റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com
2026 ആഗസ്റ്റ് 2 കർക്കിടകം 17 ഞായറാഴ്ച. രാമായണമാസം ദിനം 17. (38 നാഴിക 18 വിനാഴിക വരെ പൂരുരുട്ടാതി നക്ഷത്രം ശേഷം ഉത്രട്ടാതി നക്ഷത്രം) [ചതുർത്ഥി തിഥി 42 നാഴിക 24 വിനാഴിക വരെ ശേഷം] (രാഹുകാലം 3 മണി മുതൽ 4.30 മണി വരെ)
അശ്വതി : സന്താനങ്ങള്‍ മൂലം ദുരിതാനുഭവങ്ങള്‍, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, പ്രശ്‌നങ്ങളിലും വാഗ്ദ്വാനങ്ങളിലും അകപ്പെടരുത്, ദാമ്പത്യത്തില്‍ അകല്‍ച്ചകള്‍, ആരോഗ്യകാര്യത്തില്‍ കൂടുതലായി ശ്രദ്ധിക്കുക.
ഭരണി : മാനസിക പ്രയാസങ്ങള്‍ അലട്ടി കൊണ്ടിരിക്കും. ഔഷധം ഉപയോഗിക്കേണ്ടി വരും, ആഡംബരത്തിനായി പണം ചെലവഴിക്കും, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.
കാര്‍ത്തിക : കര്‍മ്മരംഗത്ത് കരുതല്‍ ആവശ്യം. ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കണം, മുന്‍കോപം നിയന്ത്രിക്കണം, ദേഹ ദുരിതത്തിനു സാധ്യത, ജലം, അഗ്‌നി ഇവ സൂക്ഷിക്കണം.
രോഹിണി : മാനഹാനി സംഭവിക്കാനിടയാകും. ബന്ധങ്ങള്‍ വഷളാകാതിരിക്കാന്‍ ശ്രദ്ധിക്കണം, മനസിന്റെ തെറ്റായ ധാരണകള്‍ അബദ്ധങ്ങളുണ്ടാക്കും, സത്യാവസ്‌ഥ അറിയാതെ പ്രതികരിക്കരുത്.
മകയിരം : ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ സാധ്യത, ജീവിതത്തിൽ ശുഭകാര്യങ്ങള്‍ നടക്കും, തൊഴിലിലും ബിസിനസ്സിലും നേട്ടം, പ്രതീക്ഷിച്ചതിലും ഉപരി സാമ്പത്തിക നേട്ടമുണ്ടാകും, അധിക്ഷേപങ്ങളെ അതിജീവിക്കും.
തിരുവാതിര : ആരോഗ്യപരമായി ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ മാറും, ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം, വിവാഹാലോചന അനുകൂല തീരുമാനത്തിലെത്തും, ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും, വിരോധികളുമായി അടുക്കും.
പുണര്‍തം : ക്രയവിക്രയങ്ങൾ ലാഭകരമാകും, ജീവിത വിജയം നേടും, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി, കലാരംഗത്തുള്ളവര്‍ക്ക് നേട്ടത്തിന്റെ സമയം, ദാമ്പത്യബന്ധം ദൃഢമാകും.
പൂയം : പങ്കാളിയുമായി ഉല്ലാസ യാത്രകൾ നടത്തും. പ്രലോഭനങ്ങളില്‍ അകപ്പെടില്ല, പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും, വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിദേശത്ത് മെച്ചപ്പെട്ട ജോലി സാധ്യതകൾ തെളിയും.
ആയില്യം : സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും, അഭീഷ്‌ടസിദ്ധി കൈവരും, വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും, ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും.
മകം : പരിശ്രമങ്ങള്‍ക്ക് അനുകൂലമായ ഫലം കിട്ടും, ധനപരമായ കാര്യങ്ങളില്‍ വിജയം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്‌ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും, വ്യാപാരികള്‍ക്ക് വളരെ നേട്ടങ്ങള്‍.
പൂരം : പ്രതിസന്ധികൾ മറികടന്നു മുന്നോട്ട് പോകുവാന്‍ കഴിയും. കൂടുതല്‍ ആദായം നേടും, വിദ്യാര്‍ഥികള്‍ക്ക് ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, കുടുംബ ജീവിത്തിലുള്ള സ്വരചേര്‍ച്ചയില്ലായ്മ മാറും.
ഉത്രം : വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും, സഹായികള്‍ ശത്രുക്കള്‍ ആകും, ധനത്തിന്റെ കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം, പ്രതീക്ഷിച്ച അനുഭവഫലം ഉണ്ടാവുകയില്ല, വാഗ്വാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം.
അത്തം : ശത്രുക്കളില്‍ നിന്നും ഉപദ്രവങ്ങള്‍, കുടുംബ കലഹം, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും, സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും, വിശ്വാസവഞ്ചന നേരിടേണ്ടി വരും, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം.
ചിത്തിര : മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരും.ധനമിടപാടുകളില്‍ സൂക്ഷ്‌മത പാലിക്കുക, ചുമതലകള്‍ അന്യരെ ഏല്‍പ്പിക്കരുത്, വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക.
ചോതി : സാമ്പത്തിക ഇടപാടില്‍ അബദ്ധം പറ്റും, പണം കടം കൊടുക്കരുത്. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്, ധനമിടപാടുകള്‍ ശ്രദ്ധിച്ച് നടത്തുക, നൂതന സംരംഭങ്ങള്‍ക്ക് പ്രാരംഭ തടസങ്ങള്‍ ഉണ്ടാകും.
വിശാഖം : വ്യവഹാരങ്ങൾ പ്രതികൂലമാകും, സംസാരം വളരെ നിയന്ത്രിക്കണം, മാതാവിനും പിതാവിനും രോഗങ്ങള്‍, യാത്രയില്‍ ദുരിതാനുഭവങ്ങള്‍. വ്യാപാരികള്‍ക്ക് വിദേശ ബന്ധം ലഭിക്കും.
അനിഴം : അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ അകപ്പെടരുത്. ശത്രുക്കള്‍ മിത്രങ്ങള്‍ ആകും, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം.
കേട്ട : സന്താനങ്ങളെക്കൊണ്ട് ഗുണം. ആത്മവിശ്വാസം വര്‍ദ്ധിക്കും. ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ദാമ്പത്യസുഖം, സന്താനസൗഖ്യം, സങ്കല്‌പങ്ങള്‍ യാഥാര്‍ഥ്യമാകും, വാഹനം മാറ്റി വാങ്ങുന്നതിന് തീരുമാനിക്കും.
മൂലം : ബന്ധുബലം വർദ്ധിക്കും, തെറ്റിദ്ധാരണകള്‍ ഒഴിഞ്ഞു പോകും. വസ്‌തു വാഹനാദി ലാഭവും, യാത്രാഗുണവും, മറ്റുള്ളവരുടെ ആദരവിന് പാത്രമാകും, ആഗ്രഹങ്ങള്‍ നിറവേറും, ധനപരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.
പൂരാടം : മാധ്യമ രംഗത്തുള്ളവര്‍ക്ക് അംഗീകാരം, ഉന്നത വ്യക്‌തികളുമായി പരിചയപ്പെടും, കുടുംബത്തിലെ അന്തരീക്ഷം ആശ്വാസത്തിന് വഴിയൊരുക്കം, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിചാരിക്കുന്ന വിധം നടപ്പിലാക്കും.
ഉത്രാടം : നേതൃപാടവവും കാണിക്കും, എതിര്‍പ്പുകള്‍ കുറയും, സ്വരച്ചേര്‍ച്ച ഇല്ലായമക്ക് പരിഹാരം ഉണ്ടാവും, ഒരു അപൂര്‍വ സൗഹൃദമോ ആത്മ ബന്ധമോ ഉണ്ടാകും, നിര്‍ത്തിവച്ച കര്‍മ്മ പദ്ധതികള്‍ പുനരാരംഭിക്കും, ഉദ്യോഗം തിരികെ ലഭിക്കും.
തിരുവോണം : നഷ്ടപെട്ട പലതും തിരികെ ലഭിക്കും, കുടുംബത്തില്‍ സ്ത്രീകള്‍ക്ക് അംഗീകാരം. ഉദ്ദിഷ്ടകാര്യലാഭം, ധനപ്രാപ്തി, ദൈവാനുകൂല്ല്യം, മറ്റുള്ളവരുടെ ആദരവ് നേടും, ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും.
അവിട്ടം : എതിരാളികളുടെ വിമർശനങ്ങളെ മറികടക്കാനാകും, കുടുംബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, സന്താന ഭാഗ്യം, ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും, വ്യവഹാരവിജയം, ബന്ധു ബലം വർദ്ധിക്കും, ഉന്മേഷം ഉണ്ടാകും, ബിസിനസിൽ അഭിവൃദ്ധി.
ചതയം : കുടുംബത്തില്‍ സമാധാനം, ആത്മവിശ്വാസക്കൂടുതൽ, ദാമ്പത്യം സുഖപ്രദം, ചിരകാലാഭിലാഷം പൂവണിയും, പല രീതിയിലും ധനം വന്നു ചേരും. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ നടക്കും.
പൂരുരുട്ടാതി : ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍ മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍, അനാവശ്യ പ്രശ്‌നങ്ങളില്‍ ചാടാന്‍ സാധ്യതയുണ്ട്, പണം ചിലവഴിക്കുന്നതിന് നിയന്ത്രണ ഏര്‍പ്പെടുത്തും, ബന്ധുക്കള്‍ ശത്രുക്കളെ പോലെ പെരുമാറും.
ഉത്രട്ടാതി : അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും. വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപ്പെടും. കോടതി നടപടികള്‍ നേരിടേണ്ടി വരും, ജോലി സ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം, തേന്‍ പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകരുത്.
രേവതി : മനക്ലേശങ്ങള്‍ ഉണ്ടാകും, കടവും, രോഗ ദുരിതങ്ങളും വര്‍ദ്ധിക്കും, ഗൃഹത്തില്‍ അസ്വസ്‌ഥതകള്‍, കലഹം, അശ്രദ്ധമൂലം കുഴപ്പങ്ങള്‍ക്ക് സാധ്യത, ധനപരമായ ഇടപാടുകള്‍ കരുതലോടെ നടത്തുക, അന്യ സ്‌ത്രീകളുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കുക.
The horoscope for August 2, 2026 (Sunday) predicts mixed fortunes across zodiac signs. Some signs can expect career success, financial gains, travel opportunities, and fulfilled wishes, while others are advised to be cautious about health, relationships, finances, arguments, and legal matters. Overall, the day favors careful decisions and avoiding unnecessary conflicts.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |