SignIn
Kerala Kaumudi Online
Sunday, 09 August 2026 7.49 PM IST

ഇതാണോ നിങ്ങളുടെ നക്ഷത്രം? ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളും വിലപിടിപ്പുള്ള സമ്മാനങ്ങളും തേടിയെത്തും

astrology
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com

2026 ഓഗസ്റ്റ് 10 കർക്കിടകം 25 തിങ്കളാഴ്ച. രാമായണമാസം ദിനം 25. (15 നാഴിക 21 വിനാഴിക വരെ തിരുവാതിര നക്ഷത്രം ശേഷം പുണർതം നക്ഷത്രം) [ദ്വാദശി തിഥി 4 നാഴിക 16 വിനാഴിക വരെ ശേഷം] (രാഹുകാലം 1.30 മണി മുതൽ 3 മണി വരെ)

അശ്വതി: ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, ഉദ്യോഗാർഥികൾക്ക് ജോലി ലഭ്യത. അധിക്ഷേപങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാന്‍ സാധിക്കും. ജന്മനാട്ടിലേക്ക്‌ സ്ഥാനമാറ്റം.

ഭരണി: സന്താനങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കും. സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം.

കാര്‍ത്തിക: വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, വിദേശവാസം ഗുണം ചെയ്യും. വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ഭൂമി ക്രയവിക്രയങ്ങള്‍ നടക്കും.

രോഹിണി: കുടുംബ ചുമതലകള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റും, എല്ലാ രംഗത്തും അഭിവൃദ്ധി. പ്രത്യേകാഭിലാഷങ്ങള്‍ നടപ്പിലാകും, പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും.

മകയിരം: കഴിവ്‌ പ്രദര്‍ശിപ്പിക്കാന്‍ അവസരം, രാഷ്‌ട്രീയ രംഗത്തുള്ളവര്‍ക്കും, കലാ രംഗത്തുള്ളവര്‍ക്കും ധനസമൃദ്ധി. കല, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും.

തിരുവാതിര: ധനാഭിവൃദ്ധി, കുടുംബസുഖം, വിവാഹം മൂലം ഉയര്‍ച്ച. ദീര്‍ഘദൃഷ്‌ടിയോടെ കാര്യങ്ങള്‍ ചെയ്യും, ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

പുണര്‍തം: ഗൃഹത്തില്‍ സന്തുഷ്‌ടിയും സ്വസ്ഥതയും, ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും. ജോലിയില്‍ അനുകൂലമായ രീതിയില്‍ മാറ്റം, ഉന്നത സ്ഥാന ലഭ്യത.

പൂയം: സ്ത്രീ സംബന്ധ വിഷയങ്ങളില്‍ നല്ല കരുതല്‍ വേണം, പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത. അയല്‍ക്കാരുമായി കലഹം, ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക.

ആയില്യം: കുടുംബത്തില്‍ പലവിധ അസ്വസ്ഥതകള്‍ ഉണ്ടാകും, എല്ലാ കാര്യത്തിലും പരാജയസാദ്ധ്യത. രോഗങ്ങളാല്‍ ദുരിതം, ഇഷ്‌ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും.

മകം: പ്രവര്‍ത്തനരംഗത്ത്‌ വളരെ ശ്രദ്ധ വേണം, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും. പഠനത്തില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക.

പൂരം: മുന്‍കോപം ഉപേക്ഷിക്കുക. ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങള്‍ക്ക്‌ വഴിയൊരുക്കും. പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്‌മതപാലിക്കുക. രോഗസാദ്ധ്യത.

ഉത്രം: പരിശ്രമങ്ങള്‍ക്ക് തടസം നേരിടും, സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, ദാമ്പത്യ സുഖക്കുറവ്. നിസാരമായി കരുതുന്ന കാര്യങ്ങള്‍ വല്ലാതെ കുഴക്കും, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.

അത്തം: ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, സുഹൃദ്ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം. കര്‍മരംഗത്ത്‌ നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം, സന്തോഷകരമായ അനുഭവങ്ങള്‍.

ചിത്തിര: വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും. യാത്രയില്‍ വളരെ കരുതല്‍ വേണം. പ്രേമകാര്യങ്ങളില്‍ ‍സമാധാനക്കുറവ്, ആരോഗ്യപ്രശ്നങ്ങള്‍.

ചോതി: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ബിസനസ് പുനരാരംഭിക്കും.‍ വ്യാപാര രംഗത്തുള്ളവർക്ക് വളരെ നേട്ടം, സര്‍വാഭീഷ്‌ടസിദ്ധി.

വിശാഖം: ജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്ന ഒരു അപൂര്‍വ ആത്മബന്ധം ലഭിക്കും. നല്ല മുന്നേറ്റം, അന്യരാജ്യത്ത് വിജയം, സ്നേഹശീലം.

അനിഴം: സാഹിത്യകാരന്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍, ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങും. സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കും.

കേട്ട: വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, സഹോദരഗുണം. ആസൂത്രണ വിദഗ്‌ദ്ധന്‍, നല്ല കാര്യശേഷി, യാത്രാഗുണം, സുഖജീവിതം.

മൂലം: ഇടപാടുകളില്‍ വിജയം, ധനവരവ്, കലാപരമായി നല്ലസമയം, കൂര്‍മ്മ ബുദ്ധി, സ്ത്രീ ഗുണം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി, കുടുംബസുഖം, യാത്രയില്‍ നേട്ടം,കടബാദ്ധ്യതകള്‍ കുറയും.

പൂരാടം: അപ്രതീക്ഷിതമായ പല നേട്ടങ്ങള്‍ ഉണ്ടാകും, ഉത്തരവാദിത്തങ്ങള്‍ അന്യരെ ഏല്‍പ്പിക്കുന്നത്‌ നന്നല്ല. ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകള്‍ വഴി സുഖവും സമാധാനവും.

ഉത്രാടം: ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. തൊഴില്‍രംഗത്ത്‌ അപ്രതീക്ഷിത തടസങ്ങള്‍. സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും.

തിരുവോണം: സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തും, കഠിനമായ പരിശ്രമം വേണ്ടി വരും, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത്.

അവിട്ടം: ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, ജോലിയില്‍ അനുകൂലമായ മാറ്റം, ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.

ചതയം: സഹോദര സഹായം, ബിസിനസ്സില്‍ നേട്ടം,ശത്രു ജയം. കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെ നിറവേറ്റും, കുടുംബസുഖം.

പൂരുരുട്ടാതി: യാത്രയില്‍ ധനേട്ടം, ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കും. ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തില്‍ വന്നുചേരും. സ്‌ത്രീകള്‍ കാരണം ഗുണാനുഭവങ്ങള്‍.

ഉത്തൃട്ടാതി: സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും, കുടുംബത്തില്‍ ശാന്തിയും സമാധാനവും. സര്‍വ്വ വിഘ്‌നങ്ങളും അകലും, വിദേശ നിര്‍മിതമായ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും.

രേവതി: തൊഴിലിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ സാധിക്കും, ഗൃഹത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും, നൂതന സംരംഭങ്ങള്‍ തുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOURS TOMORROW, ASTROLOGY, FUTURE PREDICTION, VISWASAM, JATHAKABHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY