SignIn
Kerala Kaumudi Online
Sunday, 16 August 2026 6.02 PM IST

ചിങ്ങം ഒന്നുമുതൽ ഈ നാളുകാർക്ക് രാജയോഗം; എല്ലാരംഗത്തും വിജയം

astrologer
പ്രതീകാത്മകചിത്രം

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 ആഗസ്റ്റ് 17 ചിങ്ങം 1 തിങ്കളാഴ്ച. തൃക്കാക്കര കൊടിയേറ്റ് ( 56 നാഴിക 39 വിനാഴിക വരെ ചിത്തിര നക്ഷത്രം ശേഷം ചോതി നക്ഷത്രം ) ഋഷി പഞ്ചമി. [ പഞ്ചമി തിഥി 26 നാഴിക 43 വിനാഴിക വരെ ശേഷം ] ( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )

അശ്വതി: ഏതു പ്രതിസന്ധിയും അതിജീവിക്കാൻ പ്രത്യേക വൈഭവമുണ്ടാകും. സാമ്പത്തിക വിഷമങ്ങൾ ഒരു പരിധിവരെ മാറി കിട്ടും. ധനപരമായ ബുദ്ധിമുട്ടുകൾ മാറും, വ്യവഹാരങ്ങൾ അനുകൂലമാകും.

ഭരണി: പല നല്ല കാര്യങ്ങളും അപ്രതീക്ഷിത സംഭവങ്ങളും ജീവിതത്തിൽ വന്നുചേരും. ബുദ്ധി സാമർത്ഥ്യം മുഖേന പല ആപത്തുകളിൽ നിന്നും രക്ഷപ്പെടും.

കാര്‍ത്തിക: ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറികിട്ടും. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

രോഹിണി: കര്‍മ്മ മേഖലയില്‍ പുതുമയാര്‍ന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും. സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദിലാഭം.

മകയിരം: സ്വന്തം പ്രയത്‌നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് സാധിക്കുന്നതാണ്. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

തിരുവാതിര: ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും, സേവന സന്നദ്ധത പ്രകടിപ്പിക്കും, വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും. സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും.

പുണർതം: ആരോഗ്യപരമായും തൊഴിൽപരമായും ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ അവസാനിക്കും, വിവിധ മേഖലകളിൽ നിന്നും പണം വരും, നഷ്ടപ്പെട്ടെന്നു കരുതിയവ തിരികെ ലഭിക്കും.

പൂയം: പ്രതികൂല സാഹചര്യങ്ങളിൽ ആത്മ വിശ്വാസത്തോടു കൂടി പ്രവർത്തിക്കുവാൻ സാധിക്കും, സുഖാനുഭവങ്ങൾ, കലാപരമായും സാഹിത്യപരമായും നല്ല സമയം, മറ്റുള്ളവർക്ക് ഉപദേശം നൽകാൻ കഴിവുണ്ടാകും.

ആയില്യം: അകാരണമായ കലഹങ്ങൾ പല പ്രശ്‌നങ്ങൾക്കും ഇടയാക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകും. ദുര്‍വാശി ഒഴിവാക്കുക, കുടുംബങ്ങളില്‍ അസ്വാരസ്യം ഉടലെടുക്കും, തൊഴിലുമായി ബന്ധപ്പെട്ട് പരാതികളുണ്ടാകും.

മകം: മനഃസന്തോഷം വര്‍ദ്ധിപ്പിക്കും. അവസരോചിതമായി ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആപത്ഘട്ടങ്ങളെ അതിജീവിക്കും. എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.

പൂരം: കുടുംബാംഗങ്ങളോട് പരുഷമായ വാക്കുകള്‍ ഉപയോഗിക്കുവാനുള്ള പ്രവണതയുണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാക്കാനാവില്ല. വ്യവഹാരങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാകും, ഉദ്യോഗത്തില്‍ തിരിച്ചടികള്‍ .

ഉത്രം: പങ്കാളിക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതു വഴി മനഃസന്തോഷം വര്‍ദ്ധിക്കും. സഹോദരപക്ഷത്തുനിന്നും സഹായം ലഭിക്കും, വിദ്യാഭ്യാസ പുരോഗതി, എല്ലാ രംഗത്തും വിജയം.

അത്തം: ബന്ധുക്കളുമായി നിലവിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം കൂടും. മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം, മറ്റുള്ളവരില്‍ നിന്നും ക്ലേശകരമായ അനുഭവങ്ങള്‍ വരാം.

ചിത്തിര: പൊതുജനങ്ങളുമായി കലഹിക്കാനിടവരും. കുടുംബാംഗങ്ങള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ മുഖേന സാമ്പത്തിക ക്ലേശം ഉണ്ടാകാന്‍ സാദ്ധ്യത. പിതാവില്‍നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങൾ ഉണ്ടാകും.

ചോതി: ഭവനത്തില്‍ സമാധാനം വർദ്ധിക്കും, ദുര്‍ചിലവുകള്‍ ഒഴിഞ്ഞു പോകും, പൊതുകാര്യങ്ങള്‍ക്ക് ഇടപെട്ട് സൽപ്പേര് സമ്പാദിക്കും, ഗൃഹ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലസമയം.

വിശാഖം: യാത്രയില്‍ കാര്യനേട്ടങ്ങള്‍ കൈവരിക്കും. വിവാഹ അന്വേഷണം നടത്തുന്നവര്‍ക്ക് മംഗല്യം സിദ്ധിക്കുന്ന അവസരമാണ്, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങളും സാദ്ധ്യതകളും കാണുന്നുണ്ട്.

അനിഴം: തൊഴില്‍രംഗത്ത് ഉയര്‍ച്ച അംഗീകാരം എന്നിവ ലഭിക്കും, പങ്കാളിയുടെ ഭാഗത്തുനിന്നും സാമ്പത്തികമായ സഹായങ്ങള്‍ വസ്തുവകകള്‍ എന്നിവ വന്നു ചേരും.

കേട്ട: ഭൂമിയില്‍നിന്നും ആദായം വര്‍ദ്ധിക്കും, ദൈവികകാര്യങ്ങള്‍ നടത്തുവാന്‍ അവസരം വര്‍ദ്ധിക്കും, വാഹനം വാങ്ങാൻ തീരുമാനമാകും. പെൺമക്കളുടെ അകന്നു നിന്ന കല്യാണാലോചനകള്‍ വീണ്ടും സജീവമാകും.

മൂലം: സ്ത്രീകള്‍ കാരണം സുഖവും സന്തോഷവും നിറഞ്ഞ ഒരു ദിവസം. വിദ്യാഭ്യാസം തൊഴില്‍ എന്നീ രംഗത്ത് ഗുണം കൈവരിക്കും, പ്രേമവിവാഹം തീരുമാനമാകും, പിണങ്ങി നിന്നിരുന്ന ദമ്പതികള്‍ യോജിപ്പിലാകും.

പൂരാടം: സന്താനങ്ങളില്‍ നിന്നും സന്തോഷം വര്‍ദ്ധിക്കും. കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കും, തൊഴിലനുഷ്ഠിക്കുന്നവര്‍ക്കും ഗുണകരമായ സമയം.

ഉത്രാടം: വാണിജ്യം വ്യവസായം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണപ്രദമായ ദിനം, സുഗന്ധ ദ്രവ്യങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ ലഭിക്കും.

തിരുവോണം: വിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതി, യാത്രക്ക് അനുയോജ്യമായ സമയം, കുടുംബങ്ങള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിനും അംഗീകാരം.

അവിട്ടം: രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല അവസരമാണ്, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ വന്നു ചേരും, അപ്രതീക്ഷിത യാത്രകള്‍ മൂലം ധനനേട്ടം.

ചതയം: ഭൂമിവാങ്ങിക്കുന്നതിനും പുതിയ ഭവനം വെയ്ക്കുന്നതിനുമുള്ള ശ്രമം വിജയിക്കും, കാര്യങ്ങള്‍ക്ക് തടസങ്ങൾ നീങ്ങും, വസ്തുതർക്കങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങും.

പൂരുരുട്ടാതി: ദാമ്പത്യജീവിതത്തിൽ അപ്രതീക്ഷിത പ്രയാസങ്ങള്‍, യാത്ര താമസിക്കുകയോ മുടങ്ങുകയോ ചെയ്യും, സഹോദരഭാഗത്തു നിന്നും മനക്ലേശം.

ഉത്തൃട്ടാതി: മാതാവില്‍ നിന്നും മനപ്രയാസം, ബന്ധുജനങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നേക്കും, ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ പ്രയാസപ്പെടും,

രേവതി: കേസുകളെ ശത്രുത എന്നിവ സംഭവിക്കാതിരിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണം,‍ ശാരീരിക പ്രശ്‌നങ്ങൾ അലട്ടും, വളരെ സൂക്ഷിച്ചില്ലെങ്കില്‍ അമിതമായ ധനചെലവ് ഉണ്ടാകും.

English Summary

The article provides daily astrological predictions by Ramsagar Thampuran for Monday, August 17, 2026, coinciding with Chingam 1 and Thrikkakara Kodiyettam. It details specific forecasts for all 27 star signs, encompassing areas such as finance, career, health, and relationships, outlining potential positive and challenging developments expected for the day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, YOURSTOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY