SignIn
Kerala Kaumudi Online
Wednesday, 12 August 2026 7.12 PM IST

സ്ത്രീകള്‍ മുഖേന നേട്ടം; ഈ നാളുകാർക്ക് നാളെ എല്ലാ കാര്യങ്ങളിലും  സന്തോഷകരമായ ദിവസം

astrology
astrology

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 ആഗസ്റ്റ് 13 കർക്കിടകം 28 വ്യാഴാഴ്ച. രാമായണമാസം ദിനം 28 (55 നാഴിക 49 വിനാഴിക വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം) [പ്രഥമ തിഥി 35 നാഴിക 27 വിനാഴിക വരെ ശേഷം] (രാഹുകാലം 1.30 മണി മുതൽ 3 മണി വരെ)


അശ്വതി: ജീവിതാഭിലാഷങ്ങള്‍ യാതാര്‍ത്ഥ്യം ആകും. പുന:പരീക്ഷയില്‍ വിജയിക്കും.കലഹങ്ങൾ ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം.

ഭരണി: പുതിയ ജോലി സാധ്യത.ബന്ധുജനസന്ദര്‍ശനം മൂലം മനസുഖം ലഭിക്കും. എല്ലാരംഗത്തും അഭിവൃദ്ധി, കുടുബസ്സുഖം, സഹോദര സഹായം. തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരിച്ചുകിട്ടും,

കാര്‍ത്തിക: ബിസ്സിനസ്സില്‍ അഭിവൃദ്ധി ഉണ്ടാകും.പ്രണയം സഫലമാകും. വിദേശ ബന്ധങ്ങള്‍ ഗുണകരം, കല വിദ്യാഭ്യാസം എന്നീ മേഖലകളിൽ വിജയം. ആരോഗ്യ ‍കാര്യത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം.

രോഹിണി: അന്യരുടെ പഞ്ചാര വാക്കുകേട്ട് ചതിയില്‍ പെടരുത്. അലസതയും മടിയും കൂടും, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും. മോശം കൂട്ടുകെട്ടു മൂലം ദുശീലങ്ങള്‍ ഉണ്ടാകാന്‍ സാധ്യത.

മകയിരം: മനസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്. സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും.

തിരുവാതിര: അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാധ്യത.

പുണര്‍തം: തൊഴിലിൽ കൃത്യനിഷ്ഠ പാലിക്കാന്‍ പരമാവധി ശ്രമിക്കണം, മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍, ബന്ധുക്കള്‍ ശത്രുക്കളാകും.

പൂയം: അവസരങ്ങള്‍ നഷ്ടപെടുത്തരുത്. എഴുത്തുകുത്തുകള്‍ സൂക്ഷിക്കണം. എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും.

ആയില്യം: ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടും,കുടുംബത്തില്‍ അസ്വസ്ഥതകള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളില്‍ ‍ സമാധാനക്കുറവ്.

മകം: അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചെന്നു ചാടരുത്. ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, അനുകൂലമായ രീതിയില്‍ ജോലിയില്‍ മാറ്റം.

പൂരം: ആത്മാഭിമാനം വർദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും, പുതിയ മന്ത്രോപാസന വേണ്ടി വരും. പരസഹായത്താല്‍ സുഖാനുഭങ്ങള്‍, ഗുരുഭക്തി, ധനാഭിവൃദ്ധി.

ഉത്രം: കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് പ്രശസ്തിയും പുതിയ അവസരങ്ങളും ലഭിക്കും, ഭാഗ്യ സാഹചര്യങ്ങള്‍ തനിയെ വന്നു ചേരും, സ്ത്രീ ഗുണം.

അത്തം: ഔദ്യോഗിക രംഗത്ത് അധിക ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. സഹോദരങ്ങള്‍ വഴി നേട്ടം. കുടുംബസുഖം, വിവാഹബന്ധം വഴി ഉയര്‍ച്ച, ധനനേട്ടം.

ചിത്തിര: സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നാകും. വിശിഷ്ട വസ്ത്രാഭരണ ഭക്ഷണ സുഖം കിട്ടും. സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും, കുടുംബസുഖം.

ചോതി: ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലമാണ്. അലസത വിട്ടൊഴിയും. പൊതുരംഗത്ത്‌ നേട്ടം. സഹോദര ഗുണം, യാത്രയില്‍ നേട്ടം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി.

വിശാഖം: വ്യവഹാരങ്ങളില്‍ തീര്‍പ്പാകും, വിശിഷ്ട വ്യക്തികളുമായി സമ്പര്‍ക്കമുണ്ടാകും. സ്ത്രീകള്‍ മുഖേനെ നേട്ടം, സുഹൃദ്ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കും.

അനിഴം: ചെയ്തുപോയ കുറ്റങ്ങളില്‍ പശ്ചാത്തപിക്കേണ്ടാതായി വരും. വിവാഹ ജീവിതത്തില്‍ കല്ലുകടി, സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം.

കേട്ട: കുടുംബ ബന്ധങ്ങളില്‍ ശത്രുത വര്‍ദ്ധിക്കും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും.

മൂലം: ജലം, അഗ്‌നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത് വരാം.

പൂരാടം: ജീവിത സുഖം വര്‍ദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും. ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖവും സമാധാനവും, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

ഉത്രാടം: അഹംഭാവവും, നിന്ദാശീലവും ഒഴിവാക്കണം. എല്ലാ പ്രവര്‍ത്തനങ്ങളും മാറ്റി വയ്ക്കുക, അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം ഒഴിവാക്കുക.

തിരുവോണം: കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം, ധനപരമായ കാര്യങ്ങളില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും.

അവിട്ടം: പ്രണയ ചിന്ത മനസ്സിനെ അലട്ടും. സഹോദരസ്ഥാനീയരും, സന്താനങ്ങളും ശത്രുക്കളെപ്പോലെ പെരുമാറും. തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം.

ചതയം: കര്‍മ്മങ്ങള്‍ക്ക് തടസ്സം നേരിട്ടാലും കാര്യങ്ങള്‍ അനുകൂലമാകും, കുടുംബത്തില്‍ സമാധാനം കളിയാടും, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും.

പൂരുരുട്ടാതി: സർക്കാർ തലത്തിൽ ബഹുമാനം, പുരസ്‌കാര ലബ്ദി നേതൃത്വ സ്ഥാനമലങ്കരിക്കൽ. ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, ജോലി ലഭ്യത.

ഉത്തൃട്ടാതി: ഗുരു കാരണവന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകും, സുഹൃത്തുക്കളെ കൊണ്ട് ഉപകാരങ്ങള്‍, ഉപകാര സ്മരണ കാണിക്കും.

രേവതി: ജീവിതത്തില്‍ ആഹ്ലാദം വന്നു ചേരും, എല്ലാ കാര്യങ്ങളിലും സന്തോഷകരമായ ദിവസം.
പ്രസ്സന്നതയോടെ കാര്യങ്ങളെ നേരിടും, വായനാശീലം വര്‍ദ്ധിക്കും, സ്ത്രീകള്‍ക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത.

English Summary

The horoscope for August 13, 2026 predicts mixed fortunes across the 27 nakshatras. Several signs are expected to see career growth, financial gains, family happiness and new opportunities, while others are advised to be cautious about health, relationships, expenses, deception and conflicts. Overall, the day brings both favorable developments and challenges depending on the nakshatra.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUGUST 13 NAKSHATRA PHALAM, ഇന്നത്തെ നക്ഷത്രഫലം, നക്ഷത്രഫലം 2026, MALAYALAM HOROSCOPE, INNATHE NAKSHATRA PHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY