SignIn
Kerala Kaumudi Online
Friday, 21 August 2026 7.59 PM IST

ഈ നക്ഷത്രക്കാർ വീട്ടിലുണ്ടെങ്കിൽ ധാരാളം പണം നേടാനാകും, ഐശ്വര്യവും സമാധാനവും ലഭിക്കും

good-fortune
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 ഓഗസ്റ്റ് 22 ചിങ്ങം 6 ശനിയാഴ്ച. ( 21 നാഴിക14 വിനാഴിക വരെ കേട്ട നക്ഷത്രം ശേഷം മൂലം ) (ദശമി തിഥി 49 നാഴിക 13 വിനാഴിക വരെ)
( രാഹുകാലം 9 മണി മുതൽ 10.30 മണി വരെ )

അശ്വതി: വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാലതാമസം നേരിടും, കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകും, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ധനനഷ്ടം, ഭീരുത്വം.

ഭരണി: സ്ത്രീകൾ മുഖേനെ നഷ്ടം, സുഹൃദ്ബന്ധങ്ങൾക്ക് കോട്ടംതട്ടാതെ നോക്കണം, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, അബദ്ധങ്ങളിൽ ചാടും. അപമാനം,

കാർത്തിക: കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ചതിവുകൾ പറ്റരുത്, ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, കൂട്ട് പ്രവർത്തനങ്ങൾ ഒഴിവാക്കുക, യാത്ര മാറ്റി വയ്ക്കുക.

രോഹിണി: വിവാഹ ജീവിതത്തിൽ കല്ലുകടി. യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങൾ. സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം, തൊഴിൽ നഷ്ടം

മകയിരം: സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, വിദ്യാഭ്യാസ തടസം, അപകടങ്ങൾ, പരാശ്രയത്വം, ആത്മീയത, കടബാദ്ധ്യതകൾ മുഖേനെ ദുരിതങ്ങൾ വർദ്ധിക്കും. ഔഷധ സേവ വേണ്ടിവരും.

തിരുവാതിര: ധനാഭിവൃദ്ധിയുടെ സമയം, തൊഴിൽ രംഗത്ത് കാര്യ വിജയം, ചെലവിനോടൊപ്പം വരവും വർദ്ധിക്കും, ജീവിത ചുറ്റ്പാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും.

പുണർതം: ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും, വാഹനം വാങ്ങാൻ അനുകൂലമായ സമയം, വിദ്യാർത്ഥികൾക്ക് നല്ല ദിവസം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുംബസുഖം, യാത്രയിൽ നേട്ടം.

പൂയം: പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും. സഹോദര സഹായം ലഭിക്കും, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം .

ആയില്യം: കുടുംബത്തിൽ ഐശ്വര്യം, സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങൾ, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും.

മകം: മേലധികാരികളിൽ നിന്നും സഹായം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, സന്താന ഗുണം, കലാമത്സരങ്ങളിൽ വിജയം. വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവർ അടുത്ത് വരും.

പൂരം: ദേവാലയദർശന യോഗം, ധനാഗമ മാർഗ്ഗങ്ങൾക്ക് പുതിയ വഴികൾ തുറന്ന് കിട്ടും. കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും.

ഉത്രം: പുതിയ കൂട്ടകെട്ടുകൾ മൂലം സുഖവും സമാധാനവും ആഗ്രഹസാഫല്ല്യവും, നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദ യാത്രയും, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, തൊഴിൽ മേന്മ, പേരും പെരുമയും ഉണ്ടാകും.

അത്തം: ശത്രു ദോഷം, യാത്രകളിൽ അപകട സാദ്ധ്യത. പ്രയാസങ്ങൾ പലരംഗത്ത് നിന്നും വരാം, ധനപരമായി അനിശ്ചിതത്വം, വിവാഹ ആലോചനകൾ മുടങ്ങും, അലസതയും മടിയും, പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല.

ചിത്തിര: ദാമ്പത്യ സുഖക്കുറവ്, ഏല്ലാരംഗത്തു നിന്നും ഏതിർപ്പുകൾ ഉണ്ടാകും, അശുഭ വാർത്തകൾ ശ്രവിക്കും, പരാജയ ഭീതി നിറഞ്ഞ ദിനം, കള്ളൻമാരെ കൊണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ.

ചോതി :തൊഴിൽ രംഗത്ത് പ്രയാസങ്ങൾ കൂടും, സൽകീർത്തി നഷ്ടമാകും, കീഴ്ജീവനക്കാരെ ശാസിക്കേണ്ടി വരും, ക്ഷമക്കുറവ്. ശത്രു ഭീതിയും പരാജയവും. യാത്രയിൽ അസ്വസ്ഥതകൾ, കുടുംബത്തിൽ കലഹം.

വിശാഖം: എതിർ ലിംഗത്തിൽ പെട്ടവരും ആയി കലഹത്തിന് നിൽക്കരുത്, പൊതുജന പിന്തുണ കുറയും,തസ്‌കര ഭയം ഉണ്ടാകും, അപവാദങ്ങളിൽ പെടാതെ നോക്കണം, ഏതിർപ്പുകൾ ഉണ്ടാകും.

അനിഴം: ഔദ്യോഗിക രംഗത്ത് ദുരിതങ്ങൾ കൂടും, ശിക്ഷണ നടപടികൾക്ക് വിധേയനാകും, അശുഭ കർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും. യാത്രകളിൽ അപകട സാദ്ധ്യത, ധനനഷ്ടം.

കേട്ട: വിദ്യാപരമായ മുന്നേറ്റം, കുടുംബ സുഖം,ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, യാത്രാഗുണം. അനുകൂലമായ വിവാഹബന്ധം കിട്ടും, കീർത്തി ,പദവി എന്നിവ ലഭിക്കും, ഇഷ്ട ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കും.

മൂലം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും, തൊഴിൽരംഗം പുഷ്ടിപ്പെടും, സർക്കാർ ജീവനക്കാർക്ക് ധനലാഭം, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം.

പൂരാടം: രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, ജോലി ഭാരം കുറയും, ധനാഗമ മാർഗ്ഗങ്ങൾക്ക് പുതിയ വഴികൾ തുറന്ന് കിട്ടും, സുഖസൗകര്യങ്ങൾ ആനുഭവിക്കും, ജോലി സ്ഥിരമാകും.

ഉത്രാടം: ഉന്നത വിദ്യാഭ്യാസത്തിന് അനുമതി ലഭിക്കും ,വിജയവും, ബിസിനസ്സിൽ നേട്ടം, ജീവിതത്തിൽ പുരോഗതി, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം നടക്കും, ശിക്ഷണ നടപടികൾ ഒഴിഞ്ഞ് പോകും.

തിരുവോണം: കുടുംബത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, ധനവരവ് വർദ്ധിക്കും, ജോലിമാറ്റം, കുടുംബസുഖം. ഗൃഹം മോടി പിടിപ്പിക്കുന്നതിനോ അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറയും.

അവിട്ടം: ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം. ശുഭാപ്തി വിശ്വാസം എല്ലാ കാര്യത്തിലും വച്ചു പുലർത്തും, എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും, യാത്രയിൽ നേട്ടം.

ചതയം: സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും.

പൂരുരുട്ടാതി: സാഹചര്യങ്ങൾ അനുകൂലമാകും. ചിന്താശേഷിയോടു കൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും, കലാരംഗത്തുള്ളവർക്ക് നേട്ടം, കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, ആപത്തുകളിൽ നിന്നും രക്ഷ.

ഉത്തൃട്ടാതി: ആരോഗ്യസ്ഥിതി തൃപ്തികരം, വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും, സാമ്പത്തിക നേട്ടം, സ്ത്രീകൾ മൂലം സുഖവും സമാധാനവും.

രേവതി: ധനാഗമം പ്രതീക്ഷിക്കാം, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും. വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും. ഗുണാനുഭങ്ങൾ, ഉപരിപഠനത്തിന് അനുകൂലമായ സമയം.

English Summary

A period of growth and success is indicated, especially in career. Income may increase alongside expenses, while overall happiness and positive circumstances in life are likely to improve.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WEALTH, GOOD FORTUNE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY