SignIn
Kerala Kaumudi Online
Thursday, 20 August 2026 6.23 PM IST

ധനികരാകാൻ പോകുന്ന അഞ്ച് നക്ഷത്രക്കാർ ഇവരാണ്; വിദേശ യാത്രയ്‌ക്കും യോഗം

astrology
പ്രതീകാത്മക ചിത്രം

റാംസാഗർ തബുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com

2026 ഓഗസ്റ്റ് 21 ചിങ്ങം 5 വെള്ളിയാഴ്ച. ( 13 നാഴിക 54 വിനാഴിക വരെ അനിഴം നക്ഷത്രം ശേഷം കേട്ട )[ നവമി തിഥി 43 നാഴിക 12 വിനാഴിക വരെ ] ( രാഹുകാലം 10.30 മണി മുതൽ 12 മണി വരെ )


അശ്വതി: വ്യവഹാര വിജയം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്ടജന സംരക്ഷണം ഏറ്റെടുക്കേണ്ടി വരും, സഹോദര സ്ഥാനീയരുമായി കലഹത്തിന് സാദ്ധ്യത.

ഭരണി: ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, കുടുംബസുഖം, എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി.

കാര്‍ത്തിക: സ്വതന്ത്രരായി ജീവിക്കാനും പ്രവര്‍ത്തിക്കാനും താല്‍പ്പര്യം കാണിക്കും, വിദേശവാസം ഗുണകരമായിരിക്കും, ഇഷ്ട ഭക്ഷണലബ്ദി, ശത്രുക്കളെ പരാജയപ്പെടുത്തും.

രോഹിണി: ധനസമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിനു എന്ത് മാര്‍ഗം അവലംബിക്കുകയും ചെയ്യും, നഷ്ടപെട്ടന്നു കരുതിയവ തിരികെ ലഭിക്കും.

മകയിരം: ദാമ്പത്യ സുഖക്കുറവ് അനുഭവത്തില്‍ വരും, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ചു നടക്കുന്നതിനാല്‍ ശത്രുക്കള്‍ വര്‍ദ്ധിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്യും.

തിരുവാതിര: വ്യവഹാരങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാകും, ഉദ്യോഗത്തില്‍ തിരിച്ചടികള്‍,‍ ദു:ർവ്വാശി ഒഴിവാക്കുക, ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം.

പുണര്‍തം: ധനനഷ്ടം, യാത്രയില്‍ അസ്വസ്ഥതകള്‍, ഭീരുത്വം, ക്ഷമക്കുറവും, ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, അന്യ സ്ത്രീകള്‍ വഴി മാനഹാനി.

പൂയം: ഇല്ലാത്ത പ്രൗഡിയും പെരുമയും പുറമേ കാണിക്കും, പൊതുവേ അലസരും മടിയരും ആയിരിക്കും, യാത്രാവേളയില്‍ പണമോ വിലപ്പെട്ട രേഖകളോ നഷ്ടപെടാതെ നോക്കണം.

ആയില്യം: പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ആത്മവിശ്വാസം വളരും, നല്ല സമയം, കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചതത്വം മാറിപ്പോകും.

മകം: അകന്നു നിന്ന കല്യാണ ആലോചനകള്‍ വീണ്ടും സജീവമാകും, മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും, ധനപരമായ നേട്ടം.

പൂരം: അകലെ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, ഭൂമി ഇടപാടുകളില്‍ ലാഭം, കുടുംബത്തില്‍ ഐശ്വര്യം, യാത്രകളില്‍ നിന്നും ഗുണാനുഭങ്ങള്‍.

ഉത്രം: സത്യധര്‍മ്മാദികളില്‍ നിന്നും വ്യതിചലിക്കില്ല, ശത്രുക്കളെ ജയിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും, ആരോഗ്യം സംരക്ഷിക്കണം.

അത്തം: കലാപരമായ കാര്യങ്ങളില്‍ നേട്ടം, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, വരവ് അധികരിക്കും, ക്രയവിക്രയങ്ങളില്‍ നേട്ടം, യാത്രകൾ കൊണ്ട് ഗുണങ്ങൾ കിട്ടും .

ചിത്തിര: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, വീടു പണിയാരംഭിക്കുകയോ അറ്റകുറ്റ പണികള്‍ നടത്തുകയോ ചെയ്യും, സുഖകരമായ കുടുംബ ജീവിതം, സാമ്പത്തികമായി ഉന്നതി.

ചോതി: ധനസമ്പാദനത്തിന് മികവ് കാണിക്കും, സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും, കലാപരമായ കാര്യങ്ങളില്‍ അതിയായ താല്‍പ്പര്യം, ആകര്‍ഷകമായി സംസാരിക്കും.

വിശാഖം: ഉണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദി ലാഭം, വ്യാപാരികള്‍ക്ക് നല്ലസമയം.

അനിഴം: മാതൃഗുണം ലഭിക്കും, സ്ത്രീകള്‍ വളരെ സ്നേഹത്തോടെയും അനുസരണയോടെയും വര്‍ത്തിക്കും, തൊഴിലില്‍ ഉന്നതി, ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും, വിജയം വരെ പരിശ്രമിക്കും.

കേട്ട: ശത്രു ഭീതിയും പരാജയവും, അപമാനം, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, പലരില്‍നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും താല്‍ക്കാലികമായി രക്ഷപ്പെടും.

മൂലം: സ്ഥിരമായ അഭിപ്രായം കാണിക്കില്ല, അത്യാവിശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക.

പൂരാടം: ധനചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും, പ്രവര്‍ത്തികളും നേരിടും, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, പണം കടം വാങ്ങിക്കേണ്ടി വരും.

ഉത്രാടം: സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും, കുടുംബാഗംങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാന്‍, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മന:പ്രയാസം ഉണ്ടാകാം.

തിരുവോണം: രഹസ്യങ്ങള്‍ മറ്റുള്ളവരും ആയിപങ്കിടരുത്, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

അവിട്ടം: നല്ലക്ഷമയോടെ കാര്യങ്ങള്‍ നോക്കിക്കാണണം, കുടുബസമാധാനം നഷ്ടപ്പെടും, അനാവശ്യ ചെലവുകള്‍ വരും, തൊഴില്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍, അമിതമായ ആത്മവിശ്വാസം കുഴപ്പത്തില്‍ ചാടിക്കും.

ചതയം: മറ്റുള്ളവരില്‍ നിന്നും ക്ലേശ കരമായ അനുഭവങ്ങള്‍ വരാം, പിതാവില്‍ നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങള്‍, ദാമ്പത്യസുഖക്കുറവ്.

പൂരുരുട്ടാതി: ഒരു മടിയും കൂടാതെ ആത്മാര്‍ദ്ധമായി പെരുമാറും, മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, സന്താനഭാഗ്യം സിദ്ധിക്കും, സുഖാനുഭവങ്ങള്‍.

ഉത്രട്ടാതി: ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും അംഗീകാരവും, ധന ലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും.

രേവതി: അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും, ബിസിനസിൽ നിന്നും മികച്ച ലാഭം നേടും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.

English Summary

The horoscope for August 21, 2026, offers predictions for all 27 nakshatras. It highlights opportunities for financial gains, career progress, family happiness and travel for some, while others are advised to be cautious about health, expenses, conflicts, relationships and financial difficulties. The predictions vary across each nakshatra.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAILY HOROSCOPE MALAYALAM, NAKSHATRA PREDICTIONS, ASTROLOGY TODAY, MALAYALAM ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY