലപ്രദമാകും. സാമ്പത്തികമായ ചില നേട്ടങ്ങള്‍ ഉണ്ടാകും. മറ്റുള്ളവരുടെ ആദരവ് നേടും, പൊതുകാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.
കേട്ട : ജോലിയില്‍ ചില നേട്ടങ്ങള്‍ ഉണ്ടാകും. ധനപരമായ പുരോഗതി കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണദോഷ സമ്മിശ്രതവസ്ഥ. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടവരും, മാദ്ധ്യമങ്ങളില്‍ ശോഭിക്കും.
മൂലം : കര്‍മ്മരംഗത്ത് നൂതനമായ പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കും. ജോലിയില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മാറ്റും, ഗൃഹ നിര്‍മ്മാണത്തിന് പണം മുടക്കും.
പൂരാടം : ഉദ്യോഗസ്ഥര്‍ക്ക് അനുകൂല മാറ്റമുണ്ടാകും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാനിടവരും, ജോലി തെടുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, പ്രണയ കാര്യങ്ങളില്‍ തീരുമാനം, മാനസിക പ്രയാസങ്ങള്‍ക്ക് കുറവ് വരാം.
ഉത്രാടം : പുതിയ തൊഴില്‍ നേടുന്നതിന് സാദ്ധ്യതയുണ്ട്. പൊതു പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും, ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും.
തിരുവോണം : വിദ്യാര്‍ത്ഥികള്‍ക്ക് നന്നായി പരിശ്രമിച്ച് വിജയിക്കാന്‍ കഴിയും. കലാകാരന്മാര്‍ക്ക് നല്ല സമയം, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും. സ്ത്രീകളില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കാം.
അവിട്ടം : കുടുംബത്തില്‍ അസ്വസ്ഥതകള്‍ക്ക് സാദ്ധ്യത കാണുന്നുണ്ട്. എതിര്‍പ്പുകളെ അതിജീവിക്കേണ്ടി വരും. കര്‍മ്മതടസം, ദുരിതങ്ങൾ, നേത്ര രോഗം വരാതെ സൂക്ഷിക്കുക, അഭിമാനക്ഷതം വരാതെ നോക്കണം.
ചതയം : പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക, ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകൾ ശ്രവിക്കും, ഭൂമി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.
പൂരുരുട്ടാതി : സമാധാനവും സന്തോഷവും നഷ്ടപ്പെടും, കാർഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക, വാശി മത്സര ബുദ്ധി ഇവ ഉപേക്ഷിക്കണം, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതല്‍ ഉണ്ടാകും.
ഉത്രട്ടാതി : പൊതുജനങ്ങളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടും. സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും പ്രതികൂല നിലപാട്, രഹസ്യം സൂക്ഷിക്കാന്‍ സാധിക്കില്ല, കുടുംബത്തില്‍ കലഹങ്ങള്‍, ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും.
രേവതി : കര്‍മ്മരംഗത്ത് പലവിധ പ്രതികൂല മാറ്റങ്ങള്‍ക്കും ഇടയുണ്ട്. സായാഹ്നം വരെ കാര്യങ്ങള്‍ ഏറെക്കുറെ അനുകൂലം പിന്നീട് വിഷമതകള്‍, ഉദരരോഗം. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല.
This article presents daily astrological predictions for August 1, 2026, covering all 27 Nakshatras. It offers specific guidance on financial prospects, career changes, health concerns, and relationship dynamics. While some birth stars are forecast to experience challenges or setbacks, others are predicted to enjoy periods of progress, gains, and favorable outcomes in various aspects of life.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |