SignIn
Kerala Kaumudi Online
Thursday, 13 August 2026 7.13 PM IST

ഈ നാളുകാർക്ക് കോളടിച്ചു; സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം, സുഖസൗകര്യങ്ങള്‍ വർദ്ധിക്കും

astrology
astrology

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 ആഗസ്റ്റ് 14 കർക്കിടകം 29 വെള്ളിയാഴ്ച. രാമായണമാസം ദിനം 29. (53 നാഴിക 31 വിനാഴിക വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം) [ദ്വിതീയ തിഥി 31 നാഴിക 12 വിനാഴിക വരെ ശേഷം] (രാഹുകാലം 7.30 മണി മുതൽ 9 മണി വരെ)


അശ്വതി: പലവിധ തടസങ്ങളും പ്രതിസന്ധികളും ഉണ്ടാകാനിടയുണ്ട്. ദാമ്പത്യ വിഷമതകള്‍, പല പദ്ധതികളും പരാജയപ്പെടും, യാത്രയില്‍ ബുദ്ധിമുട്ടുകള്‍, സ്ത്രീകള്‍ കാരണം അസ്വസ്ഥത.

ഭരണി: പൊതുവെ സാമ്പത്തിക പ്രതിസന്ധി നേരിടും, കുടുംബ സുഖക്കുറവ്. ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, കഷ്ടപ്പാടും കലഹവും, ധനനഷ്ടം ഉണ്ടാകും.

കാര്‍ത്തിക: മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. സഹോദരസ്ഥാനീയര്‍ക്ക് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. അപായഭീതി, രഹസ്യ ജീവിതം കാരണം പ്രയാസങ്ങൾ.

രോഹിണി: ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും, മെച്ചപ്പെട്ട അവസരം ലഭിക്കും. പകല്‍ കുടുബസുഖം, സഹോദര സഹായം, കൂര്‍മ്മ ബുദ്ധി.

മകയിരം: സുഹൃത്തുക്കളിൽ നിന്ന് മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. മാന്യത നഷ്ടപ്പെടാതെ നോക്കണം, രാത്രിയില്‍ ക്ഷമയില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ വഷളാകും.

തിരുവാതിര: കാര്‍ഷികാദായം വര്‍ദ്ധിക്കും. എന്നിരുന്നാലും കച്ചവടത്തിൽ നിന്ന് വേണ്ട വിധം നേട്ടം ഉണ്ടായേക്കില്ല. മനസില്‍ ഉദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കും, സ്വാധീനശക്തി വർദ്ധിക്കും.

പുണര്‍തം: കലാപ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം കൂടും. സുഹൃദ്‌സഹായം കൊണ്ട് മനസിന് ആശ്വാസം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. ആസൂത്രണ വിദഗ്ധന്‍, നല്ല കാര്യശേഷി.

പൂയം: വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദി കലകളിൽ താല്പര്യം വര്‍ദ്ധിക്കും. ദൂരയാത്രകളില്‍ കൂടി നേട്ടം. വശ്യമായ സംസാരം, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍.

ആയില്യം: അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. മനസിൽ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിറവേറും. യാത്രാഗുണം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, സുഖാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ ലബ്ധി.

മകം: കഠിന പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. പ്രതിബന്ധങ്ങളെ അതിജീവിക്കും, ലക്ഷ്യങ്ങള്‍ നേടിയെടുക്കും.
എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, ഉല്ലാസകരമായ അനുഭവങ്ങള്‍.

പൂരം: സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. പുതിയ ജീവിത മാര്‍ഗങ്ങള്‍ കണ്ടെത്തും, വ്യവഹാര വിജയം, കുടുംബത്തില്‍ സുഖവും സമാധാനവും, ധനനേട്ടം.

ഉത്രം: വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം.
ഇടപാടുകളില്‍ വിജയം, നയപൂര്‍വ്വം പെരുമാറും, സ്വാശ്രയശീലം.

അത്തം: തടസപ്പെട്ടു കിടന്നിരുന്ന പല കാര്യങ്ങള്‍ക്കും നീക്കുപോക്കുണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ഗുണകരമായ വിവാഹാലോചനകള്‍ വരും. ആപത്തുകളില്‍ നിന്നും രക്ഷ, എല്ലാ രംഗത്തും അഭിവൃദ്ധി.

ചിത്തിര: സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താനങ്ങള്‍ മുഖേന സന്തോഷം, തൊഴില്‍ ലബ്ധി. തർക്കങ്ങളിൽ അനുരഞ്നം വേണം, ജീവിതത്തില്‍ പുരോഗതി, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

ചോതി: ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. എല്ലാരംഗത്തും അഭിവൃദ്ധി, സന്താനങ്ങള്‍ക്ക് നിലനിന്നിരുന്ന രോഗാവസ്ഥയ്ക്ക് ശാന്തികിട്ടും.

വിശാഖം: സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. വിദേശയാത്രയ്ക്കുള്ള അവസരം, രോഗശാന്തി, സാമ്പത്തികമായി നിലനിന്നിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം.

അനിഴം: ചെറുയാത്രകള്‍ ആവശ്യമായി വരും. ആഘോഷ വേളകളിൽ പങ്കെടുക്കും. ചതിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, കലാപരമായി നല്ലസമയം, പ്രണയ സാഫല്ല്യം, സംഗീത താല്‍പ്പര്യം.

കേട്ട: ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ജനപ്രീതിയും പ്രശംസയും നേടും, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും.

മൂലം: കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സുഖസൗകര്യങ്ങള്‍ അനുഭവിക്കും. നാല്‍ക്കാലി മുഖേനെ സാമ്പത്തിക നേട്ടം.

പൂരാടം: തൊഴില്‍പരമായി അനുകൂലസമയം, പലവിധത്തില്‍ സാമ്പത്തിക നേട്ടം. ഭാര്യാഗുണം, ഗുരുസ്മരണ പ്രകടിപ്പിക്കും, സാഹിത്യകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍.

ഉത്രാടം: സമാധാനപരമായി സമയം ചെലവിടും. കച്ചവടക്കാര്‍ക്ക് ദിവസം അനുകൂലമാണ്. കുടുംബത്തില്‍ ഐശ്വര്യം വർദ്ധിക്കും, കര്‍മ്മരംഗത്ത് പുരോഗതി. ഏല്ലാ ഭാഗത്ത് നിന്നും നല്ല സഹായം.

തിരുവോണം: വസ്തുസംബന്ധമായ ക്രയവിക്രയങ്ങൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. തൊഴിലിൽ പുരോഗതി വന്നുചേരും, ജീവിതപങ്കാളിക്ക് ജോലിയില്‍ ഉയര്‍ച്ച. എഴുത്തുകുത്തുകള്‍ നടക്കാം, ഇഷ്ടഭക്ഷണലഭ്യത, ദാമ്പത്യസുഖം.

അവിട്ടം: വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കും. കലാകാരന്മാര്‍ക്ക് കൂടുതൽ അവസരങ്ങള്‍ ലഭിക്കും. കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസ യാത്ര പോകും, ശത്രുജയം.

ചതയം: വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കാൻ മെച്ചപ്പെട്ട അവസരം ലഭിക്കും. വിദ്യാഭ്യാസ കാര്യത്തിൽ പുരോഗതി ദൃശ്യമാകും. സന്താന സുഖം, അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകള്‍ കിട്ടും.

പൂരുരുട്ടാതി: അന്യരിൽ നിന്ന് ആദരവ് നേടും. മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. അനുകൂലമായ സ്ഥലമാറ്റം, ജീവിതമാര്‍ഗങ്ങള്‍ അനുകൂലമാകും, ഔദ്യോഗികരംഗത്ത്‌ സ്‌ഥാനക്കയറ്റം.

ഉത്തൃട്ടാതി: സാമ്പത്തിക നേട്ടം, പ്രയാസമെന്ന് തോന്നുന്നവ ലളിതമായി പരിഹരിക്കും. സംസാരത്തിൽ മിതത്വം പാലിക്കണം. ഗൃഹത്തില്‍ മരാമത്ത്‌ പണികള്‍ നടത്തും. മറ്റുള്ളവരില്‍ നിന്നും സഹകരണങ്ങള്‍ ലഭിക്കും.

രേവതി: പുതിയ ഗൃഹത്തിലേക്ക് മാറി താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. പുതിയ വാഹനം വാങ്ങും, സന്താനങ്ങളെക്കൊണ്ട്‌ ഗുണാനുഭവങ്ങളുണ്ടാകും. കാര്യങ്ങള്‍ ഉദ്ദേശിച്ച തരത്തില്‍ മുന്നോട്ടു നീക്കും.

English Summary

For August 14, 2026, the horoscope predicts mixed outcomes across the 27 nakshatras. Some may face financial, health, or family challenges, while others can expect career growth, financial gains, travel opportunities, relationship happiness, recognition, and success in personal or professional matters. Overall, the day offers favorable prospects for several nakshatras.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUGUST 14 RASHIPHALAM, RASHIPHALAM, ASTROLOGY, HOROSCOPE, NALATHE RASHIPHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY