റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com
2026 ആഗസ്റ്റ് 9 കർക്കിടകം 24 ശനിയാഴ്ച. രാമായണമാസം ദിനം 24. ( 21 നാഴിക 2 വിനാഴിക വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം ) [ഏകാദശി തിഥി 11 നാഴിക 57 വിനാഴിക വരെ ശേഷം ] ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )
അശ്വതി: ദുര്‍വാശി മൂലം ദുരിതം, ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക. കര്‍മ്മ രംഗത്ത് പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വരും. ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും.
ഭരണി: പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കണം, കലഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, രോഗസാദ്ധ്യത. ആരോഗ്യപരമായി നല്ല ശ്രദ്ധ പുലർത്തണം. അന്യദേശ വാസം, വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം.
കാര്‍ത്തിക: യാത്രയില്‍ വളരെ കരുതല്‍ വേണം. ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കുക, മറ്റുള്ളവരുടെ വാഗ്ദാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കരുത്. സ്വാര്‍ദ്ധമായി പെരുമാറും, ജാമ്യം നിന്നതില്‍ പ്രശ്നങ്ങള്‍.
രോഹിണി: ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങള്‍ക്ക് വഴിയൊരുക്കും. അസ്വസ്ഥതകളും തര്‍ക്കങ്ങളും കാരണം മനസ് കലുഷിതമാകും. അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പുലർത്തണം.
മകയിരം: പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍. കലാരംഗത്തുള്ളവര്‍ക്ക് നേട്ടം, ക്ഷേത്ര ദര്‍ശനം നടത്തും. യുവതീയുവാക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനം.
തിരുവാതിര: കുടുംബത്തില്‍ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നത, പരസ്ത്രീകളിൽ അതിയായ താല്‍പര്യം കാണിക്കും, ക്ഷമയില്ലായ്മ ആപത്ത് ഉണ്ടാക്കും. സഹായം കൈപ്പറ്റിയിരുന്നവർ ശത്രുക്കള്‍ ആകും.
പുണര്‍തം: ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം. കര്‍മ്മപുഷ്ടിയും യാത്രാവിജയവും, ആത്മവിശ്വാസക്കൂടുതല്‍.
പൂയം: ബുദ്ധിപരമായി കാര്യങ്ങള്‍ നിറവേറ്റും, സുഹൃത്തുക്കള്‍ സഹായിക്കും, ജീവിതം സുഖകരമായിരിക്കും, സന്താനങ്ങള്‍ക്ക് വിവാഹ ആലോചനകൾ, പ്രശ്നങ്ങൾക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം.
ആയില്യം: മറ്റുള്ളവർക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, മുതിർന്നവരുടെ പ്രശംസയ്ക്കു അര്‍ഹാനാകും, കുടുംബസുഖം. അന്യരെ സഹായിക്കും, പരിശ്രമശീലം കൂടുതല്‍ ആയിരിക്കും അതില്‍ വിജയിക്കുകയും ചെയ്യും.
മകം: പ്രണയ കാര്യങ്ങിളില്‍ സന്തോഷാനുഭങ്ങൾ ഉണ്ടാകും, ആരോഗ്യനില തൃപ്തികരം, പുതിയ ജോലി ലഭിക്കും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, കുടുംബസുഖം, വിവാഹ കാര്യങ്ങളില്‍ അനുകൂലമായ നിലപാട്, യാത്രകൾ വേണ്ടി വരും.
പൂരം: മനസിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കും, യാത്രമൂലം നേട്ടം, പൊതു രംഗത്ത് നിന്നും ആനുകൂല്ല്യം, വസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങള്‍.
ഉത്രം: ശത്രുക്കളുടെ ഉപദ്രവം കുറയും, യാത്രമൂലം നേട്ടം, പരസഹായത്താല്‍ സുഖാനുഭങ്ങൾ. ദാമ്പത്യം സുഖപ്രദം, ബന്ധുഗുണം. ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, വശ്യമായി സംസാരിക്കും.
അത്തം: ധനപ്രാപ്തി, ദൈവാനുകൂല്ല്യം, തേൻപുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകരുത്. ശുഭകാര്യങ്ങള്‍ നടക്കും, ബിസിനസിൽ നേട്ടം. സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, ഭാര്യാഗുണം.
ചിത്തിര: പ്രശ്‌നങ്ങളിലും വാഗ്ദ്വാനങ്ങളിലും വഴിപ്പെടരുത്. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, പ്രശ്‌നങ്ങളില്‍ ചാടാന്‍ സാദ്ധ്യതയുണ്ട്. കുടുംബസുഖം ലഭിക്കും, നേത്ര രോഗം വരാതെ നോക്കണം.
ചോതി: സഹായികള്‍ ശത്രുക്കള്‍ ആകും, ധനത്തിന്‍റെ കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം. വിശ്വാസവഞ്ചന നേരിടേണ്ടി വരും, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല, ചെലവുകള്‍ വര്‍ദ്ധിക്കും.
വിശാഖം: സ്വകാര്യ ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം. ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ആരോഗ്യപരമായി അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകൾ വന്നുഭവിക്കും. സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും.
അനിഴം: കുടുംബ ജീവിതത്തിൽ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, കര്‍മ്മ മണ്ഡലത്തില്‍ വിഷമതകള്‍. ഔഷധം ഉപയോഗിക്കേണ്ടി വരും, പ്രണയം മൂലം കഷ്ടപ്പാടുകള്‍.
കേട്ട: പോലീസ് കേസുകൾ വഴി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം, മിത്രങ്ങള്‍ ശത്രുക്കള്‍ ആകും, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാകും.
മൂലം: ആത്മവിശ്വാസം നഷ്ടപെടുത്തുന്ന സംഗതികള്‍ സംജാതമാകും, ബന്ധുക്കൾ അനുകൂലമാകും, പൊതുജനങ്ങളുടെ അപ്രീതി നേടും. ആരോഗ്യത്തില്‍ കരുതല്‍ വേണം, പ്രണയനൈരാശ്യം, ദുരിതങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍.
പൂരാടം: വിശ്വാസവഞ്ചന നേരിടും, തൊഴിൽപരമായി എതിര്‍പ്പുകള്‍, അനുകൂലികൾ ശത്രുക്കള്‍ ആകും. കുടുംബസമാധാനം തിരികെ കിട്ടും, വിവാദങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം.
ഉത്രാടം: വിവാഹജീവിതത്തില്‍ ചില വിഷമതകള്‍ വന്നുഭവിക്കും, കരുതലോടെയിരിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം, ധനപ്രാപ്തി. പ്രണയം മൂലം കഷ്ടപ്പാടുകൾ.
തിരുവോണം: ബിസിനസ് സ്ഥിരപ്പെടുത്താന്‍ പങ്കാളി സഹായിക്കും, കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, വ്യവഹാരവിജയം, ബന്ധുബലം. സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും.
അവിട്ടം: ധനപരമായി ഉള്ള ബുദ്ധിമുട്ടുകള്‍ മാറും, സന്താനങ്ങള്‍ക്ക് ജോലി ലഭ്യതയുണ്ടാകും, കുടുംബ സുഖം, മംഗളകര്‍മ്മങ്ങളില്‍ സഹകരിക്കും.യാത്രയില്‍ നേട്ടം, സ്ത്രീകള്‍ക്ക് അംഗീകാരം.
ചതയം: സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും, സുഖാനുഭവങ്ങൾ, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും. അനുകൂലമായ വിവാഹ ബന്ധം കിട്ടും, അധികാരപരിധി വര്‍ദ്ധിക്കും.
പൂരുരുട്ടാതി: ദൃഢനിശ്ചയം ഉണ്ടാകും, സ്വതന്ത്രചിന്തയും വിശാലവീഷണവും ഉണ്ടാകും, പ്രവൃത്തി വിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത, ഇഷ്ടമംഗല്ല്യയോഗം, സ്ത്രീകൾ കാരണം ഗുണാനുഭവങ്ങള്‍.
ഉത്തൃട്ടാതി: ഒരേസമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്പ്പെടുത്താന്‍ സാധിക്കും, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ഉന്നത സ്ഥാന ലബ്ധി, കുടുംബപരമായി ഉള്ള അസ്വസ്ഥതകള്‍ കുറയും.
രേവതി: ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും. എതിര്‍പ്പുകളെ അതിജീവിക്കും, യാത്രയില്‍ അപ്രതീഷിതമായി കണ്ടുമുട്ടലുകള്‍ ഉണ്ടാകും. ശത്രു ഭയം മാറിക്കിട്ടും, ധനപരമായ കാര്യങ്ങളില്‍ വിജയം.
Due to stubbornness, you may face difficulties. Approach every matter with foresight. Challenges may arise in your professional life, and you will need to overcome them. There may also be some dissatisfaction in married life, along with health concerns.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |